Connect with us

Trailer and Teaser

വീണ്ടും കാർത്തിയുടെ അഴിഞ്ഞാട്ടം ! പുതിയ ചിത്രം വിരുമന്റെ ട്രെയ്‌ലർ എത്തി

Published

on

വീണ്ടും കാർത്തിയുടെ അഴിഞ്ഞാട്ടം ! പുതിയ ചിത്രം വിരുമന്റെ ട്രെയ്‌ലർ എത്തി

സൂപ്പർ ഹിറ്റ് ചിത്രം സുൽത്താനുശേഷം കാർത്തി നായകനാകുന്ന പുതിയ സിനിമ വിരുമന്റെ ട്രെയിലർ പുറത്തിറങ്ങി.

ഒരു വർഷത്തിന് ശേഷം അടുത്ത ചിത്രവുമായി കാർത്തി തിരിച്ചെത്തിയിരിക്കുന്നത്. ഇന്ന് മധുരയിൽ വച്ച് നടന്ന ഓഡിയോ ലോഞ്ച് നടൻ സൂര്യയാണ് ചിത്രത്തിൻറെ ട്രെയിലർ പുറത്ത് വിട്ടത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുത്തയ്യയാണ്.സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് നായിക. ‘പരുത്തി വീരൻ ‘ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണവേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘ കൊമ്പൻ ‘ . ഈ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘ വിരുമൻ’.

രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ വിരുമൻ ‘ ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കുമെന്ന് അണിയറക്കാർ അവകാശപ്പെട്ടു. എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 12ന് ചിത്രം തീയറ്ററുകളിൽ എത്തും

 

Trailer and Teaser

നാനിയുടെ മെഗാ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിൽ വില്ലനായി ഷൈൻ ടോം ചാക്കോ ! ദസരയുടെ ടീസർ പുറത്തിറക്കി ദുൽഖറും രാജമൗലിയും

Published

on

നാനിയുടെ മെഗാ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിൽ വില്ലനായി ഷൈൻ ടോം ചാക്കോ ! ദസരയുടെ ടീസർ പുറത്തിറക്കി ദുൽഖറും രാജമൗലിയും

 

സാർവത്രിക ആകർഷണീയതയുള്ള സിനിമകൾ ഭാഷയുടെ അതിർവരമ്പുകൾ തകർക്കുന്നു.
അത് കൈകാര്യം ചെയ്യുന്ന വിഷയം
വലിയൊരു വിഭാഗം പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നുവെങ്കിൽ, സിനിമ ഒരു പാൻ ഇന്ത്യൻ സിനിമയായി അംഗീകരിക്കപ്പെടും. നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന ദസറ എന്ന ചിത്രം അത്തരം വേരോട്ടമുള്ള ചിത്രമാണ്, ഇപ്പോൾ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. എസ്എസ് രാജമൗലി, ഷാഹിദ് കപൂർ, ധനുഷ്, ദുൽഖർ സൽമാൻ, രക്ഷിത് ഷെട്ടി എന്നിവർ ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തിറക്കി.

 

 

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവം ദസറ ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്നതാണ്. രാവണന്റെ പ്രതിമകൾ കത്തിക്കുന്നതും തിന്മയുടെ മേൽ നന്മയുടെ വിജയമാണ് ദസറ ചിത്രീകരിക്കുന്നത്. ടീസർ നോക്കുമ്പോൾ, ഉള്ളടക്കം യഥാർത്ഥവും രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതുമാണ്.

അഭിനേതാക്കളുടെ മേക്ക് ഓവർ മുതൽ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവരുടെ ലോകം കാണിക്കുന്നത് വരെ അവർ പിന്തുടരുന്ന ആചാരങ്ങൾ വരെ ദസറയുടെ ടീസർ ഒരു പുതിയ അനുഭവം നൽകുന്നു. ആദ്യ ഫ്രെയിം തന്നെ ധരണി (നാനി) ഒരു കൂറ്റൻ രാവണ പ്രതിമയുടെ മുന്നിൽ നിൽക്കുന്നതായി കാണിക്കുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം ആണ് ടീസറിൽ കാണിക്കുന്നത്.

ശ്രീകാന്ത് ഒഡേലയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ദസ്റ എന്നാണ് ടീസർ നൽകുന്ന സൂചനകൾ.
ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നാനിയുടെ അതിഗംഭീര പ്രകടനം തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം.
അദ്ദേഹത്തിന്റെ കഥാപാത്രരൂപീകരണം, സംഭാഷണങ്ങൾ, പെരുമാറ്റരീതികൾ, ശരീരഭാഷ എന്നിവ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും.

അഭിനേതാക്കൾ: നാനി, കീർത്തി സുരേഷ്, ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ്

സംവിധാനം : ശ്രീകാന്ത് ഒഡെല
നിർമ്മാണം: സുധാകർ ചെറുകൂരി
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്
ഛായാഗ്രഹണം ഡയറക്ടർ: സത്യൻ സൂര്യൻ ISC
സംഗീതം: സന്തോഷ് നാരായണൻ
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി
സംഘട്ടനം : റിയൽ സതീഷ്, അൻബരിവ്
പിആർഒ: ശബരി

Continue Reading

Trailer and Teaser

യുവതിയെ പ്രണയിച്ച കൗമാരക്കാരൻ്റെ കഥ ! ക്രിസ്റ്റി ടീസർ പുറത്തിറങ്ങി !

Published

on

യുവതിയെ പ്രണയിച്ച കൗമാരക്കാരൻ്റെ കഥ ! ക്രിസ്റ്റി ടീസർ പുറത്തിറങ്ങി !

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ആല്‍വിന്‍ ഹെന്‍റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 51 സെക്കന്‍ഡ് മാത്രമുള്ള ടീസറില്‍ ഇവര്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു, സലിം അഹമ്മദ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവപരിചയവുമായാണ് ആൽവിൻ ഹെൻറി ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.

യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹണം. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. റോക്കി മൗണ്ടൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ആണ് സിനിമയുടെ പശ്ചാത്തലം. ഈ പ്രദേശം ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമായാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‍കാരവും ആചാരങ്ങളും ഭാഷയുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. പട്ടം പോലെ, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്‍മിനു സിജോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ്  മനു ആന്റണി, അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് ഗാനരചന. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ്.

Continue Reading

Trailer and Teaser

“ഒരു അവിഹിതം ഉണ്ട്” കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന രേഖയുടെ ടീസർ പുറത്തിറങ്ങി

Published

on

“ഒരു അവിഹിതം ഉണ്ട്” കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന രേഖയുടെ ടീസർ പുറത്തിറങ്ങി

തമിഴ് സിനിമാ സംവിധായകരുടെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് കാര്‍ത്തിക് സുബ്ബരാജ്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും പേട്ടയുമൊക്കെ മലയാളി പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങള്‍. ഇപ്പോഴിതാ മലയാള സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ആദ്യ ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കി. കാർത്തിക് സുബ്ബരാജിന്‍റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസാണ് രേഖ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.

രേഖ’യിൽ വിൻസി അലോഷ്യസും ഉണ്ണി ലാലുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അറ്റന്‍ഷന്‍ഷന്‍ പ്ലീസ് എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിതിന്‍ ഐസക് തോമസ്  ആണ് രേഖയും ഒരുക്കുന്നത്. വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥൻ, ജോബിൻ പോൾ,  ജിക്കി പോൾ, ആതിര കല്ലിങ്ങൽ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ അറ്റന്‍ഷന്‍ഷന്‍ പ്ലീസ് നെറ്റ്ഫ്ലിക്സില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേ സമയം രേഖയുടെ അണിയറയില്‍ എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്. സംഗീതം നൽകിയിരിക്കുന്നത് എസ്കേപ്പ് മീഡിയം, മിലൻ വി എസ്, നിഖിൽ വി എന്നിവരാണ്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.

Continue Reading

Recent

Film News15 mins ago

വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി മെഗാ പവർ സ്റ്റാർ രാംചരൺ

വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി മെഗാ പവർ സ്റ്റാർ രാംചരൺ മെഗാസ്റ്റാർ ചിരഞ്ജീവി, മാസ് മഹാരാജ രവി തേജ, സംവിധായകൻ ബോബി കൊല്ലി (കെ...

Film News16 hours ago

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിജയ്...

Film News17 hours ago

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുന്ന മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയെന്ന്...

Film News18 hours ago

ആറാട്ടിന്റെ ഒന്നാം വാർഷികത്തിൽ മമ്മൂക്കയുമായി ബി ഉണ്ണികൃഷ്ണന്റെ റീ എൻട്രി ! ക്രിസ്റ്റഫർ റിലീസ് തീയതി എത്തി

ആറാട്ടിന്റെ ഒന്നാം വാർഷികത്തിൽ മമ്മൂക്കയുമായി ബി ഉണ്ണികൃഷ്ണന്റെ റീ എൻട്രി ! ക്രിസ്റ്റഫർ റിലീസ് തീയതി എത്തി മോഹൻലാൽ ചിത്രമായ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ...

Film News21 hours ago

ദളപതി67 ആദ്യ അപ്ഡേറ്റ് എത്തി ! വില്ലനായി സഞ്ജയ് ദത്ത്. അടുത്തത് നിവിനോ ?

ദളപതി67 ആദ്യ അപ്ഡേറ്റ് എത്തി ! വില്ലനായി സഞ്ജയ് ദത്ത്. അടുത്തത് നിവിനോ ? പ്രേക്ഷകർ ഏറെ പ്രതീക്ഷകളുടെ കാത്തിരിക്കുന്ന ദളപതി 67 താരനിർണയത്തിന്റെ ആദ്യ അപ്ഡേറ്റ്...

Film News22 hours ago

ദളപതി67 എൽ.സി.യുവോ ? ഡയറക്ടർ ബ്രില്യൻസുകൾ കണ്ടെത്തി സോഷ്യൽ മീഡിയയിൽ ആരാധകർ

ദളപതി67 എൽ.സി.യുവോ ? ഡയറക്ടർ ബ്രില്യൻസുകൾ കണ്ടെത്തി സോഷ്യൽ മീഡിയയിൽ ആരാധകർ കഴിഞ്ഞ ദിവസമാണ് ദളപതി വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രം ദളപതി 67...

Film News23 hours ago

ഇത് മാറ്റത്തിന്റെ സമയം ! ഇനി ആക്ഷൻ ചിത്രങ്ങൾ. – ദുൽഖർ സൽമാൻ

ഇത് മാറ്റത്തിന്റെ സമയം ! ഇനി ആക്ഷൻ ചിത്രങ്ങൾ. – ദുൽഖർ സൽമാൻ മലയാളികൾക്ക് മാത്രമല്ല പാൻ ഇന്ത്യൻ തലത്തിൽ തന്നെ ഏറെ പ്രേക്ഷക ശ്രീകാര്യതയുള്ള നടനാണ്...

Film News1 day ago

ഭദ്രൻ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു ! ആക്ഷൻ പ്രണയകഥ ആരംഭിക്കുന്നത് ഈ വർഷം അവസാനം

ഭദ്രൻ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു ! ആക്ഷൻ പ്രണയകഥ ആരംഭിക്കുന്നത് ഈ വർഷം അവസാനം മലയാളത്തിന്റെ ഹിറ്റ് മേക്കർ ഭദ്രനും സൂപ്പർതാരം മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. മലയാള...

Film News2 days ago

അറിഞ്ഞില്ല ആരും പറഞ്ഞില്ല ! ക്രിക്കറ്റിൽ സഞ്ജുവിൻ്റെ സൂപ്പർ സീനിയർ ബിജു മേനോൻ ! ചിത്രം പങ്കുവെച്ചു സഞ്ജു

അറിഞ്ഞില്ല ആരും പറഞ്ഞില്ല ! ക്രിക്കറ്റിൽ സഞ്ജുവിൻ്റെ സൂപ്പർ സീനിയർ ബിജു മേനോൻ ! ചിത്രം പങ്കുവെച്ചു സഞ്ജു സഞ്ജു സാംസന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ്...

Film News2 days ago

ബാഹുബലിയുടെ ഇരട്ടി ഹൈപ്പിൽ ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം എത്തി ! ദളപതി 67 പ്രഖ്യാപിച്ചു

ബാഹുബലിയുടെ ഇരട്ടി ഹൈപ്പിൽ ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം എത്തി ! ദളപതി 67 പ്രഖ്യാപിച്ചു ലോകേഷ് കനകരാജും ദളപതി വിജയും വീണ്ടും...

Trending