Connect with us

Reviews

പേര് പോലെ തന്നെ തമാശ നിറഞ്ഞ തമാശ..! തമാശ റിവ്യൂ വായിക്കാം…!

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് വിനയ് ഫോർട്ട് നായകനായി എത്തിയ തമാശ. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പ്രേമത്തിലെ ജാവ മാഷിന് ശേഷം വീണ്ടും കോളേജ് അധ്യാപകനായി എത്തുന്ന ചിത്രം കൂടിയാണിത്.നവാഗതനായ അഷറഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച തമാശ നിർമ്മിച്ചിരിക്കുന്നത് ഹാപ്പി ഹൗർസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സമീർ താഹിർ, ഷെയ്ജ് ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ ആദ്യ ടീസർ മുതൽ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയ ചിത്രമാണ് തമാശ.വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന ശ്രീനിവാസൻ എന്ന കോളേജ് അധ്യാപകന്റെ ജീവിതത്തിൽ കൂടിയാണ് സിനിമ സഞ്ചരിക്കുന്നത്. ശ്രീനിവാസന്റെ ജീവിതത്തിൽ പല ഘട്ടത്തിൽ കടന്ന് വരുന്ന മൂന്ന് സ്ത്രീകൾ ശ്രീനിവാസന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് തമാശയിലൂടെ ചിത്രം പറയുന്നു..ദിവ്യ പ്രഭ, ഗ്രെയ്‌സ് ആന്റണി, ചിന്നു ചാന്ദ്നി എന്നിവരാണ് പടത്തിലെ നായിക കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

വളരെ മികവാർന്ന രീതിയിൽ സമൂഹത്തോട് ചിലത് തമാശയിലൂടെ ചിത്രത്തിൽ കൂടി പറയുന്നു. വളരെ റിയലിസ്റ്റിക് ആയി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുടിയില്ലാത്തത്തിന്റെ അപകർഷതാ ബോധം വല്ലാതെ നേരിടുന്ന ശ്രീനിവാസന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ വളരെ മനോഹരമായി ചിത്രീകരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. നവാഗത സംവിധായകൻ എന്ന ഒരു തോന്നലും ഉണ്ടാകാത്ത രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഓരോ അഭിനേതാക്കളുടെയും അതി ഗംഭീരമായ പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് എന്ന് നിസംശയം പറയാം. അനായാസമായ അഭിനയ ശൈലിയിലൂടെ വിനയ് ഫോർട്ട് പ്രേക്ഷകനെ കയ്യിലെടുത്തപ്പോൾ വിനയ് ഫോർട്ടിന് ഒപ്പം നിൽക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിലെ നായികമാർ കാഴ്ച വെച്ചത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

നിർമ്മാതാക്കളിൽ ഒരാൾ തന്നെയായ സമീർ താഹിർ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് .വളരെ മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയൊരു പൂർണ്ണ റിയലിസ്റ്റിക് മൂഡിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.ഷഹബാസ് അമൻ , റെക്സ് വിജയൻ എന്നിവർ ഒരുക്കിയ ഗാനങ്ങൾ ചിത്രത്തിന് മേന്മ പകരുന്നുണ്ട് .

Continue Reading

Latest News

ഗംഭീര തിരിച്ചുവരവ് നടത്തി ഹിറ്റ് മേക്കർ ജോഷി..! റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ജോഷി ഒരിടവേളക്ക് ശേഷം ഒരുക്കിയ ചിത്രമാണിത്.മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്നത്. 80 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പ്രദർശനത്തിന് എത്തിയത്.2015 ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈല ആണ് ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.ജോജു ജോർജ് അവതരിപ്പിക്കുന്ന കാട്ടാളൻ പൊറിഞ്ചു , ചെമ്പൻ വിനോദിന്റെ പുത്തൻപള്ളി ജോസ് , നൈല ഉഷയുടെ ആലപ്പാട്ട്‌ മറിയം എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഈ മൂന്നു കഥാപാത്രങ്ങൾ പരസ്പരം എങ്ങനെ ബന്ധപ്പെടുന്നു എന്നും ഇവരുടെ ജീവിതത്തിലും ഇവർക്കിടയിലെ എന്ത് സംഭവിക്കുന്നു എന്നുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ വരച്ചു കാണിക്കുന്നത്.

