Connect with us

Latest News

എൻറെ ഒരു അഭിപ്രായത്തിൽ നമ്മുക്ക് അറിയാമെങ്കിൽ ഒരു അഞ്ചാറു വഞ്ചിയിൽ എങ്കിലും കാലിട്ട് വച്ച് ഒരു ജങ്കാർ ഇട്ട് പോകണമെന്നാണ്

Published

on

എൻറെ ഒരു അഭിപ്രായത്തിൽ നമ്മുക്ക് അറിയാമെങ്കിൽ ഒരു അഞ്ചാറു വഞ്ചിയിൽ എങ്കിലും കാലിട്ട് വച്ച് ഒരു ജങ്കാർ ഇട്ട് പോകണമെന്നാണ്

വളരെയധികം കാലങ്ങൾ കൊണ്ടും വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ടും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ശ്രീനാഥ് ഭാസി. ഗായകനായും അഭിനേതാവായും പ്രേക്ഷകരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്നയാളാണ് താരം. അടുത്തിടെ ഒരു പ്രമുഖ മാഗസിൻ ശ്രീനാഥ് ഭാസി ഒരു അഭിനേതാവ് എന്ന നിലയിൽ ആയിരുന്നു ഗായകനെന്ന നിലയിൽ ആണോ മികച്ചത് എന്ന ചോദ്യത്തിന് താരത്തിന് അഭിപ്രായം ഇപ്രകാരമായിരുന്നു.

“ചെറുപ്പത്തിൽ നമ്മൾ എല്ലാവരോടും മുതിർന്നവർ പറയാറില്ലേ രണ്ടു വഞ്ചിയിൽ കാല് വയ്ക്കരുതെന്ന്. എന്നാൽ എൻറെ ഒരു അഭിപ്രായത്തിൽ നമ്മുക്ക് അറിയാമെങ്കിൽ ഒരു അഞ്ചാറു വഞ്ചിയിൽ എങ്കിലും കാലിട്ട് വച്ച് ഒരു ജങ്കാർ ഇട്ട് പോകണമെന്നാണ്. പാട്ടും അഭിനയവും രണ്ടും ഇഷ്ടമാണ് പക്ഷെ രണ്ടിലും പൂർണ്ണനല്ല എന്ന് നന്നായി അറിയാം. അതിനാൽ രണ്ടും കുളിക്കണം എന്നാണ് ആഗ്രഹം. അടിസ്ഥാനപരമായി ഞാനൊരു ഗായകനാണ്. എന്നാലും പാട്ടുകൾ സിനിമയിൽ വളരെ കുറച്ചു മാത്രമേ ഞാൻ പാടാർ ഉള്ളൂ.

കോളേജിൽ രണ്ടാം വർഷം ഒക്കെ തന്നെ പാടിയത് തന്നെ പാട്ടുപാടിയിട്ടാണ്. അപ്പോൾ പാട്ടായിരുന്നു പ്രധാന പരിപാടി അന്ന് ദേശീയതലത്തിൽ ഒക്കെ പാട്ടിനെ കൊണ്ടു പോയിട്ടുണ്ടായിരുന്നു. എന്നാൽ പാട്ടുപാടി മാത്രം ജീവിക്കാൻ പറ്റില്ല എന്ന് ബോധ്യമായി ഇൻഡസ്ട്രി അങ്ങനെയാണ് അഭിനയിക്കാൻ ചാൻസ് കിട്ടിയപ്പോൾ പിന്നെ അഭിനയിച്ചു. എന്നാൽ പാട്ടിനെ അങ്ങനെ വിടാൻ ഒന്നും പറ്റില്ല പാട്ട് കിട്ടുമ്പോൾ ഇപ്പോഴും പാടുന്നു. ”

സിനിമയിൽ ഭാസിക്ക് സേഫ് സോൻ ഉണ്ടോ എന്ന ചോദ്യത്തിന് താരത്തിന് മറുപടി ഇപ്രകാരമായിരുന്നു. “അങ്ങനെ സെയിൽസ് ഓൺ ഒന്നുമില്ല അത് ഓരോ ചിത്രത്തിലും തൻറെ തലയ്ക്ക് ഉള്ളിൽ തോന്നുന്ന പോലെയാണ്, ശരിക്കും സേഫ് സോൺ എന്നത് വെറും സാങ്കല്പികം മാത്രമാണ് യഥാർത്ഥത്തിൽ സുഹൃത്തുക്കളുടെ ഒപ്പം ചിത്രങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ കിട്ടുന്നത്. ഉദാഹരണം തന്നെ പറവയും കുമ്പളങ്ങി നീലയും വേഷങ്ങൾ പതിവ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ വേഷങ്ങൾ ആണെന്നാണ് ഞാൻ അതിനെക്കുറിച്ച് കരുതുന്നത് എവിടെ പോയാലും വെല്ലുവിളികളുണ്ട് നമുക്ക് കൺഫർട്ട് സ്ഥലത്തുനിന്ന് മാത്രം പാർക്ക് ചെയ്യുക എന്നത് ഡെയ്ഞ്ചർ സോണാണ്. അത് നമ്മുടെ ക്രാഫ്റ്റിനെ യും ഒരുതരത്തിലും സഹായിക്കുകയില്ല. ഒത്തിരി ചലഞ്ച് ആയുള്ള കഥാപാത്രങ്ങൾ കിട്ടുമ്പോൾ നമ്മളും ഹാപ്പി ആകും”

