Connect with us

Latest News

പുതിയ ചിത്രങ്ങളുടെ റിലീസ് സ്റ്റേഷനുകളെ സംബന്ധിച്ച് കൈക്കൊണ്ട ചില നിർണ്ണായകമായ തീരുമാനങ്ങൾ

Published

on

പുതിയ ചിത്രങ്ങളുടെ റിലീസ് സ്റ്റേഷനുകളെ സംബന്ധിച്ച് കൈക്കൊണ്ട ചില നിർണ്ണായകമായ തീരുമാനങ്ങൾ

അംഗങ്ങളുടെ ശ്രദ്ധയ്ക്ക് 29.11.2018 ൽ കൂടിയ KFPA, FDA സംയുക്ത യോഗത്തിലും തുടർന്ന് 3.12.208 ൽ കൂടിയ KFPA, FDA, FEUOK സംയുക്ത യോഗത്തിലും ചിത്രങ്ങളുടെ റിലീസ് സ്റ്റേഷനുകളെ സംബന്ധിച്ച് കൈക്കൊണ്ട ചില നിർണ്ണായകമായ തീരുമാനങ്ങൾ ചുവടെ.
1. ഏതു ചിത്രം റിലീസ് ചെയ്യുമ്പോഴും കേരളത്തിലെ കോർപ്പറേഷൻ (6) ഏരിയയിൽ തങ്ങൾക്കിഷ്ടമുള്ള എത്ര സ്റ്റേഷനിലും റീലീസ് നൽകാവുന്നതാണ്. എന്നാൽ തിയേറ്ററുകാരും വിതരണക്കാരും തമ്മിലുള്ള Written agreement നിർബ്ബന്ധം. 11 Am to 10 pm സമയത്തിലുള്ള 3/4 Shows basis ലേ നൽകാവൂ. ഒരു ഷോ അരഷോ സമ്പ്രദായം നിർത്തലാക്കുന്നു.

2.മുൻസിപ്പാലിറ്റി(72) ഏരിയയിൽ ഒരു ചിത്രം ഒരു തിയേറ്ററിൽ മാത്രവും പ്രസ്തുത ഏരിയയിൽ Mall ഉണ്ടെങ്കിൽ അവിടെയും മാത്രമേ നൽകാവൂ. പ്രസ്തുത ചിത്രം കളിക്കുന്ന തിയേറ്റർ ഉടമക്ക് അതേ ഏരിയയിൽ തന്നെ മറ്റൊരു തിയേറ്റർ കൂടി ഉണ്ടെങ്കിൽ ആവശ്യമുള്ള പക്ഷം അവിടെയും നൽകാവുന്നതാണ്. എന്നാൽ അതേ ഏരിയയിൽ മറ്റൊരു ഉടമസ്ഥന്റെ തിയേറ്ററിൽ യാതൊരു കാരണവശാലും നൽകാൻ പാടില്ല. മേൽപറഞ്ഞ agreement നിർബ്ബന്ധം. ഷോയും മുൻ പറഞ്ഞ രീതിയിൽ.

3. പഞ്ചായത്ത് (46) ഏരിയയിൽ ഒരു ചിത്രം ഒരേയൊരു തിയേറ്ററിൽ മാത്രമേ റീലീസ് നൽകാവൂ. agreement നിർബ്ബന്ധം. ഷോയും മേൽപറഞ്ഞ രീതിയിൽ.

റീലീസ് ചെയ്യുന്നതിന് രണ്ടു ദിവസം മുൻപെങ്കിലും station list FDA യിൽ നൽകേണ്ടതാണ്.
മുൻപ് പറഞ്ഞിട്ടുള്ള written agreement ഇല്ലാത്ത ഒരു ചിത്രത്തിന്റേയും റീലീസുമായി ബന്ധപ്പെട്ടുള്ള ഒരു പരാതിയും മേൽപറഞ്ഞ 3 സംഘടനകളും സ്വീകരിക്കുന്നതല്ല.

ചെറിയ സിനിമകൾ കേരളത്തിൽ പരമാവധി 50 സ്റ്റേഷനിൽ മാത്രമേ റീലീസ് ചെയ്യാൻ പാടുള്ളൂ. ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം നല്ലവണ്ണം പോകുന്നു എന്നു ബോദ്ധ്യപ്പെട്ടാൽ FDA യുടെ അനുമതിയോടെ കൂടുതൽ സ്റ്റേഷനിൽ റിലീസ് ചെയ്യുന്നതിന് തടസ്സമില്ല.

മേൽ പറഞ്ഞവയെല്ലാം എല്ലാപേരും കർശനമായി പാലിക്കേണ്ടതാണ്.

ഇക്കാര്യങ്ങളെല്ലാം യഥാസമയം നിരീക്ഷിക്കാനും വേണ്ട തീരുമാനങ്ങൾ എടുക്കാനും 3 സംഘടനയിലുമുൾപ്പെട്ട 9 അംഗ സമിതി പ്രവർത്തിക്കുന്നതാണ്.

മേൽപറഞ്ഞ എല്ലാ തീരുമാനങ്ങളും 2019 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
കല്ലിയൂർ ശശി

Continue Reading

Latest News

ലോനപ്പനും കൂട്ടരും ഫെബ്രുവരി 28 മുതൽ വേൾഡ് വൈഡ് റിലീസുമായി എത്തുന്നു…

Published

on

ലോനപ്പനും കൂട്ടരും ഫെബ്രുവരി 28 മുതൽ വേൾഡ് വൈഡ് റിലീസുമായി എത്തുന്നു…
ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ്‌ ഒരുക്കിയ ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ , മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി ചിത്രം വിജയകരമായി മുന്നേറുകയാണ്. തിരക്ക് പിടിച്ച ഈ നഗര ജീവിതത്തിൽ നിന്നും ഗ്രാമത്തിലെ നിഷ്‌കളങ്കതയിലേക്കുള്ള ഒരു യാത്രയാണ് ചിത്രം. ചിത്രത്തില്‍ നാട്ടുമ്പുറത്ത് വാച്ചുകട നടത്തുന്ന സാധാരണക്കാരന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ രസകരമായ സംഭവങ്ങളിലൂടെ ചിരിപ്പിച്ച് ചിന്തിപ്പിക്കുന്നതുമാണ് ചിത്രം ചിത്രം ഫെബ്രുവരി 28 മുതൽ വേൾഡ് വൈഡ് റിലീസ് ചെയ്യുകയാണ്

തൃശ്ശൂര്‍ ജില്ലയിലെ മാള, ഇരിങ്ങാലക്കുട മേഖലകളിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാഷയുടെയും ആചാരങ്ങളുടെയും സംസ്‌കാരങ്ങളുടെയുമൊക്കെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്ന രേഷ്മ രാജന്‍ നായികയായെത്തുന്ന ചിത്രം കൂടിയാണ് ഇത്.

Continue Reading

Latest News

നാളെ മുതൽ ചിരിനുറുങ്ങുകളുമായി പ്രേക്ഷക സമക്ഷം…. ! കോടതി സമക്ഷം ബാലൻ വക്കീൽ നാളെ മുതൽ പ്രദർശനത്തിന് എത്തുന്നു

Published

on

നാളെ മുതൽ ചിരിനുറുങ്ങുകളുമായി പ്രേക്ഷക സമക്ഷം…. ! കോടതി സമക്ഷം ബാലൻ വക്കീൽ നാളെ മുതൽ പ്രദർശനത്തിന് എത്തുന്നു
വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം ഒരു ദിലീപ് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഈ മാസം 21നാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ക്ലീൻ യു സർട്ടിഫിക്കേറ്റ് സെൻസറിന് ശേഷം സ്വന്തമാക്കിയ ചിത്രത്തിൽ ദിലീപിനെ കൂടാതെ മമ്ത മോഹൻദാസ്, പ്രിയ ആനന്ദ് അജുവർഗീസ് തുടങ്ങിയ വൻതാരനിര തന്നെ കൂടെയുണ്ട്.

ചിത്രത്തിലെ ഗാനങ്ങൾക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.ദിലീപിന് ഒപ്പം സിദിഖ്,അജു വർഗ്ഗീസ് ഏവരും തീയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തന്നെ പൊട്ടിക്കും എന്ന് ഉറപ്പ് തരുന്നതാണ് ഗാനങ്ങളും ട്രെയിലറും എല്ലാം

ഒരു കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ബാലൻ വക്കീൽ എന്ന വിക്കുള്ള ഒരു വക്കീൽ ആയിട്ടാണ് ദിലീപ് സിനിമയിൽലെത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വരുന്ന ദിലീപ് ചിത്രം എന്ന നിലയിലും ബോക്സ് ഓഫീസിൽ വമ്പൻ പ്രതീക്ഷകളുമായാണ് കോടതി സമക്ഷം ബാലൻ വക്കീൽ പ്രദർശനത്തിനെത്തുന്നത്. ബി ഉണ്ണികൃഷ്ണൻ തന്നെ ആർ ടി എലിമിനേഷൻസ് ആണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്.പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ കഥാപാത്രമാകുന്ന ചിത്രമാണിത്. പാസഞ്ചറില്‍ ദിലീപിന്റെ നായികയായ മംമ്ത മോഹന്‍ദാസും തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. ടു കണ്‍ട്രീസിന് ശേഷം മംമ്ത ദിലീപിന്റെ നായികയായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രിയ ആനന്ദ് നായികയായി എത്തുന്ന മലയാള ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ ദിലീപ്-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ്

Continue Reading

Latest News

ഹേമന്ത് മേനോൻ പ്രധാന വേഷം ചെയ്യുന്ന തെങ്കാശിക്കാറ്റ് എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച മനോഹരമായ പ്രണയ ഗാനം എത്തി കാണാം

Published

on

ഹേമന്ത് മേനോൻ പ്രധാന വേഷം ചെയ്യുന്ന തെങ്കാശിക്കാറ്റ് എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച മനോഹരമായ പ്രണയ ഗാനം എത്തി കാണാം

Continue Reading

Updates

Trending