Connect with us

Latest News

വിജയ് സൂപ്പറും പൗർണ്ണമിയുടെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കി മഴവിൽ മനോരമ

Published

on

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആയി എത്തിയ ചിത്രം ആസിഫ് അലിയുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങളിൽ ഒന്നാണ്.തീയറ്ററുകളിൽ നിരവധി ഹൗസ് ഫുൾ ഷോകളുമായി വിജയും പൗർണ്ണമിയും കുതിക്കുക തന്നെ ചെയ്തു. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയത് മഴവിൽ മനോരമയാണ്.ആസിഫ് അലിയുടെ കരിയറിലെ തന്നെ റെക്കോർഡ് തുകയ്ക്കാണ് മഴവിൽ മനോരമ സാറ്റ്ലൈറ്റ് സ്വന്തമാക്കിയത്.ബൈസിക്കിൽ തീവസ്,സൺഡേ ഹോളി ഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി-ജിസ്‌ജോയ്‌യുടെതായി ഒരുങ്ങിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും.സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത്. ഫഹദിന്റെ വരത്തന് ശേഷം ഐശ്വര്യ അഭിനയിച്ച ചിത്രമാണിത്. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിദ്ധിഖ്,ശാന്തി കൃഷ്ണ,രണ്‍ജി പണിക്കര്‍, ബാലു വര്‍ഗീസ്,ജോസഫ് അന്നംകുട്ടി ജോസ്,ദര്‍ശന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.വലിയ വിജയമായി തീർന്ന മനോഹരമായ ഒരു ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും .മികച്ച കഥയും തിരക്കഥയും അഭിനേതാക്കളുടെ പ്രകടനം ഗാനങ്ങൾ എല്ലാം കൂടി ചേർന്നപ്പോൾ മലയാള സിനിമയ്ക്ക് ഒരു ഹിറ്റ് ചിത്രം ലഭിച്ചു,കുടുംബ പ്രേക്ഷകർക്കും യുവ തലമുറയ്ക്കും ഒരേ പോലെ ഇഷ്ടമാകുന്ന ഒരു ചിത്രം കൂടിയാണിത്

Continue Reading

Latest News

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു….

Published

on

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു….
ആട് 2 വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്‌റീന ഫാന്‍സ് കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു.ആ്ട് 2വിനു ശേഷം വലിയ പ്രതീക്ഷകളോടെയാണ് മിഥുവന്‍ മാനുവല്‍ ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.കാട്ടൂര്‍ കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്.കാളിദാസ് ജയറാം നായകനായി എത്തുമ്പോൾ മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. വരത്തന്‍.വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് കാളിദാസ് ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നത്. ഐശ്വര്യയ്ക്കാെപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ചെയ്ത നാല് ചിത്രങ്ങളും വലിയ വിജയമാക്കി തീര്‍ത്ത നടിയാണ് ഐശ്വര്യ , വീണ്ടും ഒരു ഹിറ്റ് ചിത്രം തന്നെ പ്രതീക്ഷിക്കാം.ചിത്രത്തിന്‍റെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ എല്ലാം തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നവയാണ്.

Continue Reading

Latest News

കണ്ണിറുക്കി ബോക്സ് ഓഫീസിനെ വീഴ്ത്തിയ അഡാർലൗവിന് ഇനി പുതിയ ക്ലൈമാക്സ്

Published

on

കണ്ണിറുക്കി ബോക്സ് ഓഫീസിനെ വീഴ്ത്തിയ അഡാർലൗവിന് ഇനി പുതിയ ക്ലൈമാക്സ്

സമീപകാലത്ത് മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ഒമർ ലുലു ഒരുഅഡാർലവ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാണിക്യമലരായ പൂവേ എന്ന ഗാനവും അതിലെ പ്രിയ വാര്യരുടെ കണ്ണിറുക്കലും സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു, കേരളവും കിടന്ന അന്യഭാഷയിൽ വരെ പ്രിയ വാരിയർ പ്രേക്ഷകരുടെ മനസ്സുകളിൽ കീഴടക്കിയപ്പോൾ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷകൾ വാനോളം ഉയർന്നു.

ഒരുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പോയവാരം ആണ് ചിത്രം തിയ്യറ്ററുകളിൽ എത്തിയത്. ലോകമെമ്പാടും 2000 തിയേറ്ററിലെ തിയറ്ററുകളിൽ മൂന്നു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഇന്നത്തെ കൗമാരത്തിലെ കഥ പറഞ്ഞ ചിത്രത്തിൽ യുവപ്രേക്ഷകർ ആഘോഷപൂർവ്വമാണ് വരവേറ്റത്തും അഭിപ്രായങ്ങൾ നേടിയെടുത്തതും. എന്നാൽ ചിത്രത്തിലെ ക്ലൈമാക്സിന്‌ പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്, പുതിയ ക്ലൈമാക്സുമായി ചിത്രം നാളെ തിയറ്ററുകളിൽ വീണ്ടുമെത്തുകയാണ്.

ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന് പുതിയ ക്ലൈമാക്സ് എത്തുന്നതോറ്റുകൂടി ചിത്രം കൂടുതൽ ജനപ്രീതി നേടുമെന്നാണ് അണിയറക്കാർ വിശ്വസിക്കുന്നത്.

Continue Reading

Latest News

എല്ലാവരും കാത്തിരുന്ന വിജയ് ദേവർകോണ്ടയുടെ ടാക്‌സിവാലയിലെ Maate Vinadhuga ഫുൾ വീഡിയോ റിലീസായി

Published

on

എല്ലാവരും കാത്തിരുന്ന വിജയ് ദേവർകോണ്ടയുടെ ടാക്‌സിവാലയിലെ Maate Vinadhuga ഫുൾ വീഡിയോ റിലീസായി Taxiwala Telugu movie also stars Kalyani, Madhunandan, Sijju Menon, Ravi Prakash, Ravi Varma, Uttej, Vishnu and others. Taxiwaala Movie Details: Cast: Vijay Deverakonda, Priyanka Jawalkar and Malavika Nair Director: Rahul Sankrityan Music: Jakes Bejoy Producer : SKN Banners : UV Creations and GA2 Pictures Cinematographer: Sujith Sarang Screenplay & Dialogues by Saikumar Reddy.

Continue Reading

Updates

Trending