Continue Reading

Latest News

ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ നയൻതാരയ്ക്ക് എന്ത് യോഗ്യത- രാധ രവി

Published

on

ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ നയൻതാരയ്ക്ക് എന്ത് യോഗ്യത- രാധ രവി

നയൻതാരയ്ക്കെതിരെ കടുത്ത സ്ത്രീ വിരുദ്ധ വിവാദ പരാർശങ്ങളുമായി തമിഴ് നടൻ രാധാരവി. നയൻതാരയുടെ പുതിയ ചിത്രമായ കൊലൈയുതിർ കാലത്തിന്റെ ഇന്നലെ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയാണ് രാധാ രവിയുടെ വിവാദ പരാമർശങ്ങൾ.

നയൻതാരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നു വിളിക്കുന്നതിനെതിരെയാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്. അത്തരം വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരുകയുള്ളുവെന്നും ‘പുരട്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനികാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ ആളുകളുമായൊന്നും നയന്‍ താരയെ താരതമ്യപ്പെടുത്തരുത്,’ രാധാ രവി പറഞ്ഞു.

നയന്‍താരയുടെ വ്യക്തി ജീവിതത്തെ പരാമർശിച്ചു കൊണ്ടാണ് പിന്നീട് രാധാരവിയുടെ ആക്രമണം. ‘എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാര്‍ ആയിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആര്‍ക്കും സീതയായി അഭിനയിക്കാം’.

സംഭവത്തെക്കുറിച്ച് തമിഴ് നടീനടന്മാരുടെ സംഘടനയായ നടികർ സംഘം ഇരുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.

Continue Reading

Latest News

വിക്കും പാറ പൊട്ടിക്കലുമായി വളർന്ന കിട്ടിക്കാലം ! പാരഡി ഗാനങ്ങളുടെ രാജകുമാരൻ മുതൽ ഹിറ്റ് മേക്കർ വരെയായ നാദിർഷയുടെ കഥ അറിയുക തന്നെ വേണം

Published

on

വിക്കും പാറ പൊട്ടിക്കലുമായി വളർന്ന കിട്ടിക്കാലം ! പാരഡി ഗാനങ്ങളുടെ രാജകുമാരൻ മുതൽ ഹിറ്റ് മേക്കർ വരെയായ നാദിർഷയുടെ കഥ അറിയുക തന്നെ വേണം

കുടുംബം പൊട്ടുന്നതിന് പതിനെട്ടാം വയസ്സിൽ പാറപൊട്ടിക്കാൻ ഇറങ്ങിയതാണ് നാദിർഷ. എട്ടാംക്ലാസ് വരെ വിതരണം സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. കോളേജിൽ എത്തുംവരെ പാട്ടു പോയിട്ട് കത്തുപോലും എഴുതിയിരുന്നില്ല. കാലം മനുഷ്യനെ മാറ്റുന്നത് എങ്ങനെയാണ് എന്നറിയണമെങ്കിൽ നാദിർഷയുടെ ജീവിതകഥ കേൾക്കണം.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നാദിർഷയുടെ പിതാവിൻറെ മരണം. മൂന്ന് അനിയന്മാരും സഹോദരിയും മാതാവും അടങ്ങുന്ന കുടുംബത്തിന് ഭാരം അങ്ങനെ അദ്ദേഹത്തിൻറെ തോളിലായി. കഴിക്കാൻ ആഹാരമോ ധരിക്കാൻ വസ്ത്രങ്ങളോ ഇല്ലത്ത അവസ്ഥ. ബന്ധുക്കളുടെ പഴയ വസ്ത്രങ്ങൾ വാങ്ങി വരെ ധരിച്ചിരുന്നു പിതാവ് മരിച്ചപ്പോൾ കാർബോർഡം യൂണിവേഴ്സിറ്റിയിൽ അദ്ദേഹത്തിൻറെ ജോലി നാദിർഷക്ക് ലഭിച്ചു. പതിനെട്ടാം വയസ്സിൽ എട്ടുകിലോ ഉള്ള ചുറ്റികകൊണ്ട് പാറപൊട്ടിക്കൽ ആയിരുന്നു പണി. പകൽ കോളേജിലും വൈകീട്ട് ജോലിക്ക് പോകും .പൊട്ടിച്ച് പാറക്കഷണങ്ങൾ കൂടുമ്പോൾ നേരമ്പോക്കിന് കൂട്ടുകാരെ കളിയാക്കാനാണ് ആദ്യമായി പാരഡിഗാനങ്ങൾ സൃഷ്ടിച്ചത്.

