Film News
ആർ.ആർ.ആർ ആദ്യ റിവ്യൂ എത്തി!ബോക്സ്ഓഫീസിൽ 3000 കോടി നേടുമെന്ന് പ്രവചനം
ആർ.ആർ.ആർ ആദ്യ റിവ്യൂ എത്തി!ബോക്സ്ഓഫീസിൽ 3000 കോടി നേടുമെന്ന് പ്രവചനം
ഇന്ത്യയിലെങ്ങും ഇപ്പോൾ പുതിയ രാജമൗലി ചിത്രം ആർആർആർ തരംഗമാണ്. മാർച്ച് 25നാണ് ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങാൻ ഒരാഴ്ചയിൽ താഴെ ദിവസങ്ങൾ ബാക്കിയിരിക്കെ ആവേശത്തിലും ആകാംഷയിലാണ് ആരാധകർ. പ്രേക്ഷകരുടെ ആവേശത്തിന് ആക്കം കൂട്ടിക്കൊണ്ട് ചിത്രത്തിൻറെ കളറിസ്റ്റ് കൂടിയായ ആയ ശിവ കുമാറിന്റെ സിനിമയെ കുറിച്ചുള്ള റിവ്യൂ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ശിവകുമാർ, ചിത്രത്തിൻറെ ഫൈനൽ കോപ്പി കാണുകയും തന്റെ നിരൂപണം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. “ഇപ്പോൾ ആർ.ആർ.ആർ കണ്ടു. ഓരോ ഫ്രെയിമും 1000 തവണ കളറിസ്റ്റായി കണ്ടെങ്കിലും, ഒരു സ്ഥിരം പ്രേക്ഷകനെന്ന നിലയിൽ അവസാന കോപ്പി കണ്ടപ്പോൾ ഞാൻ കൂടുതൽ വികാരഭരിതനായി. ഞാൻ ഉറപ്പിച്ചു പറയുന്നു, ഇത് എല്ലാ റെക്കോർഡുകളും തകർക്കുകയും ആർക്കും തകർക്കാൻ കഴിയാത്ത പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു, കൂടാതെ ഇത് 3,000 കോടിയിൽ കൂടുതൽ ബോക്സ്ഓഫീസിൽ നേടുകയും ഇന്ത്യയിലെ തന്നെ വൻ വിജയമായി മാറുകയും ചെയ്യും” അദ്ദേഹം കൂട്ടിച്ചേർത്തു
പ്രേക്ഷകരെ എന്ന മാസിക പ്പെടുത്തിയ സംവിധായകനാണ് രാജമൗലി. 400 കോടി രൂപയുടെ മുതൽമുടക്കിൽ ഒരു വമ്പൻ ചിത്രം ഒരുങ്ങുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസ് തന്നെ ഉറ്റുനോക്കുകയാണ്.ലോകമെമ്പാടുമുള്ള 6000 സ്‌ക്രീനുകളിലാണ് ആർആർആർ റിലീസ് ചെയ്യുന്നത്.
Just seen @RRRMovie. Although I saw each frame 1000s of times as a colorist, I was more emotional when I saw the last copy as a regular audience.
I say strongly, it breaks all records and creates new records that no one can break & it charges over 3k crores.
Write it down…. pic.twitter.com/z5LSrg1yRN
— Shiva Kumar BVR (@shivabvr) March 15, 2022
കീരവാണിയാണ് ഈ പ്രോജക്റ്റിനായി ഈണങ്ങൾ ഒരുക്കിയത്. ചിത്രത്തിന്റെ ട്രെയിലർ ഒരു വലിയ സെൻസേഷനായി മാറിയിരുന്നു, കോമരം ഭീം ആയി ജൂനിയർ എൻ.ടി.ആറും അല്ലൂരി സീതാരാമരാജുവായി രാം ചരണിന്റെയും പ്രകടനങ്ങൾ കാണാൻ വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്
Film News
ദിലീപിന്റെ ഭഭബ ജനുവരി 16 മുതൽ ZEE5-ൽ
ദിലീപിന്റെ ഭഭബ ജനുവരി 16 മുതൽ ZEE5-ൽ
ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത്, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച “ഭഭബ”ഭയം, ഭക്തി, ബഹുമാനം ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും.ദിലീപ് നായകനായ ചിത്രത്തിൽ സ്പൂഫും മാസും കോമഡിക്കൊപ്പം സമാസമം ചേർത്ത് ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ ശക്തമായ അതിഥി വേഷത്തിൽ എത്തുന്നു.നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെ നടുക്കുന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്.സംസ്ഥാനത്തെ മുഴുവന് വിറപ്പിച്ച വട്ടന്റെ കഥയാണ് ചിത്രം പറയുന്നത്.ദിലീപ് ഇനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സാൻഡി,അശോകൻ, സിദ്ധാർഥ് ഭരതൻ, മണിയൻപിള്ള രാജു, ബിജു പപ്പൻ, ജിബിൻ ഗോപിനാഥ്, അശ്വത് ലാൽ, നോബി മാർക്കോസ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഒരേയൊരു രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട് റിയാസ് ഖാനും കയ്യടി നേടുന്നു.
സ്പൂഫ് സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ‘സ്പൂഫ് മാസ് എന്റർടെയ്നർ’ ഗണത്തിൽപെടുന്ന സിനിമ ഇതാദ്യമായിരിക്കും.‘നോ ലോജിക്, ഒൺലി മാഡ്നെസ്’ എന്ന ടാഗ്ലൈനോടു നൂറു ശതമാനം നീതി പുലർത്തുന്ന മേക്കിങ് ആണ് സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്.പ്രേക്ഷകരെ പൂർണ്ണമായി എങ്കേജ് ചെയ്യുന്നതിനൊപ്പം അവർക്ക് വേണ്ട ഒരു എന്റർടെയ്നറായിട്ടാണ് ‘ഭാ ഭാ ബാ’യെ ഞങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ചിത്രം, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ ജനുവരി 16 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ദിലീപ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ഓ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5 മലയാളി പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
ഭഭബ പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.
Film News
ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു.
ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു.
തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് ‘Once Upon A Time in Kayamkulam’ന്റെ ചിത്രീകരണം ആരംഭിച്ചു.റൈസ് ഈസ്റ്റ് പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച് അമീൻ ബാരിഫ് സംവിധാനം ചെയ്യുന്ന സീരീസ് പുതുവത്സരത്തിൽ മലയാളം, തമിഴ് ഭാഷകളിൽ പ്രേക്ഷകരിലേക്ക് എത്തും.
ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു നാട്ടിൻപുറം കോമഡി ത്രില്ലർ സീരിസായാണ് അണിയറയിൽ ഒരുങ്ങുന്നത്.കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്നി ഹിറ്റ് സീരിസിന് ശേഷം ഉള്ള ZEE5 ഇന്റെ ഒറിജിനൽ സീരീസ് ആണ് “Once Upon A Time in Kayamkulam”.
രാജേഷ് മാധവൻ,ഗൗതമി നായർ,അൻബുസെൽവൻ, സുഭാഷ്,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി, വിജയ് സത്യ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്.
ചിത്രീകരണം പുരോഗമിക്കുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം’ തമിഴിലും മലയാളത്തിലുമുള്ള ZEE5-ന്റെ ഒറിജിനൽ സീരിസിന്റെ പട്ടികയിലേക്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്.
വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.
Film News
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ,ജോമോൻ ജ്യോതിർ,നിഷാന്ത് സാഗർ, ശ്യാം മോഹൻ,അൽതാഫ് സലിംഎന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചത്.
ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ നവംബർ 28 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.
“പെറ്റ് ഡിറ്റക്റ്റീവ്” പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.
-
Songs2 years agoകാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News4 years ago18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video4 years agoഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years agoഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years agoകലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News4 years agoഎട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 years agoഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years agoഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
