Box Office
തല മാറി ദളപതി ! 5 ദിവസങ്ങൾ പിന്നിട്ടപ്പോൾ വാരിസിന് 150 കോടി തുനിവിന് 100 കോടി

തല മാറി ദളപതി ! 5 ദിവസങ്ങൾ പിന്നിട്ടപ്പോൾ വാരിസിന് 150 കോടി തുനിവിന് 100 കോടി
ആരാധകരുടെ ആവേശത്തിരയിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവ ബോക്സ് ഓഫിസിൽ നേർക്കു നേർ ഏറ്റുമുട്ടിയപ്പോൾ മുഴങ്ങുന്നതു കോടികളുടെ കിലുക്കം. റിലീസ് ദിനത്തിൽ മാത്രം ഇരു ചിത്രങ്ങളും ചേർന്ന് 100 കോടിയിലേറെ രൂപ തിയറ്ററുകളിൽ നേടിയിരുന്നു. ആദ്യ ദിനത്തിൽ തല ചിത്രം തുണിവ് ആണ് കളക്ഷനിൽ മുന്നിട്ടു നിന്നതെങ്കിൽ
റിലീസ് ചെയ്ത് 5 ദിവസങ്ങൾ പിന്നിടുമ്പോൾ വാരിശ് ആഗോള തലത്തിൽ 150 കോടിയും തുനിവു 100 കോടിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്.
നീണ്ട 9 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ‘തല’ അജിത്തിന്റെയും ‘ദളപതി’ വിജയിന്റെയും ചിത്രങ്ങൾ ഒരേ ദിവസം തിയറ്ററുകളിലെത്തിയത്. ഒടുവിൽ ഇരുവരുടെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്തതു 2014 ൽ; വിജയിന്റെ ‘ജില്ല’, അജിത്തിന്റെ ‘വീരം.’ തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവ അവധിക്കാലം മുന്നിൽക്കണ്ടാണ് ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്തത്. കേരളത്തിൽപ്പോലും പുലർച്ചെ ഒന്നു മുതൽ പ്രത്യേക ഫാൻസ് ഷോകൾ അരങ്ങേറി. കേരളത്തിൽ വാരിസ് 400 സ്ക്രീനുകളിലാണു റിലീസ് ചെയ്തത്; തുനിവ് 250 സ്ക്രീനുകളിലും.
13 –ാം വട്ടമാണ് അജിത്–വിജയ് ചിത്രങ്ങൾ നേർക്കു നേർ ഏറ്റുമുട്ടുന്നത്.
1996 ലായിരുന്നു ആദ്യ പോര്. വിജയിന്റെ കോയമ്പത്തൂർ മാപ്പിളൈയും അജിത്തിന്റെ വാൻമതിയും. രജനി – കമൽ യുഗത്തിനു ശേഷം തമിഴകത്തെ താര ദ്വയമായി ഇവർ മാറിയതു പിൽക്കാല ചരിത്രം. വംശിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. വിജയിന്റെ 66–ാമത്തെ ചിത്രം. നായിക രശ്മിക മന്ദാന. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുനിവ്’. നേർക്കൊണ്ട പാർവൈ, വാലിമൈ എന്നീ സിനിമകൾക്കു ശേഷം വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ. അഞ്ച് ഭാഷകളിലാണു റിലീസ്. മഞ്ജു വാരിയരാണു നായിക.
Box Office
തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്

തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്
2023 പിറന്നിട്ട് രണ്ടുമാസങ്ങൾ പിന്നിടുമ്പോൾ മലയാളത്തിന്റെ ബോക്സോഫീസിൽ തകർന്നടിഞ്ഞത് 76 ചിത്രങ്ങൾ. ഈ വർഷം റിലീസ് ചെയ്തത് വിതരണക്കാർക്കും തീയറ്റർ ഉടമകൾക്കും ലാഭമുണ്ടാക്കി കൊടുത്തത് ഇതുവരെ രോമാഞ്ചം മാത്രമാണ്. ബോളിവുഡ് ചിത്രമായ പത്താനും റീ റിലീസ് ചിത്രമായ സ്പടികവും ബോക്സ് ഓഫീസിന് ആശ്വാസകരമാണ്. വലുതും ചെറുതുമായ എഴുപത്താറ് ചിത്രങ്ങൾ റിലീസ് ചെയ്തെങ്കിലും ബോക്സ് ഓഫീസിൽ മങ്ങിയ പ്രകടനങ്ങൾ ആയിരുന്നു കാഴ്ചവച്ചത്. പോയ വർഷം റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറവും മികച്ച പ്രകടനം നടത്തിയാണ് ഈ വർഷം പ്രദർശനം അവസാനിപ്പിച്ചത്.
