Connect with us

Exclusive

എം.യുടെ രണ്ടാമൂഴം ആഗ്രഹം എത്രയുംപെട്ടന്ന് സാക്ഷാത്ക്കരിക്കാൻ എനിക്കെ കഴിയുള്ളൂ – ശ്രീകുമാർ മേനോൻ

Published

on

എം.യുടെ രണ്ടാമൂഴം ആഗ്രഹം എത്രയുംപെട്ടന്ന് സാക്ഷാത്ക്കരിക്കാൻ എനിക്കെ കഴിയുള്ളൂ – ശ്രീകുമാർ മേനോൻ

രണ്ടാമൂഴം സിനിമ പ്രഖ്യാപിച്ചത് മുതൽ സംശയങ്ങളും ആശങ്കകളും ആണ്, ക്ലാസിക്ക് ആയ എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമ കഴിഞ്ഞ വർഷം ആണ് പ്രഖ്യാപനം ഉണ്ടായത്, 1000 കോടി ബഡ്ജറ്റിൽ ബി.ആർ ഷെട്ടി മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ഒരുക്കുന്നു എന്ന്. അന്നേ വിമർശകരുടെ നെറ്റി ചുളിഞ്ഞിരുന്നു 1000 കോടി ബഡ്ജറ്റും മഹാഭാരതം എന്ന ക്യാൻവാസും മലയാള സിനിമയ്ക്ക് ഒതുങ്ങുമോ എന്നായിരുന്നു പലരുടെയും ചോദ്യം, എന്നാൽ പിന്നീട് ഔദ്യോഗിക പ്രഖ്യാനങ്ങളോടെ ചിത്രം ആരംഭത്തെലേക്ക് കുറിച്ചു, എന്നാൽ ഇടയിൽ സംവിധായകൻ ശ്രീകുമാർ മേനോൻ മോഹൻലാലിനെ വെച്ച്‌ ഒടിയൻ ചിത്രം ആരംഭിച്ചത്തോടെ പതിയെ ചർച്ചകൾ കെട്ടിടങ്ങി എന്നാൽ ഇടയ്ക്ക് എം.ടി തന്നെ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചു ചോദിച്ച് കോടതിയിൽ പോയത് വാർത്തകളിൽ ഇടം നേടിയിരുന്നു, മകൾ അശ്വതിയും ചിത്രം തൽക്കാലം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുകയില്ല എന്ന് പറഞ്ഞു സാമൂഹ്യ മാധ്യമത്തിൽ കുറിപ്പ് എഴുതിയിരുന്നു.
എന്നാൽ ഈ വിഷയത്തിൽ ശ്രീകുമാർ മേനോന്റെ മറുപടി എം.ടി സാറിന്റെ ഏറ്റവും വലിയ സ്വപ്നം ആണ് രണ്ടാമൂഴം എന്ന സിനിമ, അത് ഏറ്റവും പെട്ടന്ന് സാക്ഷാത്ക്കരിക്കുവാൻ ഇന്ന് എനിക്ക് മാത്രമേ സാധിക്കുകയുള്ളൂ, ഒടിയൻ സിനിമയ്ക്ക് ഇടയിൽ വന്ന ചെറിയ അകലം മാത്രമാണ് ഇതിനു കാരണം എത്രയും പെട്ടന്ന് ചർച്ചകൾ രമ്യമായി പരിഹരിച്ചു മലയാളികൾക്ക് അഭിമാനമായി തന്നെ ചിത്രം തുടങ്ങുമെന്നും ഒരു പ്രമുഖ ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു.

Continue Reading

Exclusive

നീണ്ട ഒരു ഇടവേളക്ക്‌ ശേഷം വീണ്ടും ഒരു ദുല്‍ഖര്‍ ചിത്രം… ആവേശത്തോടെ ആരാധകര്‍

Published

on

ഏകദേശം 566 ദിവസത്തോളമായ്‌ മലയാള സിനിമക്ക്‌ കുഞ്ഞിക്കയുടെ ഒരു സിനിമ ലഭിച്ചിട്ട്‌… മലാളസിനിമയിലെ ടോപ്പ്‌ യൂത്ത്‌ ഐക്കണ്‍ പദവി അലങ്കരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ കിടിലന്‍ ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്‌.Image result for dulquer salmaan oru yamandan premakatha

