Film News
അന്ന് അച്ഛന് വേണ്ടി കേസ് വാദിക്കാൻ എത്തിയത് സാക്ഷാൽ മമ്മൂട്ടി ! കഥപറയുബോൾ സിനിമ പോലെ ആണ് അത്. വൈറലാവുന്ന കുറിപ്പ്
അന്ന് അച്ഛന് വേണ്ടി കേസ് വാദിക്കാൻ എത്തിയത് സാക്ഷാൽ മമ്മൂട്ടി ! കഥപറയുബോൾ സിനിമ പോലെ ആണ് അത്. വൈറലാവുന്ന കുറിപ്പ്
സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ഏറെ വൈറലാവുകയാണ് ജീജ വീണു എന്ന യുവതി പങ്കുവെച്ച ഫേസ്ബുക്ക് കുറുപ്പ്. തൻ്റെ അച്ഛൻ്റെ ജീവിതത്തിൽ മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി കയറി വരുവാൻ ഇടയായ അപൂർവ സംഭവമാണ് കുറുപ്പിൽ പങ്കുവെക്കുന്നത്.
ജീജ വേണു എഴുതുന്നു മമ്മൂക്കയെ കുറിച്ച്…
ഞാൻ ജീജ
എന്റെ അച്ഛനും മമ്മുക്കയും (നമ്മുടെ മെഗാസ്റ്റാർ Mammoottyയും) തമ്മിലുള്ള സൗഹൃദം പങ്കുവെക്കാൻ ആണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ഇപ്പോൾ മമ്മുക്ക അത് ഓർക്കുന്നുണ്ടോ എന്തോ.എന്തായാലും മറക്കാൻ തരമില്ല. അത്ര വലിയ ഒരു സംഭവം ആയിരുന്നു അത്.
ആനമങ്ങാട്_ആക്സിഡന്റ്
ഈ കേസിനെ പറ്റി ചിലരെങ്കിലും (പഴയ ആൾക്കാർ )കേട്ടുകാണും. അത് ഒരു വലിയ ബസ് ആക്സിഡന്റ് ആയിരുന്നു.1975 ലോ മറ്റോ ആയിരുന്നു അത്.
എന്തായാലും കേസ് ഒക്കെ നടന്നത് 1978 മുതൽ ആണ്.അച്ഛൻ മിലിറ്ററി സർവീസിന് ശേഷം KSRTC യിൽ ജോലി ചെയ്യുന്ന കാലം.
പെരിന്തൽമണ്ണയിൽ നിന്ന് തൃശൂർക്ക് ഒറ്റപ്പാലം വഴി പോകേണ്ട ഒരു KSRTC ബസ്, ആയിരുന്നു അപകടത്തിൽ പെട്ടത്.
അതിൽ പോകേണ്ട ഡ്രൈവർ എത്താഞ്ഞത് കാരണം പകരമായി അച്ഛൻ പോകേണ്ടിവന്നു.
രാവിലത്തെ ട്രിപ്പ് ആണ്. ബസ് എടുത്ത് ഒരു മൂന്നു കിലോമീറ്റർ ആയിക്കാണും ആനമങ്ങാട് ഒരു വലിയകൊടും വളവ് എത്തിയപ്പോൾ വളക്കാനായി ബസ് മുന്നോട്ട് പോകുമ്പോൾ എതിരെ ഒരു ജീപ്പ് ഓവർ സ്‌പീഡിൽ വരുന്നുണ്ടായിരുന്നു.

ആ ജീപ്പും KSRTC ബസ്സും തമ്മിൽ ഭീകരമായി കൂട്ടിയിടിച്ചു. ആ ഇടിയുടെ പരിണത്ഫലമായി ജീപ്പിൽ ഉള്ള മൂന്നുപേർ മരണപ്പെടുകയും, ആരുടെയൊ കാലു മുറിഞ്ഞുപോകുകയും ഒക്കെ ചെയ്തു.
KSRTC ഡ്രൈവർക്കും പരിക്ക് പറ്റി. കാലിന്. വലിയതോതിൽ ഒന്നുമില്ലെങ്കിലും പരിക്ക് ഉണ്ട്.
ജനങ്ങൾ ഓടിക്കൂടി എല്ലാവരെയും പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചു.ഡ്രൈവറും അവിടെ തന്നെ അഡ്മിറ്റ് ചെയ്യപ്പെട്ടു.
പിന്നീട് ഡ്രൈവറെ KSRTC സ്‌പെഷ്യൽ ട്രിപ്പ് എടുത്ത് ബസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.
