Connect with us

Latest News

ജതിൻ രാംദാസ് ആയി ടോവിനോ എത്തുന്നു ലൂസിഫറിൽ….! ചിത്രത്തിന്റെ ട്രെയിലർ റിലീസ് തീയതിയും പുറത്ത്…

Published

on

ജതിൻ രാംദാസ് ആയി ടോവിനോ എത്തുന്നു ലൂസിഫറിൽ….! ചിത്രത്തിന്റെ ട്രെയിലർ റിലീസ് തീയതിയും പുറത്ത്…
സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ തിയേറ്റര്‍ പ്രവേശനം കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍ എന്നതും ആരാധകരുടെ കാത്തിരിപ്പിനെയും ആകാംഷയെയും ഇരട്ടിപ്പിക്കുന്നു. സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും പുറത്തു വന്നു കൊണ്ടിരിക്കുന്ന പോസ്റ്ററുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിലെ 26 ക്യാരക്ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ റിലീസ് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു..ഇപ്പോളിതാ 23 മതെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്, ടോവിനോ തോമസാണ് ഈ കഥാപാത്രമായി എത്തുക…


ചിത്രത്തിന്റെ ട്രെയിലര്‍ മാര്‍ച്ച് 22 ന് വൈകിട്ട് 6.30 ന് റിലീസ് ചെയ്യും. അബുദാബിയില്‍ വെച്ച് നടത്തുന്ന ചടങ്ങിലാണ് ട്രെയിലര്‍ പുറത്തിറക്കുക. അബുദാബിയിലെ ഡെല്‍മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍,പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, മുരളി ഗോപി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.ദീപക് ദേവ് സംഗീതം ഒരുക്കുമ്പോൾ സുജിത് വാസുദേവാണ് ചിത്രത്തിനുവേണ്ടി ഛായാഗ്രഹണം ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന് ബാനറിൽ ആൻറണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു.

Continue Reading

Latest News

ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ നയൻതാരയ്ക്ക് എന്ത് യോഗ്യത- രാധ രവി

Published

on

ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ നയൻതാരയ്ക്ക് എന്ത് യോഗ്യത- രാധ രവി

നയൻതാരയ്ക്കെതിരെ കടുത്ത സ്ത്രീ വിരുദ്ധ വിവാദ പരാർശങ്ങളുമായി തമിഴ് നടൻ രാധാരവി. നയൻതാരയുടെ പുതിയ ചിത്രമായ കൊലൈയുതിർ കാലത്തിന്റെ ഇന്നലെ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയാണ് രാധാ രവിയുടെ വിവാദ പരാമർശങ്ങൾ.

നയൻതാരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നു വിളിക്കുന്നതിനെതിരെയാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്. അത്തരം വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരുകയുള്ളുവെന്നും ‘പുരട്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനികാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ ആളുകളുമായൊന്നും നയന്‍ താരയെ താരതമ്യപ്പെടുത്തരുത്,’ രാധാ രവി പറഞ്ഞു.

നയന്‍താരയുടെ വ്യക്തി ജീവിതത്തെ പരാമർശിച്ചു കൊണ്ടാണ് പിന്നീട് രാധാരവിയുടെ ആക്രമണം. ‘എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാര്‍ ആയിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആര്‍ക്കും സീതയായി അഭിനയിക്കാം’.

സംഭവത്തെക്കുറിച്ച് തമിഴ് നടീനടന്മാരുടെ സംഘടനയായ നടികർ സംഘം ഇരുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.

Continue Reading

Latest News

വിക്കും പാറ പൊട്ടിക്കലുമായി വളർന്ന കിട്ടിക്കാലം ! പാരഡി ഗാനങ്ങളുടെ രാജകുമാരൻ മുതൽ ഹിറ്റ് മേക്കർ വരെയായ നാദിർഷയുടെ കഥ അറിയുക തന്നെ വേണം

Published

on

വിക്കും പാറ പൊട്ടിക്കലുമായി വളർന്ന കിട്ടിക്കാലം ! പാരഡി ഗാനങ്ങളുടെ രാജകുമാരൻ മുതൽ ഹിറ്റ് മേക്കർ വരെയായ നാദിർഷയുടെ കഥ അറിയുക തന്നെ വേണം

കുടുംബം പൊട്ടുന്നതിന് പതിനെട്ടാം വയസ്സിൽ പാറപൊട്ടിക്കാൻ ഇറങ്ങിയതാണ് നാദിർഷ. എട്ടാംക്ലാസ് വരെ വിതരണം സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. കോളേജിൽ എത്തുംവരെ പാട്ടു പോയിട്ട് കത്തുപോലും എഴുതിയിരുന്നില്ല. കാലം മനുഷ്യനെ മാറ്റുന്നത് എങ്ങനെയാണ് എന്നറിയണമെങ്കിൽ നാദിർഷയുടെ ജീവിതകഥ കേൾക്കണം.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നാദിർഷയുടെ പിതാവിൻറെ മരണം. മൂന്ന് അനിയന്മാരും സഹോദരിയും മാതാവും അടങ്ങുന്ന കുടുംബത്തിന് ഭാരം അങ്ങനെ അദ്ദേഹത്തിൻറെ തോളിലായി. കഴിക്കാൻ ആഹാരമോ ധരിക്കാൻ വസ്ത്രങ്ങളോ ഇല്ലത്ത അവസ്ഥ. ബന്ധുക്കളുടെ പഴയ വസ്ത്രങ്ങൾ വാങ്ങി വരെ ധരിച്ചിരുന്നു പിതാവ് മരിച്ചപ്പോൾ കാർബോർഡം യൂണിവേഴ്സിറ്റിയിൽ അദ്ദേഹത്തിൻറെ ജോലി നാദിർഷക്ക് ലഭിച്ചു. പതിനെട്ടാം വയസ്സിൽ എട്ടുകിലോ ഉള്ള ചുറ്റികകൊണ്ട് പാറപൊട്ടിക്കൽ ആയിരുന്നു പണി. പകൽ കോളേജിലും വൈകീട്ട് ജോലിക്ക് പോകും .പൊട്ടിച്ച് പാറക്കഷണങ്ങൾ കൂടുമ്പോൾ നേരമ്പോക്കിന് കൂട്ടുകാരെ കളിയാക്കാനാണ് ആദ്യമായി പാരഡിഗാനങ്ങൾ സൃഷ്ടിച്ചത്.

അതുവരെ ഒരു വരി പോലും കുറിക്കാത്ത നാദിർഷ എഴുതിത്തുടങ്ങി. ഗാനമേള മിമിക്രി അങ്ങനെ പോകാൻ തുടങ്ങി. അപ്പോഴേക്കും അത്ഭുതമെന്ന് പോലെ നാദിർഷയുടെ വിക്കും അപ്രതീക്ഷിതമായി. “ജീവിതത്തിൽ കഷ്ടപ്പെടുന്ന ഇവൻ എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ എന്ന് ദൈവത്തിനു തോന്നിക്കാണും” ചിരിയായോടെ നാദിര്ഷതന്നെയാണ് ഇത് പറഞ്ഞത്. കുറേക്കാലം കഴിഞ്ഞപ്പോൾ പാറപൊട്ടിക്കൽ ഇൽ നിന്ന് പ്രമോഷൻ നാദിർഷക്ക് കിട്ടി. മെഷീൻ ജോലിയായി രണ്ട് ഷിഫ്റ്റ് ജോലിക്ക് ശേഷം പിറ്റേന്ന് ഗാനമേളയ്ക്കും മിമിക്രിക്കും പോകുമായിരുന്നു. അക്കാലത്ത് ഉറക്കം സ്വപ്നം മാത്രമായിരുന്നു. 25 വയസ്സ് വരെ ദിവസം ഒന്നോ രണ്ടോ മണിക്കൂർ ആണ് അദ്ദേഹം ഉറങ്ങിയിരുന്നത്.

ആ നാദിർഷ ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ്. മിമിക്രി അവതരിപ്പിക്കുക മാത്രമല്ല ഗംഭീരമായി പാടുകയും ചെയ്യും. പാരഡി ഗാനങ്ങളുടെ രാജകുമാരൻ! എന്തും എപ്പോൾ വേണമെങ്കിലും എഴുതാൻ റെഡി.

Continue Reading

Latest News

ഇത് താൻടാ ലാലേട്ടൻ ! ഇവിടെ ലുക്കും ഉണ്ട് വർക്കുമുണ്ട് !

Published

on

ഇത് താൻടാ ലാലേട്ടൻ ! ഇവിടെ ലുക്കും ഉണ്ട് വർക്കുമുണ്ട് !

സോഷ്യൽ മീഡിയയിൽ ഒരിക്കൽകൂടി തരംഗമാകുകയാണ് മലയാളത്തിൻറെ പ്രിയനടൻ മോഹൻലാൽ. ജിംനേഷ്യത്തിൽ വർക്ക് ചെയ്യുന്ന തന്നെ പുതിയ ചിത്രങ്ങൾ കൊണ്ടാണ് മോഹൻലാൽ ഇപ്പോൾ ഫേസ്ബുക്കിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന അസാമാന്യ മെയ്‌വഴക്കം കൊണ്ട് എന്നും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ, അഭിനയത്തിൽ ആയാലും ശരീരഭാഷയിൽ ആയാലും അനായാസമായിഉള്ള വഴക്കം ആരെയും അത്ഭുതപ്പെടുത്തുന്നു.

ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രത്തിലൂടെ ശരീരഭാരം മുഴുവനായും കുറച്ച് മോഹൻലാൽ പ്രേക്ഷകരെ മുന്നിൽ അമ്പരപ്പിച്ചിരുന്നു. മോഹൻലാലും മകൻ പ്രണവ് മോഹൻലാലും തമ്മിലുള്ള വർക്കൗട്ട് ചിത്രങ്ങളും കായംകുളം കൊച്ചുണ്ണി സ്റ്റിൽസും എല്ലാം ഇതിനുമുമ്പ് മോഹൻലാലിൻറെ മെയ്വഴക്കത്തെത്തെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്തതാണ്. ആ നിരയിലേക്കാണ് ഇന്ന് പുറത്തിറങ്ങിയ പുതിയ ചിത്രവും ഇടംപിടിച്ചിരിക്കുന്നത്. ജിം മാസ്റ്റർക്കൊപ്പം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രമാണ് ഫേസ്ബുക്ക് വഴി മോഹൻലാലെന്ന് പുറത്തുവിട്ടത്.

മരിക്കാർ അറബിക്കടലിലെ സിംഹം എന്ന പ്രിയദർശൻ ചിത്രം പൂർത്തിയായ മോഹൻലാൽ ഇനി അടുത്തതായി അഭിനയിക്കാൻ ഇരിക്കുന്ന ചിത്രം ഇട്ടിമാണി ആണ്. ഏതു ചിത്രത്തിനു വേണ്ടിയാണ് ഈ മേക്കോവർ എന്നൊന്നും മോഹൻലാൽ പുറത്തുവിട്ടിട്ടില്ല അതിനിടെ ഒരു ലൈവ് നാടകം ചെയ്യണമെന്നും മോഹൻലാൽ ആഗ്രഹം അറിയിച്ചിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷകൾ ഓടിയും പ്രതീക്ഷകളോടെയും കാത്തിരിക്കുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ തിയേറ്ററുകളിൽ എത്തി അടുത്ത വാരം റിലീസ് ചെയ്യുവാൻ ഒരുങ്ങുകയാണ്

Continue Reading

Updates

Trending