ഇത് നിങൾ ഉദ്ദേശിച്ച കഥ തന്നെ 😊😊

Gepostet von Oru Yamandan Premakadha am Mittwoch, 27. Februar 2019

” ഒരു യമണ്ടന്‍ പ്രേമകഥ” ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ ബി.സി. നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രം ഒരുക്കുന്നത്‌ വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്‌. ദുല്‍ഖര്‍ വിഷ്‌ണു, ബിബിന്‍ ജോര്‍ജ്ജ്‌ കൂട്ട്‌കെട്ടിന്റെ ആദ്യത്തെ സിനിമ കൂടിയാണിത്‌.
Image result for dulquer salmaan oru yamandan premakatha
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക പോസ്‌റ്റര്‍ മാര്‍ച്ച്‌ 1ന്‌ വൈകീട്ട്‌ പുറത്തിറങ്ങുമെന്ന്‌ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്‌. ദുല്‍ഖറിന്‌ പുറമെ സൗബിന്‍ഷാഹിര്‍, സലീംകുമാര്‍, രമേഷഅ പിഷാരടി, ബിബിന്‍ജോര്‍ജ്ജ്‌, വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ധര്‍മ്മജ്ജന്‍ ബോള്‍ഗാട്ടി തുടങ്ങിയ താരനിരയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.
Image result for dulquer salmaan oru yamandan premakatha
സോളോ എന്ന ചിത്രത്തിന്‌ ശേഷം വെള്ളിത്തിരയിലേക്കെതത്തുന്ന ഈ കുഞ്ഞിക്ക ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്‌ മലയാള സിനിമാ ലോകം..
Image result for dulquer salmaan oru yamandan premakatha

Continue Reading

Exclusive

ഇനി കളിമാറും ! ഡബിൾ സ്‌ട്രോങ്ങിൽ മധുരരാജ ! മമ്മൂട്ടിക്കൊപ്പം ചുവടുവെക്കാൻ സണ്ണി ലിയോൺ ചിത്രത്തിൽ ചേർന്നു

Published

on

ഇനി കളിമാറും ! ഡബിൾ സ്‌ട്രോങ്ങിൽ മധുരരാജ ! മമ്മൂട്ടിക്കൊപ്പം ചുവടുവെക്കാൻ സണ്ണി ലിയോൺ ചിത്രത്തിൽ ചേർന്നു

മലയാളത്തിൽ തന്റെ ആദ്യത്തെ സിനിമയുടെ ഷൂട്ടിങിന് വേണ്ടി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ‘മധുരരാജ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്നായാണ് അവർ കൊച്ചിയിലെത്തിയിരിക്കുന്നത്.

ചിത്രത്തിന് മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിൽ ഐറ്റം നമ്പറാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന.

ഇന്നലെ രാത്രി മുംബൈയിൽ നിന്നുളള വിമാനത്തിലാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയത്.  വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സണ്ണി ലിയോണിനൊപ്പം അംഗരക്ഷകരും ഉണ്ടായിരുന്നു. സണ്ണി ലിയോണിനെ തിരിച്ചറിഞ്ഞവർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി.

സൂപ്പര്‍ ഹിറ്റായ ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രം വിഷുവിനു റിലീസ് ചെയ്യും.  വൈശാഖിന്റെ തന്നെ ‘പൊക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ‘മധുരരാജ’. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾ കഴിഞ്ഞാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നതെന്നതും പ്രത്യേകതയാണ്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.

പോക്കിരിരാജയിൽ ഉണ്ടായിരുന്ന പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് വിവരം. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിനെ പുറമെയാണ് സണ്ണി ലിയോണിന്റെ രംഗപ്രവേശവും. മലയാളത്തിൽ തരംഗം സൃഷ്ടിക്കാനുളള ചേരുവകളുമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുളള ചിത്രം എന്ന വിശേഷണത്തോടെയാണ് ‘മധുരരാജ’ ഒരുങ്ങുന്നത്.

Continue Reading

Exclusive

ശ്രീനിയും പേർളി മാണിയും തമ്മിലുള്ള പ്രണയം പൂവണിഞ്ഞു…

Published

on

ശ്രീനിയും പേർളി മാണിയും തമ്മിലുള്ള പ്രണയം പൂവണിഞ്ഞു…ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പേർളി മാണിയും ശ്രീനിഷും തമ്മിലുള്ള പ്രണയം. ബിഗ് ബോസിലെ സ്ക്രിപ്റ്റ് ആണെന്ന് പരക്കെ സംസാരം ഉണ്ടായിരുന്നു… എന്നാൽ ബിഗ് ബോസിന് ശേഷവും ഇരുവരും തങ്ങളുടെ പ്രണയം സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരുന്നു. ഇപ്പോളിതാ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ശ്രീനിഷ് തന്റെ ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പങ്ക് വെച്ചത്

Continue Reading

Updates

Trending