ഹിറ്റ് മേക്കർ ജോഷിയുടെ ഗംഭീര തിരിച്ചുവരവാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.പ്രേക്ഷകനെ ആവേശത്തിൽ ആഴ്ത്തിയാണ് ചിത്രം സഞ്ചരിക്കുന്നത്.കാട്ടാളൻ പൊറിഞ്ചു ആയി ജോജു ജോർജ് ആവേശകരമായ പ്രകടനമാണ് നൽകിയത്.ഗംഭീര പ്രകടനവുമായി നൈല ഉഷയും ചെമ്പൻ വിനോദും കൂടി ചേർന്നപ്പോൾ അഭിനേതാക്കളുടെ പ്രകടനം കൊണ്ട് തന്നെ ഈ ചിത്രം ഗംഭീരമായി മാറി. ആലപ്പാട്ട്‌ മറിയം എന്ന കഥാപാത്രം മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട് നൈല ഉഷ

സുധി കോപ്പ, രാഹുൽ മാധവ്, സ്വാസിക, വിജയ രാഘവൻ, സലിം കുമാർ, കലാഭവൻ നിയാസ്, ഐ എം വിജയൻ, സരസ ബാലുകേരി, മാളവിക, ജയരാജ് വാര്യർ എന്നിവരും മികച്ച പ്രകടനം നൽകി.അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണം മികച്ച നിലവാരം പുലർത്തിയപ്പോൾ ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിന്നു. ശ്യാം ശശിധരൻ കൈകാര്യം ചെയ്ത എഡിറ്റിംഗ് ചിത്രത്തിന്റെ വേഗത താഴാതെ നോക്കിയപ്പോൾ, എല്ലാം കൊണ്ടും സാങ്കേതികമായും ചിത്രം മുന്നിട്ടു തന്നെ നിന്നു പറയാം. പൊറിഞ്ചു മറിയം ജോസ് എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ്

Continue Reading

Latest News

രസകാഴ്ചകളുമായി ജയറാമിന്റെ പട്ടാഭിരാമൻ…! റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ജയറാം നായകനായി എത്തിയ പട്ടാഭിരാമൻ. ചാണക്യതന്ത്രം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു ആണ്. ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. ഭക്ഷണത്തെ ദൈവമായി കാണുന്ന ഫുഡ് ഇന്‍സ്‌പെക്ടറായാണ് ജയറാം എത്തുന്നത്. ജയറാമിന്റെ ഒരു ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്ന് പറയാം. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഷീലു എബ്രഹാമും മിയ ജോര്‍ജുമാണ് നായികമാരായി എത്തുന്നത്.ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കിയ നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ.

രമേഷ് പിഷാരടി, സുധീര്‍ കരമന, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജയറാം അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഒരു സർക്കാർ ജോലിക്കാരൻ ആണ് പട്ടാഭിരാമ അയ്യർ. തിരുവനന്തപുരത്തേക്ക് സ്ഥലം മാറി വരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ ആയ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായതും ത്രില്ലിംഗ് ആയതുമായ കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്.

ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്ന ഒരു വിഷയം തന്നെയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങളില്‍ മായം ചേര്‍ക്കുന്നതും, ഭക്ഷ്യവിഷബാധയേല്‍ക്കുന്നതും മറ്റും ഇന്നത്തെ സ്ഥിരം സംഭവങ്ങളായി മാറുമ്പോൾ അതിനെ വളരെ ഗൗരവത്തോട് കൂടിയാണ് സംവിധായകൻ സമീപിച്ചിരിക്കുന്നത്.പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ രസ ചരടിൽ കോർത്താണ് ചിത്രം സഞ്ചരിക്കുന്നത്. മികച്ച ഹാസ്യവും ജയറാമിന്റെ മികവുറ്റ പ്രകടനവുമെല്ലാം ചിത്രത്തിൽ എടുത്ത് പറയേണ്ടവയാണ്.

കുറച്ചു കാലത്തിനു ശേഷം ജയറാമിനെ ഏവരും കാണാൻ ആഗ്രഹിച്ച രീതിയിൽ അവതരിപ്പിക്കുവാൻ ചിത്രത്തിന് കഴിഞ്ഞു. എനർജിറ്റിക്ക് ആയ ജയറാമിന്റെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പ്രേം കുമാർ ഒരിക്കൽ കൂടി മികച്ച പ്രകടനം കൊണ്ട് പൊട്ടിചിരിയുണർത്തി.ഷീലു എബ്രഹാം മികച്ച രീതിയിൽ തന്റെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, ബൈജു, മിയ , പാർവതി, മാധുരി എന്നിവരും ചിത്രത്തിൽ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി…പട്ടാഭിരാമൻ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ്.

Continue Reading

Latest News

പ്രേക്ഷക മനസ്സു കീഴടക്കി കൽക്കി….! റിവ്യൂ വായിക്കാം….

Published

on

വാണിജ്യ സിനിമകൾ എന്നും പ്രേക്ഷകർക്കും തിയേറ്ററുകൾക്കും നൽകുന്ന ഉണർവുകൾ ചെറുതല്ല. അടിയും ഇടിയും പാട്ടുമായി പൂർണമായും പ്രേക്ഷകർക്ക് ആഘോഷമായി കാണാൻ പറ്റുന്ന എന്തൊക്കെ മെൻറ് എന്ന ഘടകത്തിന് മാത്രം ഊന്നൽ നൽകുന്ന ചിത്രങ്ങൾ കാണുവാനും കയ്യൊഴിക്കാൻ ഉം ചെറുതല്ലാത്ത വലിയൊരു പറ്റം തന്നെ പ്രേക്ഷകർ തന്നെ ഇന്ന് നമുക്കുണ്ട്.

ഒരുതരത്തിലുള്ള ചികഞ്ഞു നോട്ടമോ താരതമ്യത്തിനോ നിൽക്കാതെ ആഘോഷമായി സിനിമ കാണാനെത്തുന്ന പ്രേക്ഷകരെ പൂർണമായും സംതൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാണ് കല്കി തിയേറ്ററുകളിലെത്തിയത്. ന്യൂജൻ ചിത്രങ്ങളുടെ മുഖമായ ടോവിനോ തോമസ് ആണ് ചിത്രത്തിലെ നായകൻ എന്നതും പ്രേക്ഷകർക്ക് ചിത്രം നൽകുന്ന ഒരു പുതുമയാണ്. കച്ചവട സിനിമകളിലെ ഒരു ആക്ഷൻ ഹീറോ യ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും ഒത്തുചേർന്ന് നടനാണ് ടോവിനോ തോമസ്.
ഒരുപറ്റം മുറിയിലെ ചിത്രങ്ങളിലൂടെയും പ്രണയ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടൻ പൂർണ്ണമായും ഒരു മാസ് പരി വേഷത്തിലെത്തുന്ന ചിത്രം എന്ന നിലയിലും കല്കി നൽകുന്ന പുതുമയും കൗതുകവും ചെറുതല്ല.

നവാഗതനായ പ്രവീൺ പ്രഭാതം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുബിൻ k വർക്കി പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകനായ പ്രവീണും സുജാത ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടോവിനോയുടെ തന്നെ തീവണ്ടി യിലൂടെ അരങ്ങേറ്റം കുറിച്ച പ്രേക്ഷകരുടെ പ്രിയ ജോഡി ആയി മാറിയ സംയുക്ത മേനോൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.


നഞ്ചൻകോട് എന്ന ഒരു സ്ഥലത്തിൽ അവിടുത്തെ പ്രധാന ഗുണ്ടയും രാഷ്ട്രീയ നേതാവുമായ വില്ലൻ മൂലവും അവരുടെ കുടുംബങ്ങളാലും അവിടത്തെ പ്രദേശവാസികൾ പ്രണയത്താൽ ജീവിച്ചുപോരുന്നു. അവിടുത്തെ ജനമൈത്രി പോലീസ് സ്റ്റേഷനിൽ ധീരോദാത്തമായ ഒരു പോലീസ് ഉദ്യോഗസ്ഥൻ എത്തുന്നതും തുടർന്ന് അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത് പൂർണമായും ഒരു എന്റർട്ടനേർ എന്ന ലേബലിൽ ഒരുക്കിയ ചിത്രം ഒരുതരത്തിലും ഒരു ഇടങ്ങളിലും പ്രേക്ഷകരെ മുഷിപ്പിക്കാതെ വളരെ വേഗത്തിലും ത്രസിപ്പിക്കുന്ന രീതിയിൽ തന്നെയാണ് കഥ പറയുന്നത്.


ടോവിനോ തോമസ് എസ് ഐ ആയുള്ള എനർജിക്ക് പെർഫോമൻസും സ്ക്രീൻ പ്രസൻസും അതിനൊത്ത് വില്ലന്മാരും പ്രേക്ഷകർ നൽകുന്ന മാസ് ആംബിയൻസ് ചില്ലറയല്ല. പതിവിനു വിപരീതമായി സംയുക്ത മേനോൻ നെഗറ്റീവ് വേഷവും പ്രേക്ഷക കയ്യടികൾ നേടുന്നു. ആനന്ദ് ബാൽ , സുധീഷ്, സൈജു കുറുപ്പ്, ഹാരിഷ് ഉത്തമൻ, ശിവജിത് പദ്മനാഭൻ, വിനി വിശ്വലാൽ എന്നിവർ ഗംഭീര പിന്തുണയുമായി ചിത്രത്തിൽ ഉണ്ട്.

ഛായാഗ്രഹണനായ ഗൗതം ശങ്കർ വളരെ ചടുലമായി തന്നെയാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും ചിത്രത്തിലെ പശ്ചാത്തല സംഗീതവും വേറൊരു ലെവലിലേക്ക് എത്തിക്കുന്നതാണ്. രഞ്ജിത്ത് ഒഴുകിയ ചിത്രസംയോജനവും മികച്ചുനിൽക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ത്രില്ലടിപ്പിക്കുന്ന ഒരു മാസ്സ് എൻട്രി എയർ തന്നെയാണ് കൽകി.

Continue Reading

Updates

Trending