Connect with us

Reviews

ഹേമന്ദ് മേനോൻ നായകനായി എത്തിയ തെങ്കാശികാറ്റ് റിവ്യൂ വായിക്കാം…

Published

on

ഹേമന്ദ് മേനോൻ നായകനായി എത്തിയ തെങ്കാശികാറ്റ് റിവ്യൂ വായിക്കാം…
കഴിഞ്ഞ ദിവസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് തെങ്കാശിക്കാറ്റ്. ഹേമന്ദ് മേനോൻ നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.ഷിനോദ് സഹദേവൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മിസ്റ്റ് സിനിമാസിന്റെ ബാനറില്‍ രഞ്ചുദാസ് കാഞ്ഞോളി, സുധീഷ് മാക്കോളി എന്നിവര്‍ ചേര്‍ന്നാണ്.ഏതൊരു കുടുംബ പ്രേക്ഷകനും ഇഷ്ടമാകുന്ന മനോഹരമായ ഒരു ചിത്രമാണ് തെങ്കാശിക്കാറ്റ്.


യുവനടൻ ഹേമന്ത് മേനോൻ നായകനാകുന്ന ഈ ചിത്രത്തിൽ പത്മരാജ്‌ രതീഷ് , ഷഫീക്ക് റഹ്മാൻ , ഭീമൻ രഘു , ജയകൃഷ്ണൻ , ശരൺ , കോട്ടയം പ്രദിപ് , സുനിൽ സുഗത എന്നിവർ ശ്രദ്ധേയമായ വേഷങ്ങളിൽ ചിത്രത്തിൽ അണി നിരന്നു.കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിൽ അണിനിരന്നു.മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ‘ശിവ ‘ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെയും അനുപമമായ ഭാവപ്പകർച്ചയോടെയും മികവുറ്റതാക്കുന്നതിൽ ഈ താരം പരിപൂർണ വിജയം കൈവരിച്ചിട്ടുണ്ട് എന്നത് ശ്ലാഘനീയം തന്നെയാണ്.അടുത്ത കാലത്തായി പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ഹേമന്ദ് മേനോൻ , തെങ്കാശിക്കാറ്റിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ്.


കേരള തമിഴ് നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗ്രാമത്തിന്റെ നിഷ്കളങ്കതയും പ്രകൃതി ഭംഗിയും എല്ലാം ചിത്രത്തിൽ മനോഹരമായി തന്നെ ചിത്രീകരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.രമാ ശശിധരന്‍, വിനോദ് അന്നാര, സുധീഷ് കാവഞ്ചേരി എന്നിവരുടെതാണ് തിരക്കഥ. സന്തോഷ് വര്‍മ, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഋഥ്വിക് എസ്. ചന്ദ് ഈണം പകര്‍ന്നിരിക്കുന്നു. ഷിഞ്ജിത്ത് കൈമലമാണ് ക്യാമറാമാന്‍. മെന്റോയ് ആന്റണിയാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

Continue Reading

Reviews

റിവ്യൂ വായിക്കാം- കുട്ടിമാമ ! പ്രേക്ഷകർ ഞെട്ടിമാമ ! നിറഞ്ഞ കയ്യടികളുമായി വീണ്ടുമൊരു കുടുംബചിത്രവുമായി ശ്രീനിവാസൻ

Published

on

റിവ്യൂ വായിക്കാം- കുട്ടിമാമ ! പ്രേക്ഷകർ ഞെട്ടിമാമ ! നിറഞ്ഞ കയ്യടികളുമായി വീണ്ടുമൊരു കുടുംബചിത്രവുമായി ശ്രീനിവാസൻ

“പറഞ്ഞാൽ വിശ്വസിക്കില്ല ” ഈ വാചകത്തോടെയാണ് റിട്ടയേർഡ് പട്ടാളക്കാരൻ ശേഖരൻകുട്ടിയുടെ മിക്കവാറും പട്ടാളക്കഥകൾ ആരംഭിക്കാറുള്ളത്. ആദ്യമൊക്കെ നാട്ടുകാർക്ക് ഈ പട്ടാളക്കഥകൾ രസിച്ചുവെങ്കിലും പിന്നീട് അവയുടെ അതിപ്രസരം മൂലം നാട്ടുകാർ ഓടിയൊളിക്കാൻ തുടങ്ങി. എന്തിനേറെ പറയുന്നു നഗരത്തിൽ നിന്നും ഗ്രാമത്തിലേക്ക് ശാന്തി തേടി താമസം മാറിവന്ന ഒരു ബാങ്ക് മാനേജരെ ഒറ്റ രാത്രികൊണ്ട് നാടുവിടാൻ നിർബന്ധിതനാക്കിയിട്ടുണ്ട് ശേഖരൻകുട്ടി.

ഇങ്ങനെ പട്ടാളക്കഥകൾ പടച്ചുവിടുന്ന ശേഖരൻകുട്ടി എന്ന കുട്ടിമാമയുടെ ജീവിതകഥയാണ് വി എം വിനു സംവിധാനം ചെയ്ത കുട്ടിമാമ എന്ന ചിത്രം.

കുട്ടിമാമ എന്ന തള്ളുമാമ പറയുന്ന കഥകൾ സത്യമാണോ അതോ വെറും തള്ളാണോ എന്ന നാട്ടുകാരുടെയും നമ്മൾ പ്രേക്ഷകരുടെയും തിരിച്ചറിവാണ് ബാക്കി കഥ.

തിരശീലയിൽ ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും ആണ് യഥാക്രമം പ്രായമുള്ളതും ചെറുപ്പക്കാരനായ കുട്ടിമാമയെ അവതരിപ്പിച്ചത്. തന്റെ ഇപ്പോഴത്തെ ശാരീരിക അവശതകൾക്കുള്ളിൽ നിന്ന് ചെയ്യാവുന്ന റോൾ ശ്രീനിവാസൻ മോശമാക്കിയില്ല. ധ്യാൻറെ രൂപവും ഭാവവും കൊണ്ടു ശ്രീനിവാസന്റെ ചെറുപ്പകാലം ഉജ്വലമായി തന്നെ അവതരിപ്പിച്ചു.

നായിക അഞ്ജലിയെ അവതരിപ്പിച്ചത് യഥാക്രമം മീരാ വാസുദേവും ദുർഗാ കൃഷ്ണയുമാണ്, തങ്ങളുടെ റോളുകൾ അവരുടെ കയ്യിൽ ഭദ്രമായിത്തന്നെ നിന്നു.
വിശാഖ് നായർ, നിർമൽ പാലാഴി, മഞ്ജു, പ്രേം കുമാർ, കലിംഗ ശശി, ജനാർദനൻ, ഭീമൻ രഘു തുടങ്ങിയവർ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

മനാഫിന്റെ കെട്ടുറപോലുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് . ഒരു ഇടവേളക്കു ശേഷം വി.എം വിനുവിന്റെ ഉജ്വലമായ അവതരണം തന്നെയാണ് കുട്ടിമാമ.

അച്ചു രാജാമണിയുടെ ഗാനങ്ങളും സംഗീതവും മികച്ചു നിൽക്കുന്നു. അതുപോലെ തന്നെ വരുൻ വിനുവിന്റെ ഛായാഗ്രഹണവും ചിത്രത്തെ കൂടുതൽ പ്രേക്ഷകരോട് അടുപ്പിക്കുന്നു.

കുടുംബ സമേതം പ്രേക്ഷകർക്ക് ഈ അവധിക്കളത്തിന്റെ അവസാന ദിവസങ്ങളിൽ ആസ്വദിച്ചിറങ്ങാവുന്ന മികച്ച ചിത്രം തന്നെയാണ് കുട്ടിമാമ.

Continue Reading

Latest News

ഗംഭീര പ്രകടനവുമായി പാർവതി…! ഉയരത്തിൽ പറന്ന് ഉയരെ…! റിവ്യൂ വായിക്കാം

Published

on

ഇന്ന് പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ഉയരെ.ഒരിടവേളക്ക് ശേഷം പാർവതി തിരുവോത്ത് തിരികെ അഭിനയത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്.നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത തിരക്കഥാ രചയിതാക്കളായ ബോബി- സഞ്ജയ് ടീം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നിർമാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ്, ഷെനുഗ ജയ്തിലക്‌ എന്നീ സഹോദരിമാരാണ്.

ഒരു യഥാർത്ഥ സംഭവത്തിൻറെ ദൃശ്യാവിഷ്കാരമാണ് ഈ ചിത്രം.ടോവിനോ തോമസ് , ആസിഫ് അലി , പാർവതി എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ആസിഡ് ആക്രണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉയരെ. പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഉയരെ. പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന പെൺകുട്ടി ആസിഡ് അക്രമണത്തിനിരയാവുകയും പിന്നീടുള്ള ജീവിതവുമാണ് ചിത്രം പറയുന്നത്.

കായംകുളം കൊച്ചുണ്ണി എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റിന് ശേഷം ബോബിയും സഞ്ജയും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമാണ് ഉയരെ.ചിത്രത്തിന്റെ അടിത്തറ തന്നെ തിരക്കഥയാണെന്നു പറയാം,അതിനെ പ്രേക്ഷകന് ഇഷ്ടമാകും വിധം ദൃശ്യവത്കരിക്കാൻ സംവിധായകന് കഴിഞ്ഞു.. അതിനുപരി ചിത്രത്തിലെ പാർവതിയുടെ പ്രകടനം പറയാതെ വയ്യ, ഗംഭീര പ്രകടനംകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്ന് ചെല്ലാൻ പാർവതിക്ക് കഴിഞ്ഞു. മലയാളത്തിലെ മികച്ച ഒരു അഭിനയത്രി തന്നെയാണ് പാർവതി എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രത്തിന് ജീവൻ പകരാൻ പാർവതിക്ക് സാധിച്ചു.വളരെ മനോഹരവും റിയാലിസ്റ്റിക്കുമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്..ആസിഫ് അലി തൻ്റെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ടോവിനോ തോമസ് മികവാർന്ന പ്രകടനം കാഴ്ചവെച്ചു.രഞ്ജി പണിക്കർ, പ്രേം പ്രകാശ്, പ്രതാപ് പോത്തൻ, സിദ്ദിഖ് തുടങ്ങിയവർ എല്ലാം തന്നെ തങ്ങളുടെ കഥാപാത്രത്തെ മനോഹരമാക്കി.

സംവിധായകൻ മനു അശോകനെ പ്രശംസിക്കാതെ ഇരിക്കാൻ കഴിയില്ല,അത്രക്ക് മികവുറ്റ ഒരു ചിത്രമാണ് അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചത്.ഗോപി സുന്ദർ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും ആണ് ചിത്രത്തിന്റെ മറ്റൊരു മേന്മ. പതിവ് പോലെ തൻ്റെ ഭാഗം മനോഹരമാക്കാൻ ഗോപി സുന്ദറിന് സാധിച്ചു.മുകേഷ് മുരളീധരൻ ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു എന്ന് മാത്രമല്ല ഈ ചിത്രത്തിന്റെ സാങ്കേതിക മേന്മയിലെ ഏറ്റവും നിർണ്ണായകമായ ഘടകവും ഇതിലെ ദൃശ്യങ്ങൾ തന്നെയാണ് എന്ന് പറയാം..

ഈ അടുത്ത കാലത്ത് ഇറങ്ങിയവയിൽ നിന്നും തീർത്തും വ്യത്യസ്‍തവും സാങ്കേതികമായും കലാപരമായും മികവിട്ട് നിൽക്കുന്ന ഒരു ചിത്രം തന്നെയാണ് ഉയരെ. ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഉയരെ

Continue Reading

Latest News

തിരിച്ചു വരവ് ചിരിപ്പിച്ച് യമണ്ടനാക്കി കുഞ്ഞിക്ക…! ഒരു യമണ്ടൻ പ്രേമകഥ റിവ്യൂ വായിക്കാം

Published

on

566 ദിവസങ്ങൾക്ക് ശേഷം പ്രദർശനത്തിന് എത്തിയ ദുൽഖർ സൽമാൻ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ്.ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ്.ബിജോയ് നമ്പ്യാര്‍ ഒരുക്കിയ സോളോയാണ് ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം..ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലെത്തിയ ചിത്രത്തെ വളരെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.ഒരു കംപ്ലീറ്റ് മസാല സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യം വച്ചാണ് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ ഏറെ ശ്രദ്ധ ആകർഷിച്ച ഒന്നാണ്..”ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ” എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈൻ…

ഒരു ഗ്രാമ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ കൊമ്പനായിൽ ജോൺ സാറിന് ഒരു മകൻ പിറക്കുന്നത് കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. വിദ്യാഭ്യാസവും സമ്പത്തും ഉള്ള ആ നാട്ടിലെ ഏക കുടുംബമായ കൊമ്പനയിൽ തറവാട്ടിലെ മൂത്ത മകൻ ലല്ലു (ദുൽഖർ സൽമാൻ! ചിത്രത്തിൽ നായകൻ പേര് അല്പം സസ്പെൻസ് ആണ്) സ്വന്തം ഇഷ്ടപ്രകാരം അല്പം നൊസ്റ്റാൾജിയയുടെ പിൻബലത്തിൽ ജീവിക്കുന്നയാളാണ്. സമ്പന്ന കുടുംബത്തിൽ പിറന്നിട്ടും പെയിൻറിങ് പണി ചെയ്ത് ചാവേറുകൾ( ലല്ലുവിന്റെ സുഹൃത്തുക്കൾ) ഇറങ്ങിനടപ്പ്. നാട്ടിലെ പെൺകുട്ടികൾക്ക് എല്ലാം കല്ലുവിനെ ഇഷ്ടമാണെങ്കിലും തന്നെ മനസ്സിന് ഒരു പെൺകുട്ടിയെ കണ്ടെത്തുകയാണ് ലല്ലുവിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള ലല്ലുവിനെയും സുഹൃത്തുക്കളുടെയും യാത്രയാണ് ചിത്രത്തിലെ കഥാവൃത്തം

.ഒരു ആഘോഷ കോമഡി ചിത്രം , ചിരി കൊണ്ടും നുറുങ്ങ് സെന്റിമെന്സ് കൊണ്ടും കളർ ഫുൾ ആയി ഒരുക്കി എടുത്ത ഒന്ന്..ഒരു സാധാരണ കഥ ആദ്യാവസാനം വരെ പ്രതീക്ഷിക്കുന്ന വഴികളിലൂടെ തന്നെ നീങ്ങുന്ന ഒന്ന്.പക്ഷെ പ്രേക്ഷകർ എവിടെ ചിരിക്കും കരയും വികാരം കൊള്ളും എന്നറിഞ്ഞു പണിയുന്ന ഇവരുടെ തിരക്കഥ മേന്മ തന്നെയാണ്.

ദുൽഖർ ,സലിം കുമാർ ,വിഷ്ണു ഉണ്ണികൃഷ്ണൻ , സൗബിൻ എന്നിവർ ചേർന്നപ്പോൾ ഉണ്ടായ കെമിസ്ട്രി തന്നെയാണ് എടുത്തു പറയേണ്ടത് .4 പേരുടെയും എനിർജറ്റിക്ക് പെർഫോമൻസ് തന്നെയായിരുന്നു ആകർഷക ഘടകം… വിഷ്ണു ഉണ്ണികൃഷ്ണനോട് ഒരു പ്രത്യക ഇഷ്ടം തോന്നിപ്പോകും.നായികമാർക്ക് സ്ക്രീൻ സ്‌പേസ് കുറവാണേലും നല്ല പ്രകടനങ്ങൾ ആയിരുന്നു.കുറഞ്ഞ സമയം കൂടുതൽ സ്‌കോർ ചെയ്തു സൂരജ് വെഞാറൻമൂടും നിറഞ്ഞു നിന്നു.ദിലീഷ് പോത്തനും ഞെട്ടിക്കുന്ന പ്രകടനാം തന്നെ കാഴ്ചവച്ചു .ബിബിൻ ജോർജും നല്ലൊരു പ്രകടനം തന്നെ കാഴ്ചവച്ചു.

നദിർഷയുടെ ഫെസ്റ്റീവ് ഗാനങ്ങൾ കൊണ്ടും ചിരി വിരുന്നുകൾ കൊണ്ടും ആസ്വാദനത്തിന്റെ കൊടു മുടി കയറാവുന്ന ചിത്രം..ചിത്രത്തിന്റെ മൂഡിന് ഇണങ്ങുന്ന ഛായാഗ്രഹണം നിർവഹിച്ചത് പി സുകുമാറാണ്.. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു യമണ്ടൻ ചിത്രാം തന്നെയാണ് ഒരു യമണ്ടൻ പ്രേമകഥ

Continue Reading

Updates

Latest News1 day ago

മഹീന്ദ്ര മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് കപ്പ് നാളെ മുതൽ; ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ

Latest News1 day ago

പ്രേക്ഷക ലക്ഷങ്ങൾ കാത്തിരുന്ന ഇഷ്‌കിലെ പറയുവാൻ .. ഫുൾ വീഡിയോ സോങ്ങ് റിലീസായി ! കലക്കൻ വിഷ്വൽസ് വീഡിയോ കാണാം

Latest News3 days ago

തലയിൽ വേണ്ടത്ര മുടിയില്ല എന്ന അപകർഷതാബോധം മൂലം കല്യാണം കഴിക്കാതെ നടക്കുന്ന ശ്രീനിവാസന്റെ കഥ പറയുന്ന തമാശ

Latest News4 days ago

കോടി ക്ലബുകളിലെ അശ്വമേധം തുടരാൻ ആശിർവാദ് സിനിമാസിന്റെ പുതിയ മോഹൻലാൽ ചിത്രം ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Latest News5 days ago

ഉണ്ടയുടെ കിടിലോൽ കിടിലൻ ടീസർ റിലീസായി…! ലാലേട്ടനും മമ്മൂക്കയും ചേർന്നാണ് ടീസർ ലോഞ്ച് ചെയുന്നത്

Latest News5 days ago

മലയാളത്തിലെ ആദ്യത്തെ 200കോടി! ലോകം കീഴടക്കി ലൂസിഫർ! ഒരേയൊരു രാജാവ്!

More Updates

Trending