Film News
13 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിച്ച ചിത്രം ! പ്രേക്ഷക പ്രതികരണങ്ങളറിഞാൽ നിങൾ ഞെട്ടും

13 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിച്ച ചിത്രം ! പ്രേക്ഷക പ്രതികരണങ്ങളറിഞാൽ നിങൾ ഞെട്ടും
മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം ‘എലോൺ’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. 13 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകരും ആരാധകരും തിയറ്ററുകളിൽ എത്തിയത്. കേരളത്തിൽ മാത്രം 200ന് അടുപ്പിച്ചുള്ള തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത് . കേരളത്തിന് പുറത്തും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
2023ലെ മോഹൻലാലിന്റെ ആദ്യ റിലീസ് എന്ന പ്രത്യേകതയും എലോണിന് ഉണ്ട്. നേരത്തെ എലോൺ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. തിയറ്ററിൽ ചിത്രം വന്നാൽ ലാഗ് ആണെന്ന് പ്രേക്ഷകർ പറയുമെന്ന് സംവിധായകനും മുൻപ് പറഞ്ഞിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയും തിയറ്ററിലേക്ക് എലോൺ എത്തിക്കുകയും ആയിരുന്നു.
ആദ്യദിനത്തിൽ സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷാജി കൈലാസിൻ്റെ കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ മേക്കിങ് ശൈലി കൊണ്ട് പുതുമ നൽകിയ ചിത്രം എന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. രണ്ടുമണിക്കൂറോളം മോഹൻലാലിനെ മാത്രം സ്ക്രീനിൽ കാണുവാൻ സാധ്യമായതിൽ ആരാധകരുടെ ആഹ്ലാദവും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. കാളിദാസൻ എന്ന ചിത്രത്തിലെ മോഹൻലാലിൻറെ കഥാപാത്രം ഇതിനോടൊപ്പം തന്നെ സിനിമ പ്രേമികൾക്കിടയിൽ ചർച്ചാവിഷയമായി കഴിഞ്ഞു. വലിയ ഹൈപ്പുകൾ ഒന്നും തന്നെ ഇല്ലാതെ എത്തിയ ചിത്രം വരും ദിവസങ്ങളിൽ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകർ ഏറ്റെടുക്കും എന്ന് പ്രതീക്ഷയിലാണ് ആരാധകർ.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു ഇതിന് മുൻപ് ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച സിനിമ. രാജേഷ് ജയരാമനാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ആണ് എലോണിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
#Alone One word Review :Virtuous.
Engaging the audience by showing a single person alone in the screen is bit a difficult job but #ShajiKailas managed it well 👏🏻 #Mohanlal One man Show and his Stirring Acting were the Big Advantage for the Film. Overall A Good Watch.#AloneMovie pic.twitter.com/burN9bhxMK— Ananthan T J (@ananthantj) January 26, 2023
Done with alone …. a decent thriller with a good climax 🤝🏻 … shaji kailas somehow delivers a good one 👍🏻 except few scene movie was throughout engaging. Overall not an extraordinary one but its an okyish movie to watch .
3/5
— Film Critics (@Filmcriticss) January 26, 2023
കോവിഡ് കാലത്ത് പെട്ടുപോയ ഒരാളിലേക്ക് വന്നെത്തുന്ന കാര്യങ്ങളും, അതിന്റെ ഉത്തരവും! വളരെ സസ്പെൻസ് മുഡിൽ, യാതൊരു ലാഗുമില്ലാതെ.. ഷാജി കൈലാസിന്റെ അതിമനോഹരമായ ഫ്രെയിമിൽ !! ലാലേട്ടന്റെ ഒറ്റയാൾ പോരാട്ടം
ALONE GETTING DESCENT REPORTS ALL OVER🤍#Alone #alonemovie #Mohanlal #mohanlal pic.twitter.com/abLJeN35x5
— krishnaprathap (@krishnaprathap4) January 26, 2023
Name is enough.. #Mohanlal's One Man show…!!
WATCHABLE.#Cinemapranthan :⭐️⭐️⭐️ /5#Alone #alonemovie #alonemalayalam #Alonereview #ShajiKailas #Lalettan #mollywood pic.twitter.com/SPjHMzctpI
— CinemaPranthan™ (@_Cinemapranthan) January 26, 2023
#alonemovie #Alone With a single character, the film manages to keep you engaged. Mohanlal's presence is vital for sustaining our interest in the plot ..3/5
— K R Rejeesh (@rejeeshkr) January 26, 2023
Film News
“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ
സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു പറയുന്ന ചിത്രം “കൊറഗജ്ജ” ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്നു.
