എങ്ങും നിറഞ്ഞ സദസ്സും നിറഞ്ഞ പുഞ്ചിരിയും…വിജയ്‌ സൂപ്പറും പൗർണമിയും മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുന്നു..

0

ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ്‌ വിജയ്‌ സൂപ്പറും പൗർണമിയും.. ആസിഫ്‌ അലി നായകനായി എത്തിയപ്പോള്‍ നായികയായി എത്തിയത് ഐശ്വര്യ ലക്ഷ്മിയാണ്. ചിത്രം ക്ലീന്‍ ഫാമിലി എന്റര്‍ടെയിനര്‍ ആണ്.എല്ലാത്തരം പ്രേക്ഷകനും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ ഒരു ചിത്രം.വ്യത്യസ്തമായ അവതരണവും സംവിധായക മികവും ചേര്‍ന്നപ്പോള്‍ ലഭിച്ചത്‌ ഒരു ഹിറ്റ് ചിത്രം കൂടിയാണ്. ജിസ് ജോയ്‌- ആസിഫ്‌ അലി കോമ്പോയില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമാണ്‌ വിജയ്‌ സൂപ്പറും പൗർണമിയും.
സണ്‍‌ഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയ്‌ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ വളരെ രസകരമായ രീതിയില്‍ കഥ പറയുന്ന ചിത്രത്തിന് എങ്ങും നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

Share.