Connect with us

Actress

പ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്ന കൊച്ചു സുന്ദരി ബാല താരം ഷാനിയ സൈമൺ

Published

on

പ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്ന കൊച്ചു സുന്ദരി ബാല താരം ഷാനിയ സൈമൺ

ഇന്ന്മലയാള സിനിമാ പ്രേമികൾക്ക് വെള്ളിത്തിരയിൽ നിന്നും ലഭിച്ച കുസൃതി കുരുന്നാണ് ഷാനിയ സൈമൺ, വളരെ കുറച്ച് ചിത്രങ്ങൾക്കിടയിൽ തന്നെ പ്രേക്ഷകരുടെ പ്രിയ ബാലതാരം ആയി മാറിയിരിക്കുകയാണ് ഈ കൊച്ചു സുന്ദരി. ഒരു പക്ഷെ ഇന്ന് ഏറ്റവും തിരക്കേറിയ ബാല താരം എന്ന് പോലും ഷാനിയയെ വിശേഷിപ്പിക്കാം. നിഷ്‌ക്കളങ്കതയും കുസൃതി നിറഞ്ഞ മുഖവും ഈ കുരുന്നിനു പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വാരീകര്യത നേടി കൊടുക്കുന്നു.

മിഥുൻമാനുവൽ തോമസ്-കാളിദാസ് ജയറാം ചിത്രം അർജന്റീന ഫാൻസ് കാട്ടൂർക്കടവിൽ ഐശ്വര്യ ലക്ഷ്മിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നതും ഈ കൊച്ചു പ്രതിഭയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രം ഡി ഗ്രെറ്റ് ഫാദറിലൂടെയാണ് ഷാനിയ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്, തുടർന്ന് സ്ട്രീറ്റ് ലൈറ്റ്‌സ്, പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും ഷാനിയ അഭിനയിച്ചിരുന്നു, ഇപ്പോൾ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിവിൻ പോളി-നയൻ താര-ധ്യാൻ ശ്രീനിവാസൻ ചിത്രം ലൗ ആക്ഷൻ ഡ്രാമായിലും ജിത്തു ജോസഫ് ചിത്രം മിസ്സ് ആൻഡ് മിസിസ് റൗഡി എന്ന ചിത്രത്തിലും പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.വാക്ക്,ക്യാപ്റ്റൻ,വിമാനം,മോഹൻലാൽ,മയിൽ, തീവണ്ടി,കാമുകി,ആമി എന്നിവയാണ് ഷാനിയയുടെ മറ്റു മലയാള ചിത്രങ്ങൾ.വളരെചെറിയ സമയത്തിനുള്ളിൽ തന്നെ ഈ പ്രായത്തിന്റെ തന്റെ അഭിനയ പാഠവ്യം തെളിയിച്ച ഈകുഞ്ഞു മാലാഖ വരും കാലത്ത് കൂടുതൽ അവസരങ്ങളിലൂടെ മലയാള സിനിമയുടെ പ്രമുഖ നടിമാരുടെ നിരയിലേക്ക് എത്തിപ്പെട്ടട്ടെ എന്ന് തന്നെ പ്രതീക്ഷിക്കാം

Continue Reading

Actress

ബൈജുവേട്ടന്റെ നായിക ഇപ്പോൾ ഇവിടെയുണ്ട് ! കിടിലൻ മേക്കോവറിൽ ഹന്ന റെജി കോശി

Published

on

ബൈജുവേട്ടന്റെ നായിക ഇപ്പോൾ ഇവിടെയുണ്ട് ! കിടിലൻ മേക്കോവറിൽ ഹന്ന റെജി കോശി

കഴിഞ്ഞ വർഷത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ മുൻ നിരയിൽ തന്നെ സ്ഥാനമുള്ള ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്, 100ൽപരം ദിവസങ്ങൾ പിന്നിട്ട ചിത്രത്തിലെ ബൈജുവിനെയും ബൈജുവിന്റെ ഭാര്യ അജിതയെയും അങ്ങനെയൊന്നും പ്രേക്ഷകർ മറക്കാൻ ഇടയില്ല, മറഞ്ഞു പോയ നഷ്ടപ്പെട്ട ഗൃഹാതുരത്വം നിറഞ്ഞ കാഴ്ചകൾ സമ്മാനിച്ച രക്ഷാധികാരി ബൈജുവിൽ മലയാളിത്വമുള്ള വീട്ടമ്മയായി,അമ്മയായി,മരുമോളായി,ഭാര്യയായി മലയാളി പ്രേക്ഷകർക്ക് അന്യം നിന്നുപോയ തനി നാടൻ സുന്ദരിയായി അജിതയായി പകർന്നാടുകയായിരുന്നു.
നമ്മുക്കിടയിൽ തന്നെ ജീവിച്ചായിരുന്നു അജിത വെള്ളിത്തിരയിൽ മിന്നിമറഞ്ഞത്. അജിതയായി എത്തിയത് എറണാകുളം കാക്കനാട് സ്വദേശിയായ ഹന്നയാണ്.
മലയാളി പ്രേക്ഷകർക്ക് ഹന്ന റെജി കോശി എന്ന പെൺകുട്ടി പരിചിതയായത് ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലൂടെയാണ്. സാരിയുടുത്ത് തനിനാടനായി സ്ക്രീനിലെത്തിയ ആ പെൺകുട്ടി പക്ഷേ ജീവിതത്തിൽ അത്ര നാടനല്ല. വെള്ളിവെളിച്ചത്തിലെ നാട്ടിൻ പുറത്തെ നായികയല്ല ഹന്ന നേരിട്ടുള്ള കാഴ്ചയിൽ.
സൗത്ത് ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു മോഡൽ കൂടിയാണ് താരം.റാംപ് മോ‍ഡലിങ്ങിലൂടെയാണ് ഈ മേഖലയിലേക്കുള്ള ഹന്നയുടെ വരവിന്റെ തുടക്കം. മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ മത്സരങ്ങളിലൊക്കെ പങ്കെടുത്തിരുന്നു.
ഒരു മോഡൽ എന്ന രീതിയിൽ കരിയർ ആരംഭിച്ച ഹന്ന ഒരു ദന്ത ഡോക്ടർ കൂടിയാണ്.
2015 മുതൽ ഇത് വരെ മോഡലിങ്ങിൽ മികച്ച അംഗീകാരങ്ങളും നേടി.രണ്ടു വർഷം മുൻപേ നടന്ന മിസ് സൗത്ത് ഇന്ത്യ കോണ്ടെസ്റ്റിൽ ഹന്ന ഫൈനലിൽ കടന്നിരുന്നു.
അസ്സീസി വിദ്യാനികേതനിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹന്ന, കർണാടകയിൽ നിന്നും ശാരാവതി ഡെന്റൽ കോളേജിൽ നിന്നും ബിരുദം നേടി.
ഈ വർഷം തന്നെ അനൂപ് മേനോൻ നായകനായ എന്റെ മെഴുതിരി അത്താഴങ്ങൾ ചിത്രത്തിൽ ശ്രദ്ധേയമായ ഒരുവേഷവും ചെയ്തിരുന്നു.
 മികച്ച വേഷങ്ങൾക്കായി കാത്തിരിക്കുന്ന ഈ യുവ നടിയെത്തേടി ഇതര ഭാഷ ചിത്രങ്ങൾ വരെ എത്തിയിട്ടുണ്ട്.ഹന്നയുടെ പുതിയ മലയാളം പ്രൊജക്റ്റ് ഉടൻ അനൗൺസ്  ചെയ്യും എന്നാണ് സൂചനകൾ പറയുന്നത്.

Continue Reading

Actress

റായി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌ സ്റ്റില്‍സ് കാണാം

Published

on

റായി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌ സ്റ്റില്‍സ് കാണാം

Continue Reading

Actress

ശ്രുതി രാമചന്ദ്രന്‍

Published

on

പ്രേതം ഫെയിം ശ്രുതി രാമചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണൂ..

Continue Reading

Updates

Latest News1 day ago

‘എമ്പുരാന്’ ശേഷം പൃഥിരാജ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രം; തിരക്കഥ മുരളി ഗോപി

Latest News2 days ago

ശിവ കാർത്തികേയനും അനു ഇമ്മാനുവലും ഒന്നിക്കുന്ന Namma Veettu Pillaiയുടെ കലക്കൻ ട്രെയിലർ റിലീസായി

Latest News4 days ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

Latest News5 days ago

കിടിലൻ ആക്ഷൻ രംഗങ്ങളുമായി വിശാൽ നായകനാകുന്ന പുത്തൻ ചിത്രത്തിന്റെ ട്രെയിലർ..! ഐശ്വര്യ ലക്ഷ്മിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ

Latest News5 days ago

68-ാം വയസിലും മരണമാസ് ലുക്കിൽ സ്റ്റൈല്‍ മന്നന്‍ രജനി…!

gallery5 days ago

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായി മൂത്തോൻ എത്തുന്നു…! ചിത്രത്തിന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം

More Updates

Trending