റെക്കോർഡ് ഓവർസീസ് റൈറ്റ് നേടി വിജയ് സൂപ്പറും പൗർണമിയും…

0

ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ രണ്ടു സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ജിസ്‌ ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് “വിജയ് സൂപ്പറും പൗർണ്ണമിയും “. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്ര മാണിത്.


അമ്പതു ലക്ഷം രൂപയാണ് ഈ ആസിഫ് അലി ചിത്രത്തിന് ലഭിച്ച ഓവർസീസ് റൈറ്റ്സ്. ആസിഫ് അലിയുടെ കരിയറിൽ തന്നെ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് ആണ് ഇത്..വേൾഡ് വൈഡ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം നേടിയിരിക്കുന്നത്.
പ്രശസ്ത സിനിമാ വിതരണ കമ്പനിയായ സൂര്യ ഫിലിംസിന്റെ എം.ഡി യായ സുനിൽ എ കെയാണ് ചിത്രം നിർമ്മിക്കുന്നത്.

Share.