Uncategorized
മലയാളത്തിൻ്റെ താര കുമാരന് നാൽപതാം പിറന്നാൾ !
മലയാളത്തിൻ്റെ താര കുമാരന് നാൽപതാം പിറന്നാൾ !
ഒരിക്കൽ ഒരു പ്രോഗ്രാമിൽ തിലകൻ ചേട്ടൻ പറഞ്ഞൊരു കാര്യം ഉണ്ട്
“പൃഥ്വിരാജ് ഡയലോഗ് പറയാൻ തുടങ്ങുമ്പോൾ കുവും ഇത് ഡയലോഗ് പറയാൻ തുടങ്ങുമ്പോൾ കുവിയാൽ നീ പറയണ്ടാടാ ഇവിടെ അതാണ്”
ഇന്ന് ഇപ്പൊ പൃഥ്വിക്ക് വേണ്ടി കൈയടിക്കാൻ വേണ്ടി വരുന്ന ഒരു ജനതയെ അദ്ദേഹം സൃഷ്ടിച്ചെടുത്തു കഴിഞ്ഞ 20 വർഷത്തെ സിനിമ ജീവിതത്തിൽ നിന്നു ഇന്ന് പൃഥ്വി ഒരു ആക്ടർ,ഡയറക്ടർ, പ്രൊഡ്യൂസർ .പ്ലേ ബാക്ക് സിങ്ങർ ഡിസ്ട്രിബ്യൂട്ടർ എന്നി കൈ വെച്ച മേഖലകളിൽ എല്ലാം അദ്ദേഹം തന്റെ വിജയം തുടർന്ന് കൊണ്ട് ഇരിക്കുന്നു.
തന്റെ സിനിമയെപ്പറ്റിയുള്ള കാഴ്ചപ്പാടും സ്വപ്നങ്ങളും ഇന്റർവ്യൂസിൽ ഇരുന്നു പറയുമ്പോൾ അതിനു കളിയാക്കിവർഉണ്ടായിരുന്നു കുറ്റപ്പെടുത്തിയർ ഉണ്ടായിരുന്നു പക്ഷെ ഇന്ന് അതെല്ലാം പൃഥ്വിരാജ് സുകുമാരൻ എന്നാ വ്യക്തി നടത്തിയെടുക്കുന്നു. അദ്ദേഹം പറഞ്ഞാ കാര്യങ്ങളിലേക്ക് ” എനിക്ക് നല്ല commercial സിനിമക്കൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസ് റൺ ചെയുന്ന ഫിലിം കമ്പനിയുടെ ഉടമസ്ഥൻ ആയിരിക്കണം” ഇന്ന് ഇപ്പൊ ഈ പ്രൊഡക്ഷൻ ഹൗസ് മലയാള സിനിമയുടെ മുൻനിരയിൽ തന്നെയുണ്ട് “Prithviraj Productions” 83,Kgf 2,777charlie,, എന്നി സിനിമകൾ ഇതിനു ഏറ്റവും വലിയ ഉദാഹരണം ആണ്.
അദ്ദേഹത്തിന് നേരെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി കൊടുത്തേ സ്വന്തം സിനിമയിലൂടെ ആയിരുന്നു രാജപ്പൻ എന്ന് വിളിപ്പിച്ചവരെ കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ചു.ഒരു കാലത്തു സോഷ്യൽ മീഡിയയിൽ തന്റെ സ്വന്തം അഭിപ്രായം പറയുന്നതിനുവരെ കുറ്റപ്പെടുത്തിയർ ഉണ്ട്. ഇന്ന് ഇപ്പൊ മലയാള സിനിമയെ വേറെ ഒരു തലത്തിൽ എത്തിക്കാൻ പൃഥ്വിയെ കൊണ്ടേ പറ്റു.
“40 വയസ്സിനു ശേഷം ആയിരിക്കും എന്റെ കരിയറിന്റെ ഏറ്റവും ഇന്ററസ്റ്റിംഗ് ഫേസ് തുടങ്ങുന്നത് എന്ന് പൃഥ്വി പറഞ്ഞിരുന്നു അന്ന് ആരും അത് വിശ്വസിച്ചില്ല പക്ഷെ ഇന്ന് ആ വാക്കുകൾ സത്യമായി മാറി”
വരാൻ ഇരിക്കുന്ന പടങ്ങൾ എല്ലാം ഒന്നിനൊന്ന് പ്രതീക്ഷകൾ നൽകുന്നതാണ്.
ഗോൾഡ്,കാപ്പ,ആടുജീവിതം,
കാളിയൻ,വിലയത്ത് ബുദ്ധ,കറാച്ചി 31,ഇതിനോട് ഒപ്പം തന്നെ കെജിഎഫ് 1,2ഭാഗങ്ങളുടെ സംവിധായകന്റെ കൂടെ ഒന്നിക്കുന്നെ സലാറും,പിന്നെ പൃഥ്വി സംവിധാനം ചെയുന്ന L2,അതോടെ ഒപ്പം തന്നെ ഇന്ത്യയിലെ തന്നെ ഒരു വലിയ പ്രൊഡക്ഷൻ ഹൗസ് ആയിട്ട് ഒന്നിക്കുന്ന “ടൈസൺ”. ഹോമ്പാലെ ഫിലിംസും പൃഥ്വി അഭിനയിച്ചു സംവിധാനം ചെയുന്ന ചിത്രം കൂടിയാണ് ഇത് എന്നാ ഒരു പ്രത്യേകതകൂടി ഈ ചിത്രത്തിന് ഉണ്ട്.
“നമ്മക്കു അകെ ഇവിടെയൊരു പൃഥ്വിരാജ് മാത്രമല്ലേ ഉള്ളു”
പ്രേക്ഷകർ മുതൽ സിനിമക്കാർ വരെ പറയുന്ന വാക്കുകൾ.
മലയാള സിനിമക്ക് നമ്മൾ ആഗ്രഹിക്കുന്ന പോലെ എന്തെങ്കിലും മാറ്റം കൊണ്ടുവരേണേൽ അത് പൃഥ്വി തന്നെ വിചാരിക്കണം..!മനുവിൽ തുടങ്ങി ഇന്ന് അബ്ദുള്ള മരയ്ക്കാർ ൽ വരെ എത്തിനിൽക്കുന്നു പൃഥ്വിയുടെ സിനിമ ജീവിതം.ഇനിയും ഒരുപാട് സിനിമകളുടെ ഭാഗം
Uncategorized
വീണ്ടും അച്ഛനായി ഗിന്നസ് പക്രു !
വീണ്ടും അച്ഛനായി ഗിന്നസ് പക്രു !
മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയ വഴി
താൻ വീണ്ടും ഒരച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു. പെൺകുഞ്ഞിന്റെ അച്ഛനായതായി അറിയിച്ച പക്രു ഡോക്ടർ രാധാമണിക്കും ആശുപത്രിക്കും നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീർത്തി എന്ന മറ്റൊരു മകൾ കൂടിയുണ്ട് അദ്ദേഹത്തിന്. നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാർഷികം.
Uncategorized
മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം
മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം
മരയ്ക്കാർ ശേഷം വീണ്ടും ഒരു നൂറുകോടി ചിത്രവുമായി മോഹൻലാൽ എത്തുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്ന ‘ഋഷഭ’ എന്നാൽ മോഹൻലാൽ ചിത്രത്തിൻറെ ബഡ്ജറ്റ് അണിയറ പ്രവർത്തകർ പദ്ധതി ചെയ്തിരിക്കുന്നത് നൂറുകോടിക്ക് മുകളിലാണ്. മോഹൻലാലിനൊപ്പം തെലുങ്ക് സൂപ്പർ താരം വിജയ് ദേവര കൊണ്ടയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ മലൈക്കൊട്ടൈ വാലിഭൻ്റെ ചിത്രീകരണ തിരക്കുകളിൽ ആണ് മോഹൻലാൽ നിലവിൽ. ജൂൺ മാസത്തിൽ ആയിരിക്കും ഋഷഭയുടെ ചിത്രീകരണം അണിയറപ്രവർത്തകർ പദ്ധതി ചെയ്യുന്നത്. മോഹൻലാലിനെയും വിജയ് തേവരകൊണ്ടയും കൂടാതെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
Uncategorized
അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
അക്ഷയ്കുമാർ ഇനി വിയർക്കും.
ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ചിത്രം ബഡേ മിയാൻ ചൊട്ടെ മിയാനിൽ സുപ്രധാന വേഷം ചെയ്യുവാൻ മലയാളി സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും എത്തുന്നു. അക്ഷയ് കുമാർ തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അക്ഷയ് പങ്കുവച്ചു.
“അതിശക്തനായ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ഈ ആക്ഷൻ എന്റർടെയ്നറിൽ ഇത്തരമൊരു പവർഹൗസ് പെർഫോമർ ഉണ്ടായിരിക്കുന്നത് അതിശയകരമായ അനുഭവമായിരിക്കും, ”ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ പങ്കുവെച്ചു. രചനയും സംവിധാനവും കൂടാതെ, അലി അബ്ബാസ് സഫർ, വാഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ എന്നിവരോടൊപ്പം നിർമ്മാണവും നിർവഹിക്കുന്നു. 2023ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആയിരിക്കും പൃഥ്വിരാജ് എത്തുക എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ കെജിഎഫ് ഡയറക്ടർ പ്രശാന്ത് നീലൊരുക്കുന്ന സലാറിലും വില്ലൻ വേഷത്തിൽ പൃഥ്വിരാജ് എത്തുന്നത്.
അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നിരൂപകരത്തിൽ നിന്നും മോശം അഭിപ്രായവും സ്വീകരണവുമാണ് ലഭിച്ചത്. നായക വേഷത്തിന് പുറമെ ചിത്രത്തിന്റെ സഹനിർമ്മാതാവും പൃഥ്വിരാജ് ആണ്. സംവിധായകൻ ബ്ലെസിയുടെ സ്വപ്ന ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൃഥ്വി ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നൂ. ഖലീഫ, വിലായത്ത് ബുദ്ധ, കാളിയൻ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് പ്രോജക്ടുകൾ. 2019 ലെ ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തുടർച്ചയായ മോഹൻലാലിന്റെ എൽ 2: എമ്പുരാൻ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി സംവിധായകൻ ആകുവാനായി തയ്യാറാക്കുകയുംകൂടിയാണ് പൃഥ്വിരാജ്.
-
Songs6 months ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News2 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News2 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി