Film News
ഭാഷയും ദേശവും കിടന്ന് മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ ! നന്‍പകല്‍ നേരത്ത് മയക്കത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ
ഭാഷയും ദേശവും കിടന്ന് മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ ! നന്‍പകല്‍ നേരത്ത് മയക്കത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ
ഒടി ടി റിലീസിനു ശേഷം മമ്മൂട്ടി ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം രാജ്യത്തിന് അകത്തും പുറത്തും ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ നിലവിലെ യുവ സംവിധായകരിൽ ശ്രദ്ധേയനായ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മമ്മൂട്ടി ആദ്യമായി എത്തിയ സിനിമ. ഒടിടിയില്‍ എത്തി രണ്ടാഴ്ച പിന്നിടുമ്പോഴും ചിത്രം പുതുതായി കണ്ട് പ്രശംസയുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നവരുണ്ട്. അക്കൂട്ടത്തില്‍ സാധാരണ പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരുമൊക്കെയുണ്ട്. ഇപ്പോഴിതാ ചിത്രത്തെയും മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്‍ത.
ശരിക്കും ഞെട്ടിക്കുന്ന സിനിമ. നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി സാറിന്‍റെ ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം. രണ്ട് മികച്ച കലാകാരന്മാരുടെ മികവിന്‍റെ സാക്ഷ്യമാണ് ഈ ചിത്രവും അതിലെ പ്രകടനവും, ഹന്‍സല്‍ മെഹ്ത ട്വിറ്ററില്‍ കുറിച്ചു.
Stunning. Simply stunning film. Nanpakal Nerathu Mayakkam. Directed by Lijo Jose Pellissery featuring an absolutely brilliant Mammootty sir. This film and this performance are a tour de force by two great artistes.
@mrinvicible @mammukka pic.twitter.com/jrshU6CXQZ— Hansal Mehta (@mehtahansal) March 7, 2023
മമ്മൂട്ടി കമ്പനി എന്ന പേരില്‍ താന്‍ പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ പ്രത്യേകത. തന്‍റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം.
Film News
ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു.
ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു.
തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് ‘Once Upon A Time in Kayamkulam’ന്റെ ചിത്രീകരണം ആരംഭിച്ചു.റൈസ് ഈസ്റ്റ് പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച് അമീൻ ബാരിഫ് സംവിധാനം ചെയ്യുന്ന സീരീസ് പുതുവത്സരത്തിൽ മലയാളം, തമിഴ് ഭാഷകളിൽ പ്രേക്ഷകരിലേക്ക് എത്തും.
ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു നാട്ടിൻപുറം കോമഡി ത്രില്ലർ സീരിസായാണ് അണിയറയിൽ ഒരുങ്ങുന്നത്.കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്നി ഹിറ്റ് സീരിസിന് ശേഷം ഉള്ള ZEE5 ഇന്റെ ഒറിജിനൽ സീരീസ് ആണ് “Once Upon A Time in Kayamkulam”.
രാജേഷ് മാധവൻ,ഗൗതമി നായർ,അൻബുസെൽവൻ, സുഭാഷ്,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി, വിജയ് സത്യ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്.
ചിത്രീകരണം പുരോഗമിക്കുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം’ തമിഴിലും മലയാളത്തിലുമുള്ള ZEE5-ന്റെ ഒറിജിനൽ സീരിസിന്റെ പട്ടികയിലേക്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്.
വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.
Film News
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ,ജോമോൻ ജ്യോതിർ,നിഷാന്ത് സാഗർ, ശ്യാം മോഹൻ,അൽതാഫ് സലിംഎന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചത്.
ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ നവംബർ 28 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.
“പെറ്റ് ഡിറ്റക്റ്റീവ്” പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.
Film News
റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്
റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്
ഗോവയിൽ നാളെ മുതൽ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് , ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേവ്സ് ഫിലിം ബസാറിലേക്ക് നാമ നിർദ്ദേശംലഭിച്ച സിനിമകളിൽ മലയാളത്തിൽ നിന്നുള്ള ഒരു ഡോക്യുമെന്ററി സിനിമയും. കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 17 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിയ ഷിഹാബ് ഓങ്ങല്ലൂരിന്റെ ‘റിക്കാർഡ് ഡാൻസ്’ എന്ന ഡോക്യുമെന്ററി സിനിമയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 14 ഭാഷകളിൽ നിന്നായി 22 സിനിമകൾക്കാണ് ഫിലിം ബസാർ നാമനിർദ്ദേശം ലഭിച്ചത്. 30 ഓളം രാജ്യങ്ങളിൽ നിന്നായി സമർപ്പിക്കപ്പെട്ട 230 ഓളം സിനിമകളിൽ നിന്നാണ് ഈ സിനിമകൾ നാമനിർദേശം ചെയ്യപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ആണ് പരിപാടിയുടെ പ്രായോജകർ . ഈ അടുത്ത് നടന്ന കശ്മീർ വേൾഡ് ഫിലിം ഫെസ്റ്റിവലിലും ഈ സിനിമ മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിക്കാർഡ് ഡാൻസ് എന്ന നാടോടി നൃത്തകലാരൂപത്തെ കുറിച്ചും അതിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാരെ കുറിച്ചുമാണ് ഡോക്യുമെന്ററി സിനിമ സംസാരിക്കുന്നത്. മലയാളത്തിൽ നിന്നും നാമനിർദ്ദേശം ലഭിച്ച ഏക സിനിമയാണ് റിക്കാർഡ് ഡാൻസ്.

ക്ലാസിക് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അഭയ ഷിഹാബും സുജി സുകുമാരനും ആണ് ഇത് നിർമിച്ചിരിക്കുന്നത്.സഹ നിർമ്മാണം ചെയ്തിരിക്കുന്നത് വിഷ്ണു ബാലകൃഷ്ണനാണ്.ക്യാമറയും സംവിധാനവും ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂർ. സച്ചിൻ സത്യയാണ് എഡിറ്റർ. വിഷ്ണു ശിവശങ്കർ പശ്ചാത്തല സംഗീതവും ധനുഷ് നായനാർ മിക്സിങ്ങും ചെയ്തിരിക്കുന്നു.അസ്സോസിയേറ്റ് ഡയറക്ടർ മിദ്‌ലാജ് മുഹമ്മദ്.കിഷോർ ബാബുവാണ് പോസ്റ്റർ ഡിസൈനിങ് ചെയ്തിരിക്കുന്നു.
-
Songs2 years agoകാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News4 years ago18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video4 years agoഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years agoഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years agoകലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News4 years agoഎട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 years agoഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years agoഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
