രണ്ടാമൂഴം ശ്രീകുമാർ മേനോൻ സിനിമയാക്കില്ല- എം.ടിയുടെ മകൾ അശ്വതി പറയുന്നു

0

മോഹൻലാൽ-ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ തിയ്യറ്ററുകളിൽ എത്തിയത് ഈ ആഴ്ചയാണ്, സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രത്തെ വിമാർശ്ശിച്ചും ശ്രീകുമാർ മേനോൻ ചിത്രം സംവിധാനം ചെയ്യരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടും ചർച്ചകളാൽ സചീവം ആവുകയാണ്. 100 കോടി ബഡ്ജറ്റിൽ കഴിഞ്ഞ വർഷം ആണ് വി.ആർ ഷെട്ടി ചിത്രം നിർമ്മിക്കുന്നതിനായി രംഗത്ത് വന്നത്, എന്നാൽ പിന്നീട് എം.ടി തിരക്കഥ തിരിച്ച് ആവശ്യപ്പെട്ട് കോടതിയിൽ സമീപിക്കുക ആയിരുന്നു, പിന്നീട് പ്രശ്നങ്ങൾ രമ്യമായി പരിഹരിസിച്ചെന്നു പറഞ്ഞു സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ രംഗത്ത് വന്നിരുന്നു, ചിത്രം ജൂലൈയിൽ നടക്കും എന്നും മാധ്യമങ്ങളെ അറിയിച്ചിഹിരുന്നു. എന്നാൽ എം.ടിയുടെ മകൾ അശ്വതി നമ്പ്യാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് രണ്ടാമൂഴം ശ്രീകുമാർ മേനോന്റെ കീഴിൽ സിനിമ ആകുന്നില്ല എന്ന് ഉന്നയിക്കവഹ്കൊണ്ടു. തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ആണ് തുറന്ന് എഴുത്ത് ഉണ്ടായത്. പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം


“പത്ര മാധ്യമങ്ങളിലും ഇൻറർനെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങളും ചർച്ചകളും നടക്കുന്നതിനെ തുടർന്ന് ഫോൺലൂടെയും നേരിട്ടും നിരവധി പേർ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാൽ ബഹുമാനപ്പെട്ട കോടതിയിൽ കേസ് നില നിൽക്കുന്ന ഒരു വിഷയത്തിൽ ഞങ്ങൾ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛൻ ശ്രീ. എം. ടി. വാസുദേവൻ നായർക്ക് തിരികെ ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛൻ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. … അതു വരെ ക്ഷമയോടെ കാത്തിരിക്കുക. .നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി.”

Share.