Connect with us

Latest News

അഞ്ചിൽ അഞ്ച് ! പ്രതിഭയുടെ പ്രകടനത്തിന്റെ മികവിന്റെ പേരഴികിൽ പേരൻപ്

Published

on

അഞ്ചിൽ അഞ്ച് ! പ്രതിഭയുടെ പ്രകടനത്തിന്റെ മികവിന്റെ പേരഴികിൽ പേരൻപ്
രണ്ടു വർഷത്തെ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ആരാധകരുടെയും സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മമ്മൂട്ടി റാം ചിത്രം പേരൻപ് ഇന്ന് തീയേറ്ററുകളിലേക്ക് പ്രദർശനത്തിനെത്തി. റാം സംവിധാനം ഒരുക്കിയ തമിഴ് ചിത്രം കേരളത്തിലേക്ക് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ആന്റോ ജോസഫിന്റെ നിർമ്മാണക്കമ്പനിയായ ആൻ മെഗാ മീഡിയ റിലീസാണ്.


പേരൻപ് എന്നാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയധികം സ്നേഹം എന്നാണ് അർത്ഥം വരുന്നത്. ചിത്രം പറയുന്നതും പേരൻപ് അമുദവന്റെ പേരൻപ്. സിനിമയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് നിങ്ങൾ എത്രത്തോളം അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതമാണ് ജീവിച്ചുകൊണ്ടിരിക്കുന്നത് ഇന്നു കാണിക്കുവാനാണ് ഈ കഥ പറയുന്നത് എന്ന്. 12 അധ്യായങ്ങളിലൂടെ സിനിമാപ്രേക്ഷകർക്ക് നൽകുന്നതും അതുതന്നെയാണ്. സിനിമ ചിലസമയങ്ങളിൽ കേവലമൊരു ആസ്വാദന കാഴ്ചയ്ക്ക് അപ്പുറവും നേരമ്പോക്കിന് അപ്പുറവും ജീവിതത്തിലെ ചില യാഥാർഥ്യങ്ങളും നമ്മൾ കാണാത്ത അനുഭവിക്കാത്ത ചില മുഖങ്ങളും, ജീവിതവും കാണിച്ചു തരുന്ന ഒരു കല കൂടിയാണ്. അത്തരത്തിലുള്ള ഒരു കഥയാണ് അമുദവൻ തന്റെ 12 അധ്യായങ്ങളിലൂടെ ഈ ചിത്രത്തിൽ കാണിച്ചുതരുന്നത്.


ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ട അമുദവൻ തൻറെ പ്രവാസജീവിതം വെടിഞ്ഞു പൂർണ്ണ മാനസിക വളർച്ച എത്താത്ത തന്റെ മകൾക്കൊപ്പം സമൂഹത്തിൽ നിന്നും ഏറെ മാറി ഒരു സ്ഥലത്തെ ഒറ്റപ്പെട്ട ഒറ്റയ്ക്ക് താമസിക്കുന്നതാണ് സിനിമ ആരംഭിക്കുന്നത്. സ്നേഹത്തിനെയും ബന്ധത്തെയും പേരൻപ് തന്നെയാണ് ചിത്രം. സ്നേഹത്തിലൂടെ ഉള്ള അതിജീവനത്തിന്റെ ഒരു കഥാപാതയിലൂടെയാണ് ചിത്രം സഞ്ചരിച്ച് തീരുന്നത്.
മലയാളത്തിലെ മഹാനടൻ പത്മശ്രീ മമ്മൂട്ടിയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിലെ പ്രധാന ആകർഷണം, ചിത്രത്തിലെ പ്രധാന കഥാപാത്രമായ അമുദവൻ ആയി ജീവിച്ച് , വിസ്മയിപ്പിച്ചു , നൊമ്പരപ്പെടുത്തി പ്രേക്ഷകരുടെ കയ്യടികൾ നേടുകയാണ് മെഗാസ്റ്റാർ. ഒരു ഇടവേളകളിൽ നൽകിയ വാണിജ്യ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി എന്ന നടന്റെ വിസ്മയ പ്രകടനം തന്നെയാണ് ചിത്രം. ചിത്രത്തിലെ പ്രകടനം മമ്മൂട്ടിക്ക് സംസ്ഥാന-ദേശീയ തലത്തിൽ തന്നെ അംഗീകാരങ്ങൾ നേടിക്കൊടുക്കുമെന്ന് തീർച്ചയാണ്.