അന്നാണെങ്കിൽ ഫോണൊന്നും എവിടെയും ഇല്ല. വീട്ടിൽ ആരും ഒന്നും അറിയുന്നില്ല. റേഡിയോയിൽ ന്യൂസ് ഒക്കെ വന്നു. പേപ്പറിൽ ഒക്കെ ന്യൂസ് വന്നു. അങ്ങനെ നാട്ടിൽ വിവരമറിഞ്ഞു. ബസ്സ് ഓടിച്ചിരുന്ന ആ ഡ്രൈവർ എന്റെ അച്ഛൻ ( Madhavan AP ) ഹോസ്പിറ്റലിൽ ആണെന്ന് .
നാട്ടുകാർ ചിലർ പോയി പിന്നീട് അച്ഛനെ കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സുഖമായി വന്നു.
ഇതിനൊക്കെ ശേഷം കേസ് നടക്കുകയാണ്. അച്ഛൻ അന്ന് നല്ലവണ്ണം യൂണിയൻ പ്രവർത്തനം ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ അച്ഛന് വേണ്ടി യൂണിയൻ ഒരു വക്കീലിനെ വെച്ചു.
അദ്ദേഹമാണ് #ശ്രീധരൻ_നായർ. ഇപ്പോ അദ്ദേഹം അഡ്വക്കേറ്റ് ജനറൽ ആണ്.
അച്ഛൻ കേസിന്റെ ആവശ്യത്തിനായി ഇടക്കിടെ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. അന്ന് മന്ത്രിസഭയിൽ CPIM ന്റെ മന്ത്രി ആയിരുന്ന ശിവദാസമേനോന്റെ മകൾ ആയിരുന്നു ശ്രീധരൻ നായരുടെ ഭാര്യ. അവർ ഒക്കെയായി നല്ല സൗഹൃദം അച്ഛൻ അവിടെ പോകുമ്പോൾ ഉണ്ടായിരുന്നു. ശ്രീധരൻ നായർ തന്റെ ജൂനിയർ മാരായ
#സലാഹുദ്ദീൻ ( മുൻ പി.എസ്.സി ചെയർമാൻ ആയ), #മുഹമ്മദ്_കുട്ടി (മെഗാസ്റ്റാർ Mammootty )
എന്നിവരെ ആണ് കേസ് ഏൽപ്പിക്കുന്നത്. യൂണിയന്റെ കേസും ആണല്ലോ.അത്കൊണ്ടുതന്നെ പണ ചിലവൊന്നും അറിയേണ്ടതില്ല.
കുറേ കാലത്തോളം കേസ് നിലനിന്നതിന്റെ ഭാഗമായി മമ്മൂക്കയുമായി സൗഹൃദം ഉണ്ടാക്കാൻ ആ കാലത്ത് അച്ഛന് സാധിച്ചിരുന്നു. രണ്ടു വർഷത്തോളം ഈ കേസ് നീണ്ടുപോയി.കോഴിക്കോട് നിന്ന് പെരിന്തല്മണ്ണക് മമ്മുക്കയും അച്ഛനും കൂടെ ബസിൽ ഒരുമിച്ചായിരുന്നു കേസ് അവശ്യങ്ങൾക് പോയിരുന്നത്.
പേരുകേട്ട മിടുക്കനായ അഡ്വക്കേറ്റ് ആയ ശ്രീധരൻ നായരും ജൂനിയർമാരും നല്ലപോലെ കേസ് പഠിച്ചു. സാക്ഷി മൊഴികൾ നൂലിഴകീറി വിസ്തരിച്ചു, അതിൽ നിന്നും കിട്ടിയ ചില തുമ്പുകൾ വെച്ചു അവർ കേസ് വാദിച്ചു.
നീണ്ട വാദങ്ങൾക്കൊടുവിൽ കേസ് വിജയകരമായി പൂർത്തിയായി. അച്ഛന് അനുകൂലമായി വിധി വന്നു.
ആ ജീപ്പ് അമിതവേഗത്തിൽ ആയിരുന്നു വന്നത്. അതും ഒരു ജീവൻ രക്ഷിക്കാൻ ഉള്ള മരണപ്പാച്ചിൽ. ഒരു വിഷം കുടിച്ച ആളെ രക്ഷിക്കാനുള്ള മരണപ്പാച്ചിൽ ആയിരുന്നു അത്.
