Connect with us

Latest News

90 കിഡ്‌സിന്റെ ആദ്യ സൂപ്പർ ഹീറോ ശക്തിമാൻ വീണ്ടും…!കലക്കൻ ടീസർ കാണാം

Published

on

90 കളിലെ കുട്ടികളുടെ സൂപ്പർ ഹീറോയാണ് ശക്തിമാൻ..ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരുപാടി അന്നത്തെ കുട്ടികൾക്ക് ഒരു ആവേശം തന്നെ ആയിരുന്നു..ശക്തിമാൻ ഇതാ വീണ്ടും എത്തുകയാണ്, അതും യൂട്യൂബിൽ… മാർച്ച് 15ന് ആദ്യ എപ്പിസോഡും എത്തും..സോറി ശക്തിമാൻ എന്നാണ് പരിപാടിയുടെ പേര്..കലക്കൻ ടീസർ കണ്ടു നോക്കു Shaktimaan is an Indian superhero television series that aired on DD National from 13 September 1997 to 27 March 2005. Produced by Mukesh Khanna and directed by Dinkar Jani.The series also aired on several other Indian TV channels in various languages: Pogo in English, Tarang in Odia, Chutti TV in Tamil, Kochu TV in Malayalam, and STAR Utsav and Dangal in Hindi. Producer Mukesh Khanna also played the role of Shaktimaan and his alter ego “Pandit Gangadhar Vidhyadhar Mayadhar Omkarnath Shastri” , a photographer for the newspaper Aaj Ki Aawaz. Shaktimaan was depicted as a human who has attained superhuman strength and power through deep meditation and attaining control over five elements of life. Kitu Gidwani later replaced by Vaishnavi Mahant played the role of Geeta Vishwas, a reporter in the series who loves Shaktimaan. Surendra Pal played the role of Tamraj Kilvish. The series started a franchise on the character. In May 2016, Mukesh Khanna announced that the show will be renewed and he will reprise his role of Shaktimaan

Continue Reading

Latest News

ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ നയൻതാരയ്ക്ക് എന്ത് യോഗ്യത- രാധ രവി

Published

on

ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ നയൻതാരയ്ക്ക് എന്ത് യോഗ്യത- രാധ രവി

നയൻതാരയ്ക്കെതിരെ കടുത്ത സ്ത്രീ വിരുദ്ധ വിവാദ പരാർശങ്ങളുമായി തമിഴ് നടൻ രാധാരവി. നയൻതാരയുടെ പുതിയ ചിത്രമായ കൊലൈയുതിർ കാലത്തിന്റെ ഇന്നലെ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയാണ് രാധാ രവിയുടെ വിവാദ പരാമർശങ്ങൾ.

നയൻതാരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നു വിളിക്കുന്നതിനെതിരെയാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്. അത്തരം വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരുകയുള്ളുവെന്നും ‘പുരട്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനികാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ ആളുകളുമായൊന്നും നയന്‍ താരയെ താരതമ്യപ്പെടുത്തരുത്,’ രാധാ രവി പറഞ്ഞു.

നയന്‍താരയുടെ വ്യക്തി ജീവിതത്തെ പരാമർശിച്ചു കൊണ്ടാണ് പിന്നീട് രാധാരവിയുടെ ആക്രമണം. ‘എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാര്‍ ആയിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആര്‍ക്കും സീതയായി അഭിനയിക്കാം’.

സംഭവത്തെക്കുറിച്ച് തമിഴ് നടീനടന്മാരുടെ സംഘടനയായ നടികർ സംഘം ഇരുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.

Continue Reading

Latest News

വിക്കും പാറ പൊട്ടിക്കലുമായി വളർന്ന കിട്ടിക്കാലം ! പാരഡി ഗാനങ്ങളുടെ രാജകുമാരൻ മുതൽ ഹിറ്റ് മേക്കർ വരെയായ നാദിർഷയുടെ കഥ അറിയുക തന്നെ വേണം

Published

on

വിക്കും പാറ പൊട്ടിക്കലുമായി വളർന്ന കിട്ടിക്കാലം ! പാരഡി ഗാനങ്ങളുടെ രാജകുമാരൻ മുതൽ ഹിറ്റ് മേക്കർ വരെയായ നാദിർഷയുടെ കഥ അറിയുക തന്നെ വേണം

കുടുംബം പൊട്ടുന്നതിന് പതിനെട്ടാം വയസ്സിൽ പാറപൊട്ടിക്കാൻ ഇറങ്ങിയതാണ് നാദിർഷ. എട്ടാംക്ലാസ് വരെ വിതരണം സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. കോളേജിൽ എത്തുംവരെ പാട്ടു പോയിട്ട് കത്തുപോലും എഴുതിയിരുന്നില്ല. കാലം മനുഷ്യനെ മാറ്റുന്നത് എങ്ങനെയാണ് എന്നറിയണമെങ്കിൽ നാദിർഷയുടെ ജീവിതകഥ കേൾക്കണം.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നാദിർഷയുടെ പിതാവിൻറെ മരണം. മൂന്ന് അനിയന്മാരും സഹോദരിയും മാതാവും അടങ്ങുന്ന കുടുംബത്തിന് ഭാരം അങ്ങനെ അദ്ദേഹത്തിൻറെ തോളിലായി. കഴിക്കാൻ ആഹാരമോ ധരിക്കാൻ വസ്ത്രങ്ങളോ ഇല്ലത്ത അവസ്ഥ. ബന്ധുക്കളുടെ പഴയ വസ്ത്രങ്ങൾ വാങ്ങി വരെ ധരിച്ചിരുന്നു പിതാവ് മരിച്ചപ്പോൾ കാർബോർഡം യൂണിവേഴ്സിറ്റിയിൽ അദ്ദേഹത്തിൻറെ ജോലി നാദിർഷക്ക് ലഭിച്ചു. പതിനെട്ടാം വയസ്സിൽ എട്ടുകിലോ ഉള്ള ചുറ്റികകൊണ്ട് പാറപൊട്ടിക്കൽ ആയിരുന്നു പണി. പകൽ കോളേജിലും വൈകീട്ട് ജോലിക്ക് പോകും .പൊട്ടിച്ച് പാറക്കഷണങ്ങൾ കൂടുമ്പോൾ നേരമ്പോക്കിന് കൂട്ടുകാരെ കളിയാക്കാനാണ് ആദ്യമായി പാരഡിഗാനങ്ങൾ സൃഷ്ടിച്ചത്.

അതുവരെ ഒരു വരി പോലും കുറിക്കാത്ത നാദിർഷ എഴുതിത്തുടങ്ങി. ഗാനമേള മിമിക്രി അങ്ങനെ പോകാൻ തുടങ്ങി. അപ്പോഴേക്കും അത്ഭുതമെന്ന് പോലെ നാദിർഷയുടെ വിക്കും അപ്രതീക്ഷിതമായി. “ജീവിതത്തിൽ കഷ്ടപ്പെടുന്ന ഇവൻ എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ എന്ന് ദൈവത്തിനു തോന്നിക്കാണും” ചിരിയായോടെ നാദിര്ഷതന്നെയാണ് ഇത് പറഞ്ഞത്. കുറേക്കാലം കഴിഞ്ഞപ്പോൾ പാറപൊട്ടിക്കൽ ഇൽ നിന്ന് പ്രമോഷൻ നാദിർഷക്ക് കിട്ടി. മെഷീൻ ജോലിയായി രണ്ട് ഷിഫ്റ്റ് ജോലിക്ക് ശേഷം പിറ്റേന്ന് ഗാനമേളയ്ക്കും മിമിക്രിക്കും പോകുമായിരുന്നു. അക്കാലത്ത് ഉറക്കം സ്വപ്നം മാത്രമായിരുന്നു. 25 വയസ്സ് വരെ ദിവസം ഒന്നോ രണ്ടോ മണിക്കൂർ ആണ് അദ്ദേഹം ഉറങ്ങിയിരുന്നത്.

ആ നാദിർഷ ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ്. മിമിക്രി അവതരിപ്പിക്കുക മാത്രമല്ല ഗംഭീരമായി പാടുകയും ചെയ്യും. പാരഡി ഗാനങ്ങളുടെ രാജകുമാരൻ! എന്തും എപ്പോൾ വേണമെങ്കിലും എഴുതാൻ റെഡി.

Continue Reading

Latest News

ഇത് താൻടാ ലാലേട്ടൻ ! ഇവിടെ ലുക്കും ഉണ്ട് വർക്കുമുണ്ട് !

Published

on

ഇത് താൻടാ ലാലേട്ടൻ ! ഇവിടെ ലുക്കും ഉണ്ട് വർക്കുമുണ്ട് !

സോഷ്യൽ മീഡിയയിൽ ഒരിക്കൽകൂടി തരംഗമാകുകയാണ് മലയാളത്തിൻറെ പ്രിയനടൻ മോഹൻലാൽ. ജിംനേഷ്യത്തിൽ വർക്ക് ചെയ്യുന്ന തന്നെ പുതിയ ചിത്രങ്ങൾ കൊണ്ടാണ് മോഹൻലാൽ ഇപ്പോൾ ഫേസ്ബുക്കിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന അസാമാന്യ മെയ്‌വഴക്കം കൊണ്ട് എന്നും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ, അഭിനയത്തിൽ ആയാലും ശരീരഭാഷയിൽ ആയാലും അനായാസമായിഉള്ള വഴക്കം ആരെയും അത്ഭുതപ്പെടുത്തുന്നു.

ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രത്തിലൂടെ ശരീരഭാരം മുഴുവനായും കുറച്ച് മോഹൻലാൽ പ്രേക്ഷകരെ മുന്നിൽ അമ്പരപ്പിച്ചിരുന്നു. മോഹൻലാലും മകൻ പ്രണവ് മോഹൻലാലും തമ്മിലുള്ള വർക്കൗട്ട് ചിത്രങ്ങളും കായംകുളം കൊച്ചുണ്ണി സ്റ്റിൽസും എല്ലാം ഇതിനുമുമ്പ് മോഹൻലാലിൻറെ മെയ്വഴക്കത്തെത്തെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്തതാണ്. ആ നിരയിലേക്കാണ് ഇന്ന് പുറത്തിറങ്ങിയ പുതിയ ചിത്രവും ഇടംപിടിച്ചിരിക്കുന്നത്. ജിം മാസ്റ്റർക്കൊപ്പം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രമാണ് ഫേസ്ബുക്ക് വഴി മോഹൻലാലെന്ന് പുറത്തുവിട്ടത്.

മരിക്കാർ അറബിക്കടലിലെ സിംഹം എന്ന പ്രിയദർശൻ ചിത്രം പൂർത്തിയായ മോഹൻലാൽ ഇനി അടുത്തതായി അഭിനയിക്കാൻ ഇരിക്കുന്ന ചിത്രം ഇട്ടിമാണി ആണ്. ഏതു ചിത്രത്തിനു വേണ്ടിയാണ് ഈ മേക്കോവർ എന്നൊന്നും മോഹൻലാൽ പുറത്തുവിട്ടിട്ടില്ല അതിനിടെ ഒരു ലൈവ് നാടകം ചെയ്യണമെന്നും മോഹൻലാൽ ആഗ്രഹം അറിയിച്ചിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷകൾ ഓടിയും പ്രതീക്ഷകളോടെയും കാത്തിരിക്കുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ തിയേറ്ററുകളിൽ എത്തി അടുത്ത വാരം റിലീസ് ചെയ്യുവാൻ ഒരുങ്ങുകയാണ്

Continue Reading

Updates

Trending