Gallery
ടോവിനോയിസത്തിന് 10 വർഷങ്ങൾ ! അജയൻ്റെ രണ്ടാം മോഷണം ലൊക്കേഷനിൽ അണിയറപ്രവർത്തകർക്കൊപ്പം ആഘോഷമാക്കി ടോവിനോ.
ടോവിനോയിസത്തിന് 10 വർഷങ്ങൾ ! അജയൻ്റെ രണ്ടാം മോഷണം ലൊക്കേഷനിൽ അണിയറപ്രവർത്തകർക്കൊപ്പം ആഘോഷമാക്കി ടോവിനോ.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ തന്റേതായ സ്ഥാനം പടുത്തുയർത്തിയ താരമാണ് ടോവിനോ തോമസ്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്ന താരം തൻ്റെ അഭിനയ ജീവിതത്തിൻ്റെ 10 വർഷങ്ങൾ ആഘോഷിക്കുകയാണ്. ദുൽഖർ ചിത്രം എ.ബി.സി. ഡി പൃഥ്വിരാജ് ചിത്രം സെവൻത് ഡെ എന്നീ സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്ത ടോവിനോ പൃഥ്വിരാജിൻ്റെ തന്നെ എന്ന് നിൻ്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്. പിന്നീട് ഗപ്പി എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെ മലയാള സിനിമയിലെ യുവ താര നിരയിലേക്ക് ഉയർന്നു വന്ന ടോവിനോവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കഠിനാധ്വാനവും ആത്മസമർപ്പണവും മാത്രം കൈമുതലായി എത്തിയ ഈ ഇരിഞ്ഞാലക്കുടക്കാരൻ ഏതൊരു സിനിമ മോഹിക്കും പ്രചോദനമായ വളർച്ചയാണ് ഇന്ന് കൈവരിച്ചിരിക്കുന്നത്ത്. അടുത്തിടെ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയും ബോക്സോഫീസിൽ തരംഗമായ തല്ലുമാലയും താരത്തിൻ്റെ പ്രേക്ഷക സ്വീകാര്യതയെ അടിയറവിട്ട് ഉറപ്പിക്കുന്നു.തൻ്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോളിംന് വേണ്ടി തായ്യാറെടുക്കയാണ് ഇപ്പൊൾ ടോവിനോ. നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന അജയൻ്റെ രണ്ടാം മോഷണത്തിലൂടെയാണ് താരം ട്രിപ്പിൾ റോളിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണ വേളയിൽ വെച്ച് ടോവിനോയുടെ അഭിനയ ജീവിതത്തിലെ 10 വർഷങ്ങൾ അണിയറ പ്രവർത്തകർ ആഘോഷമാക്കി.

നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലുടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഒരു പാൻ ഇന്ത്യൻ ചിത്രമായി ആണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. 3 ഡി യിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷങ്ങളിൽ. തെന്നിന്ധ്യൻ സെൻസേഷൻ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിർമ്മാണത്തിൽ പങ്കാളികളാണ്. കളരി എന്ന കേരളത്തിന്റെ അയോദ്ധന കലക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം.
സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടോവിനോ കളരി അഭ്യസിച്ചിരുന്നു. പ്രൊജക്റ്റ് ഡിസൈനർ : ബാദുഷ ഐൻ എം , പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസാണ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രിൻസ്, കോസ്റ്റും ഡിസൈനർ – പ്രവീൺ വർമ്മ,മേക്ക് അപ് – റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കണ്ട്രോളർ – ബാദുഷാ എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, ചായാഗ്രഹണം- ജോമോൻ ടി ജോൺ, മാർക്കറ്റിങ് ഡിസൈൻ – പപ്പറ്റ് മീഡിയ, വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Gallery
ജയം രവി, കല്യാണി പ്രിയദർശൻ, കൃതി ഷെട്ടി ചിത്രം ‘ജീനി’; വേൽസ് ഫിലിം ഇന്റർനാഷണൽ പ്രൊഡക്ഷനുടെ ഇരുപത്തിയഞ്ചാം ചിത്രം
ജയം രവി, കല്യാണി പ്രിയദർശൻ, കൃതി ഷെട്ടി ചിത്രം ‘ജീനി’; വേൽസ് ഫിലിം ഇന്റർനാഷണൽ പ്രൊഡക്ഷനുടെ ഇരുപത്തിയഞ്ചാം ചിത്രം
ഓരോ ചിത്രം കഴിയുംതോറും പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിക്കൊണ്ട് മുന്നേറുകയാണ് ജയം രവി. ഇന്ന് രാവിലെ ചെന്നൈയിൽ വെച്ച് ചിത്രത്തിന്റെ ലോഞ്ചിങ്ങ് ചടങ്ങുകൾ നടന്നു. വേൽസ് ഫിലിംസ് ഇന്റർനാഷണൽസിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗനേഷാണ് ചിത്രം നിർമിക്കുന്നത്.

ജയം രവിയോടൊപ്പം കൃതി ഷെട്ടി, കല്യാണി പ്രിയദർശൻ, വാമിക ഗബ്ബി, ദേവയാനി തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ – മഹേഷ് മുത്തുസ്വാമി, മ്യുസിക്ക് – എ ആർ റഹ്മാൻ, ആർട്ട് ഡയറക്ടർ – ഉമേഷ് ജെ കുമാർ , എഡിറ്റിങ്ങ് – പ്രദീപ് ഇ രാഘവ്, ആക്ഷൻ ഡയറക്ടർ – യാനിക്ക് ബെൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – കെ. അശ്വിൻ, ക്രിയേറ്റിവ് പ്രൊഡ്യുസർ – കെ ആർ പ്രഭു.
വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന ഇരുപത്തിയഞ്ചാം ചിത്രം ആകും ജീനി. വൻ ക്യാൻവാസിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. തമിഴ്, തെലുഗ്, മലയാളം, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും. പി ആർ ഒ – ശബരി
Gallery
താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം
താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം
തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി ആസൂത്രണം നടത്തി വിജയത്തിലെത്തി.
ഹൈദരാബാദിലെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വസതിയിൽ നടന്ന പാർട്ടിയിൽ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. അതിഥികളായി അഭിനേതാക്കളായ വിജയ് ദേവർകൊണ്ട, റാണ ദഗ്ഗുബതി , മിഹീക, നാഗാർജുന, അംല, അഖിൽ, നാഗ് ചൈതന്യ, വെങ്കിടേഷ് എന്നിവരും പങ്കെടുത്തു. സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീൽ, സുകുമാർ തുടങ്ങിയവരും എത്തിയിരുന്നു.

മികച്ച ആഘോഷ പരിപാടിയായിരുന്നു രാം ചരണിന്റെ 38ആം പിറന്നാൾ ദിനത്തിൽ നടന്നത്. ആഘോഷങ്ങൾക്ക് മധുരമേറാൻ മുഴുവൻ RRR ടീമും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകൻ എസ്.എസ്. രാജമൗലി, എം.എം. കീരവാണി, സെന്തിൽ, എസ്.എസ്. കാർത്തികേയ, രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ, നിർമ്മാതാവ് ഡി.വി.വി. ദനയ്യ എന്നിവർ എത്തിയതോടെ ആഘോഷം ഇരട്ടിയായി. ഓസ്‌കാർ അവാർഡിന് ശേഷം ആദ്യമായാണ് ടീം ഒത്തുചേരുന്നത്. ഇന്ത്യനും കോണ്ടിനെന്റൽ വിഭവങ്ങൾ കൊണ്ട് രുചികരമായ ഭക്ഷണം കൂടി ഉണ്ടായതോടെ ചടങ്ങിന്റെ മാറ്റ് കൂടി. ചടങ്ങിന്റെ ആതിഥേയരായി രാം ചാരാനും ഭാര്യ ഉപാസനയും ഒപ്പം ഉണ്ടായിരുന്നു. തെലുങ്ക് സിനിമയിലെ പ്രഗത്ഭരായ വ്യക്തികൾക്കിടയിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു രാം ചരണിന്റെ പിറന്നാൾ പാർട്ടിയിൽ കണ്ടത്. പി ആർ ഒ – ശബരി
Gallery
ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ
ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി എത്തിയ സാനിയ ലൂസിഫര്‍, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കെെയ്യടി നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സാനിയ പങ്കുവെച്ച ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.

നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ മോഡലിങ് രംഗത്താണ് കൂടുതൽ സജീവം.
-
Songs2 years agoകാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News4 years ago18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video4 years agoഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years agoഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years agoകലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News4 years agoഎട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 years agoഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years agoഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
