Connect with us

Film News

ദുൽഖറിസത്തിന് 10 വർഷങ്ങൾ

Published

on

ദുൽഖറിസത്തിന് 10 വർഷങ്ങൾ

മലയാളത്തിലെ സൂപ്പർ താര യുവനടന്മാരിൽ മുൻനിരയിൽ തന്നെയാണ് ദുൽഖർ സൽമാൻ സ്ഥാനം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്രൻ എന്ന പരിവേഷത്തിന് അപ്പുറം ദുൽഖർ സൽമാൻ എന്ന നടനെയും താരത്തെയും തൻറെ കഴിവ് കൊണ്ടും പ്രയത്നം കൊണ്ടും പ്രേക്ഷക മനസ്സുകളിലേക്ക് എത്തിച്ചു എന്ന് തന്നെയാണ് ദുൽഖറിനെ വ്യത്യസ്തനാകുന്നത്. മലയാള താരം എന്നതിലുപരി ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന രീതിയിലേക്ക് ദുൽഖർ വളർന്നത് വളരെപ്പെട്ടെന്നാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട DQ ആയി മാറിയിട്ട് ഇന്നത്തേക്ക് 10 വർഷങ്ങൾ കഴിയുന്നു. 2012 ഫെബ്രുവരി 3ന് ആണ് ആഘോഷങ്ങളും ആരവങ്ങളും ഇല്ലത്തെ ഒരു കൊച്ചു പരീക്ഷണ ചിത്രം എന്ന ലേബലിൽ സെക്കന്റ് ഷോ പുറത്തിറങ്ങിയത്. പിന്നീടുള്ള 10 വർഷങ്ങൾ നടനായും താരമായും പിന്നണി ഗായകൻ ആയും പ്രൊഡ്യൂസർ ആയും ദുൽഖർ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.

2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. നിത്യ മേനോന്‍,തിലകന്‍,ലെന,മാമുക്കോയ,സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. അതേ വര്‍ഷ തന്നെ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയത് തീവ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ എബിസിഡി,5 സുന്ദരികള്‍,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,പട്ടം പോലെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

2014ല്‍ സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം,ബാംഗ്ലൂര്‍ ഡെയ്‌സ്,കൂതറ, വിക്രമാദിത്യന്‍,മംഗ്ലീഷ്,ഞാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ്, ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഈ രണ്ടും ചിത്രങ്ങളും തിയേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് നേടിയത്.

2015ല്‍ 100 ഡെയ്‌സ് ഓഫ് ലവ്,കലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം,2017ല്‍ പുറത്തിറങ്ങിയ പറവ,2018ല്‍ പുറത്തിറങ്ങിയ മഹാനടി,അതേ വര്‍ഷം പുറത്തിറങ്ങിയ (കര്‍വാന്‍ ഹിന്ദി) തുടങ്ങിയ ചിത്രങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയജീവിതത്തിലെ മികച്ച ചിത്രങ്ങളാണ്. 2019 ഒരു എമണ്ടൻ പ്രേമകഥ, വരനെ ആവശ്യമുണ്ട് എന്നീ മലയാള ചിത്രങ്ങളും കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രവും സോയ ഫാക്ടർ എന്ന ഹിന്ദി ചിത്രവും പുറത്തിറങ്ങി. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിലൂടെ വമ്പൻ ജനപ്രീതിയാണ് സൗത്ത് ഇന്ത്യയിൽ ദുൽഖറിന് നേടിക്കൊടുത്തത്. മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷൻ രംഗത്തേക്ക് ദുൽഖർ ആ വർഷം തന്നെ തിരിഞ്ഞു. 2021 ദുൽഖർ പുതിയതായി പുറത്തുവന്ന ചിത്രമാണ് കുറുപ്പ്, ആദ്യം ഒ.ടി.ടി റിലീസായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ദുൽഖറിൻറെ പ്രത്യേക താൽപര്യാർത്ഥം തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുകയായിരുന്നു, അടഞ്ഞുകിടന്ന തീയേറ്ററുകളിൽ വീണ്ടും ജനപ്രളയത്തിൽ ആഴ്ത്തി ആ വർഷത്തെ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് ഇട്ടാണ് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിച്ചത്. മലയാളത്തിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളുടെ പട്ടികയിലും കുറുപ്പ് ഇടം പിച്ചു. ഹേയ് സേനാമിക, സല്യൂട്ട് എന്നീ ഒരുപിടി ചിത്രങ്ങൾ ദുല്ഖറിന്റേതായി ഈ വർഷം റിലീസ് കാത്തു നിൽപ്പുണ്ട്.

