Connect with us

Latest News

മനസിന് കുളിരേകുന്ന തണ്ണീർമത്തൻ ദിനങ്ങളാണ് ഇനി….! റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച ചിത്രങ്ങളിലൊന്നാണ് നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്തിരിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ . ഷെബിൻ ബക്കർ, ഷമീർ മുഹമ്മദ്, ഛായാഗ്രാഹകനായ ജോമോൻ ടി ജോൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത് തൻറെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്ന ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേർന്നാണ്. വിനീത് ശ്രീനിവാസൻ, കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ബാല താരം മാത്യു തോമസ് എന്നിവർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ഈ ചിത്രം ഈ സീസണിൽ പ്രേക്ഷകരേറ്റവുമധികം കാത്തിരുന്ന ഒരു ചിത്രം കൂടിയാണ് എന്ന് സംശയമില്ലാതെ തന്നെ നമ്മുക്ക് പറയാം . .സ്കൂൾ കാലത്തക്ക് മടങ്ങിപ്പോക്ക്‌ ആരാണ് ആഗ്രഹിക്കാത്തത്. ആ ആഗ്രഹത്തിന് നിങ്ങൾ കണ്ടെത്താനാവുന്ന എളുപ്പവഴിയാണ് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ.
ഇതിനോടകം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞ “ജാതിക്ക തോട്ടത്തിലെയും “, “ശ്യാമ വർണ രൂപിണീ” യിലെയും ജയ്‌മോന്റെയും കീർത്തിയുടെയും പ്രണയ കഥ പറയുന്ന ചിത്രത്തിൽ, നായികാ നായകന്മാരായി എത്തുന്നത് കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച മാത്യുവും, ഉദാഹരണം സുജാതയിലൂടെ സുപരിചിതയായ അനശ്വരയുമാണ്. രവി പത്മനാഭനെന്ന അധ്യാപകനായി പ്രിയതാരം വിനീത് ശ്രീനിവാസനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശബരീഷ് വർമ്മ, ഇർഷാദ് , നിഷാ സാരംഗ്, ഡിനോയ് പൗലോസ് എന്നിവർ ഇവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കൂട്ടം ബാല താരങ്ങളെയും ചിത്രം പുതുമുഖങ്ങളായി അവതരിപ്പിക്കുന്നുണ്ട്.കീർത്തിയോട് കടുത്ത പ്രണയത്തിലായ ജയ് അവളെ സ്വന്തമാക്കനായി ശ്രമിക്കുന്നതും, ഇരുവരുടെയും പ്രണയവും, കുസൃതികളും പ്രേക്ഷകരെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലേക്ക് എത്തിക്കുന്നു. രവീ പത്മനാഭൻ എന്ന അധ്യാപകൻ ഇരുവരുടെ ഇടയിലേക്ക് കടന്ന് എത്തുന്നതോടെ ഇവർക്കിടയിൽ ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം പറഞ്ഞു പോകുന്നത്.
ചിത്രത്തിൻറെ സംഗീതവും ചായാഗ്രഹണവും എടുത്തുപറയേണ്ട ഗുണങ്ങളാണ്. ജസ്റ്റിൻ വർഗീസ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ജോമോൻ ടി ജോൺ വിനോദ് ഇല്ലമ്പള്ളി എന്നിവർ ചേർന്ന് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന് മിഴിവേകുന്നു. ഗാനങ്ങളെ സന്ദർഭങ്ങൾക്ക് അനുസരിച്ച് കൃത്യമായി സംവിധായകൻ ഉപയോഗിച്ചിരിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ഒരിക്കൽ കൂടി വളരെ സ്വാഭാവികമായ പ്രകടനം കൊണ്ട് മാത്യു തോമസ് കയ്യടി നേടിയപ്പോൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി എത്തിയത് വിനീത് ശ്രീനിവാസന്റെ പ്രകടനം ആണ്. ഇതുവരെ നമ്മൾ വിനീതിൽ നിന്ന് കാണാത്ത തരം പ്രകടനമാണ് വിനീത് നൽകിയത്. രവി പദ്മനാഭൻ ആയി വിനീത് നിറഞ്ഞാടി എന്ന് പറയാം. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അനശ്വര ഈ ചിത്രത്തിൽ മികച്ച പ്രകടനം നൽകിയപ്പോൾ ശബരീഷ് വർമ്മയും, ഇർഷാദും ശ്രദ്ധ നേടി. ചിത്രത്തിൽ അഭിനയിച്ച ബാല താരങ്ങൾ എല്ലാവരും തന്നെ കയ്യടി നേടുന്ന പ്രകടനം ആണ് നൽകിയത്.ചെറിയ ചെറിയ തമാശകൾ ആസ്വദിക്കുന്ന, പ്രണയവും, വിരഹവും, സുഹൃത്തുക്കളുമായുള്ള യാത്രകളും ഇഷ്ടപ്പെടുന്ന, എല്ലാവർക്കും ആസ്വദിക്കാൻ ഒരു ലൈറ്റ് കോമഡി-റൊമാൻറിക്ക്‌ എന്റർടെയിനറാണ് തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം. കൗമാരത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ധൈര്യമായി കണ്ട്, ആസ്വദിക്കാൻ കഴിയുന്ന കൊച്ചു ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ.

