Connect with us

Latest News

തിരിച്ചു വരവ് ഗംഭീരമാക്കി സംവൃത സുനിൽ..!സത്യം പറഞ്ഞാൽ വിശ്വസിക്കുവോ റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ ?. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി.പ്രിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സജീവ് പാഴൂറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആറ് വര്‍ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി സംവൃത സുനില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ്. ബിജു മേനോന്റെ നായികയായിയാണ് സംവൃത ചിത്രത്തിൽ എത്തുന്നത് .

ഒരു കൂട്ടം കോണ്‍ക്രീറ്റ് തൊഴിലാളികളുടെ പച്ചയായ ജീവിതം പറഞ്ഞുപോവുന്ന ഒരു ചിത്രമാണിത്. സുനിയുടെയും, ഗീതയുടെയും പ്രേമവിവാഹം ആയിരുന്നു. ദാരിദ്ര്യത്തിന്റെ ചെറിയ വിഷമങ്ങളാൽ മുന്നോട്ടു പോയിരുന്ന സുനിയുടെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്ന് വരുന്ന സംഭവവികാസങ്ങളും അതിന്റെ തുടർച്ചയുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സുനി എന്ന കഥാപാത്രമായി ബിജു മേനോനും, ഗീതയായി സംവൃത സുനിലും എത്തുന്നു.അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയിരിക്കുന്ന ചിത്രം വളരെ മനോഹാരിത നിറഞ്ഞതാണ്. വമ്പൻ ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും ഒന്നുമില്ലാത്ത ലളിതമായ കഥയും അപ്രതീക്ഷിത ട്വിസ്റ്റുകളും സ്വാഭാവിക നർമം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു റിയലിസ്റ്റിക് വിരുന്നാണ് സത്യം പറഞ്ഞാൽ വിശ്വസികുവോ. സമൂഹത്തിന് നല്ലൊരു മെസ്സേജ് പാസ്സ് ചെയ്യാനും ചിത്രത്തിന് കഴിയുന്നുണ്ട്.

താരങ്ങളുടെ പ്രകടനത്തെ പറ്റി പറയുകയാണെങ്കിൽ എടുത്ത് പറയേണ്ടത് സംവൃത സുനിലിന്റെ പ്രകടനമാണ്, 6 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ പ്രേക്ഷകരെ ഒരിക്കലും നിരാശപെടുത്താതെ കൈയടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഓരോ ചിത്രത്തിലും തന്റെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന ബിജു മേനോൻ ഒരിക്കൽ കൂടി ഞെട്ടിച്ചു എന്ന് തന്നെ പറയാം.ഓരോ കഥാപത്രങ്ങളും മികവുറ്റതായിരുന്നു..ബംഗാളികളുടെ പ്രകടനം വളരെ മികവിട്ടു തന്നെ നിന്നു .

ഷെഹ്നാദ് ജലാലാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത്. ചിത്രത്തിന്റെ സാങ്കേതിക നിലവാരവും മികച്ചു നിന്നു എന്ന് പറയാം. കഥക്കാവശ്യമായ അന്തരീക്ഷം ഒരുക്കുന്നതിൽ ദൃശ്യങ്ങളോടൊപ്പം ഷാൻ റഹ്മാന്റെ സംഗീതവും വഹിച്ച പങ്കു വളരെ വലുതാണ്.സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിൽ വന്ന ഏറ്റവും നല്ല എന്റെർറ്റൈനെറുകളിൽ ഒന്നാണ് എന്ന് ഒരുവിധ സംശയങ്ങളുമില്ലാതെ പറയാം.

Continue Reading

Latest News

ബിഗ് ബോസിലെ ആദ്യ എലിമിനേഷൻ രാജിനി ചാണ്ടി

Published

on

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ ആദ്യ എലിമിനേഷൻ റൌണ്ടാണ് ഇന്നലെ (19 ജനുവരി 2020) ഞായറാഴ്ച്ച നടന്നത്. ആദ്യ എലിമിനേഷനിലെ സാധ്യത പട്ടികയും ചർച്ചകളും പോയവാരം പ്രേക്ഷകരുടെ സ്വരീകരണ മുറിക്കപ്പുറം വരെ സജീവ ചർച്ച ആയിരുന്നു. ആകെ ആറു പേരായിരുന്നു എലിമിനേഷനിലുണ്ടായിരുന്നത്. സുജോ മാത്യു, രാജിനി ചാണ്ടി, രജിത് കുമാർ, എലീന പടിക്കൽ, സോമുദാസ്, അലസാൻഡ്ര എന്നിവരാണ് ആദ്യഘട്ട എലിമിനേഷനെ നേരിട്ടത്.ഇവരിൽ നിന്ന് രാജിനി ചാണ്ടി പുറത്തു പോകുമെന്ന് ഒരു വിഭാഗം പ്രവചിക്കുമ്പോൾ ഡോ. രജിത് കുമാറിനാണ് സാധ്യത കൂടുതൽ എന്ന് വാദിക്കുന്നവരുമുണ്ടായിരുന്നു. എന്നാൽ ഈ തീരുമാനം അറിയാനുള്ള അവസാന നിമിഷങ്ങളിലും പ്രേക്ഷകരുടെ പ്രവചനത്തെ കവച്ചുവെക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പറയാം. കഴിഞ്ഞ ആഴ്ചയിലെ പ്രകടനം പ്രേക്ഷകർ വിലയിരുത്തിയപ്പോൾ രാജിനി ചാണ്ടിയും രജിത് കുമാറും മാനസികമായി പിരിമുറുക്കങ്ങൾ നേരിട്ടിരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.

ഒരുവേള വീട്ടിലെ പ്രായമേറിയ മത്സരാർത്ഥിയായ രാജിനി ചാണ്ടിയുടെ മാനസിക അവസ്ഥ കരച്ചിലായി പുറത്തു വരികയും ചെയ്തിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ മുതൽ എലിമിനേഷനിലുള്ള എല്ലാവരും പുറത്തേയ്ക്ക് പോകാനായി പെട്ടിയൊക്കെ പായ്ക്ക് ചെയ്തുള്ള ഇരിപ്പിലായിരുന്നു. സുജോയും അലസാൻഡ്രയും കളിയിൽ തുടരട്ടെ എന്നായിരുന്നു ബിഗ് ബോസിൻ്റെ ആദ്യ തീരുമാനം. ഇരുവരും എലിമിനേഷനിൽ നിന്ന് ആദ്യം വീട്ടിനുള്ളിൽ തുടരാൻ അകത്തേയ്ക്ക് പ്രവേശിച്ചതിന് പിന്നാലെ എലിമിനേഷനിൽ നിന്ന് രക്ഷപെട്ടത് എലീന പടിക്കലാണ്. വീട്ടിലെ പാട്ടുകാരനായ സോമദാസും എലിമിനേഷനിൽ നിന്ന് രക്ഷപെട്ട് വീട്ടിനുള്ളിലേക്ക് കയറി. ഒടുവിഷ പ്രേക്ഷകരുടെ ഹൃദയതാളത്തിൻ്റെ ആക്കം കൂട്ടിക്കൊണ്ടാണ് രജിത് കുമാറും രാജിനി ചാണ്ടിയും വിധിയറിയാനായി കാത്തു നിന്നത്. ഒടുവിൽ വിധി വന്നു, രജിത് കുമാറിന് വീട്ടിൽ തുടരാം.ആദ്യം ബിഗ്ബോസ്സ് വീട്ടിൽ നിന്നും പുറത്തായിരിക്കുന്നത് വീട്ടിലെ ഏവരുടെയും സ്നേഹനിധിയായ അമ്മിച്ചി രാജിനി ചാണ്ടിയാണ്. രാജിനിയുടെ ആഗ്രഹവും അത് തന്നെയായിരുന്നുവെന്ന് വേണം കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡുകളിൽ നിന്ന് മനസിലാക്കാൻ. ഏതായാലും ബിഗ് ബോസ് വീട്ടിൽ നിന്ന് ആദ്യം പുറത്തു പോകുന്ന മത്സരാർത്ഥി രാജിനി ചാണ്ടിയായി മാറിക്കഴിഞ്ഞു. മറ്റു മത്സരാർത്ഥികളെയെല്ലാം ആശ്ലേഷിച്ച് യാത്ര പറഞ്ഞ ശേഷമാണ് രാജിനി ചാണ്ടി ബിഗ് ബോസ് വീട് വിട്ടത്.

Continue Reading

Exclusive

ആകാംക്ഷകൾക്ക് വിരാമം..! മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ക്യാരക്ടർ പോസ്റ്റർ റിലീസായി

Published

on

ആകാംക്ഷകൾക്ക് വിരാമം..! മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ക്യാരക്ടർ പോസ്റ്റർ റിലീസായി സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാർ. . ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടന്നിരിക്കുകയാണ് ചിത്രമിപ്പോൾ. ചിത്രത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസായി.,കീർത്തി സുരേഷിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസ് ആയിരിക്കുന്നത്. ആർച്ച എന്ന കഥാപാത്രമായാണ് കീർത്തി എത്തുന്നത്.

മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ ഫാസിലിനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം.

Continue Reading

Latest News

പൃഥ്വിരാജ് – ബിജുമേനോൻ കോമ്പൊയിൽ എത്തുന്ന അയ്യപ്പനും കോശിയുടേം കലക്കൻ ടീസർ റിലീസായി

Published

on

അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോട് കൂടി കാത്തിരിക്കുന്ന ചിത്രമാണിത്.പ്രധാന കാരണം അനാർക്കലിയിലെ പൃഥ്വിരാജ് ബിജുമേനോൻ കോംബോ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒന്നാണ്.പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിലും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോള്‍, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു. ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.ചിത്രത്തിന്റെ ടീസർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു.. ടീസർ കാണാംഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിൽ അന്ന രാജന്‍, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു.

Continue Reading

Updates

Trending