മണി രത്നത്തിന്റെ “ഓ കാതൽ കണ്മണി ” എന്ന സിനിമയിലൂടെ ദുൽഖർ തമിഴ് സിനിമയിലും അരങ്ങേറ്റം നടത്തി.ഈ സിനിമയിലൂടെ ദുൽഖർ കേരളത്തിന്‌ പുറത്തും ശ്രദ്ധയും നിരൂപക പ്രശംസയും നേടിയിരുന്നു. 2012 ഡിസംബർ 22-ന് ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയെ വിഹാഹം ചെയ്തു.

പുരസ്‌ക്കാരങ്ങള്‍

2012-ഏഷ്യാവിഷന്‍ അവാര്‍ഡ്-മികച്ച പുതുമുഖ നടന്‍-സെക്കന്റ് ഷോ
2013-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-സെക്കന്റ് ഷോ
2013-വനിത ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-സെക്കന്റ് ഷോ
2013-അമൃത ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-സെക്കന്റ് ഷോ
2013-ജയ്ഹിന്ദ് ഫിലിം അവാര്‍ഡ്-മികച്ച പുതുമുഖതാരം-സെക്കന്റ് ഷോ
2013-ഫിലിംഫെയര്‍ അവാര്‍ഡ്-മികച്ച നടന്‍-ഉസ്താദ് ഹോട്ടല്‍
2013-ഫിലിംഫെയര്‍ അവാര്‍ഡ്-മികച്ച പുതുമുഖതാരം-ഉസ്താദ് ഹോട്ടല്‍
2013-സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്-മികച്ച പുതുമുഖതാരം-സെക്കന്റ് ഷോ
2013-ഏഷ്യാവിഷന്‍ അവാര്‍ഡ്-പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍-

2014-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-സ്റ്റാര്‍ ഓഫ് ദി ഇയര്‍
2014-ഏഷ്യാവിഷന്‍ അവാര്‍ഡ്-യൂത്ത് ഐക്കണ്‍

2015-ഫിലിംഫെയര്‍ അവാര്‍ഡ്-മികച്ച പുതുമുഖം-ഞാന്‍
2015-രാമു കാര്യാട്ട് മൂവി അവാര്‍ഡ്-മികച്ച നടന്‍-ഞാന്‍
2015-സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്-മികച്ച പുതുമുഖതാരം
2015-തിക്കുറിശ്ശി അവാര്‍ഡ്-മികച്ച നടന്‍-ഞാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്
2015-വനിത ഫിലിം അവാര്‍ഡ്‌-മികച്ച ജോഡി-വിക്രമാദിത്യന്‍
2015-ഏഷ്യാവിഷന്‍ അവാര്‍ഡ്-പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍

2016-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍
2016-ഫിലിംഫെയര്‍ അവാര്‍ഡ്-ജനപ്രിയ നടന്‍-ചാര്‍ലി
2016-കേരള സംസ്ഥാന ഫിലിം അവാര്‍ഡ്-മികച്ച നടന്‍-ചാര്‍ലി
2016-സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്-മികച്ച പിന്നണി ഗായകന്‍-ചാര്‍ലി

2017-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-മികച്ച നടന്‍-കമ്മട്ടിപ്പാടം-കലി
2017-64ാമത് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത്-മികച്ച നടന്‍-കമ്മട്ടിപ്പാടം,കലി
2017-സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്-മികച്ച നടന്‍-കമ്മട്ടിപ്പാടം
2017-ഏഷ്യാവിഷന്‍ അവാര്‍ഡ്-മികച്ച നടന്‍-സോളോ,സിഐഎ,പറവ

2018-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്-ഗോള്‍ഡന്‍ സ്റ്റാര്‍-സോളോ,പറവ,ജോമോന്റ് സുവിശേഷങ്ങള്‍
2018-നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്-പോപ്പുലര്‍ അവാര്‍ഡ്-സോളോ,പറവ,ജോമോന്റ് സുവിശേഷങ്ങള്‍
2018-വനിത ഫിലിം അവാര്‍ഡ്-ജനപ്രിയ നടന്‍-സോളോ,പറവ,ജോമോന്റ് സുവിശേഷങ്ങള്‍,സിഐഎ