“കൊറഗജ്ജ” എന്ന സിനിമയുടെ സംഗീതം വെറും രാഗങ്ങളുടെ സമന്വയമല്ല, മറിച്ച് ഒരു പ്രത്യേക സംസ്‌കാരത്തിന്റെ ആവിഷ്കാരമാണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കാനായതിന്റെ വളരെ അധികം സന്തോഷം ഉണ്ടെന്നും അത്രമേൽ പ്രിയപ്പെട്ടതാണെന്നും സിനിമയുടെ സംഗീതസംവിധായകൻ ഗോപി സുന്ദർ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. സംവിധായകൻ സുധീർ അത്താവറയും കൂടെ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കാൻ പ്രമുഖ ഓഡിയോ കമ്പനികൾക്കിടയിൽ കടുത്ത മത്സരം ആണ് നടക്കുന്നത്.
“ഇത് ഒരു സാധാരണ അച്ഛൻ-മകൾ കഥയല്ല, മറിച്ച് സിനിമയുടെ പശ്ചാത്തലം, അവിടത്തെ വിശ്വാസങ്ങളും സംസ്കാരവും മനസ്സിലാക്കാൻ ഏറെ ഗവേഷണം വേണമായിരുന്നു. അതിനാൽ സംഗീതം ഒരുക്കാൻ കൂടുതൽ സമയം വേണ്ടി വന്നു. ഞാൻ സമയമെടുത്ത്
പഠിച്ചുകൊണ്ടു രചിച്ച ട്യൂണുകൾ സംവിധായകനും ടീമിനും ഇഷ്ടമായത് എന്നെ ഏറെ സന്തോഷിപ്പിച്ചു,”
“ഗോപിയുടെ സംഗീതം കേട്ടപ്പോൾ അദ്ഭുതം തോന്നി. അതിന്റെ ഗൗരവം, ഗാംഭീര്യം അപ്രതീക്ഷിതമായിരുന്നു,” എന്ന് സംവിധായകൻ സുധീർ അത്താവർ അഭിപ്രായപ്പെട്ടു.
“കൊറഗജ്ജ” എന്ന സിനിമ എന്നെ പുതിയൊരു സംഗീതപ്രതിഭാസം പരീക്ഷിക്കാൻ പ്രേരിപ്പിച്ചു. ഈ സിനിമയുടെ വിഷയം കൊണ്ട് വ്യത്യസ്തവും ആകർഷകവുമായ സംഗീതപരീക്ഷണങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞു. ഇതിന്റെ സംഗീതത്തിൽ അസാധാരണമായ ഗൗരവവും ആഴവുമുണ്ട്. അതിനാൽ തന്നെ ഇത് എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്ന് ഗോപി സുന്ദർ പറഞ്ഞു.
“പുലിമുരുഗൻ” എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം ഓസ്കർ നോമിനേഷനിലേക്ക് തെരഞ്ഞെടുത്തെങ്കിലും അന്തിമഘട്ടത്തിൽ വിജയിക്കാനായില്ല. എന്നാല്‍ “കൊറഗജ്ജ” എന്ന ചിത്രത്തിന് അതിലും ഉന്നത നിലവാരമുള്ള സംഗീതം ഒരുക്കിയതിന്റെ ആത്മവിശ്വാസമുണ്ട്,” എന്ന് സംവിധായകൻ കൂട്ടി ചേർത്തു.
ത്രിവിക്രം സപല്യയുടെ സക്സസ് ഫിലിംസും ത്രിവിക്രം സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ആറ് ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, സുനിധി ചൗഹാൻ, ജാവേദ് അലി, ഷാരോൻ പ്രഭാകർ, അർമാൻ മാലിക്, സ്വരൂപ് ഖാൻ തുടങ്ങിയ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ശങ്കർ മഹാദേവൻ ആലപിച്ച ഗാനത്തിൽ “രാവണേശ്വര” രചിച്ച ശിവതാണ്ടവ സ്തോത്രത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, കരുവാളി തീരത്തെ “ഗുളിഗ” ദൈവത്തെ ആസ്പദമാക്കിയുള്ള ഗാനം ജാവേദ് അലി ആലപിച്ചിരിക്കുന്നു. റെക്കോർഡിംഗിനുശേഷം അതിന്റെ ആഴമുള്ള പ്രഭാവം അദ്ദേഹത്തിനുതന്നെ അദ്ഭുതം തോന്നിച്ചതായി സംവിധായകൻ പ്രസ്സ്മീറ്റിൽ പങ്കുവച്ചു.
