Connect with us

Songs

മത്സരിച്ച് ചുവട് വെച്ച് കാജലും അതിഥിയും!ദുൽഖർ ചിത്രത്തിലെ ഗാനം കാണാം

Published

on

മത്സരിച്ച് ചുവട് വെച്ച് കാജലും അതിഥിയും!ദുൽഖർ ചിത്രത്തിലെ ഗാനം കാണാം

 

പാൻ ഇന്ത്യൻ സൂപ്പർ താരമായ ദുൽകർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹേ സിനാമിക. തമിഴിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്രിന്ദ മാസ്റ്റർ ആണ്. പ്രശസ്ത നൃത്ത സംവിധായിക ആയ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

 

 

ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ ഹേ സിനാമിക രചിച്ചിരിക്കുന്നത് മദൻ കർക്കി ആണ്. മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിൽ അദിതി റാവു, കാജൽ അഗർവാൾ എന്നിവരാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.

അദിതി റാവു മനോഹരമായി നൃത്തം ചെയ്യുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കീർത്തന വൈദ്യനാഥൻ, സായി പ്രഭ എന്നിവർ ചേർന്നാണ്. സിരാഗൈ ഇന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചത് മദൻ കർക്കിയും സംഗീതം പകർന്നത് ഗോവിന്ദ് വസന്തയും ആണ്.

നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് പ്രീത ജയരാമനും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രാധ ശ്രീധറുമാണ്.

ഈ ചിത്രത്തിലെ വേറെ മൂന്നു ഗാനങ്ങൾ നേരത്തെ തന്നെ പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മാർച്ച് മൂന്നിന് ദുൽഖറിന്റെ വേഫേറർ ഫിലിംസ് ആണ് കേരളത്തിൽ എത്തിക്കുന്നത്.

Songs

ഹേറിലെ ആദ്യ ഗാനം പുറത്തിറങ്ങി !

Published

on

ഹേറിലെ ആദ്യ ഗാനം പുറത്തിറങ്ങി !

 

ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ‘ ഹെർ’ എന്ന സിനിമയിലെ ആദ്യഗാനം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പുറത്തിറങ്ങി.സ്ത്രീകളുടെ മുന്നേറാനുള്ള കരുത്തിനെ ആഘോഷിച്ചുകൊണ്ടുള്ള ‘ Her Story’ എന്ന ഗാനം ആണ് പുറത്തിറങ്ങിയത്. അൻവർ അലിയുടെ ചടുലമായ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയും ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പുമാണ്.

 

ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് HER.ഉർവ്വശി, പാർവ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് ഹെറിലെ കേന്ദ്ര കഥാപാത്രങ്ങൾ. AT സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ് എം തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ്. ജോഷി പടമാടനും, അർച്ചന വാസുദേവും ചേർന്നാണ് ചിത്രത്തിലെ മറ്റു ജനങ്ങൾക്കു വരികൾ എഴുതിയിരിക്കുന്നത്.

ഛായാഗ്രാഹകൻ – ചന്ദ്രു സെൽവരാജ്, എഡിറ്റർ – കിരൺ ദാസ്, കലാസംവിധാനം – ഹംസ വള്ളിത്തോട്, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ് – റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ – ധനുഷ് നായനാർ, സൗണ്ട് മിക്സ്‌ – എം ആർ – രാജാകൃഷ്ണൻ, കളറിസ്റ്റ് -ലിജു പ്രഭാകർ, VFX – എഗ്ഗ് വൈറ്റ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര, പി ആർ ഓ – വാഴൂർ ജോസ്, കാസ്റ്റിംഗ് & കമ്മ്യൂണിക്കേഷൻ – ടോക്കറ്റിവ്, മീഡിയ പ്ലാനിങ്ങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ, പ്രോജെക്ട് ഡിസൈനർ – ജിനു വി നാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് – വൈശാഖ് സി വടക്കെവീട്, ടൈറ്റിൽ ഡിസൈൻ – ജയറാം രാമചന്ദ്രൻ, പോസ്റ്റർ ഡിസൈൻ – ആൻ്റണി സ്റ്റീഫൻ.

Continue Reading

Songs

തല്ലുമാല ടീം വീണ്ടും ! അയൽവാശിയിലെ പുതിയ ഗാനം എത്തി

Published

on

തല്ലുമാല ടീം വീണ്ടും ! അയൽവാശിയിലെ പുതിയ ഗാനം എത്തി

സൗബിൻ ഷാഹിർ , ബിനു പപ്പു , നസ്‌ലൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അയൽവാശി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.

ഏപ്രിൽ 21ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഫാമിലി കോമഡി എന്റെർറ്റൈനർ ആണ് ചിത്രം.
തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ‘അയൽവാശി’ നിർമിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്‌സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.

 

നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു.സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘അയൽവാശി’. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്‌ലനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ.
സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റർ- സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ- ബാദുഷ, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, പി.ആർ.ഒ. – എ. എസ്. ദിനേശ്, മീഡിയ പ്ലാനിംഗ് – പപ്പെറ്റ് മീഡിയ,

Continue Reading

Songs

ബാലയ്യക്കൊപ്പം ആറാടി ഹണി റോസ് ! വീര സിംഹറെഡ്ഢിയിലേ ഐറ്റം ഗാനം കാണാം

Published

on

ബാലയ്യക്കൊപ്പം ആറാടി ഹണി റോസ് ! വീര സിംഹറെഡ്ഢിയിലേ ഐറ്റം ഗാനം കാണാം

തെലുങ്ക് താരം നന്ദമുരി ബാലകൃഷ്‌ണ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ‘വീര സിംഹ റെഡ്ഡി.’ മലയാളി താരം ഹണി റോസും ചിത്രത്തിൽ ശ്രദ്ധേമായ വേഷം ചെയ്‌തിരുന്നു. ചിത്രത്തിലെ ഹണി റോസിൻ്റെ ഗാനം പുറത്തിറക്കി.

അതേ സമയം 2023ലെ ആദ്യ റിലീസ് ചിത്രങ്ങളിലൊന്നായ ‘വീര സിംഹ റെഡ്ഡി’ ഒടിടിയിലെത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഫെബ്രുവരി 23 മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും. ജനുവരി 12ന് തിയേറ്ററിലെത്തിയ ചിത്രം നാലു ദിവസങ്ങൾ കൊണ്ട് 100 കോടി നേടിയിരുന്നു.ഗോപിചന്ദ് മലിനേനി ആണ് രചനയും സംവിധാനവും. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം.ശ്രുതി ഹാസൻ, വര‌ലക്ഷ്മി ശരത്‌കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Recent

Film News10 hours ago

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി...

Film News13 hours ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു. 2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി...

Film News14 hours ago

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല ഒരു സമയത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് കത്തിനിന്നിരുന്ന...

Film News15 hours ago

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും !

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും ! പൃഥ്വിരാജിനെ കേന്ദ്ര കഥപാത്രമാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രം ആടുജീവിതം റിലീസിനായി...

Film News17 hours ago

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ മോഹൻലാൽ ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു...

Uncategorized19 hours ago

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

വീണ്ടും അച്ഛനായി ഗിന്നസ് പക്രു ! മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ...

Film News19 hours ago

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108 വീര സിംഹ റെഡ്‌ഡി എന്ന ചിത്രത്തിന് ശേഷം മാസ്സുകളുടെ തമ്പുരാൻ നന്ദമുരി ബാലകൃഷ്‌ണയുടെ അടുത്ത ചിത്രമായ...

General News22 hours ago

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ വൈവിധ്യങ്ങൾ നിറഞ്ഞ ലോകമാണ് നമ്മുടേത്. ആണിനും പെണ്ണിനും അപ്പുറം ഒരുപാട്...

Film News2 days ago

മോഹൻലാൽ

മോഹൻലാൽ മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ, ജനനം: മേയ് 21, 1960).രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ...

Film News2 days ago

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും !

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും ! ഇന്ത്യൻ സിനിമ ലോകം തന്നെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു...

Trending