Click to comment

You must be logged in to post a comment Login

Leave a Reply

Film News

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

Published

on

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ‘ക്യൂൻ എലിസബത്ത്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജന മനസ്സുകളിൽ സ്വീകാര്യത നേടിയെടുത്ത ഒടിടി പ്ലാറ്റ് ഫോമായ ‘Zee5’ലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ‘ക്യൂൻ എലിസബത്ത്’ എത്തുന്നു. ഫെബ്രുവരി 14ന് സ്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം ‘Zee5’ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ട്രൈലെർ :

https://f.io/VIfLg-ng

കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായ് ഒരുക്കിയ ചിത്രം ഡിസംബർ 29നാണ് തിയറ്റർ റിലീസ് ചെയ്തത്. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ചിത്രത്തിന് അർജുൻ ടി സത്യന്റെതാണ് തയ്യാറാക്കിയത്.

ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.

ഛായാഗ്രഹണം: ജിത്തു ദാമോദർ, ചിത്രസംയോജനം: അഖിലേഷ് മോഹൻ, സം​ഗീതം: രഞ്ജിൻ രാജ്, ​ഗാനരചന: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ, കലാസംവിധാനം: എം ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

Continue Reading

Film News

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

Published

on

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ കേരളത്തിൽ തരം​ഗം സൃഷ്ടിച്ച്, മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീര റെസ്പോൺസ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതൽ 40ൽ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായ് ജനുവരി 12നാണ് തിയറ്റർ റിലീസ് ചെയതത്. ചിത്രത്തിന്റെ കേരളത്തിലെ പ്രദർശനാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയത്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. അമൃത അയ്യർ നായികയായും വിനയ് റായ് പ്രതിനായകനായും എത്തിയ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വരലക്ഷ്മി ശരത്കുമാറാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഇന്ത്യൻ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. അതിലെ ആദ്യഭാ​ഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാനെ കേന്ദ്രീകരിച്ച്, ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് പ്രധാനമായും സജ്ജീകരിച്ചത്. ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചതോടെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണിത്. ‘ശ്രീരാമദൂത സ്‌തോത്രം’, ‘ആവക്കായ ആഞ്ജനേയ’, ‘പവർഫുൾ ഹനുമാൻ’, ‘സൂപ്പർ ഹീറോ ഹനുമാൻ’ തുടങ്ങി ചിത്രത്തിലെ നാല് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായ് എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്.

ഛായാഗ്രാഹണം: ദാശരധി ശിവേന്ദ്ര, ചിത്രസംയോജനം: സായിബാബു തലാരി, തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.

Continue Reading

Film News

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

Published

on

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ കണ്ട് തീയറ്റർ വിടുന്ന പ്രേക്ഷകർ ഞങ്ങളെ അറിയിക്കുന്നത് അത്തരം മികച്ച അഭിപ്രായങ്ങൾ തന്നെ.. നിരൂപണ സ്വഭാവമല്ലാതെ ആസ്വാദനത്തിനായി സിനിമ തിരഞ്ഞെടുക്കുന്ന സാധാരണ പ്രേക്ഷകരാണ് ഖൽബിന്റെ വിജയം.. അതിലുപരി നിങ്ങൾ പ്രണയിച്ചവരാണെങ്കിൽ പ്രണയം ഉള്ളിൽ തോന്നിയവരാണെങ്കിൽ നിങ്ങളെ ഈ നിരാശരാക്കില്ല എന്നത് ഞങ്ങളുടെ ഉറപ്പാണ്.

Continue Reading

Recent

Film News3 weeks ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News1 month ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News1 month ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News1 month ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Reviews1 month ago

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !   ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ്...

Songs2 months ago

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !! രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

Film News3 months ago

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…   പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’...

Songs4 months ago

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ പ്രേക്ഷകർ ഇരുകൈയും നീട്ടി...

Film News4 months ago

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !   8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു;...

Film News4 months ago

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി കലാലയ ജീവിതം എന്നും ഓർമ്മകൾ നൽകുന്ന ഒന്നാണ്.കോളേജിലെ രണ്ടു കാലഘട്ടങ്ങൾ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി...

Trending