അതുവരെ ഒരു വരി പോലും കുറിക്കാത്ത നാദിർഷ എഴുതിത്തുടങ്ങി. ഗാനമേള മിമിക്രി അങ്ങനെ പോകാൻ തുടങ്ങി. അപ്പോഴേക്കും അത്ഭുതമെന്ന് പോലെ നാദിർഷയുടെ വിക്കും അപ്രതീക്ഷിതമായി. “ജീവിതത്തിൽ കഷ്ടപ്പെടുന്ന ഇവൻ എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ എന്ന് ദൈവത്തിനു തോന്നിക്കാണും” ചിരിയായോടെ നാദിര്ഷതന്നെയാണ് ഇത് പറഞ്ഞത്. കുറേക്കാലം കഴിഞ്ഞപ്പോൾ പാറപൊട്ടിക്കൽ ഇൽ നിന്ന് പ്രമോഷൻ നാദിർഷക്ക് കിട്ടി. മെഷീൻ ജോലിയായി രണ്ട് ഷിഫ്റ്റ് ജോലിക്ക് ശേഷം പിറ്റേന്ന് ഗാനമേളയ്ക്കും മിമിക്രിക്കും പോകുമായിരുന്നു. അക്കാലത്ത് ഉറക്കം സ്വപ്നം മാത്രമായിരുന്നു. 25 വയസ്സ് വരെ ദിവസം ഒന്നോ രണ്ടോ മണിക്കൂർ ആണ് അദ്ദേഹം ഉറങ്ങിയിരുന്നത്.

ആ നാദിർഷ ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ്. മിമിക്രി അവതരിപ്പിക്കുക മാത്രമല്ല ഗംഭീരമായി പാടുകയും ചെയ്യും. പാരഡി ഗാനങ്ങളുടെ രാജകുമാരൻ! എന്തും എപ്പോൾ വേണമെങ്കിലും എഴുതാൻ റെഡി.

Continue Reading

Latest News

ഇത് താൻടാ ലാലേട്ടൻ ! ഇവിടെ ലുക്കും ഉണ്ട് വർക്കുമുണ്ട് !

Published

on

ഇത് താൻടാ ലാലേട്ടൻ ! ഇവിടെ ലുക്കും ഉണ്ട് വർക്കുമുണ്ട് !

സോഷ്യൽ മീഡിയയിൽ ഒരിക്കൽകൂടി തരംഗമാകുകയാണ് മലയാളത്തിൻറെ പ്രിയനടൻ മോഹൻലാൽ. ജിംനേഷ്യത്തിൽ വർക്ക് ചെയ്യുന്ന തന്നെ പുതിയ ചിത്രങ്ങൾ കൊണ്ടാണ് മോഹൻലാൽ ഇപ്പോൾ ഫേസ്ബുക്കിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന അസാമാന്യ മെയ്‌വഴക്കം കൊണ്ട് എന്നും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ, അഭിനയത്തിൽ ആയാലും ശരീരഭാഷയിൽ ആയാലും അനായാസമായിഉള്ള വഴക്കം ആരെയും അത്ഭുതപ്പെടുത്തുന്നു.

ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രത്തിലൂടെ ശരീരഭാരം മുഴുവനായും കുറച്ച് മോഹൻലാൽ പ്രേക്ഷകരെ മുന്നിൽ അമ്പരപ്പിച്ചിരുന്നു. മോഹൻലാലും മകൻ പ്രണവ് മോഹൻലാലും തമ്മിലുള്ള വർക്കൗട്ട് ചിത്രങ്ങളും കായംകുളം കൊച്ചുണ്ണി സ്റ്റിൽസും എല്ലാം ഇതിനുമുമ്പ് മോഹൻലാലിൻറെ മെയ്വഴക്കത്തെത്തെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്തതാണ്. ആ നിരയിലേക്കാണ് ഇന്ന് പുറത്തിറങ്ങിയ പുതിയ ചിത്രവും ഇടംപിടിച്ചിരിക്കുന്നത്. ജിം മാസ്റ്റർക്കൊപ്പം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രമാണ് ഫേസ്ബുക്ക് വഴി മോഹൻലാലെന്ന് പുറത്തുവിട്ടത്.

മരിക്കാർ അറബിക്കടലിലെ സിംഹം എന്ന പ്രിയദർശൻ ചിത്രം പൂർത്തിയായ മോഹൻലാൽ ഇനി അടുത്തതായി അഭിനയിക്കാൻ ഇരിക്കുന്ന ചിത്രം ഇട്ടിമാണി ആണ്. ഏതു ചിത്രത്തിനു വേണ്ടിയാണ് ഈ മേക്കോവർ എന്നൊന്നും മോഹൻലാൽ പുറത്തുവിട്ടിട്ടില്ല അതിനിടെ ഒരു ലൈവ് നാടകം ചെയ്യണമെന്നും മോഹൻലാൽ ആഗ്രഹം അറിയിച്ചിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷകൾ ഓടിയും പ്രതീക്ഷകളോടെയും കാത്തിരിക്കുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ തിയേറ്ററുകളിൽ എത്തി അടുത്ത വാരം റിലീസ് ചെയ്യുവാൻ ഒരുങ്ങുകയാണ്

Continue Reading

Updates

Trending