ഒരു കൊടുംവളവിൽ വെച്ചാണ് ഇടിച്ചതും. ജീപ്പ് വരുന്നത് ബസ്സിൽ നിന്നു കാണില്ല. കണ്ടാൽ തന്നെ ജീപ്പിന്റെ ഓവർ സ്പീഡ് കാരണം ആണ് ഇടി നടക്കുന്നതും.
ആ വിഷം കുടിച്ച ചെറുപ്പക്കാരന്റെ വീട്ടിൽ വേറെയും ദുർമരണങ്ങൾ നടന്നതായ കാര്യങ്ങൾ പിന്നീട് അറിയാൻ കഴിഞ്ഞുവത്രെ.
എന്നിട്ടോ…… വിഷം കഴിച്ച അയാൾ മരിച്ചത് ആക്സിഡന്റിലും.
അങ്ങനെ ഏറെ വാർത്താപ്രാധാന്യം ഉള്ള ഒരു കേസ് ആയിരുന്നു ആനമങ്ങാട് ആക്സിഡന്റ് കേസ്. അതിൽ മമ്മൂക്ക ഭാഗമായിരുന്നു. അച്ഛൻ ഈ സൗഹൃദം കുറെകാലം നിലനിർത്തിയിരുന്നു.
പിന്നീട് ഒക്കെ പല വഴിക്കായി
.
നമ്മുടെ ഇപ്പോളത്തെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു അഡ്വക്കേറ്റ് ആയിരുന്നു എന്ന് എല്ലാർക്കും അറിയാവുന്നതാണല്ലോ. അദ്ദേഹം ശ്രീധരൻ നായരുടെ ജൂനിയർ ആയിട്ടാണ് തുടങ്ങിയതെന്നും എല്ലാർക്കും അറിയാം.
ആ മുഹമ്മദ് കുട്ടി ആണ് പിന്നീട് മമ്മൂട്ടി ആയി വന്നതെന്ന് കുറെ കാലം കഴിഞ്ഞാണ് അച്ഛനു മനസ്സിലായത്. മമ്മുക്കയുടെ സിനിമകൾ എല്ലാം ഞങ്ങളെ അച്ഛൻ തിയേറ്ററിൽ കൊണ്ടുപോയി കാണിച്ചു തരാറുണ്ടായിരുന്നു .പുതുയതായി ഇറങ്ങുന്ന എല്ലാ സിനിമകളും കാണാൻ ഉള്ള ഭാഗ്യം അന്നൊക്കെ ഞങ്ങൾക്ക് ഉണ്ടായിരുന്നു.
അന്നൊക്കെ സ്കൂളിൽ ഒക്കെ കൂട്ടുകാരോട് മമ്മുക്ക എന്റെ അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞു ഗാമ കാണിച്ചിട്ടുണ്ട്. പക്ഷെ ആർക്കും വലിയ വിശ്വാസം വന്നിരുന്നില്ല.
” കഥ പറയുമ്പോൾ” എന്ന സിനിമയിൽ ശ്രീനിവാസനെ പോലെ ആണെന്ന് ഇപ്പോളൊക്കെ ഞാനും അച്ഛനോട് പറയാറുണ്ട്.
അദ്ദേഹം ഇപ്പോൾ എത്രയോ ഉയരങ്ങൾ കീഴടക്കി നിൽക്കുന്നു. ഇതൊക്കെ എവിടുന്ന് ഓർമിക്കാൻ. എന്നാലും ആ കാലം പരാമര്ശിച്ചാൽ ഓർമ്മ വരുക തന്നെചെയ്യും.
അദ്ദേഹം ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്യുമ്പോൾ വന്നൊരു കേസ്. അങ്ങനെ ആനമങ്ങാട് ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് നമ്മുടെ മമ്മൂക്കയുമായി എന്റെ അച്ഛന് സൗഹൃദമുണ്ടാക്കാൻ സാധിച്ചു…….
ഡയറി എഴുതുന്ന ശീലം അച്ഛന് പണ്ടുമുതലെ ഉണ്ടായിരുന്നത്കൊണ്ട് എല്ലാം മറക്കാതെ അച്ഛൻ സൂക്ഷിച്ചിരുന്നു.
ആ രേഖകളും അച്ഛന്റെ കയ്യിൽ ഇന്നും ഉണ്ട്.
ഇതെല്ലാം അച്ഛന്റെ മനസ്സിന്റെ താളുകളിലെ മറക്കാനാവാത്ത ഓർമകളാണ്…….
Film News
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ,ജോമോൻ ജ്യോതിർ,നിഷാന്ത് സാഗർ, ശ്യാം മോഹൻ,അൽതാഫ് സലിംഎന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചത്.
ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ നവംബർ 28 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.
“പെറ്റ് ഡിറ്റക്റ്റീവ്” പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.
Film News
റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്
റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്
ഗോവയിൽ നാളെ മുതൽ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് , ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേവ്സ് ഫിലിം ബസാറിലേക്ക് നാമ നിർദ്ദേശംലഭിച്ച സിനിമകളിൽ മലയാളത്തിൽ നിന്നുള്ള ഒരു ഡോക്യുമെന്ററി സിനിമയും. കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 17 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിയ ഷിഹാബ് ഓങ്ങല്ലൂരിന്റെ ‘റിക്കാർഡ് ഡാൻസ്’ എന്ന ഡോക്യുമെന്ററി സിനിമയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 14 ഭാഷകളിൽ നിന്നായി 22 സിനിമകൾക്കാണ് ഫിലിം ബസാർ നാമനിർദ്ദേശം ലഭിച്ചത്. 30 ഓളം രാജ്യങ്ങളിൽ നിന്നായി സമർപ്പിക്കപ്പെട്ട 230 ഓളം സിനിമകളിൽ നിന്നാണ് ഈ സിനിമകൾ നാമനിർദേശം ചെയ്യപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ആണ് പരിപാടിയുടെ പ്രായോജകർ . ഈ അടുത്ത് നടന്ന കശ്മീർ വേൾഡ് ഫിലിം ഫെസ്റ്റിവലിലും ഈ സിനിമ മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിക്കാർഡ് ഡാൻസ് എന്ന നാടോടി നൃത്തകലാരൂപത്തെ കുറിച്ചും അതിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാരെ കുറിച്ചുമാണ് ഡോക്യുമെന്ററി സിനിമ സംസാരിക്കുന്നത്. മലയാളത്തിൽ നിന്നും നാമനിർദ്ദേശം ലഭിച്ച ഏക സിനിമയാണ് റിക്കാർഡ് ഡാൻസ്.

ക്ലാസിക് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അഭയ ഷിഹാബും സുജി സുകുമാരനും ആണ് ഇത് നിർമിച്ചിരിക്കുന്നത്.സഹ നിർമ്മാണം ചെയ്തിരിക്കുന്നത് വിഷ്ണു ബാലകൃഷ്ണനാണ്.ക്യാമറയും സംവിധാനവും ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂർ. സച്ചിൻ സത്യയാണ് എഡിറ്റർ. വിഷ്ണു ശിവശങ്കർ പശ്ചാത്തല സംഗീതവും ധനുഷ് നായനാർ മിക്സിങ്ങും ചെയ്തിരിക്കുന്നു.അസ്സോസിയേറ്റ് ഡയറക്ടർ മിദ്‌ലാജ് മുഹമ്മദ്.കിഷോർ ബാബുവാണ് പോസ്റ്റർ ഡിസൈനിങ് ചെയ്തിരിക്കുന്നു.
Film News
മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു
മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു
നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ “ചെക്ക് മേറ്റ്” ZEE5 ഇൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു.
ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓ ടി ടി ഇൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
“ചെക്ക് മേറ്റ് ” ഒരു മലയാള സിനിമയാണെങ്കിലും കേരളത്തിൽ ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ ആണ്. ചിത്രം പൂർണ്ണമായും ന്യൂയോർക്കിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ രതീഷ് ശേഖർ തന്നെയാണ്.
അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് വരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ആകാംക്ഷ നിറയ്ക്കുന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മികച്ച പെർഫോമൻസ് പ്രേക്ഷകർക്ക് കാണാം.ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്.
അനൂപ് മേനോനും,ലാലും ഒന്നിച്ചെത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന ചിത്രമാണ് ചെക്ക് മേറ്റ് എന്നും,ZEE5 ഇൽ റിലീസ് ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ രതീഷ് ശേഖർ കൂട്ടിച്ചേർത്തു.
ZEE5 ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ്, ലോകമെമ്പാടും 190-ത്തിലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ദക്ഷിണേഷ്യൻ ഉള്ളടക്കം എത്തിക്കുന്നതിലൂടെ ജനപ്രീതി നേടിയ പ്ലാറ്റ്‌ഫോമിലൂടെ ഇനി മുതൽ ” ചെക്ക് മേറ്റ് ” കാണാം.
-
Songs2 years agoകാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News4 years ago18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video4 years agoഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years agoഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years agoകലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News4 years agoഎട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 years agoഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years agoഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
