Connect with us

Latest News

6 മണിക്ക് എത്തുന്ന രാജയോട് ഏറ്റുമുട്ടാൻ സ്റ്റീഫൻ നെടുമ്പള്ളി 9 മണിക്ക് എത്തുന്നു…

Published

on

6 മണിക്ക് എത്തുന്ന രാജയോട് ഏറ്റുമുട്ടാൻ സ്റ്റീഫൻ നെടുമ്പള്ളി 9 മണിക്ക് എത്തുന്നു…
സോഷ്യൽ മീഡിയ ഇന്ന് രാജയും സ്റ്റീഫനും ഭരിക്കും…പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തുന്ന മധുരരാജയുടെ ടീസർ 6 മണിക്ക് എത്തുമ്പോൾ പൃഥ്വിരാജ് ആദ്യമായി സംവിധാനം മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ട്രെയിലർ 9 മണിക്ക് റിലീസ് ചെയ്യും..ഇന്ന് യൂട്യൂബും മറ്റ് സോഷ്യൽ മീഡിയകളും മോഹൻലാൽ മമ്മൂക്ക ഫാൻസ്‌ ഏറ്റെടുക്കുമെന്ന് ഉറപ്പിയ്ക്കാം.പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളാണ് മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജയും മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറും .പോക്കിരിരാജയുടെ തുടർച്ചയായി മമ്മൂക്ക നായകനായി വരുന്ന ചിത്രവും മലയാളത്തിലെ മുൻ നിര താരമായ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും, ഈ വിഷുവിന് ഇരു ചിത്രങ്ങളും തമ്മിൽ ബോക്സ് ഓഫീസിൽ നല്ല പോരാട്ടം തന്നെ നടക്കും എന്നത് ഉറപ്പാണ്. ഓരോ പോസ്റ്ററുകൾ ഇറങ്ങുമ്പോളും പ്രേക്ഷകരുടെ ആകാംക്ഷ വർധിച്ചു വരികയാണ് ചെയ്യുന്നത്.

ഈ അവധിക്കാലം ആഘോഷകരമായ മാറുക 28ന് തിയേറ്ററിലെത്തുന്ന ലൂസിഫർലൂടെയായിരിക്കും. മോഹൻലാലിനെ നായകനാക്കി താര സമ്പന്നതയോടെ വലിയ ബജറ്റിൽ ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലാണ് ഏറെ ശ്രദ്ധേയമാകുന്നത്. അഭിനേതാവ് എന്ന നിലയിൽ ഏറെ തിരക്കുകൾക്കിടയിൽ ആണ് പൃഥ്വിരാജ് സംവിധായകൻ മേലങ്കിയണിഞ്ഞത്. അതും മോഹൻലാലിനെ പോലെയുള്ള ഒരു സൂപ്പർസ്റ്റാറിനെ നായകനാക്കി. ഇന്ത്യക്കകത്തും പുറത്തുമായി വിവിധ ലൊക്കേഷനുകളിൽ ആയി ഒരുക്കിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നടൻ കൂടിയായ മുരളി ഗോപിയാണ്.

ലൂസിഫർ റിലീസ് ചെയ്ത രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ആയിരിക്കും മമ്മൂട്ടി ചിത്രം മധുരരാജ തിയറ്ററുകളിലെത്തുന്നത്. മാസ്സ് ചിന്ത്രങ്ങളുടെ തലതൊട്ടപ്പനായ വൈശാഖ് ചിത്രത്തിൽ പ്രേക്ഷകരുടെ പ്രതീക്ഷകൾ ആവോളം ആണ്. ഡ്യൂപ്പില്ലാതെ മമ്മൂട്ടിയുടെ ഫൈറ്റുകൾ ചിത്രീകരണ സമയത്തു തന്നെ പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. ഒരിടവേളയ്ക്ക് ശേഷം തൻറെ ഹിറ്റ് കഥാപാത്രമായ രാജ കഥാപാത്രത്തിൽ മമ്മൂട്ടിയുടെ വമ്പൻ തിരിച്ചുവരവ് കൂടിയാണ് മധുരരാജ. ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ ചിത്രത്തിൽ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും ആരാധകർക്കിടയിൽ ആവേശം തെല്ലൊന്നുമല്ല ജനിച്ചിരിക്കുന്നത്.ഗോപി സുന്ദറിന്റെ ഗാനങ്ങൾ ഇതിനോടകം തന്നെ ഇൻബോക്സിൽ വമ്പൻ ഹിറ്റാണ്. പീറ്റർ ഹിൻ ആണ് ചിത്രത്തിനുവേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് നെൽസൺ പനി ആണ് ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Latest News

ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി പ്രിയങ്ക

Published

on

ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി പ്രിയങ്ക

2006il പുറത്തിറങ്ങിയ വെയിൽ എന്ന ഒരൊറ്റ തമിഴ് ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന അവരുടെ സ്വന്തം വെയിൽ പ്രിയങ്ക അതി ശക്തമായ കഥാപാത്രങ്ങളുമായി ഗംഭീര തിരിച്ചു വരവിനൊരുങ്ങുന്നു… ഒരുപിടി മികച്ച സ്ത്രീ പ്രാതിനിധ്യമുള്ള കഥാപാത്രങ്ങളുമായി തമിഴ് മനം കവരാൻ ഒരുങ്ങുകയാണ്…

ഒപ്പം മലയാളത്തിലും ഒരുപിടി ചിത്രങ്ങൾ ഒരുങ്ങുന്നു…. താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്… ഇത് വെയിൽ പ്രിയങ്ക തന്നെയോ എന്ന് ആരാധകർ അതിശയത്തോടെ ചോദിക്കുന്നു…. വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന award കരസ്ഥമാക്കിയ താരം വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ ഒട്ടേറെ ക്രിട്ടിക്സ് അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
വെളിപാടിന്റെ പുസ്തകം, ജലം തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Continue Reading

Latest News

സോഷ്യൽ മീഡിയയിൽ വയറൽ ആയി ജൂനിയർ കുഞ്ചാക്കോ ബോബൻ

Published

on

സോഷ്യൽ മീഡിയയിൽ വയറൽ ആയി ജൂനിയർ കുഞ്ചാക്കോ ബോബൻ

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായതും അതിന്റെ സന്തോഷവും ആരാധകർ ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സന്തോഷത്തോടെ ആഘോഷിച്ചതാണ്. കുഞ്ഞു പിറന്ന വിവരം ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഇന്നലെ ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

കുഞ്ഞിന്റെ ചിത്രവും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ചാക്കോച്ചന്റെ അമ്മ മോളി കുഞ്ചാക്കോ മകനെ എടുത്തു നിൽക്കുന്നതാണ് ചിത്രം.

Continue Reading

Latest News

ചാക്കോച്ചന് ആൺ കുഞ്ഞ് !

Published

on

ചാക്കോച്ചന് ആൺ കുഞ്ഞ് !

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

Continue Reading

Updates

Latest News2 days ago

മധുരരാജയുടെ കിടിലൻ സക്‌സസ് ടീസർ റിലീസായി…മരണമാസ്സ്‌ ഐറ്റം തന്നെ…!

Latest News2 days ago

ടോവിനോ തോമസ്, ആസിഫ് അലി, പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഉയരെയുടെ കിടിലൻ ട്രെയിലർ കാണാം

Latest News2 days ago

കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച് മമ്മൂക്ക..! മധുരരാജയിലെ കലക്കൻ മേക്കിങ് വീഡിയോ കാണാം

Latest News3 days ago

ലൂസിഫറിലെ അവസാനത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നു… ലൂസിഫറിന്റെ രണ്ടാം ഭാഗം സ്ഥിതീകരിച്ച് പുതിയ ക്യാരക്ടർ പോസ്റ്റർ

Latest News3 days ago

നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മധുരരാജ ടീം…! ബോക്സോഫീസ് തുക്കിയടി തന്നെ..

Latest News4 days ago

ജൂണിലെ മനോഹരമായ വീഡിയോ ഗാനം റിലീസായി..വീഡിയോ കാണാം…

More Updates

Trending