Connect with us

Reviews

ഈ സൂത്രക്കാരൻ കിടിലൻ ഫാമിലി എന്റെർറ്റൈനെർ തന്നെയാ….. സൂത്രക്കാരൻ റിവ്യൂ വായിക്കാം..

Published

on

ഈ സൂത്രക്കാരൻ കിടിലൻ ഫാമിലി എന്റെർറ്റൈനെർ തന്നെയാ….. സൂത്രക്കാരൻ റിവ്യൂ വായിക്കാം..
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിൽ രാജ് ആണ്.. ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ തന്നെയാണ്.സ്‌മൃതി ഫിലിമ്സിന്റെ ബാനറിൽ ടോമി കെ വർഗീസ്, വിച്ചുബാലമുരളി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്… ചിത്രത്തിന്റെ ട്രെയിലറുകളും ഗാനങ്ങളും നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിക്കുകയൂം ഗോകുൽ സുരേഷിന്റെ ലുക്ക് തരംഗമാകുകയും ചെയ്തതാണ്. മന്ദാരം, 96 തുടങ്ങിയ ചിത്രങ്ങളിൽ കൂടി ശ്രദ്ധേയായ വർഷ ബൊല്ലാമയാണ് ചിത്രത്തിൽ നായികയായി വേഷമിട്ടത്.


തങ്ങളുടെ ഗ്രാമത്തിൽ തൊഴിൽ രഹിതരായ ആൾക്കാർ പാടില്ല എന്ന ഉദ്ദേശത്തോടെ ഒരു സൊസൈറ്റി രൂപീകരിക്കുന്ന ആളുകൾ ആണ് മഠത്തിൽ ശ്രീധരൻ, പറമ്പിൽ പ്രഭാകരൻ, ബാലചന്ദ്രൻ എന്നിവർ. ഇവരോടൊപ്പം ഇവരുടെ മക്കൾ ആയ അരവിന്ദനും ശ്രീജിത്തും കൂടുന്നു. എന്നാൽ ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന അരവിന്ദന്റേയും നിരഞ്ജൻ അവതരിപ്പിക്കുന്ന ശ്രീജിത്തിന്റെയും ഇടയിലേക്ക് വർഷ അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രം കടന്നു വരുന്നതോടെ ഈ ചിത്രത്തിന്റെ കഥാഗതി മാറുന്നു. ചിത്രത്തിന്റെ കഥ പറയുന്ന രീതിയും എല്ലാ ചേരുവകളും ചിത്രത്തെ മനോഹരമാക്കി മാറ്റുന്നു.. കോമെഡിയും ആവേശവും ത്രില്ലും വൈകാരിക മുഹൂർത്തങ്ങളും കൃത്യമായി തന്നെ ചേർത്തൊരുക്കിയ മികച്ച ഒരു ചിത്രം തന്നെയാണ് സൂത്രക്കാരൻ.


ഗോകുൽ സുരേഷ്, നിരഞ്ജൻ എന്നിവർ നടത്തിയ മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ മികവുകളിൽ ഒന്ന്. ഈ രണ്ടു യുവ നടന്മാരും ഭംഗിയായി തന്നെ തങ്ങളുടെ കഥാപാത്രങ്ങൾ ചെയ്തു.ഓരോ ചിത്രം കഴിയും തോറും ഈ യുവ നടൻമാർ അഭിനയ മികവ് വർദ്ധിച്ചു വരുന്നത് വളരെ ശ്രദ്ധേയകരമായ ഒരു കാര്യമാണ്.. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാലു അലക്സ്, വിജയ രാഘവൻ, സന്തോഷ് കീഴാറ്റൂർ, കൈലാഷ്, പദ്മരാജ് രതീഷ്, മീര, ഷമ്മി തിലകൻ, ശ്രീകുമാർ, മാലാ പാർവതി, സരയൂ, ബാലു ആർ നായർ, വിജിലേഷ്, അഞ്ജലി, ബേബി ശ്രേഷ്ഠ, ജോസെഫ്, ശിവദത്, കൃഷ്ണ എന്നിവരും തങ്ങൾക്കു കിട്ടിയ കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു


അനിൽ നായർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിനാവശ്യമായ അന്തരീക്ഷം ഒരുക്കിയപ്പോൾ വിച്ചു ബാലമുരളിയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തി..സൂത്രക്കാരൻ ഒരു മികച്ച ഫാമിലി ത്രില്ലർ മൂവി തന്നെയാണ്, ചിരിക്കാനും ആവേശം കൊള്ളാനും എല്ലാ ചേരുവകളും ഉള്ള മികച്ച ഒരു ചിത്രം

Continue Reading

Reviews

കണ്ണ് നനയിക്കുന്ന പ്രകടനവുമായി ഗിന്നസ് പക്രു….! ഇളയരാജ റിവ്യൂ വായിക്കാം

Published

on

അവധിക്കാല റിലീസുകൾക്ക് തുടക്കം കുറിച്ച് ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഇളയരാജ. മേല്‍വിലാസം, അപ്പോത്തിക്കിരി, എന്നീ സിനിമയുടെ സംവിധായകനായ മാധവ്‌ രാംദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇളയരാജ.ഗിന്നസ് പക്രു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി. മൂവി മ്യൂസിക്കല്‍ കട്ട്‌സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുദീപ് ടി ജോര്‍ജിന്റേതാണ് തിരക്കഥ. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തി..ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും എല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. സുരേഷ് ഗോപി, ജയസൂര്യ എന്നിവർ ചിത്രത്തിൽ ഓരോ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. പ്രിവ്യു ഷോ കണ്ട ദിലീപ് ചിത്രത്തെ പറ്റി തൻ്റെ ഒഫീഷ്യൽ അക്കൗണ്ടിൽ കുറിച്ചിരുന്നു..

സ്വന്തം കുടുംബത്തിനെ പോറ്റുവാൻ വേണ്ടി കപ്പലണ്ടി കച്ചവടം നടത്തുന്ന വനജൻ എന്ന കഥാപാത്രത്തെയാണ് ഗിന്നസ് പക്രു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അച്ഛൻ വേഷം കൈകാര്യം ചെയ്തിരിക്കുന്ന ഹരിശ്രീ അശോകന്റെ കരിയർ ബെസ്റ്റ് പ്രകടനത്തിന് തന്നെയാണ് സാക്ഷിയായത്. ഒരു ചതുരംഗ കളിയെ ആസ്പദമാക്കിയാണ് സംവിധായകൻ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

കുടുംബ പ്രേക്ഷകരും കുട്ടികളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്, പരിമിതികളിൽ നിന്നും വിജയം കൈവരിക്കാമെന്ന സന്ദേശം നൽകുന്ന ഒരു കുഞ്ഞു ചിത്രമാണിത്.ഗിന്നസ് പക്രുവിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്. കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. വനജനിൽ പ്രേക്ഷകർക്ക് സ്വന്തം ജീവിതത്തെ കാണുവാൻ തക്ക ഒരു അഭിനയമാണ് പക്രുവിന്റേത്. മാസ്റ്റർ ആദിത്തും ബേബി ആർദ്രയുമാണ് എടുത്തു പറയത്തക്ക പ്രകടനം നടത്തിയ മറ്റു രണ്ടുപേർ. ആദ്യചിത്രമെന്ന യാതൊരു സങ്കോചവും ഇരുവരും കാണിച്ചിട്ടില്ല. ഹരിശ്രീ അശോകന്റെ ഗണപതിയും സിജി എസ് നായരുടെ ഭാര്യാവേഷവും അനിൽ നായരുടെ മത്തായിയുമെല്ലാം ഏറെ മനോഹരമായിട്ടുണ്ട്. ബ്രയാൻ എന്ന കഥാപാത്രവുമായി ഗോകുൽ സുരേഷും ഓർമയിൽ നിൽക്കുന്ന ഒരു പ്രകടനം കാഴ്‌ച വെച്ചിട്ടുണ്ട്.

മികച്ച ദൃശ്യങ്ങൾ നൽകിയ പാപ്പിനു ചിത്രത്തിന് നൽകിയ സംഭാവന വളരെ വലുതാണ്. ഇളയരാജയുടെ ആത്മ്മാവ് തന്നെയാണ് അദ്ദേഹം ഒരുക്കിയ കരുത്തുറ്റ ദൃശ്യങ്ങൾ എന്ന് പറയാൻ സാധിക്കും . അത് പോലെ തന്നെ രതീഷ് വേഗ ഒരുക്കിയ സംഗീതവും വളരെയധികം മികച്ചു നിന്നു. പശ്ചാത്തല സംഗീതം മനസ്സിനെ സ്പർശിക്കുന്ന തരത്തിലുള്ളതായിരുന്നു എന്ന് പറയാതെ വയ്യ. ശ്രീനിവാസൻ കൃഷ്ണയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് .

Continue Reading

Reviews

ആവേശം നിറയ്ക്കുന്ന ഫുട്‌ബോൾ കാഴ്ചകളുമായി അർജന്റീന ഫാൻസ് കാട്ടൂർക്കടവ്…റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് അർജന്റീന ഫാൻസ്‌.ആട് 2 വിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ആ്ട് 2വിനു ശേഷം വലിയ പ്രതീക്ഷകളോടെയാണ് മിഥുവന്‍ മാനുവല്‍ ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരുന്നത്..ആ കാത്തിരിപ്പുകൾ വെറുതെ ആയതുമില്ല.കാട്ടൂര്‍ കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്.കാളിദാസ് ജയറാം നായകനായി എത്തിയപ്പോൾ മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ തിളങ്ങിയത്.ആഷിക് ഉസ്മാൻ നിർമിച്ചിരിക്കുന്ന ചിത്രം വിതരണത്തിന് എത്തിച്ചത് സെൻട്രൽ പിക്ചേഴ്സാണ്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്.മുൻ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുകയും ബോക്സോഫിസ് വിജയം നേടുകയും ചെയ്തവയാണ്.അശോകൻ ചെരുവിൽ എഴുതിയ കഥയെ അടിസ്ഥാനമാക്കി മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്.മുൻ ചിത്രങ്ങളിലേത് പോലെ തന്നെ പ്രേക്ഷകനെ ഏറെ രസിപ്പിക്കുന്ന മനോഹരമായ ചിത്രമായാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് ഒരുക്കിയിരിക്കുന്നത്

കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ഒരു സംഘം ഫുട്ബോൾ പ്രേമികളും അർജന്റീന ഫുട്ബോൾ ടീം ആരാധകരുമായി ചെറുപ്പക്കാരുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. മിസ്റ്റർ ആൻഡ് മിസ് റൗഡിക്ക് ശേഷം എത്തുന്ന കാളിദാസ് ജയറാം ചിത്രമാണിത് നായികയായി തിളങ്ങിയ ഐശ്വര്യ ലക്ഷ്മി വിജയ് സൂപ്പറും പൗര്ണമിക്കും ശേഷം നായികയാകുന്ന ചിത്രവും ആണിത്.വിപിനൻ എന്ന കഥാപാത്രമായി കാളിദാസും മെഹ്രു ആയി ഐശ്വര്യ ലക്ഷ്മിയും വേഷമിട്ടു. സൗഹൃദവും പ്രണയവും ഫുട്‌ബോൾ ആരാധനയും നാട്ടിൻ പുറത്തിന്റെ നിഷ്കളങ്കതയും നർമ്മവും എല്ലാം ചേർത്ത ഒരു മികച്ച ചിത്രമാണിത്

പ്രേക്ഷകനെ മടുപ്പിക്കാത്ത അവതരണവും കഥ പറച്ചിലും, സന്ദർഭോചിത തമാശകളും എല്ലാം കൂടി ആകുമ്പോൾ ചിത്രം കളറായി എന്ന് തന്നെ പറയാം.ഓരോ ഫുട്‌ബോൾ പ്രേമിക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരുപാട് മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്.കാളിദാസ് ജയറാം തൻ്റെ പ്രകടനം കൊണ്ട് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു,ഐശ്വര്യ പതിവ് പോലെ തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നു നൽകി. അനു, അനീഷ് ഗോപാൽ, അസിം ജമാൽ എന്നിവർ ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.ഓരോ താരങ്ങളും പ്രകടനങ്ങൾ കൊണ്ട് ചിത്രത്തെ മനോഹരമാക്കുക തന്നെ ചെയ്തു

പതിവ് പോലെ തന്നെ തന്റെ മാജിക്കൽ മ്യൂസിക് കൊണ്ട് ചിത്രത്തിലേക്ക് പ്രേക്ഷകനെ കൂട്ടികൊണ്ടു പോകുവാൻ ഗോപി സുന്ദറിന് സാധിച്ചു.റെനഡിവേ ഒരുക്കിയ ദൃശ്യങ്ങൾ വളരെ മികവുറ്റു നിന്നു.ഒരു കിടിലൻ എന്റെർറ്റൈനെർ ആണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. തീർച്ചയായും തീയറ്ററിൽ പോയി കാണേണ്ട ഒരു ചിത്രം