അന്യ ഭാഷകളിൽ നിന്നെത്തിയ പൊങ്കൽ ചിത്രങ്ങൾ തീയറ്റർ ഉടമകൾക്ക് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും കാര്യമായ ചലനങ്ങൾ ചിത്രങ്ങൾക്ക് സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. പതിവ് വിജയ്ച്ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ആദ്യ ദിവസങ്ങളിൽ സൃഷ്ടിക്കാനുള്ള വലിയ തരംഗം ഉണ്ടാക്കുവാൻ വാരിസിനും സാധിച്ചില്ല എന്നതും തിയേറ്റർ ഉടമകളെ നിരാശരാക്കി. സൂപ്പർതാര ചിത്രങ്ങളായി മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കവും, ക്രിസ്റ്റഫറും മോഹൻലാലിന്റെ എലോനും റീ റീലീസ് ആയ സ്പടികവും ആണ് തിയേറ്ററുകളിൽ എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ തിരക്കുകൾ കൊണ്ട് ശ്രദ്ധേകർഷിച്ച നൻ പകൽ നേരത്ത് മയക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഉണ്ടായെങ്കിലും തീയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുവാൻ സാധിച്ചില്ല. ബി. ഉണ്ണികൃഷ്ണൻ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫർ പത്തു കോടിക്ക് മുകളിൽ ബോക്സോഫീസിൽ കളക്ഷൻ നേടി നിലവിൽ പ്രദർശനം തുടരുകയാണ്. ഡിജിറ്റൽ റിലീസായി പദ്ധതി ചെയ്ത ഒടുവിൽ തിയേറ്റർ റിലീസായി എത്തിയെങ്കിലും, സമീപകാല മോഹൻലാൽ ചിത്രങ്ങളിൽ വെച്ച് കനത്ത പരാജയം ചിത്രം ഏറ്റുവാങ്ങി. റീ റിലീസ് ചെയ്തു എത്തിയ സ്പടികം എന്നാൽ ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
ഈ വർഷം പൂർത്തിയാകാൻ പത്തു മാസങ്ങൾ ഇനിയും ഉണ്ടെന്നിരിക്കെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം.
Box Office
മുടക്ക് മുതൽ 2 കോടിയിൽ താഴെ ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിലേക്ക് രോമാഞ്ചം

മുടക്ക് മുതൽ 2 കോടിയിൽ താഴെ ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിലേക്ക് രോമാഞ്ചം
നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’ മലയാള സിനിമയിൽ പുതിയ കളക്ഷൻ റിക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ്. 2 കോടിയിൽ താഴെ മുതൽ മുടക്കിൽ പൂർത്തിയായ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ്കളുടെ കണക്കുകൾ അനുസരിച്ച്, ‘രോമാഞ്ചം’ കേരള ബോക്‌സ് ഓഫീസിൽ നിന്ന് 30 കോടിയോളം രൂപ നേടിയതായിയാണ് കണക്കുകൾ. കൂടാതെ സിനിമയുടെ ആഗോള കളക്ഷൻ കണക്കുകൾ വരും ദിവസങ്ങളിൽ 50 കോടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഹൊറർ കോമഡി വിഭാഗത്തിൽ എത്തിയ ‘രോമാഞ്ചം’ ബോക്‌സ് ഓഫീസിൽ വിസ്മയം തീർക്കുകയാണ്. ഈ വർഷം ഫെബ്രുവരി മൂന്നിന് ആണ് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തിയത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് റിലീസ് ചെയ്തതിന് ശേഷം ലഭിച്ചത്. മികച്ച കോമഡി ടൈമിംഗ്, നന്നായി നിർവ്വഹിച്ച ഹൊറർ സീക്വൻസുകൾ എന്നിവ ‘രോമാഞ്ച’ത്തിന്റെ പ്രധാന ഹൈലൈറ്റുകളാണെന്ന് പറയപ്പെടുന്നു.
ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്‌കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം.
Box Office
കഴിഞ്ഞ വർഷം മോളിവുഡിൽ ആകെ ബോക്സോഫീസ് കളക്ഷൻ 495 കോടി ! 164 കോടിയുമായി മമ്മൂട്ടി മുന്നിൽ. ഒരേ ഒരു രാജാവ് !

