Connect with us

Latest News

ലെച്ചുവിന്റെ വിവാഹത്തിനു ശെരിക്കും കരഞ്ഞു പോയി! ആ രംഗത്തെ കുറിച്ച് പറഞ്ഞു ബാലു

Published

on

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം പരിപാടികളിലൊന്നാണ് ഉപ്പും മുളകും. പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരിപാടിക്ക് ശക്തമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു പരിപാടി 1000 എപ്പിസോഡ് പിന്നിട്ടത്. ഇതിന് പിന്നാലെയായാണ് ബാലുവിന്റെ കുടുംബത്തിലെ

ആദ്യവിവാഹവും നടന്നത്. ലച്ചുവിന്റെ വിവാഹത്തിനുള്ള ാെരുക്കങ്ങളും ഹല്‍ദി ആഘോഷവുമൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. നീലുവിന്റെ സഹോദരനായ ശ്രീരാജിന്റെ മകനും ലച്ചുവും വിവാഹിതരായേക്കുമെന്നായിരുന്നു ആദ്യത്തെ വിവരങ്ങള്‍. ഈ ബന്ധത്തില്‍ ബാലുവിനെ താല്‍പര്യമുണ്ടായിരുന്നില്ല. മകള്‍ക്കായി മറ്റൊരാളെ കണ്ടെത്തുകയായിരുന്നു അദ്ദേഹം. നേവി ഓഫീസറായ സിദ്ധാര്‍ത്ഥാണ് ലച്ചുവിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം പഠനം

തുടരുന്നതിനായി ലച്ചുവിന് സ്വന്തം വീട്ടില്‍ നില്‍ക്കാനുള്ള അനുവാദം സിദ്ധാര്‍ത്ഥും കുടുംബവും നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി ലച്ചുവിന്റെ വിവാഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. മകളെ കൈപിടിച്ചുകൊടുക്കുമ്പോഴും വരന്റെ വീട്ടിലേക്കായി പോവുന്നതിനിടയിലും ബാലു വികാരഭരിതനായിരുന്നു. അതിനിടയിലായിരുന്നു സങ്കടം സഹിക്കാനാവാതെ നീലുവും കരഞ്ഞത്. മുടിയനും കേശുവും ശിവാനിയുമെല്ലാം സങ്കടത്തിലായിരുന്നു. വിവാഹം ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ ശരിക്കും കരഞ്ഞുപോയെന്നും ഗ്ലിസറിനൊന്നും ആവശ്യം

വന്നില്ലെന്നും ബിജു സോപാനം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക്‌ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഗ്ലിസറിനില്ലാതെ കരഞ്ഞതിനെക്കുറിച്ച് പല താരങ്ങളും തുറന്നുപറയാറുണ്ട്. ഈ രംഗത്ത് തനിക്ക് ഗ്ലിസറിന്‍ വേണ്ടി വന്നിരുന്നില്ലെന്ന് ബിജു സോപാനം പറയുന്നു. തിരക്കഥയ്ക്കനുസരിച്ച് പ്ലാന്‍ ചെയ്ത രംഗമായിരുന്നില്ല അത്. മകള്‍ക്കായി കുറച്ച് ഉപദേശം കൊടുക്കണമെന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ആ രംഗത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് കണ്ണുനീര്‍ നിയന്ത്രിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു.

മകളുടെ വിവാഹം നടക്കുമ്പോള്‍ ഏതൊരച്ഛനും സ്വഭാവികമായുണ്ടാവുന്ന ഇമോഷനാണ് അപ്പോള്‍ തനിക്കും തോന്നിയതെന്നും ബിജു സോപാനം പറയുന്നു. മകളുടെ കൊപിടിച്ച് കൊടുക്കുമ്പോഴും അവര്‍ ഇറങ്ങുമ്പോഴും മാറിനിന്ന് വികാരഭരിതനാവുന്ന അച്ഛന്‍. അച്ഛന്റെ ഇമോഷന്‍ തന്നെയാണ് ബാലുവും

അനുഭവിച്ചത്. അതിനാലാണ് കരഞ്ഞുപോയതെന്നും താരം പറയുന്നു. പൊതുവേ ബോള്‍ഡായി വിശേഷിപ്പിക്കുന്ന നീലുവും ലച്ചുവിന്റെ വിവാഹദിനത്തില്‍ കരഞ്ഞിരുന്നു. എന്നെക്കൂടി കരയിപ്പിക്കാതെടി നീലുവെന്നായിരുന്നു ബാലുവിന്റെ ഡയലോഗ്.

Continue Reading

Latest News

തിരിച്ച് വരവ് ഗംഭീരമാക്കി ശോഭനയും സുരേഷ് ഗോപിയും..! വരനെ ആവിശ്യമുണ്ട് റിവ്യൂ വായിക്കാം

Published

on

കേരളത്തിൽ ഇന്ന് പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് വരനെ ആവിശ്യമുണ്ട്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വരനെ ആവിശ്യമുണ്ട്. പ്രധാന കാരണങ്ങൾ സുരേഷ് ഗോപി, ശോഭന തിരിച്ചു വരവ് കല്യാണി പ്രിയദർശന്റെ ആദ്യ മലയാള ചിത്രം , ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രം. ഒരു പ്രേക്ഷകന് ചിത്രത്തിനായി കാത്തിരിക്കാൻ ഇത് തന്നെ ധാരാളമാണ്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടേയും ശോഭനയുടെയും തിരിച്ചു വരവ് കൂടിയാണ് ചിത്രം. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ദുൽഖർ സൽമാൻ ആദ്യമായി തന്റെ വേഫെയ്റർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത്.

രണ്ട് തലമുറയുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്.ദുൽഖർ സൽമാൻ,കല്യാണി,സുരേഷ്‌ഗോപി,ശോഭന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി സൂപ്പര്‍ ഹിറ്റ് ജോടികളായ ശോഭനയും സുരേഷ്‌ഗോപിയും ഒന്നിക്കുന്നത്. ആദ്യ സംവിധാന സംരഭമാണെന്ന് ഒരിക്കൽ പോലും തോന്നാത്ത തരത്തിലാണ് അനൂപ് ചിത്രം എടുത്തിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അനൂപ് തന്നെയാണ്.

ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയഫ്രഞ്ച് അധ്യാപികയും സിംഗിൾ മദറും ആയ നീന. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് ഇനിയും സർജിക്കൽ സ്‌ട്രൈക്കിന് ബാല്യം ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മേജർ ഉണ്ണികൃഷ്ണന്റെ വരവ്. പക്ഷേ ഒരു വിവാഹ ചടങ്ങിനെത്തിയാൽ പോലും മുട്ടിടിക്കുന്ന ആള് കൂടിയാണ് മേജർ. അതോടൊപ്പം തന്നെ ഫ്രോഡ് എന്ന വിളിപ്പേരുള്ള ഒരു യുവാവും അവിടെ താമസക്കാരനാകുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

കോമഡിയും പ്രണയവും ആക്ഷനും എല്ലാം നിറച്ച് തൻ്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. മേജർ ഉണ്ണിക്കൃഷ്ണനായി ഗംഭീര കൈയടികൾ സുരേഷ് ഗോപി സ്വന്തമാക്കിയപ്പോൾ ശോഭനയും തൻ്റെ കഥാപാത്രത്തെ ഗംഭീരമാക്കി മാറ്റി. കല്യാണി പ്രിയദർശൻറെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രത്തിൽ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടി എന്ന് തന്നെ പറയാം.

പ്രേക്ഷകന് ഏറെ ഇഷ്ടമാകുന്ന തരത്തിൽ ഒട്ടും മടുപ്പിക്കാതെ തന്നെയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.മുകേഷ് മുരളീധരൻ ഒരുക്കിയ മനോഹരമായ ഫ്രെയിമുകൾക്കൊപ്പം അൽഫോൻസ് ജോസഫിന്റെ മനോഹരമായ സംഗീതവും കൂടിയായപ്പോൾ പ്രേക്ഷകർക്ക് മികച്ചൊരു കുടുംബവിരുന്നായി തീർന്നിരിക്കുകയാണ് ചിത്രം

Continue Reading

Latest News

തമിഴ് സൂപ്പർതാരം വിജയ് ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ

Published

on

തമിഴ് സൂപ്പർതാരം വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രമായ ബിഗിലിന്റെ നിർമാതാക്കളുടെ കമ്പനി ഓഫീസിൽ നടത്തിയ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡിന് പിന്നാലെയാണ് താരത്തെ കസ്റ്റഡിയിൽ എടുത്തത്. പുതിയ ചിത്രം മാസ്റ്ററിന്റെ കടലൂരിലെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ മാസ്റ്ററിന്റെ ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണ്.ബുധനാഴ്ച രാവിലെ മുതൽ നിർമാണ കമ്പനിയായ എജിഎസ് സിനിമാസിന്റെ ഓഫിസുകളിലും അവരുടെ ഉടമസ്ഥതയിലുള്ള 20 ഇടങ്ങളിലും സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു.

Continue Reading

Latest News

സുകുമാര കുറുപ്പും റോക്കി ഭായിയും കണ്ടുമുട്ടിയപ്പോൾ

Published

on

കെ ജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യ മുഴുവന്‍ താരമായ നടനാണ് യാഷ്.മലയാളാത്തിലും യാഷിന് നിരവധി ആരാധകരുണ്ട്.കെജിഎഫിലെ റോക്കി ഭായ് എന്ന കഥാപാത്രം പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. കെ ജി എഫ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഇപ്പോഴിതാ റോക്കി ഭായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

”റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോള്‍” എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗലൂരുവില്‍ എത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച.കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Continue Reading

Updates

Trending