Continue Reading

Reviews

ഹൃദയങ്ങൾ കീഴടക്കി ഒരു ചെറിയ സിനിമയുടെ വലിയ വിജയത്തിലേക്കുള്ള ഓട്ടം ! റിവ്യൂ വായിക്കാം

Published

on

ഹൃദയങ്ങൾ കീഴടക്കി ഒരു ചെറിയ സിനിമയുടെ വലിയ വിജയത്തിലേക്കുള്ള ഓട്ടം ! റിവ്യൂ വായിക്കാം

ഏറെ പ്രേക്ഷകശ്രദ്ധ ശ്രദ്ധനേടിയ കളിമണ്ണ് എന്ന ചിത്രത്തിനുശേഷം തോമസ് തിരുവല്ല നിർമ്മിച്ച് നവാഗതനായ സാം സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടം. ചിത്രീകരണ വേളയിൽ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രം ഇന്നാണ് കേരളത്തിലെമ്പാടും പ്രദർശനത്തിനെത്തിയത്. ലാൽജോസ് ഷോയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച നന്ദു ആനന്ദു ഉല്ലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഓട്ടം വിജയകരമായി ഓടി തുടങ്ങി നവാഗതർ….. ഓട്ടം റിവ്യൂ വായിക്കാം..

ഒരിക്കൽ കൂടി നവാഗത വിപ്ലവം സംഭവിച്ചിരിക്കുകയാണ്, മികച്ച ഒരു റിയലിസ്റ്റിക്കായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രാജേഷ് കെ നാരായണന്‍ എന്ന തിരക്കഥാകൃത്ത് ജീവിതത്തിന്റെ വിവിധ ഭാവങ്ങളാണ് ചിത്രത്തിലൂടെ വരച്ച് കാട്ടിയിരിക്കുന്നത്.

ജീവിതത്തിൽ തുടർച്ചയായി നേരിടേണ്ടിവന്ന തോൽവികൾ മൂലം ഒരു യുവാവ് ആത്മഹത്യയ്ക്ക് ആയി ഇറങ്ങിത്തിരിക്കുകയും തുടർന്നു നടക്കുന്ന സംഭവവികാസങ്ങൾ അയാളെ ജീവിതത്തിലേക്ക് കൊണ്ടുവരികയും ജീവിതത്തിലെ ഓട്ടം തുടങ്ങുന്നതും ആണ് ചിത്രത്തിലെ പ്രധാന ഇതിവൃത്തം. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ നന്ദു ആനന്ദം ഉല്ലാസും പുതുമുഖതാരങ്ങളുടെ യാതൊരു പരിഭ്രമവും ഇല്ലാതെ തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. നിസാർ ബ്ലസി സുരേഷ് ഉണ്ണിത്താൻ ലെനിൻ രാജേന്ദ്രൻ എന്നിവരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള തന്നെ ആദ്യ ചിത്രം തന്നെ തൻറെ നീണ്ട പരിചയസമ്പത്ത് ഉപയോഗിച്ച് മനോഹരമായി തന്നെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചിട്ടുണ്ട്.

ജോൺപോൾ വർക്ക് ഫോർ മ്യൂസിക് എന്നിവർ നൽകിയ സംഗീതം ചിത്രത്തിൻറെ ആസ്വാദനത്തിന് കൂടുതൽ മനോഹാരിത നൽകുന്നു. ശ്രീകുമാരൻതമ്പി ബി കെ ഹരിനാരായണൻ എന്നിവരാണ് ഗാനങ്ങൾക്ക് വലിയ എഴുതിയിരിക്കുന്നത്. പപ്പുവിനെ ഛായാഗ്രഹണ മികവ് ചിത്രത്തിലെ ദൃശ്യങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു. വിശാലാണ് ചിത്രസംയോജനം നടത്തിയിരിക്കുന്നത്. ഏറെ ഏച്ചുകെട്ടലുകൾ ഒന്നും തന്നെയില്ലാതെ ജീവിതത്തോടെ വളരെയധികം അടുത്തുനിൽക്കുന്ന ഒരു മികച്ച സിനിമ തന്നെയാണ് ഓട്ടം.

Continue Reading

Updates

Trending