പ്രേമസൂത്രം വീണ്ടും ഒരു നോസ്ടാല്ജിക്ക് ഹിറ്റ്

0
പ്രേമസൂത്രം വീണ്ടും ഒരു നോസ്ടാല്ജിക്ക് ഹിറ്റ്

ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രേമസൂത്രം‘. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രാഘുനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍തന്നെയാണ്. ചെമ്പന്‍വിനോദ്, ധര്‍മ്മജന്‍, ബാലുവര്‍ഗ്ഗീസ്, സുധീര്‍കരമന, ലിജോമോൾ തുടങ്ങിയവർ അഭിനയിക്കുന്നു ചിത്രം ഇന്ന്‍ പ്രേക്ഷകര്‍ക്ക്  മുന്നില്‍ എത്തിയിരിക്കുന്നു.

പ്രണയം പ്രമേയമാക്കി മലയാളത്തിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരം ചിത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമാണ് ലഭിച്ചിരുന്നത്. പ്രണയം പ്രമേയമാക്കി പുറത്തു വരുന്ന ചിത്രങ്ങൾ പ്രേക്ഷകർക്കെന്നും താൽപര്യമുള്ളതായിരിക്കും. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പ്രേമസൂത്രം. ചെമ്പൻ വിനോദ്, ലിജോ മോൾ, ബാലു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന അത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്   . പ്രണയിക്കാൻ വേണ്ടി ജീവിക്കുന്നവരുടെ കഥ പറയുന്ന ചിത്രമാണ് പ്രേമസൂത്രം. പ്രണയിക്കാൻ പഠിപ്പിക്കുന്ന അധ്യാപകനായി ചെമ്പൻ വിനോദ് എത്തുമ്പോൾ ശിഷ്യനായെത്തുന്നത് ബാലു വർഗീസും.

സ്വഭാവിക നർമ്മത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരങ്ങളാണ് ബാലു വർഗീസും ചെമ്പൻ വിനോദും. പ്രേമസൂത്രത്തിലും അത്തരം സന്ദർഭങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തിയേറ്ററിൽ ക്ലിക്കാവുകയും ചെയ്യും. പല തരം ശുരു ശിഷ്യൻമാരെ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുളള ഒരു അധ്യാപകനേയും ശിഷ്യനേയും ആദ്യമായിട്ടാണ് കാണുന്നത്.

ഒരു ഗ്രമത്തിൽ പ്രണയഗുരുനായി ജീവിക്കുന്ന വ്യക്തിയുണ്ട്. വികെ പി എന്നാണ് ഇയാളുടെ പേര്. സത്രീകളുടെ മനസിനെ പ്രണയിക്കുന്ന വഴിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകാൻ ഇയാൾ വിദഗ്ദനാണ്. ഒരുപാട് ശിഷ്യൻമാരുള്ള ഗുരവാണ് വികെപി. ഇയാളുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനാണ് പ്രകാശൻ. പ്രകാശന് ഒരു പ്രണയമുണ്ട്. പേര് അമ്മിണിക്കുട്ടി. ഇവരെ തമ്മിൽ അടുപ്പിക്കാൻ നോക്കുന്നതാണ് പ്രേമസൂത്രം. ഇതുവരെ കാണാത്ത വ്യത്യസ്തമായ പ്രണയകഥ പറയുന്ന ചിത്രമാണ് പ്രേമസൂത്രം

Share.