Film News
തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്
‘ഒരമ്മ പെറ്റ അളിയന്മാര്!..’ എന്ന് തിളക്കം സിനിമയിലെ ഓമനക്കുട്ടനേയും ഉണ്ണിയേയും, ഓമനക്കുട്ടന്റെ ഭാര്യ വനജ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന അളിയന്മാരാണ് വാണംപറമ്പില്‍ ബ്രിഗേഷും കുഴിച്ചാലില്‍ കമലാക്ഷനും. ‘പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക, തരുമോ അളിയാ’ എന്ന് തമാശയായോ കാര്യമായോ ബ്രിഗേഷിനോട് ചോദിക്കാത്ത പഞ്ചപ്പാവമാണ് കുഴിച്ചാലില്‍ കമലാക്ഷന്‍. എന്തിനും ഏതിനും അളിയന് ബ്രിഗേഷിന്റെ നന്മയ്ക്കായി ഓടിനടക്കുന്ന അന്‍പുള്ള അളിയനാണ് കുഴിച്ചാലില്‍ കമലാക്ഷന്‍!..
പോലിസില്‍ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടറാണെങ്കിലും ആളൊരു ശുദ്ധനാണ്. ശുദ്ധന്‍ ചിലപ്പോള്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നാണ് അളിയനെ കുറിച്ച് ബ്രിഗേഷിന്റെ വിലയിരുത്തല്‍. പ്രശാന്ത് മുരളി നായകനായി പപ്പന് ടി നമ്പ്യാര്‍ സംവിധാനം ചെയ്ത ‘വയസ്സ് എത്രയായി? മുപ്പത്തി…’ എന്ന ചിത്രത്തില്‍, അന്‍പുള്ള അളിയന് കുഴിച്ചാലില്‍ കമലാക്ഷന്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു!. കുഴിച്ചാലില്‍ കമലാക്ഷനായി വേഷമിട്ടത് ചിത്രത്തിന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായി ഷിജു യു.സിയാണ്. നവാഗതന്റെ പകപ്പോ പരിഭ്രമോ ഇല്ലാതെ തന്മയത്വത്തോടെയാണ് ഷിജു യു.സി കമലാക്ഷനെ അവതരിപ്പിച്ചിട്ടുള്ളത്.
തലശ്ശേരി-വടകര പ്രദേശങ്ങളില്‍ വിവാഹശേഷം ഭര്‍ത്താവ് ഭാര്യ വീട്ടില്‍ താമസിക്കുന്ന സമ്പ്രദായം ഇപ്പോളും സര്‍വ്വസാധാരണമാണ്. വാണംപറമ്പില്‍ ബബിതയെ വിവാഹം ചെയ്ത ശേഷം, ഭാര്യ വീട്ടിലാണ് കമലാക്ഷന്റെ താമസം. ഭാര്യയെ പിരിയാനുള്ള വിഷമമാണെന്ന് കമലാക്ഷന്‍ ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും യാഥാര്ത്യം മറ്റൊന്നാണ്. ബബിതയുടെ സഹോദരന് ബ്രിഗേഷിനൊപ്പം കറങ്ങി നടക്കാനും വെള്ളമടിക്കാനുമാണ്, അയാള്‍ ഭാര്യ വീട്ടില്‍ തങ്ങുന്നത്. 42 വയസ്സായിട്ടും വിവാഹം നടക്കാത്ത അളിയന് ബ്രിഗേഷിനെ പെണ്ണുകെട്ടിക്കാനുള്ള ശുഷ്കാന്തിയിലും ഓട്ടത്തിലുമാണ് അളിയന്റെ ശ്രദ്ധ മുഴുവനും.
