Connect with us

songs

പൊറിഞ്ചു മറിയം ജോസിലെ മനോഹരമായ ഗാനം കാണാം

Published

on

പൊറിഞ്ചു മറിയം ജോസിലെ മനോഹരമായ ഗാനം കാണാം

 

 

ജോഷി സംവിധാനം ചെയ്ത് പ്രദർശനത്തിനെത്തിയ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്ക്കുന്ന്്നു

ജോഷി എന്ന മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ പുതുതലമുറ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്തു എന്ന പ്രത്യേകത അർഹിക്കുന്ന ചിത്രമെന്ന നിലയിൽ ചിത്രം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു.

 

ജേക്സ് ബിജോയ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചു.

 

തൃശൂരാണ് കഥാപശ്ചാത്തലം. സ്ഥലത്തെ പ്രധാന പലിശക്കാരൻ ആലപ്പാട്ട് വർഗീസിൻറെ മകളാണ് മറിയം. സാമൂഹികമായി താഴേത്തട്ടിലുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ് പൊറിഞ്ചുവും ജോസും. പക്ഷേ അത്തരത്തിലുള്ള വേർതിരിവുകൾ തങ്ങൾക്കിടയിലുള്ള സൗഹൃദത്തിൽ കാണാത്തവരാണ് മൂവരും. എന്നാൽ സൗഹൃദത്തിൽ ഒതുങ്ങിനിൽക്കാത്തതാണ് പൊറിഞ്ചുവിന് മറിയത്തോടും തിരിച്ചുമുള്ള ആഭിമുഖ്യം. സ്കൂൾ കാലത്ത് ഇരുവർക്കുമിടയിൽ തളിരിടുന്ന കൗമാര പ്രണയം മുതിരുംതോറും വളരുകയാണ്. സിനിമയുടെ ആമുഖം പോലെ വരുന്ന 1965 പിന്നിട്ട് 1985ൽ എത്തുമ്പോൾ ടൈറ്റിൽ കഥാപാത്രങ്ങൾ അവരുടേതായ വേറിട്ട വ്യക്തിത്വങ്ങൾ ആർജ്ജിക്കുന്നുണ്ട്. പൊറിഞ്ചുവിനെ കാട്ടാളൻ പൊറിഞ്ചുവെന്ന് നാട്ടുകാർ വിളിച്ചുതുടങ്ങിയിട്ടുണ്ട്. അച്ഛൻറെ വേർപാടിന് ശേഷം പലിശയ്ക്ക് പണം കൊടുക്കൽ ഏറ്റെടുത്ത് നടത്തുന്ന മറിയം ആലപ്പാട്ട് മറിയമായിട്ടുണ്ട്. പുത്തൻപള്ളി എന്ന വീട്ടുപേര് പേരിനൊപ്പം ചേർത്ത് നാട്ടുകാർ വിളിക്കുന്ന ജോസ് ജീവിതത്തെ ഗൗരവത്തിലെടുക്കാത്തയാളും അത്യാവശ്യം അടിപിടികൾക്കൊന്നും മടിയില്ലാത്ത ആളുമാണ്. ഇറച്ചിവെട്ടാണ് പൊറിഞ്ചുവിൻറെ തൊഴിൽ. ജോസിനെപ്പോലെ തന്നെ വിശ്വസിക്കുന്നവർക്കൊപ്പം ഉയിരുകൊടുത്ത് നിൽക്കാൻ മടിയില്ലാത്ത പൊറിഞ്ചു നാട്ടിലെ മിക്കവാറും സാധാരണക്കാർക്ക് അതുകൊണ്ടുതന്നെ വേണ്ടപ്പെട്ടവനാണ്. എന്നാൽ മറിയത്തോടുള്ള പ്രണയമാണ് അയാളുടെ ജീവിതത്തെ ഏത് ഘട്ടത്തിലും നിറമുള്ളതാക്കി നിലനിർത്തിപ്പോരുന്നത്.തുടർന്നുള്ള സംഭവ വികാസങ്ങളിലൂടെ ചിത്രം മുമ്പോട്ടു നീങ്ങുന്നു.

Continue Reading

Latest News

പൃഥ്വിരാജ് – ബിജുമേനോൻ കോമ്പൊയിൽ എത്തുന്ന അയ്യപ്പനും കോശിയിലെ ടൈറ്റിൽ ഗാനം റിലീസായി

Published

on

ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും..അനാർക്കലിയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കൂട്ടുകെട്ടാണ് പൃഥ്വിരാജ് – ബിജുമേനോൻ കൂട്ടുകെട്ട് .പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിലും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യും എന്ന് ഉറപ്പു തരുന്ന ടീസറും സോങ്ങും പോസ്റ്ററുമാണ് തുടങ്ങിയവയാണ് റീലീസ് ആയിട്ടുള്ളത്.അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോള്‍, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു. ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിൽ അന്ന രാജന്‍, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു.

Continue Reading

songs

ബോക്സോഫീസ് കുതിപ്പ് തുടരുന്ന ഷൈലോക്കിലെ കലക്കൻ വീഡിയോ സോങ്ങ് റിലീസായി

Published

on

കേരളക്കരയില്‍ തരംഗമായി അജയ് വാസുദേവ്-മമ്മൂട്ടി കൂട്ടിന്റെ ഷൈലോക്ക്. റിലീസ് കേന്ദ്രങ്ങളിലെല്ലാം വമ്പന്‍ വരവേല്‍പ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് നാല് ദിനം കൊണ്ട് 400 അധികം സ്‌പെഷ്യല്‍ ഷോകളാണ് ഒരുക്കിയത്. മമ്മൂട്ടിയുടെ എനർജറ്റിക് പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം..കലക്കൻ ഡയലോഗും മാസ്സ് ഫൈറ്റും എല്ലാം കൊണ്ട് സമ്പന്നമാണ് ചിത്രം.രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്.തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.. ഇപ്പോളിതാ ചിത്രത്തിലെ ഒരു കലക്കൻ വീഡിയോ ഗാനം റിലീസായിരിക്കുകയാണ്…

Continue Reading

songs

ആണ്ടവാ ആണ്ടവാ ! ആടിതിമൃക്കുവാൻ വീണ്ടും ഒരു അല്ലു അർജുൻ ഗാനം

Published

on

ആണ്ടവാ ആണ്ടവാ ! ആടിതിമൃക്കുവാൻ വീണ്ടും ഒരു അല്ലു അർജുൻ ഗാനം

 

Continue Reading

Updates

Trending