‘കാതലേ കാതലേ ‘ പാടി ഗോവിന്ദ് : കണ്ണുകള്‍ ഈറനണിഞ്ഞ് തൃഷ…വീഡിയോ കാണാം

0

എല്ലാ പ്രേക്ഷകരും ഒരേ പോലെ ഏറ്റുപാടിയ ഒരു ഗാനമാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 96 എന്ന തമിഴ് ചിത്രത്തിലെ കാതലേ എന്നു തുടങ്ങുന്ന ഗാനം. ഗാനം ഒരുക്കിയത് മലയാളികൾക്ക് സുപരിചിതനായ ഗോവിന്ദ് വസന്തയും. തൈക്കുടം ബ്രിഡ്ജിൽ കൂടി ഗോവിന്ദ് മലയാളികൾക്ക് സുപരിചിതനാണ്.ബിഹൈന്‍വുഡ്‌സ് അവാര്‍ഡ്ദാന ചടങ്ങില്‍ ഗോവിന്ദിന്റെ പ്രകടനം കണ്ട് കണ്ണ് നിറയുന്ന തൃഷയുടെ വീഡിയോ ശ്രദ്ധേയമാവുകയാണ്.മികച്ച സംഗീത സംവിധായകനുള്ള ബിഹൈന്‍വുഡ്‌സ് അവാര്‍ഡ്‌സ് ഗോവിന്ദ് കരസ്ഥമാക്കിയിരുന്നു. അവതാരകരുടെ ആവശ്യ പ്രകാരം ചടങ്ങില്‍ ഗോവിന്ദ് ചിത്രത്തിലെ ശ്രദ്ധേയ ഗാനം ‘കാതലേ കാതലേ’ വയലിന്‍ വായിച്ച് അവതരിപ്പിച്ചിരുന്നു. ഗാനം ആസ്വദിച്ച്‌ തൃഷയുടെ കണ്ണുകള്‍ ഈറനണിയുന്നതാണ് വീഡിയോയിലുള്ളത്. ഗോവിന്ദിന്റെ പ്രകടനത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്.

Share.