പാപ്പയായി എത്തിയ സാധികയുടെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം. മാനസികവൈകല്യമുള്ള പാപ്പയായി അസാധ്യ പ്രകടനമായിരുന്നു സാധികയുടെത്. നായികമാരായ അഞ്ജലിയും അഞ്ജലി അമീർ കയ്യടികൾ നേടിയെടുക്കുന്നു. യുവൻ ശങ്കർ രാജയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തെ കൂടുതൽ സുന്ദരമാക്കുന്നു. പേരൻപിനെ ദൃശ്യ സുന്ദരമാക്കിയ ഛായാഗ്രഹകൻ തേനി ഈശ്വർ പ്രത്യേക പരാമർശമർഹിക്കുന്നു.

നമ്മുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നഷ്ടങ്ങളെയും ആകുലതകളെയും ഓർത്ത് വിഷമിക്കുന്ന വരും ജീവിതത്തെ പഴിക്കുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് പേരൻപ്

Latest News

ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി പ്രിയങ്ക

Published

on

ഗംഭീര തിരിച്ചു വരവിന് ഒരുങ്ങി പ്രിയങ്ക

2006il പുറത്തിറങ്ങിയ വെയിൽ എന്ന ഒരൊറ്റ തമിഴ് ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന അവരുടെ സ്വന്തം വെയിൽ പ്രിയങ്ക അതി ശക്തമായ കഥാപാത്രങ്ങളുമായി ഗംഭീര തിരിച്ചു വരവിനൊരുങ്ങുന്നു… ഒരുപിടി മികച്ച സ്ത്രീ പ്രാതിനിധ്യമുള്ള കഥാപാത്രങ്ങളുമായി തമിഴ് മനം കവരാൻ ഒരുങ്ങുകയാണ്…

ഒപ്പം മലയാളത്തിലും ഒരുപിടി ചിത്രങ്ങൾ ഒരുങ്ങുന്നു…. താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്… ഇത് വെയിൽ പ്രിയങ്ക തന്നെയോ എന്ന് ആരാധകർ അതിശയത്തോടെ ചോദിക്കുന്നു…. വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന award കരസ്ഥമാക്കിയ താരം വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെ ഒട്ടേറെ ക്രിട്ടിക്സ് അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
വെളിപാടിന്റെ പുസ്തകം, ജലം തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Continue Reading

Latest News

സോഷ്യൽ മീഡിയയിൽ വയറൽ ആയി ജൂനിയർ കുഞ്ചാക്കോ ബോബൻ

Published

on

സോഷ്യൽ മീഡിയയിൽ വയറൽ ആയി ജൂനിയർ കുഞ്ചാക്കോ ബോബൻ

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായതും അതിന്റെ സന്തോഷവും ആരാധകർ ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ സന്തോഷത്തോടെ ആഘോഷിച്ചതാണ്. കുഞ്ഞു പിറന്ന വിവരം ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഇന്നലെ ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

കുഞ്ഞിന്റെ ചിത്രവും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ചാക്കോച്ചന്റെ അമ്മ മോളി കുഞ്ചാക്കോ മകനെ എടുത്തു നിൽക്കുന്നതാണ് ചിത്രം.

Continue Reading

Latest News

ചാക്കോച്ചന് ആൺ കുഞ്ഞ് !

Published

on

ചാക്കോച്ചന് ആൺ കുഞ്ഞ് !

നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.

“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

Continue Reading

Updates

Latest News2 days ago

മധുരരാജയുടെ കിടിലൻ സക്‌സസ് ടീസർ റിലീസായി…മരണമാസ്സ്‌ ഐറ്റം തന്നെ…!

Latest News2 days ago

ടോവിനോ തോമസ്, ആസിഫ് അലി, പാർവതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഉയരെയുടെ കിടിലൻ ട്രെയിലർ കാണാം

Latest News2 days ago

കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച് മമ്മൂക്ക..! മധുരരാജയിലെ കലക്കൻ മേക്കിങ് വീഡിയോ കാണാം

Latest News2 days ago

ലൂസിഫറിലെ അവസാനത്തെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നു… ലൂസിഫറിന്റെ രണ്ടാം ഭാഗം സ്ഥിതീകരിച്ച് പുതിയ ക്യാരക്ടർ പോസ്റ്റർ

Latest News3 days ago

നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് മധുരരാജ ടീം…! ബോക്സോഫീസ് തുക്കിയടി തന്നെ..

Latest News3 days ago

ജൂണിലെ മനോഹരമായ വീഡിയോ ഗാനം റിലീസായി..വീഡിയോ കാണാം…

More Updates

Trending