വിജയും പൗർണമിയും സൂപ്പർ തന്നെയാണ്… വിജയ് സൂപ്പറും പൗർണമിയും റിവ്യൂ വായിക്കാം

0

വിജയും പൗർണമിയും സൂപ്പർ തന്നെയാണ്… വിജയ് സൂപ്പറും പൗർണമിയും റിവ്യൂ വായിക്കാംഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും. സൺഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ കെ സുനിലാണ് നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ബൈസൈക്കിൽ തീവ്‌സ് ,സൺഡേ ഹോളിഡേ എന്നി ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും. ഗാനങ്ങൾക്കും ടീസറിനും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

മികച്ച ഒരു ഫാമിലി ഫീൽ ഗുഡ് എന്റർടൈനർ ആണ് വിജയ് സൂപ്പറും പൗർണമിയും. ജിസ് ജോയിയുടെ മൂന്നു ചിത്രങ്ങളിലും ആസിഫ് അലി ആയിരുന്നു നായക വേഷത്തിൽ എത്തിയത്, മൂന്നു ചിത്രങ്ങളും പ്രേക്ഷകർക്കു മികച്ച ഒരു അനുഭവമായി തന്നെ മാറി എന്നു നിസംശയം പറയാം . ആസിഫിന്റെ നായികയായി എത്തിയത് ഐശ്വര്യ ലക്ഷ്‌മിയാണ്. ആസിഫ് അവതരിപ്പിക്കുന്ന വിജയ് എന്ന കഥാപാത്രത്തിനും ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന പൗർണമി എന്ന കഥാപാത്രത്തിനും ചുറ്റുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു പെണ്ണ് കാണാലിലൂടെ കണ്ടുമുട്ടുന്ന ഇവരുടെ ജീവിതത്തിൽ കൂടിയാണ് കഥ സഞ്ചരിക്കുന്നത്. വളരെ രസകരമായ രീതിയിൽ പ്രേക്ഷകന് ഇഷ്ടമാകുന്ന രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്.


പ്രേക്ഷകനെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ വളരെ രസകരവും വ്യത്യസ്തവും ആയ രീതിയിലാണ് കഥ പറഞ്ഞു പോകുന്നത്. മുൻ ചിത്രങ്ങളിലെ പോലെ തന്നെ ഇത്തവണയും ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ തന്നെയാണ് ജിസ് ജോയ് സമ്മാനിച്ചിരിക്കുന്നത്. ചിത്രം കാണുന്ന ഓരോരുത്തരുടേയും മനസിൽ തൊടും വിധമുള്ള മനോഹരമായ തിരക്കഥയും സംവിധാനവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രസകരമായ സംഭാഷണങ്ങളും മനോഹരമായ സീനുകൾ കൊണ്ടും സമ്പന്നമാണ് ചിത്രം.


വിജയ് എന്ന തന്റെ കഥാപാത്രത്തെ വളരെ എനർജിയോട് കൂടി തന്നെ ആസിഫ് അലി മനോഹരമാക്കിയപ്പോൾ പൗർണമിയായി എത്തിയ ഐശ്വര്യ ലക്ഷ്മി മിന്നുന്ന പ്രകടനം തന്നെ കാഴ്ചവെച്ചു. ബാലു വർഗ്ഗീസ് സിദ്ദിഖ് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. ജോസഫ് അന്നക്കുട്ടി ജോസ്, ഓസ്റ്റിൻ ഡാൻ എന്നിവരുടെ പ്രകടനം തികച്ചും ഞെട്ടിക്കുക തന്നെ ചെയ്തു, ആദ്യ സിനിമയാണെന്ന് ഒരിക്കൽ പോലും തോന്നാത്ത തരത്തിലുള്ള മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവൻ, അജു വർഗീസ്, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, കെ പി എ സി ലളിത തുടങ്ങിയവർ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.


റെനേദിവെ ഒരുക്കിയ മനോഹര ദൃശ്യങ്ങളും പ്രിൻസ് ജോർജ് ഒരുക്കിയ സംഗീതവും ചിത്രത്തിലേക്ക് ഇഴകി ചേർത്തു. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ദൃശ്യ വിരുന്നാണ് വിജയ് സൂപ്പറും പൗർണമിയും. വളരെ മനോഹരവും രസകരവുമായ മികച്ച ഒരു ചിത്രം തന്നെ നമുക്ക് സമ്മാനിച്ചിരിക്കുകയാണ് ജിസ് ജോയ് എന്ന സംവിധായകൻ.

Share.