ഇത്രമാത്രം അധിക്ഷേപിക്കണ്ട കാര്യം എന്താണ് ? ഒരു ശരാശരി മലയാളിക്ക് എത്തിപ്പെടാൻ പറ്റാത്ത അത്ര പ്രശസ്ത്തിയിൽ എത്തിയതുകൊണ്ടോ ?

0

ഇത്രമാത്രം അധിക്ഷേപിക്കണ്ട കാര്യം എന്താണ് ? ഒരു ശരാശരി മലയാളിക്ക് എത്തിപ്പെടാൻ പറ്റാത്ത അത്ര പ്രശസ്ത്തിയിൽ എത്തിയതുകൊണ്ടോ ?
ഒറ്റ ദിവസം കൊണ്ട് ആണ് ഇൗ 18 വയസ്സുള്ള തൃശ്ശൂർ കാരി ഇന്ത്യ മൊത്തം അറിയപ്പെട്ടത്.സിനിമ റിലീസ് ആവുന്നതിന് മുമ്പ് തന്നെ ഇവളെ ഇത്ര മാത്രം അധിക്ഷേപ്പിക്കേണ്ട കാര്യം എന്താണ്? മാടമ്പി ,സദ്രിശ്യവാക്ക്യം എന്നീ മലയാള സിനിമകളുടെ സംവിധായകന്‍ പ്രശാന്ത്‌ മമ്പള്ളി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ് . ശ്രീദേവി ബംഗ്ലാവില്‍ നായികയായി എത്തുന്നത് പ്രിയ വാരിയരാണ് . ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം ഇറങ്ങി ട്രെയിലറിനു ഡിസ് ലൈക്കും നിരവധി കമെന്റുകളും ആണ് വരുന്നത്. അടാര്‍ ലവ് എന്ന ഒമര്‍ ചിത്രത്തിലെ ഒരു ഗാനത്തിലൂടെ മാത്രം പ്രശസ്തയായ പ്രിയ വാരിയരെ ആദ്യം പ്രശംസിച്ചവര്‍ തന്നെയാണ് പിന്നീട് വിമര്‍ശികുനതും. സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച വിഷയം ഇതാണ് പ്രിയയെ ഇത്രമാത്രം അധിക്ഷേപ്പിക്കേണ്ട കാര്യം എന്താണ്? എന്നുള്ളതാണ്.

Share.