Continue Reading

Latest News

മുംബൈയിലെ ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ അതിഗംഭീര അഭിപ്രായങ്ങളുമായി മൂത്തോൻ

Published

on

മുംബൈയിലെ ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ അതിഗംഭീര അഭിപ്രായങ്ങളുമായി മൂത്തോൻ

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള സിനിമയുടെ യശസ്സ് ഉയർത്തി മറ്റൊരു ചിത്രം കൂടി. ഗീതു മോഹൻദാസ് സംവിധാനം ഒരുക്കി നിവിൻപോളി പ്രധാനവേഷത്തിലെത്തുന്ന മൂത്തൊൻ ആണ് മുംബൈയിലെ ജിയോ മിയാമി ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ സ്വീകരിച്ചത്. കഴിഞ്ഞമാസം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം സ്ക്രീൻ ചെയ്ത ആസ്വാദകരുടെ മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കിയിരുന്നു.


ചിത്രത്തിൻറെ സ്ക്രീനിനു ശേഷം നിരവധി പേരാണ് മൂത്തനെ കുറിച്ചും നിവിൻപോളിയുടെ അതിഗംഭീര പ്രകടനത്തെക്കുറിച്ചും ട്വിറ്റർ ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ വാചാലരാകുന്നത്. നിവിൻ പോളിയുടെ തന്നെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ചിത്രത്തെക്കുറിച്ചുള്ള നിരൂപകപ്രശംസകൾ.

നിവിന്‍ പോളിക്കൊപ്പം റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ശോഭിത ധുലി പാല, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിലെ നായിക ശോഭിത ധുലിപാല നെറ്റിഫ്ളിക്സ് സീരീസുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ്. 

മലയാളത്തിനു പുറമേ ഹിന്ദിയിലും ഒരുങ്ങുന്ന ചിത്രത്തിൽ ഹിന്ദി വേർഷൻ വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അനുരാഗ് കശ്യപ് ആണ്. ചിത്രത്തിൽ മലയാളിയുടെ താരമായ റോഷൻ ഗംഭീര പ്രകടനം കണ്ടു ഹിന്ദി സിനിമയിൽ അവസരം ഒരുക്കിയത് ഏറെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ചിത്രത്തിൻറെ ടീസർ പോയവാരം പുറത്തിറങ്ങിയിരുന്നു. ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലെത്തും എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്

Continue Reading

Latest News

ഒമർ ലുലു ഒരുക്കുന്ന ധമാക്കയിലെ കിടിലൻ സോങ്ങ് റിലീസായി…!

Published

on

Song Composed, Arranged & Programmed By : Gopi Sundar Lyrics: BK Harinarayanan Singers : Aswin Vijayan, Afsal, Sachin Raj, Sithara Krishnakumar, SwethaAdditional Programming : Prakash Alex Backing Vocals :Nikhil Mathews,Christa Kala, Gopi Sundar Music Production Manager: Babu Velayudhan Song Recorded : Sunsa Digital Workstation,Kochi Engineered By : Midhun Anand, Nikhil Mathews, Gopi Sundar Song Mixed & Mastered By : Midhun Anand (Sunsa Digital Workstation) Story & Direction : Omar Lulu Producer : MK Nassar DOP : Sinoj P Ayyappan Music & BGM : Gopi Sundar Screenplay & Dialogues : Sarang Jayaprakash, Venu OV & Kiran Lal Editor : Dilip Dennis Production Controller : Sanchoo J Choreographer : Boopathy Art : Jithu Sebastian Make Up : Libin Mohanan Costume : Sameera Saneesh Pro : AS Dinesh & Vazhoor Jose Watch Happy Happy Nammal Happy | #Dhamaka | Omar Lulu | Gopi Sundar | Arun Kumar | Nikki Galrani

Continue Reading

Latest News

ആകാശഗംഗ 2വിന്റെ ഞെട്ടിക്കുന്ന ട്രെയിലർ റിലീസായി…! വീഡിയോ കാണാം

Published

on

Watch Akashaganga 2 | Malayalam Horror Movie Official Trailer | Vinayan | Sreenath Bhasi | Vishnu Vinay Writer, Producer and Director – Vinayan Banner – Akash Films DOP – Prakash Kutty Music – Bijibal Editor – Abhilash Vishwanath Lyrics – Har inarayan Art – BobanMakeup – Roshan NG Costumes – Sameera Sanish Sound Mixing – N. Harikumar Sound Effects – Arun Ramavarma Choreography – Kumar Shanti, Dinesh Stills – Arun K Jayan Designs – Oldmonks Distribution – F Semicolon and Straight Line Cinemas Audio – Millennium Audios Cast – Vishnu Vinay, Sreenath Bhasi, Ramya Krishnan, Veena Nair, Dharmajan Bolgatty, Salim Kumar, Harish Kanaran, Rajamani, Vishnu Govindan, Riyaz, Sunil Sukhada, Praveena, Thesni Khan, Niharika, Edavela Babu and Naseer Sankranthi

Continue Reading

Updates

Trending