കഴിഞ്ഞ വർഷം മോളിവുഡിൽ ആകെ ബോക്സോഫീസ് കളക്ഷൻ 495 കോടി ! 164 കോടിയുമായി മമ്മൂട്ടി മുന്നിൽ. ഒരേ ഒരു രാജാവ് !
ബോക്സ് ഓഫീസിലെ കോടി കിലുക്കത്തിൻ്റ കണക്കുകളാണ് ഇപ്പോൾ വിജയ ചിത്രങ്ങളുടെ പുതിയ അളവുകോൽ. ഡിജിറ്റൽ റിലീസുകളും ഓ ടി ടി പ്ലാറ്റ്ഫോമുകളും വ്യാപകമായതോടെ തിയേറ്ററുകളിൽ സിനിമയുടെ ദീർഘകാല പ്രദർശന ദിവസങ്ങൾ അവസാനിച്ചു, അതേസമയം എ ക്ലാസ് ബി ക്ലാസ്സ് സി ക്ലാസ് വേർതിരിവുകൾ ഇല്ലാതെ കേരളത്തിലങ്ങോളം ഇങ്ങോളം സിനിമകളും റിലീസ് ചെയ്യുവാൻ ആരംഭിച്ചതും, തിയേറ്റർ നിലവാരം ഉയർന്നു തുടങ്ങിയതും പ്രേക്ഷകരെ ഒരു പരിധി വരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നുണ്ട്. ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾ വഴിയുള്ള സൗകര്യം കൂടി ലഭിക്കുന്നതോടെ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയെടുത്താൽ ആദ്യവാരത്തിൽ തന്നെ ബോക്സ് ഓഫീസിൽ നേടിയെടുക്കുന്നത് കോടികൾ ആയിരിക്കും.
കഴിഞ്ഞവർഷം ആകെ മൊത്തം റിലീസ് ചെയ്ത 176 മലയാള ചിത്രങ്ങളിൽ നിന്നും ബോക്സ് ഓഫീസിൽ മാത്രമായി നേടിയെടുത്തത് 495 കോടി രൂപയാണ്. അതിൽ 164 കോടി രൂപയുടെ കളക്ഷനും മമ്മൂട്ടി ചിത്രങ്ങൾ സംഭാവന ചെയ്തതാണ്. 88.10 കോടിയുമായി മമ്മൂട്ടിയുടെ ഭീഷ്മർവ്വമാണ് പോയ വർഷത്തെ ടോപ് ഗ്രോസറായി ഉണ്ടായിരുന്നത്.ടോട്ടൽ ബിസിനസിൽ ചിത്രം 100 കോടി മാർക്കും തോട്ടിരുന്നു.
55 കോടിയുമായി ഹൃദയവും 53 കോടിയുമായി മാളികപ്പുറവുമാണ് തൊട്ടു പുറകിലുള്ള ചിത്രങ്ങൾ.
2022ലേ ടോപ്പ് ഗ്രാസ് ചിത്രങ്ങൾ
1 ഭീഷ്മപർവ്വം : ₹88.10 കോടി
2 ഹൃദയം : ₹55.25 കോടി
3 മാളികപ്പുറം : ₹53.01 കോടി
4 ജനഗണമന : ₹50.8 കോടി
5 തല്ലുമാല : ₹47.3 കോടി
6 കടുവ : ₹46.5 കോടി
7 ജയജയജയഹേ : ₹43 കോടി
8 രോഷാക്ക് : ₹39.5 കോടി
9 CBI5thebrain : ₹36.5 കോടി
10 ന്ന താൻ കേസുകൊട് : ₹34.1 കോടി
Total Cumulative Gross : 495 Cr
#Mammootty : 164 Cr
#Prithviraj : 97 Cr
#Pranav: 55 Cr
#UnniMukundan : 53 Cr
#Tovino: 47 Cr
എന്നാൽ പോയ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ 80% ചിത്രങ്ങളും വിതരണക്കാർക്ക് നഷ്ടം ഉണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓവർസീസ് വിതരണം, ഡിജിറ്റൽ റിലീസ്, മ്യൂസിക് റൈറ്റ്സ് വഴി നിർമാതാക്കൾ ഒരു പരിധി വരെ സാമ്പത്തിക പരിപ്പുകൾ ഇല്ലാതെ രക്ഷപ്പെടുന്നു.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News12 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം