ചിരിപ്പിച്ചും പേടിപ്പിച്ചും ഡോൺ ബോസ്കോയും കൂട്ടരും…പ്രേതം 2 റിവ്യൂ വായിക്കാം

0

ചിരിപ്പിച്ചും പേടിപ്പിച്ചും ഡോൺ ബോസ്കോയും കൂട്ടരും…പ്രേതം 2 റിവ്യൂ വായിക്കാം
ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ജയസുര്യ നായകനായി എത്തിയ പ്രേതം 2. ഹിറ്റ് കോംബോ ആയ ജയസൂര്യ- രഞ്ജിത് ശങ്കർ ടീമിന്റെ ചിത്രമാണിത്. 2016ൽ പുറത്തിറങ്ങിയ പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2. ഞാൻ മേരിക്കുട്ടി എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം, ജയസൂര്യയുടെ വ്യത്യസ്ത കഥാപത്രമായ ഡോൺ ബോസ്‌കോ വീണ്ടും എത്തുന്ന ചിത്രം, വരിക്കശേരി മന പ്രധാന ലൊക്കേഷൻ ആയ ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളുമായി ആണ് പ്രേതം 2 എത്തിയത്. . ചിത്രത്തിന്റെ ടീസറും ട്രെയിലറും എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ ആകാർശിച്ചവയാണ്.


മെൻറ്റലിസ്റ്റ് ഡോൺ ബോസ്‌കോ ആയി ജയസൂര്യ വേഷമിട്ടപ്പോൾ സാനിയ, ദുർഗ്ഗാ കൃഷ്‌ണ എന്നിവർ നായിക വേഷത്തിൽ എത്തി.. ഹിറ്റ് കൂട്ടുകെട്ടിൽ നിന്ന് വീണ്ടും കിട്ടിയിരിക്കുന്നത് വീണ്ടും മറ്റൊരു ഹിറ്റ് ചിത്രം തന്നെയാണ്.. ഒന്നാം ഭാഗത്തിന്റെ തുടർക്കഥ ആയിട്ടില്ല ചിത്രം വന്നിരിക്കുന്നത്, അതിലെ നായക കഥാപാത്രത്തെ മറ്റൊരു കഥാ പശ്ചാത്തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒരു പഴയ മനയിലേക്ക് 4 സുഹൃത്തുക്കൾ ഷോട്ടിഫിലിം എടുക്കാനായി എത്തിച്ചേരുന്നു, അമിത്ത് ചക്കാലയ്ക്കൽ, സാനിയ ഇയ്യപ്പൻ, ദുർഗ്ഗാ കൃഷ്ണ, ഡൈൻ ഡേവിസ് എന്നിവരാണ് നാല് സുഹൃത്തുക്കളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർ നാല് പേർക്കും ഇടയിൽ മറ്റൊരു സാന്നിധ്യം ഉണ്ടെന്ന് അവർ മനസിലാക്കുന്നു, അവിടേയ്ക്ക് ഡോൺ ബോസ്‌കോ എത്തുന്നതും അവിടുത്തെ സംഭവവികസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.


ഒന്നാം ഭാഗത്തിലേക്കാൾ മികച്ച ഗെറ്റപ്പിലാണ് ഈ കുറി ഡോൺ ബോസ്‌കോ എത്തിയത്, താന്റെ കഥാപത്രത്തിന് ജീവൻ പകരാൻ ജയസൂര്യയ്ക്ക് അനായാസം സാധിച്ചു, ഡെയിൻ, അമിത് മികച്ച പ്രകടനം കാഴ്ചവെച്ചു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.


ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കർ , ജയസൂര്യ എന്നിവർ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിഷ്ണു നാരായണൻ ഒരുക്കിയ ഛായാഗ്രഹണം മികവുറ്റതാണ്.
പേടിപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്യുന്ന മനോഹര ചിത്രമാണ് പ്രേതം 2.

Share.