അളിയനും കുടുംബത്തിനും നല്കുന്ന അമിത ശ്രദ്ധമൂലം ആളിപ്പോള്‍ സസ്പെന്‍ഷനിലാണ്. പെണ്ണുകിട്ടാത്ത അളിയനേയും കൊണ്ട് കുടകിലേക്ക് പെണ്ണിനെ തപ്പിപ്പോകാനും കൗമാര കാലത്തെ പ്രണയിനിയെ വളക്കാനും ഉപദേശം നല്കുന്ന കമലാക്ഷന്റെ പ്രകടം ‘വയസ്സ് എത്രയായി? മുപ്പത്തി…’ എന്ന ചിത്രത്തെ സജീവമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ബ്രിഗേഷിന്റെ അളിയനായി മാത്രമല്ല, ബബിതയുടെ സ്നേഹനിധിയായ ഭര്‍ത്താവായും കമലാക്ഷന്‍ സ്ക്രീനില്‍ നിറഞ്ഞാടുന്നു. ‘ന്നാ താന്‍ കേസ് കൊട്’ ഫെയിം ചിത്രനായര്‍ വേഷമിട്ട ബബിതയും ഷിജു യു.സിയുടെ കമലാക്ഷനും സ്നേഹിച്ചും കലഹിച്ചും ജീവിക്കുന്ന ദമ്പതികളായി ജീവിക്കുകയായിരുന്നെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരുവരും ഒന്നിച്ചു വരുന്ന രംഗങ്ങളെല്ലാം തിയേറ്ററില്‍ ചിരിയുണര്‍ത്തുന്നവയാണ്.
കല്ല്യാണ മാര്‍ക്കറ്റില്‍ വിപണി മൂല്യമോ പറയത്തക്ക യോഗ്യതയോ ഇല്ലാത്തത് കൊണ്ട് 42 വയസ്സായിട്ടും അവിവാഹിതനായി തുടരേണ്ടി വരുന്ന ബ്രിഗേഷിന്റേയും അവന്റെ പ്രിയപ്പെട്ടവരുടേയും കഥയാണ് പപ്പന് ടി നമ്പ്യാര്‍ ഒരുക്കിയ ഈ കോമഡി ചിത്രത്തിന്റെ കേന്ദ്രപ്രമേയം. ബ്രിഗേഷിനെ പെണ്ണുകെട്ടിക്കാന്‍ അളിയന് കമലാക്ഷനും സുഹൃത്തുക്കളും നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ആദ്യ പകുതിയെ മുന്നോട്ട് നയിക്കുന്നത്. വിവാഹിതനാകാന്‍ ബ്രിഗേഷ് നടത്തുന്ന ശ്രമങ്ങളും, ആ ശ്രമങ്ങള്‍ക്ക് കൊഴുപ്പേകുന്ന അളിയന്റെ സാന്നിദ്ധ്യവും ചിത്രത്തെ ചിരിമയമാക്കുന്നു. വിവാഹം കഴിക്കാന്‍ പതിനെട്ട് അടവും പയറ്റി പരാജയപ്പെടുന്ന ബ്രിഗേഷിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായൊരു യുവതി കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്, ചിത്രത്തിന്റെ രണ്ടാംപകുതിയെ ചടുലമാക്കുന്നത്. അപരിചിതയായ ആ യുവതി ബ്രിഗേഷിന്റെ ജീവിതത്തില്‍ നടത്തുന്ന ഇടപെടലുകള്‍ സിനിമയെ ഗൗരവമുള്ളതും സാമൂഹ്യ പ്രസക്തവുമായ വിഷയത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. സന്യാസത്തിന്റെ പേരില്‍ സ്ത്രികളെ ചൂഷണം ചെയ്യുന്നതിനെ ഗൗരവത്തോടെ ചിത്രം വിമര്‍ശിക്കുന്നു. ഗൗരവമുള്ള വിഷയങ്ങള്‍ തമാശയുടെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുമ്പോളും തമാശ ഈ സിനിമയുടെ മുഖമുദ്രയാണ്. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തെ കൊണ്ടുപോകുന്നത് ബ്രിഗേഷിന്റെ അന്‍പുള്ള അളിയന് കുഴിച്ചാലില്‍ കമലാക്ഷനാണ്.
അളിയനെ പെണ്ണുകെട്ടിക്കുക എന്നത് തന്റെ ലക്ഷ്യമായി കണക്കാക്കുന്ന കമലാക്ഷന്റെ ആത്മാര്‍ത്ഥത മൂലം ബ്രിഗേഷ് ചെന്നുവീഴുന്ന കുരുക്കുകള്‍ സ്രഷ്ടിക്കുന്ന നര്‍മ്മമാണ് ‘വയസ്സ് എത്രയായി? മുപ്പത്തി…’ എന്ന സിനിമയുടെ നട്ടെല്ല്. സര്‍ക്കാര്‍ ജോലിയില്ലാത്തതിനാലും പ്രായക്കൂടുതലും കഷണ്ടിയും കാരണം വിവാഹാലോചനകള്‍ മുടങ്ങി നിരാശനാകുന്ന ബ്രിഗേഷിന്റെ താങ്ങും തണലും അന്‍പുള്ള അളിയന് കമലാക്ഷനാണ്. ഇണയെ കിട്ടാത്തതിന്റെ ഏകാന്തതയും അരക്ഷിതത്വവും ബ്രിഗേഷ് മറക്കുന്നത്, അളിയന്റെ കരുതലും സ്നേഹവും കൊണ്ടാണ്. സ്നേഹനിധിയായ അളിയന് കമലാക്ഷനെ ഒടുക്കം ബ്രിഗേഷ് തള്ളിപ്പറയുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്യുമ്പോള്‍, കമലാക്ഷനൊപ്പം പ്രേക്ഷകന്റേയും കണ്ണ് നിറയും. കോമഡി മാത്രമല്ല ഗൗരവവും തനിക്ക് ചേരുമെന്ന് കമലാക്ഷനിലൂടെ ഷിജു യു.സി തെളിയിക്കുന്നു.
Film News
മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു
നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ “ചെക്ക് മേറ്റ്” ZEE5 ഇൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു.
ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓ ടി ടി ഇൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
“ചെക്ക് മേറ്റ് ” ഒരു മലയാള സിനിമയാണെങ്കിലും കേരളത്തിൽ ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ ആണ്. ചിത്രം പൂർണ്ണമായും ന്യൂയോർക്കിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ രതീഷ് ശേഖർ തന്നെയാണ്.
അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് വരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്റും ആകാംക്ഷ നിറയ്ക്കുന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മികച്ച പെർഫോമൻസ് പ്രേക്ഷകർക്ക് കാണാം.ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്.
അനൂപ് മേനോനും,ലാലും ഒന്നിച്ചെത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന ചിത്രമാണ് ചെക്ക് മേറ്റ് എന്നും,ZEE5 ഇൽ റിലീസ് ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ രതീഷ് ശേഖർ കൂട്ടിച്ചേർത്തു.
ZEE5 ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ്, ലോകമെമ്പാടും 190-ത്തിലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ദക്ഷിണേഷ്യൻ ഉള്ളടക്കം എത്തിക്കുന്നതിലൂടെ ജനപ്രീതി നേടിയ പ്ലാറ്റ്ഫോമിലൂടെ ഇനി മുതൽ ” ചെക്ക് മേറ്റ് ” കാണാം.
Film News
ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി
ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ” കമ്മട്ടം
ട്രൈലർ പുറത്തിറങ്ങി.
ട്രൈലർ ലിങ്ക് : https://www.youtube.com/watch?v=rUhcWxoGO5A
കേരളത്തിൽ ഉണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ
വെബ് സീരീസ് ആണ് ‘കമ്മട്ടം’.ടോവിനോ തോമസ് ആണ് വെബ് സീരീസ് ഇന്റെ ട്രൈലർ പുറത്തിറക്കിയത്.
ഒട്ടേറെ ത്രസിപ്പിക്കുന്ന സംഭവവികാസങ്ങളും കൊണ്ട് ശ്രദ്ധേയമാകുന്ന കമ്മട്ടം വെബ് സീരീസിൽ ദേശീയ പുരസ്കാര ജേതാവായ നടൻ സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസിൽ നിരവധി ത്രില്ലിങ് മുഹൂർത്തങ്ങൾ ഉണ്ടാകുമെന്ന് ട്രൈലെർലൂടെ വ്യക്തമാകുന്നു
6 എപ്പിസോഡുകളുള്ള വെബ്സീരിസിൽ ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കാവളയൂർ, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവ വേഷമിടുന്നു.“കമ്മട്ടം ” കേരളത്തിൽ ഒരിക്കൽ വാർത്തകളിൽ നിറഞ്ഞു നിന്ന സംഭവങ്ങളെ സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ്.”കമ്മട്ടം” ഒരു മികച്ച ത്രില്ലിംഗ് എക്സ്പീരിയൻസ് പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്.
“കമ്മട്ടം” സെപ്റ്റംബർ 5 മുതൽ ZEE5 ഇൽ സ്ട്രീമിങ് ആരംഭിക്കും.
Film News
ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.
ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ” കമ്മട്ടം ” ഓഗസ്റ്റ് 29 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു.മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
6 എപ്പിസോഡുകളുള്ള ഒരു നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസിൽ നിരവധി കഥാപാത്രങ്ങൾ അണിനിരക്കുന്നു.സുദേവ് നായർ, ജിൻസ്, ജിയോ ബേബി, അജയ് വാസുദേവ്, അഖിൽ കാവളയൂർ, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവരുടെ ശക്തമായ അഭിനയ പ്രകടനങ്ങൾ വെബ് സീരീസിനെ മികച്ചതാക്കുന്നു.
പ്ലാന്റർ സാമുവൽ ഉമ്മൻ എന്ന കഥാപാത്രം ഒരു വാഹനാപകടത്തിൽ മരിക്കുന്നതും,ആ മരണം കൊലപാതകം ആണെന്ന് പോലീസ് കണ്ടെത്തുകയും, അതിനെ ചുറ്റിപറ്റിയുള്ള അനേഷണവുമാണ് വെബ് സീരീസ് ഇന്റെ ഹൈലൈറ്റ്.
“കമ്മട്ടം” ഒരു മികച്ച ത്രില്ലിംഗ് എക്സ്പീരിയൻസ് പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്.
തൃശ്ശൂരിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ
വെബ് സീരീസ് ആണ് ‘കമ്മട്ടം’.ആദ്യമായാണ് ZEE5 നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു വെബ് സീരീസ് മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
‘കമ്മട്ടം’മലയാളത്തിന്റെ ആദ്യ ക്രൈം ത്രില്ലർ വെബ് സീരീസ് ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
ZEE5 ആദ്യമായി ഒരുക്കുന്ന ഒരു മലയാളം സീരീസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സുദേവ് നായർ കൂട്ടിച്ചേർത്തു. “കമ്മട്ടം” പ്രേക്ഷകർക്ക് മികച്ച ഒരു ത്രില്ലിങ് ഇമോഷണൽ ഫീൽ സമ്മാനിക്കുമെന്ന് ഉറപ്പാണ്. “കമ്മട്ടം” എന്ന സീരീസ് ഒരു ലളിതമായ ചിന്തയിൽ നിന്ന് വന്ന പ്ലോട്ട് ആണ്. അത് ഇത്രയും മനോഹരമാക്കിയത് അതിൽ പ്രവർത്തിച്ച ഓരോ വ്യക്തികളും, ഓരോ ഡിപ്പാർട്മെന്റുമാണ്. ആഗോള തലത്തിൽ മികച്ച ഓ ടി ടി പ്ലേറ്റ്ഫോമായ ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകൻ ഷാൻ കൂട്ടിച്ചേർത്തു.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ക്രൈം ത്രില്ലർ വെബ് സീരീസ് ആയ ” കമ്മട്ടം ” ZEE5-ൽ ഓഗസ്റ്റ് 29 മുതൽ സ്ട്രീമിങ് ആരംഭിക്കും.
-
Songs2 years ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News4 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video4 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News4 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി