Connect with us

Reviews

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മോഡി കൂട്ടാൻ പ്രതി പൂവൻ കോഴി എത്തി

Published

on

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മഞ്ജു വാര്യർ റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴി തിയേറ്ററുകളിൽ . മോളിവുഡിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ലേഡി സൂപ്പർസ്റ്റാറിന്റെ വരവ്. മഞ്ജുവാര്യരുടെ രണ്ടാം വരവ് റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യു വിലൂടെയായിരുന്നു. മഞ്ജുവിന്റെ സിനിമ കരിയറിൽ വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ഹൗ ഓൾഡ് ആർ യൂ. ഈ ചിത്രത്തിന് ശേഷം, മഞ്ജു-റോഷൻ ആൻഡ്രൂസ് കൂട്ടക്കെട്ട് വീണ്ടും ഒന്നിക്കുന്നത് പ്രതി പൂവൻകോഴിയിലൂടെയാണ്. നിരുപമ രാജീവിനെ പോലെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമായ സ്ത്രീകഥാപാത്രവുമായിട്ടാണ് ഇക്കുറി മഞ്ജുവിന്റെ വരവ്. പ്രേക്ഷകരുടെ കാത്തിരിപ്പും പ്രതീക്ഷയും വെറുതെയായിട്ടില്ലെന്ന് ഒറ്റവാക്കിൽ തന്നെ പറയാൻ സാധിക്കും.

മഞ്ജുവിന്റെ കരിയറിലെ ശക്തമായ മറ്റൊരു സ്ത്രീ കഥാപാത്രമാണ് മാധുരി. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയിൽസ് ഗേളാണ് മാധുരി. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മഞ്ജുവിന്റെ കരിയറിൽ എന്നും ഓർമിച്ചിരിക്കുന്ന ഒരു കഥാപാത്രവും ചിത്രവുമായിരിക്കും പ്രതി പൂവൻ കോഴി എന്ന ഒറ്റവാക്കിൽ പറയാൻ സാധിക്കും.

ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജുവിനോടൊപ്പം അനുശ്രീ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, അലൻസിയാർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസാണ്. സ്വന്തം ചിത്രത്തിൽ വില്ലനായിട്ടാണ് സംവിധായകന്റെ മോളിവുഡ് എൻട്രി . തുടക്കം മുതൽ തന്നെ പ്രിയ സംവിധായകന്റെ വില്ലൻ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച സംവിധായകൻ എന്നതിലുപരി മികച്ച അഭിനേതാവാണെന്നും റോഷൻ ആൻഡ്രൂസ് ആ തെളിയിച്ചു കഴിഞ്ഞു

2014 ൽ പുറത്തു വന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ രണ്ടാം വരവ്. നിരുപമ രാജീവ് എന്ന കഥാപാത്രം താരത്തിന് ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടി കൊടുത്തിരുന്നു. എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തയാണ് മാധുരി. തുണി കടയിലെ സെയിൽസ് ഗേളായ മാധുരി നടത്തുന്ന ശക്തമായ പോരാട്ടമാണ് ചിത്രത്തിൽ. പുറത്തു വന്ന ട്രെയിലറും ടീസറുമൊക്കെ ഇതിനുളള സൂചന നൽകുകയും ചെയ്തിരുന്നു.

ഉണ്ണി ആറിന്റെ പ്രശസ്ത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഉണ്ണി ആർ തന്നെയാണ്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: ഗോപി സുന്ദര്‍. പ്രേക്ഷക പ്രതീക്ഷ അൽപം പോലും തെറ്റിക്കാതെയാണ് റോഷൻ ആൻഡ്രൂസ് -മഞ്ജുവാര്യർ ടീമിന്റെ രണ്ടാം വരവ്

Continue Reading

Reviews

ഒരിക്കൽ വീണ തീ ഇന്ന് ആളിക്കത്തുന്നു ! അങ്ങ് വൈകുണ്ഠപുരത്ത് റിവ്യൂ വായിക്കാം

Published

on

ഒരിക്കൽ വീണ തീ ഇന്ന് ആളിക്കത്തുന്നു ! അങ്ങ് വൈകുണ്ഠപുരത്ത് റിവ്യൂ വായിക്കാം

കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കകാലത്ത് മലയാള സിനിമാ പ്രേക്ഷകർക്ക് യുവത്വത്തിൻറെ തുടിപ്പും പ്രസരിപ്പും സമ്മാനിച്ച നടനായിരുന്നു അല്ലുഅർജുൻ. താരരാജാക്കന്മാർ മാത്രം വാണിരുന്ന മലയാളസിനിമയിൽ യുവ താരചിത്രങ്ങളുടെ ഊർജ്ജം പ്രേക്ഷകർക്ക് നൽകിയത് അല്ലു ചിത്രങ്ങൾ ആയിരുന്നു. പ്രേക്ഷകമനസ്സുകളിൽ തീ പോലെ പടർന്ന അല്ലു തരംഗം അത്ര പെട്ടെന്നൊന്നും മലയാളികളുടെ മനസ്സുകളിൽ നിന്നും മായില്ല. പിന്നീട് മലയാളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയപ്പോഴും പ്രിത്വിയും ദുൽഖറും നിവിനും ഫഹദുമെല്ലാം പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ആയി മാറിയപ്പോഴും ആ തീ അണഞ്ഞിരുന്നില്ല. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്തുകൊണ്ട് ആ തീ ഇന്ന് ആളിക്കത്തുന്നു.

അല്ലുവിനെ കേന്ദ്ര കഥാപാത്രമാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അങ്ങ് വൈകുണ്ഠപുരത്ത് ഇന്ന് മലയാളത്തിലും തെലുങ്കിലുമായി ലോകമെമ്പാടും പ്രദർശ്ശനത്തിനെത്തി. ഒരു മിഡിൽക്ലാസ് കുടുംബത്തിൽ ജനിച്ച പയ്യനാണ് ബണ്ടു. അവരുടെ ശരാശരി ജീവിതത്തിൽ ഒട്ടും തന്നെ തൃപ്തനല്ലാത്ത ബണ്ടുവിന്റെ അച്ഛൻ അവന്റെ വിധിയെക്കുറിച്ചു പരിഹസിച്ചു കൊണ്ടിരിക്കുന്നു. ഒരു സാഹചര്യത്തിൽ അവൻ വൈകുണ്ഠപുരം എന്ന ഒരു ബിസിനസ് ഫാമിലിയിൽ എത്തിപ്പെടുകയും ബണ്ടുവിനെ ജീവിതം ആ കുടുംബവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങലിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്.

ആദ്യം തന്നെ എടുത്തു പറയേണ്ടത് ചിത്രത്തിന് ഡബ്ബിങ്ങിനെ കുറിച്ചാണ്. ഒരു മികച്ച മലയാള സിനിമ കണ്ടിരിക്കുവോളം ഒഴുക്കും സുഖവും ചിത്രത്തിന്റെ ഡബിങ്ങിൽ പ്രേക്ഷകർക്ക് നൽകുവാൻ സാധിക്കുന്നുണ്ട്. ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളും എല്ലാം മികച്ച തന്നെ നിൽക്കുന്നു. മലയാളികളുടെ പ്രിയ താരം ജയറാമും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുണ്ട്. ഒരിടവേളയ്ക്കുശേഷം ജയറാമിനെ കരിയറിൽ തന്നെ കിട്ടിയ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് അങ്ങ് വൈകുണ്ഠത്തിൽ. തമ്പുവും ജയറാമും ഒന്നിച്ചുള്ള ഇമോഷണൽ രംഗങ്ങളിൽ എല്ലാം തന്നെ തിയ്യറ്ററുകളിൽ ഗംഭീര പ്രതികരണങ്ങളാണ്. ചിത്രത്തിലെ മികച്ച താരനിരതന്നെയാണ് ചിത്രത്തെ അത്രത്തോളം മികവുറ്റതാക്കുന്നത്. നിവേദ , നവദീപ്, സുശാന്ത്, സത്യരാജ് , സമുദ്രക്കനി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

ഒരു മികച്ച താര നിരയെ ഉൾപ്പെടുത്തികൊണ്ട് ഒരു എന്റർട്ടനേർ എന്ന നിലയിൽ പ്രേക്ഷകർക്ക് പൂർണ സംതൃപ്തി നൽകുന്നത്തിൽ ത്രിവിക്രം ശ്രീനിവാസ് എന്ന സംവിധായകൻ വിജയിച്ചിരിക്കുന്നു. തമൻ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. പി എസ് വിനോദ് ആണ് ചിത്രത്തിനുവേണ്ടി മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നായികയായെത്തിയ പൂജ ഹൈഡേയും അല്ലുഅർജുൻ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ തീയേറ്ററുകളിൽ പ്രേക്ഷക കയ്യടികൾ നേടുന്നു.

 

 

സ്റ്റൈലിഷ് സ്റ്റാർ
എന്ന തന്റെ പേരിനോട് പൂർണമായും നീതിപുലർത്തക്ക വിധം അതീവ സ്റ്റൈലിഷ് ആയണ് അല്ലുഅർജുൻ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വമ്പൻതാരനിരക്കിടയിലും ഒരു അല്ലുഅർജുൻ വിളയാട്ടം തന്നെയാണ് ചിത്രം. അല്ലു അർജുൻ ആരാധകർക്കും പ്രേക്ഷകർക്കും പൂർണമായി ആസ്വദിക്കാൻ ഉള്ള വക നൽകുന്ന ചിത്രം തന്നെയാണ് അങ്ങ് വൈകുണ്ഠപുരത്ത്. ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒരിക്കൽ വീണ അല്ലുഅർജുൻ തീ മലയാളി മനസ്സുകളിലേക്ക് ആളിപ്പടരാൻ തുടങ്ങുകയാണ്.

Continue Reading

Reviews

പൊട്ടിചിരിയുമായി അടിപൊളി ധമാക്ക, ധമാക്ക മൂവി റിവ്യൂ വായിക്കാം

Published

on

By

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ്, ഒരു അഡാറ് ലവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകൻ ഒമര്‍ ലുലു ഒരുക്കുന്ന ധമാക്ക ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആകെ മൊത്തെ ഒരു കളർഫുൾ കോമഡി എന്‍റർടെയ്നർ എന്നാണ് ചിത്രത്തെകുറിച്ച് അണിയറപ്രവർത്തകരുടെ അവകാശവാദം.

ചിത്രത്തിൽ ധര്‍മ്മജന്‍റെ കിടിലൻ മേക്കോവറും ശക്തിമാനാകുന്ന മുകേഷിന്‍റെ ഗെറ്റപ്പും ചിത്രത്തിലെ നടൻ അരുൺ നടിയായ നിക്കി ഗല്‍റാണിയെ എടുത്തുപൊക്കുന്നതുമെല്ലാം മുമ്പ് വൈറലായിരുന്നു. മാത്രമല്ല അതിനുശേഷം ട്രെയിലറും ഗാനങ്ങളുമെല്ലാം

വൈറലായിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്ന 139 തീയേറ്ററുകളിലും ആദ്യ ഷോയ്ക്ക്‌ കൗണ്ടറിലെത്തുന്ന ആദ്യത്തെ 50 പേർക്ക്‌ ടിക്കറ്റ്‌ ഫ്രീയായി നൽകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. .എം കെ നാസറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഒമറിന്റെ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അരുണ്‍ ആദ്യമായി നായകനാകുന്ന ചിത്രമാണിത്. ഇയോ വലിയ ശമ്പളം ഓഫര്‍ ചെയ്യുന്ന കമ്പനിയില്‍ ഇന്റര്‍വ്യൂവിന് സുഹൃത്തുമായി പോവുന്നു. ബി ടെക്ക് ഒക്കെ തോറ്റ് സപ്ലി അടിച്ച് നടക്കുന്ന ഈയോ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ കടന്നു പോകുന്നത്. ഈയോയുടെ ഉറ്റസുഹൃത്താണ് ശിവ. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്കിടയിൽ ഈയോ വിവാഹിതനാകുന്നു. പക്ഷേ നിനച്ചിരിക്കാതെ എത്തുന്ന പല സംഭവ വികാസങ്ങളും

കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. അതിൽ നിന്നും കര കയറാനുള്ള ശ്രമങ്ങളും പൊല്ലാപ്പുകളുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും കോമഡി പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ അല്‍പം സീരിയസാവുന്നുണ്ട് ചിത്രം. ഈ കാലഘട്ടത്തില്‍ യുവാക്കളില്‍ പലരും നേടിയേണ്ടിവരുന്ന ഹണിമൂണ്‍ impotence എന്ന വിഷയത്തെയും വന്ധ്യതാ ചികിത്സയുടെ പേരില്‍ നടത്തുന്ന തട്ടിപ്പുകളേയും എടുത്തുകാട്ടുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളുടെ മേന്മയും ചിത്രം എടുത്തു പറയുന്നു എന്നതിനാൽ പ്രത്യേക കൈയ്യടികൾ.

Continue Reading

Reviews

ആരാധകർക്ക് ക്രിസ്മസ് ഗിഫ്റ്റുമായി മൈ സാന്റാ എത്തി, റിവ്യൂ വായിക്കാം

Published

on

By

പ്രശസ്ത സംവിധായകനായ സുഗീത് സംവിധാനം നിർവഹിച്ച മൈ സാന്റാ എന്ന ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിലൊന്ന് . വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ൻമെന്റ്സ് എന്ന പുതിയ ബാനറിൽ സുഗീത്, നിഷാദ് കോയ, അജീഷ് ഒ.കെ സാന്ദ്ര മരിയ ജോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ്, ബാലതാരം മാനസ്വി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഐസമ്മ എന്ന് ചെല്ലപ്പേരുള്ള ഐസ എലിസബത്ത് ജേക്കബ്. പത്തുവയസുകാരി കുസൃതിക്കുട്ടി. അമ്മയും അച്ഛനും ഇല്ലാത്ത അവളുടെ ചുറ്റുമുള്ള ചെറിയ ലോകം. വീട്.. സ്കൂൾ.. കൂട്ടുകാർ.. വീട്ടുകാർ.. കുട്ടൂസൻ എന്നവൾ വിളിക്കുന്ന സ്വന്തം മുത്തശ്ശൻ. സുഗീതിന്റെ ക്രിസ്മസ് സിനിമയായ മൈ സാന്റയുടെ പശ്ചാത്തലം ഇങ്ങനെയാണ്.പക്ഷെ, സാധാരണ ഇത്തരം സിനിമകളുടെ ഒരു മെയിൻ ആയ സെന്റിമെൻറ്സും കരച്ചിലും നിലവിളിയും സുഗീത് മൈ സാന്റാ യിൽ തെല്ലും പുറത്തെടുത്തിട്ടില്ല. സന്തോഷവും സ്നേഹവുമാണ് സിനിമയുടെയും കഥാപാത്രങ്ങളുടെയും മുഖമുദ്ര. അതുകൊണ്ട് തന്നെ മനസ് നിറഞ്ഞുകൊണ്ട് ആസ്വദിക്കാവുന്ന ഒരു ഉഗ്രൻ ക്രിസ്മസ് ഗിഫ്റ്റ് ആണ് ഈ സാന്റാ. റിയൽ ഫീൽഗുഡ്.

ദൈവത്തിന് തന്റെ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് കത്തയക്കുന്നതാണ് ഐസാമ്മയുടെ പ്രധാന ഹോബി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സാന്താ പപ്പയെ ദൈവം തന്റെ ഇഷ്ടങ്ങൾ പൂർത്തീകരിക്കാൻ ഭൂമിയിലേക്ക് അയക്കുമെന്ന് അവൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഫാന്റസിയുടെ പാരമ്യത്തിൽ ഐസാമ്മയുടെ ഒരു രാത്രിയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്നു സാന്റാ.ഓർഡിനറി എന്ന ഒറ്റ സിനിമയിലൂടെ ഗവി എന്നൊരു പ്രദേശത്തെ തന്നെ കൾട്ട് ആക്കി മാറ്റി ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം സൃഷ്‌ടിച്ച ആളാണ് സുഗീത്. സാന്റായിലും വർണമനോഹരമാണ് ഓരോ ഫ്രയിമുകളും. ഊട്ടിയും പരിസരവുമാണ് ലൊക്കേഷൻ. ഛായാഗ്രാഹകൻ ഫൈസൽ അലി. വിഷ്വൽ പാക്കേജ് തന്നെ.

ലിറ്റിൽ സൂപ്പർസ്റ്റാർ എന്ന് നിസ്സംശയം വിളിക്കാവുന്ന മാനസ്വി കൊട്ടാച്ചി ആണ് സിനിമയുടെ ഉയിരും ആത്മാവും. ഇമൈക നൊടികളിൽ നയൻതാരയുടെയും വിജയ് സേതുപതിയുടെയും മകളായി വന്ന് നെഞ്ചേ തൊട്ട മാനസ്വി ഐസമ്മയായി മനസ്സിൽ കേറി കൂടിയിരിക്കുന്നു.ഐസാമ്മയുടെ സ്വന്തം സാന്റായായി വരുന്നത് ദിലീപാണ്. ഒരു തുള്ളി നേരം പോലും ഒരു ദിലീപ് ചിത്രമല്ലാത്ത മൈ സാന്റായ്ക്ക് വേണ്ടി, സാന്തായപ്പൂപ്പനായി മുഴുനീളം വേഷമിട്ട ദിലീപ് ഒരു നല്ലകാര്യമാണ് ചെയ്തിരിക്കുന്നത്. മൈ സാന്റയെ കൂടുതൽ ജനപ്രിയമാക്കാൻ ഇത് കാരണമാവും. ഗ്രേറ്റ്‌ ജോബ്.

ക്ളൈമാക്സ് ആണ് പടത്തിന്റെ ഹൈലൈറ്റ്. സാധാരണ ഇത്തരം സിനിമകൾ പാളിപ്പോകുന്നതും മൂക്കുകുത്തുന്നതും തൃപ്തികരമല്ലാത്ത എൻഡിംഗുകളിൽ ആണ്. സ്ക്രിപ്റ്റിലൂടെ ജെമിൻ സിറിയക്കും മേക്കിംഗിലൂടെ സുഗീതും മൈ സാന്റയെ എവര്‍ മെമ്മറബിള്‍ ആയി ലാന്റ് ചെയ്തു. സണ്ണി വെയിൻ, അനുശ്രീ, സായികുമാർ, സിദ്ധിഖ്, ഷാജോൺ, ഇർഷാദ് തുടങ്ങി സ്‌ക്രീനിൽ വന്ന എല്ലാവരും നന്നായി. വിദ്യാസാഗർ പഴയ ഫോമിൽ അല്ലെങ്കിലും പടം മ്യൂസിക്കൽ ആണ്.

Continue Reading

Updates

Trending