വിജയ് സൂപ്പറും പൗർണമിയും നാളെ മുതൽ 110 തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു…

0

വിജയ് സൂപ്പറും പൗർണമിയും നാളെ മുതൽ 110 തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു…

ആസിഫ് അലി – ജിസ് ജോയ് എന്ന ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും. ബൈസൈക്കിൽ തീവ്‌സ്, സൺഡേ ഹോളിഡേ എന്നിവയ്ക്ക് ശേഷം എത്തുന്ന മൂന്നാമത്തെ ചിത്രം. ജിസ് ജോയിയുടെ മൂന്നു ചിത്രങ്ങളിലും ആസിഫ് അലി തന്നെ ആയിരുന്നു നായക വേഷത്തിൽ എത്തിയിട്ടുള്ളത്. ഈ തവണ ഇതേ കോംബോ എത്തുമ്പോൾ മറ്റൊരു പ്രത്യേകത കൂടിയുണ്ട് നായിക.., നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്, അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വിജയത്തിൽ എത്തിച്ച ഭാഗ്യ നായിക എന്ന് തന്നെ പറയാം..


നാളെ മുതൽ വിജയ് സൂപ്പറും പൗർണമിയും 110ഓളം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുമ്പോൾ ഒരു കാര്യം ഉറപ്പിച്ചു പറയാം കുടുംബ സമേതം കാണാൻ പറ്റിയ കിടിലൻ ഒരു ഫാമിലി മൂവി തന്നെയാകും ഇത്, അതിനുള്ള ഒരേ ഒരു കാരണം സംവിധായകന്റെ മുൻ ചിത്രങ്ങളാണ്. കുടുംബ പ്രേക്ഷകർക്കും യുവ തലമുറയ്ക്കും എല്ലാം ഇണങ്ങുന്ന രീതിയിലുള്ള മനോഹരമായ മേക്കിങ് തന്നെ…പ്രേക്ഷകർക്ക് എന്നും നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സെഞ്ച്വറി ഫിലിംസിലൂടെ വിജയ് സൂപ്പറും പൗർണമിയും പ്രദർശനത്തിന് എത്തുന്നത്

Share.