ചിത്രത്തിലെ ഗാനങ്ങൾ മൂന്നും നാലും ഭാഷകളിൽ സുധീർ അത്താവർ ആണ് രചിച്ചിരിക്കുന്നു. വ്യത്യസ്തത നിറഞ്ഞ ഈ ഗാനങ്ങൾ, ഭാഷാപരമായ പരിമിതികൾ മറികടന്ന് മികച്ച സംഗീതാനുഭവം നൽകുമെന്ന് ഗോപി സുന്ദർ പറഞ്ഞു.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കാൻ മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ ഓഡിയോ കമ്പനികൾ കടുത്ത മത്സരം നടത്തുകയാണെന്ന് നിർമാതാവ് ത്രിവിക്രം സപല്യ അറിയിച്ചു.
Film News
സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ
മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000- ൽ അധികം പേരിൽ നിന്നും തിരഞ്ഞെടുത്ത 35 പേരാണ് മെഗാലോഞ്ച് ഇവന്റിൽ, തങ്ങളുടെ സ്റ്റാർ സിങ്ങർ സീസൺ 10 – ലെ മത്സരാർഥിയാകാനുള്ള അവസാന കടമ്പക്കായി മാറ്റുരയ്ക്കുന്നത്. മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ദീപം തെളിയിച്ച് സംഗീതസംവിധായകരായ ജെറി അമൽ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും സ്റ്റാർ സിങ്ങർ സീസൺ 10 ന്റെ ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിത്താരയും ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാറും ചേർന്ന് നിർവഹിച്ചു. പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാരിയരും ഭാവനയും മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തി. മിഥുനും വർഷയുമായിരുന്നു ഈ ഇവെന്റിന്റെ അവതാരകർ.
സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ മാർച്ച് 29 , 30 ( ശനി , ഞായർ ) തീയതികളിൽ രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു. മലയാളികൾ ഏറേ കാത്തിരുന്ന സ്റ്റാർ സിങ്ങർ സീസൺ 10 – ന്റെ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.
” സ്റ്റാർ സിങ്ങർ സീസൺ 10 കേരളം പാടുന്നു ” – എന്ന ടാഗ് ലൈനിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കേരളം മുഴവൻ ഇപ്പോൾ സംഗീതമാമാങ്കം.കേരളത്തിന്റെ വിവിധ കോഫി ഷോപ്പുകളിൽ കോഫിക്കും ചായക്കും ഒപ്പം ഇനി സംഗീതം ആസ്വദിക്കുന്നതിനൊപ്പം പാടുന്നതിനും കഴിയും.
Film News
ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ
ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു.
പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ സ്ട്രീമിംഗ് ഫെബ്രുവരി 28 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ആരംഭിക്കുന്നു.
അജു വർഗീസും, നീരജ് മാധവും, ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘Love Under Construction’ എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു.
ഒരു പ്രവാസി ചെറുപ്പക്കാരന്റെ സ്വപ്നമായ ഒരു വീട്, അതിനൊപ്പം ജീവിതത്തിൽ എത്തിയ പ്രണയം, ഇവ രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മർദ്ദങ്ങളാണ് ഈ കോമഡി വെബ് സീരീസിൽ പ്രമേയമാകുന്നത്.
വിഷ്ണു ജി. രാഘവ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഈ സീരീസിന്റെ സംഗീതസംവിധാനം ഗോപി സുന്ദറാണ്. Rejaputhra Visual Media – സിന്റെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ചിരിക്കുന്ന ഈ Rom-Com സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്. ഈ സീരീസിന്റെ അതിമനോഹരമായ ദൃശ്യങ്ങൾ പകർത്തിയത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും എഡിറ്റിങ് അർജു ബെനുമാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിൽ Love Under Construction സ്ട്രീം ചെയ്യും.
ഈ കോമഡി മാജിക് മിസ്സ് ചെയ്യരുത്. സ്ട്രീമിംഗ് ഫെബ്രുവരി 28 മുതൽ JioHotstar-ൽ ആരംഭിക്കും.
-
Songs1 year ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി