Box Office
ആർക്കു വേണമെങ്കിലും അഭിപ്രായം പറയാം! നല്ലതാണെങ്കിലും ചീത്തയാണെങ്കിലും പറയണം!മമ്മൂക്ക ദുബായ് എക്സ്പിയിൽ ആറാടുകയാണ്

ആർക്കു വേണമെങ്കിലും അഭിപ്രായം പറയാം! നല്ലതാണെങ്കിലും ചീത്തയാണെങ്കിലും പറയണം!മമ്മൂക്ക ദുബായ് എക്സ്പിയിൽ ആറാടുകയാണ്
15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപർവം. ചിത്രത്തിൻറെ പ്രഖ്യാപനം മുന്നിൽത്തന്നെ ആരാധകർ ആവേശത്തിലായിരുന്നു. ചിത്രത്തിൻറെതായി പുറത്തുവന്ന ഓരോ ഫോട്ടോകൾ പോലും സോഷ്യൽ മീഡിയയിൽ ആഘോഷമായാണ് ആരാധകർ വരവേറ്റത്.
ദുബായ് എക്സ്പോ 2022ൽ വെച്ച് ചിത്രത്തിൻറെ ഗ്ലോബൽ ലോഞ്ചിങ് ഇന്നലെ നടക്കുകയുണ്ടായി. ദുബായിലെ പതിനായിരങ്ങൾക്കു മുന്നിൽ ഇതിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആരാധകർ ആവേശത്തോടെ കൂടിയാണ് ആണ് എതിരേറ്റത്. സിനിമയിൽ തങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടെന്നും ബാക്കി വിലയിരുത്തേണ്ടത് പ്രേക്ഷകർ ആണെന്നും, എല്ലാവരും സിനിമ കാണണം എന്നും നല്ലതാണെങ്കിലും ചീത്ത ആണെങ്കിലും തുറന്നുപറയണം എന്നുമാണ് മമ്മൂട്ടി ആരാധകർക്ക് മുന്നിൽ പറഞ്ഞത്.
എൺപതുകളിലെ ഫോർട്ടുകൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്.അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.
#BheeshmaParvam Global Launch at Expo Dubai
Crowd 🔥
In Cinemas This Thursday !#Mammootty pic.twitter.com/JAwEW9MMmY
— Mammootty Girls Fans Club (@mgfc_official_) March 1, 2022
Box Office
ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018
മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. നീണ്ട നാളുകളായി ആളൊഴിഞ്ഞ കിടന്നിരുന്ന തിയേറ്ററുകളെ ഉത്സവപ്പറമ്പുകൾ ആക്കിക്കൊണ്ട് ജ്യൂഡ് അന്തോണി ജോസഫ് ഒരുക്കിയ പുതിയ ചിത്രം 2018 എവെരിവൺ ഈസ് എ ഹീറോ മോളിവുഡിലെ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ആയ സ്നേഹ ശലഭത്തിന്റെ കണക്കുകൾ അനുസരിച്ച് ചിത്രം ഇതിനോടകം തന്നെ 90 കോടി രൂപ കളക്ട് ചെയ്ത് കഴിഞ്ഞിരിക്കുന്നു. റിലീസ് ചെയ്ത വെറും 10 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോളിവുഡിലെ തന്നെ ടോപ്പ് ഗ്രോസേഴ്സിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ 2018 ന്റെ സ്ഥാനം. 82 കോടിയുടെ മമ്മൂട്ടി ചിത്രം ഭീഷ്മർവതത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്താണ് 2018 മോളിവുഡിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. 146 കോടി നേടിയ പുലിമുരുകൻ ഒന്നാം സ്ഥാനത്തും 136 കോടി നേടിയ ലൂസിഫർ രണ്ടാം സ്ഥാനത്തുമാണ് നിലവിൽ.
എക്കാലത്തെയും മികച്ച 10 മോളിവുഡ് ഗ്രോസറുകൾ
1. പുലിമുരുകൻ – 146.5 CR
2. ലൂസിഫർ – 130.4 CR
3. 2018 – 90 CR
4. ഭീഷ്മപർവ്വം – 82.3 CR
5. കുറുപ്പ് – 81.1 CR
6. പ്രേമം – 73.1 CR
7. കായംകുളം കൊച്ചുണ്ണി – 70.7 CR
8. രോമാഞ്ചം – 69.6 CR
9. ദൃശ്യം – 65 CR
10. എന്ന് നിൻ്റെ മൊയ്തീൻ – 56.3 CR
കോവിഡ് അടക്കമുള്ള ഏറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ജൂഡ് ആന്റണി ജോസഫ് ആണ് ഈ ഗംഭീര മലയാള ചിത്രം ഒരുക്കിയിരിക്കുന്നത്.വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Box Office
മെഗാസ്റ്റാർ കരുത്തിൽ തെലുങ്കിൽ ബ്ലോക്ക് ബസ്റ്റർ വിസ്ഫോടനം !

മെഗാസ്റ്റാർ കരുത്തിൽ തെലുങ്കിൽ ബ്ലോക്ക് ബസ്റ്റർ വിസ്ഫോടനം !
മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ തെലുങ്ക് ചിത്രം ഏജൻറ് ആദ്യദിനങ്ങളിൽ മികച്ച പ്രകടനമാണ് ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്. അഖിൽ അക്കിനെനി നായകനായി എത്തിയ ഈ പാൻ ഇന്ത്യൻ ചിത്രം ഒരുക്കിയത് സുരേന്ദർ റെഡിയാണ്. തെലുങ്ങിനു പുറമേ മലയാളം തമിഴ് ഹിന്ദി ഭാഷകളിലായി ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. 80 കോടി രൂപയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ആദ്യ രണ്ടു ദിനത്തിൽ തെലുങ്കിൽ നിന്നും മാത്രമായി നേടിയെടുത്തത് 11 കോടി രൂപയോളം ആണ്. 37 കോടി രൂപയോളം ചിത്രം ഇതിനോടകം തന്നെ പ്രീ ബിസിനസിൽ മാത്രമായി നേടിയെടുത്തിരുന്നു. ഒരു ഹൈ വോൾട്ടേജ് ആക്ഷൻ എന്റർടൈനർ എന്ന മികച്ച പ്രേക്ഷക അഭിപ്രായം നേടിയെടുത്ത ചിത്രം ബോക്സ് ഓഫീസിൽ നേട്ടം കൈവരിക്കും എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
അഖിൽ അക്കിനെനിക്കൊപ്പം ചിത്രത്തിൽ മുഴുനീള വേഷത്തിൽ പ്രത്യക്ഷപ്പെട്ട മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടിയെടുക്കുന്നുണ്ട്. റോ ചീഫ് ഓഫീസർ മഹാദേവനായാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗംഭീര ഇൻട്രോയും കിടിലൻ ഡയലോഗുകളും അഖിലിനൊപ്പം ഗംഭീര ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ മമ്മൂട്ടിക്കായി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ഒരു സ്പൈലർ ആയി ഒരുങ്ങിയ ചിത്രത്തിൽ അതിഗംഭീര ആക്ഷൻ ജനങ്ങൾ തന്നെയാണ് ഹൈലൈറ്റ്. ഏറെ കഠിനാധ്വാനം ചെയ്ത് എത്തിയ അഖിൽ അക്കിനെനിയുടെ ഗംഭീര ട്രാൻസ്ഫർമേഷനും ചിത്രത്തിന് സഹായകമായിട്ടുണ്ട്. ഹിപ്പ് ഹോപ്പ് തമിഴ ആണ് ചിത്രത്തിനുവേണ്ടി പശ്ചാത്തല ഗാനങ്ങളും സംഗീതവും ഒരുക്കിയിരിക്കുന്നത്. തെലുങ്കിനു പുറമേ കേരളത്തിനും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.
Box Office
തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്

തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്
2023 പിറന്നിട്ട് രണ്ടുമാസങ്ങൾ പിന്നിടുമ്പോൾ മലയാളത്തിന്റെ ബോക്സോഫീസിൽ തകർന്നടിഞ്ഞത് 76 ചിത്രങ്ങൾ. ഈ വർഷം റിലീസ് ചെയ്തത് വിതരണക്കാർക്കും തീയറ്റർ ഉടമകൾക്കും ലാഭമുണ്ടാക്കി കൊടുത്തത് ഇതുവരെ രോമാഞ്ചം മാത്രമാണ്. ബോളിവുഡ് ചിത്രമായ പത്താനും റീ റിലീസ് ചിത്രമായ സ്പടികവും ബോക്സ് ഓഫീസിന് ആശ്വാസകരമാണ്. വലുതും ചെറുതുമായ എഴുപത്താറ് ചിത്രങ്ങൾ റിലീസ് ചെയ്തെങ്കിലും ബോക്സ് ഓഫീസിൽ മങ്ങിയ പ്രകടനങ്ങൾ ആയിരുന്നു കാഴ്ചവച്ചത്. പോയ വർഷം റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറവും മികച്ച പ്രകടനം നടത്തിയാണ് ഈ വർഷം പ്രദർശനം അവസാനിപ്പിച്ചത്.
അന്യ ഭാഷകളിൽ നിന്നെത്തിയ പൊങ്കൽ ചിത്രങ്ങൾ തീയറ്റർ ഉടമകൾക്ക് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും കാര്യമായ ചലനങ്ങൾ ചിത്രങ്ങൾക്ക് സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. പതിവ് വിജയ്ച്ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ആദ്യ ദിവസങ്ങളിൽ സൃഷ്ടിക്കാനുള്ള വലിയ തരംഗം ഉണ്ടാക്കുവാൻ വാരിസിനും സാധിച്ചില്ല എന്നതും തിയേറ്റർ ഉടമകളെ നിരാശരാക്കി. സൂപ്പർതാര ചിത്രങ്ങളായി മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കവും, ക്രിസ്റ്റഫറും മോഹൻലാലിന്റെ എലോനും റീ റീലീസ് ആയ സ്പടികവും ആണ് തിയേറ്ററുകളിൽ എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ തിരക്കുകൾ കൊണ്ട് ശ്രദ്ധേകർഷിച്ച നൻ പകൽ നേരത്ത് മയക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഉണ്ടായെങ്കിലും തീയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുവാൻ സാധിച്ചില്ല. ബി. ഉണ്ണികൃഷ്ണൻ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫർ പത്തു കോടിക്ക് മുകളിൽ ബോക്സോഫീസിൽ കളക്ഷൻ നേടി നിലവിൽ പ്രദർശനം തുടരുകയാണ്. ഡിജിറ്റൽ റിലീസായി പദ്ധതി ചെയ്ത ഒടുവിൽ തിയേറ്റർ റിലീസായി എത്തിയെങ്കിലും, സമീപകാല മോഹൻലാൽ ചിത്രങ്ങളിൽ വെച്ച് കനത്ത പരാജയം ചിത്രം ഏറ്റുവാങ്ങി. റീ റിലീസ് ചെയ്തു എത്തിയ സ്പടികം എന്നാൽ ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
ഈ വർഷം പൂർത്തിയാകാൻ പത്തു മാസങ്ങൾ ഇനിയും ഉണ്ടെന്നിരിക്കെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News9 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser10 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News7 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News1 year ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം