Connect with us

Latest News

മമ്മൂട്ടി മലയാളികളുടെ മാത്രമല്ല, ഞങ്ങളുടേത് കൂടിയാണ്, ഇന്ത്യൻ സിനിമയുടേത് കൂടിയാണ്‌- പേരൻബ്‌ ഗോവ ചാലിച്ചിത്രമേളയിൽ നിന്നും

Published

on

മമ്മൂട്ടി മലയാളികളുടെ മാത്രമല്ല, ഞങ്ങളുടേത് കൂടിയാണ്, ഇന്ത്യൻ സിനിമയുടേത് കൂടിയാണ്‌- പേരൻബ്‌ ഗോവ ചാലിച്ചിത്രമേളയിൽ നിന്നും

പേരൻബ്‌ ഗോവ ചലച്ചിത്ര മേളയിലെ പ്രേക്ഷക സ്രീകാര്യത ഇതിനോടകം തന്നെ സിനിമ പ്രേമികൾക്കിടയിൽ ചർച്ചയായിട്ടുള്ളതാണ്, ചിത്രത്തിൻറെ പ്രദർശ്ശനത്തിനു ശേഷം അതി ഗംഭീരമായ പ്രേക്ഷക പ്രതികരണങ്ങളാണ് ഉണ്ടായിട്ടുള്ളത്, സോഷ്യൽ മീഡിയയിൽ സിനിമ പ്രേമികളെ കൊതിപ്പിക്കുന്ന സ്വാതി ബീന സതീശന്റെ ആസ്വാദന കുറിപ്പ് വായിക്കാം….

പേരൻപ്! Also entitled as “Resurrection” അഥവാ ഉയിർത്തെഴുന്നേൽപ്പ്!❤️

മികച്ച തമിഴ് സിനിമ, മികച്ച വരികൾ, മികച്ച ബാലതാരം എന്നിങ്ങനെ, മൂന്നു ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ “തങ്കമീൻകൾ” എന്ന സിനിമയുടെ സംവിധായകനായ റാമിന്റെ നാലാമത്തെ ചിത്രമാണ് “പേരൻപ്‌”!!! Spacticity ബാധിച്ച പതിന്നാല് വയസ്സുകാരി പാപ്പയുടെയും(സാധന) അവളുടെ അച്ഛനായ അമുദവന്റെയും(മമ്മൂട്ടി) കഥ പറയുന്നു ഈ തമിഴ് ചിത്രം!

ആദ്യത്തെ ചോദ്യം മമ്മൂക്കയോടാണ് “എന്തേ, ഇപ്പൊ വീണ്ടുമൊരു നാഷണൽ അവാർഡൊക്കെ വാങ്ങിയേക്കാമെന്നൊരു തോന്നൽ?”🤔 എവിടെ ആയിരുന്നെടോ മനുഷ്യാ ഇത്രയും നാൾ?❤️ പത്തേമാരിക്ക് ശേഷം മമ്മൂട്ടിയെന്ന അഭിനേതാവിന്റെ ഉജ്ജ്വലമായൊരു തിരിച്ചു വരവിന് വഴിയൊരുക്കിയ, റാം സർ, നിങ്ങൾക്കൊരുപാടൊരുപാട് നന്ദി😘.

IFFI (International Film Festival of India)ക്ക് ടിക്കറ്റ് കാലേക്കൂട്ടി ബുക്കെയ്തിട്ടു പോലും, മണിക്കൂറുകളോളം വരി നിന്നിട്ടാണ് അകത്തു കടക്കാനായത്. സിനിമയുടെ ഭൂരിഭാഗം പ്രേക്ഷകരും തമിഴരായിരുന്നു. ഈയൊരു സിനിമ കാണാൻ വേണ്ടി മാത്രം തമിഴ്‌നാട്ടിൽ നിന്ന് ഗോവക്കു വണ്ടി കേറി വന്നവർ. തമിഴ്മക്കളോടൊപ്പം ഒരു തമിഴ് സിനിമ കാണുന്നത് വേറിട്ടൊരു അനുഭവമാണെന്നത് പറയാതെ വയ്യ. മാസ്സ്-മസാലപ്പടങ്ങൾ മാത്രമല്ല, ജീവിതഗന്ധിയായ, ഒരു പുഴ പോലെ ശാന്തമായൊഴുകുന്ന പേരൻപ് പോലുള്ള ചലച്ചിത്രങ്ങളും അവർ നെഞ്ചോടു ചേർക്കുന്നു എന്നതിന് തെളിവാണ്, തീയേറ്ററിലുടനീളം നീണ്ടു നിന്ന കയ്യടി.

ഡയറക്ടറും, പ്രൊഡ്യൂസറും ഉൾപ്പെടെ, സാധന എന്ന മിടുക്കിക്കുട്ടിയുമുണ്ടായിരുന്നു സിനിമ കാണാൻ പ്രേക്ഷകരോടൊപ്പം.

മമ്മൂട്ടിയുടെ ഉള്ളുതൊടുന്ന ശബ്ദത്തിലൂടെ, പ്രകൃതിയുടെ 12 ഭാവങ്ങളെ, പാപ്പയുടെയും അമുദവന്റെയും ജീവിതവുമായി ഇഴ ചേർത്ത് , 12 അദ്ധ്യായങ്ങളിലായാണ് സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തെ, അതിന്റെ അതേ പാരുഷ്യത്തോടെ, നന്മയോടെ, സ്നേഹത്തോടെ, കയ്യൊതുക്കത്തോടെ വരച്ചിട്ടിരിക്കുന്നു സംവിധായകൻ❤️! ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കി, മാറിനിന്ന് സഹതപിക്കാനേ നമുക്കറിയൂ, അവരുടെ മാതാപിതാക്കൾ കടന്നു പോകുന്ന മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കുക പോലുമസാധ്യമാണ്. തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറിയെങ്കിലും കണ്ണ് നനഞ്ഞത്‌ ഒന്നോ രണ്ടോ തവണ മാത്രമാണ്. ജീവിതത്തിൽ കണ്ണീരിനൊരു സ്ഥാനവുമില്ലെന്ന് തന്നെയാണ് സിനിമ അടിവരയിടുന്നതും😊.
“Nature create everyone differently, but we treat them equally!” എന്ന സംവിധായകന്റെ തന്നെ വാക്കുകളിലൊതുക്കുകയാണ് ഞാൻ സിനിമയെ😑.

എത്ര പുരോഗമനം പറഞ്ഞാലും ചില യാഥാർഥ്യങ്ങൾ നമ്മൾക്കു ദഹിക്കാനിത്തിരി ബുദ്ധിമുട്ടാണ്. അത്തരം വിഷയങ്ങളെ തന്മയത്തത്തോടെ അഭിനയിച്ചു കാണിക്കാൻ തയ്യാറായ മനസ്സുണ്ടല്ലോ, മമ്മൂക്കാ…നിങ്ങളൊരു തികഞ്ഞ അഭിനേതാവാണെന്നതിന് വേറെ തെളിവുകളൊന്നും വേണ്ട❤️. നിറഞ്ഞ കയ്യടികൾക്കു ശേഷമുള്ള ചർച്ചയിൽ, സംവിധായകന്റെ വാക്കുകളിങ്ങനെ “മമ്മൂട്ടിയുടെ അമരം പോലുള്ള ചിത്രങ്ങൾ ഒരുപാട് കണ്ടൊരാളാണ് ഞാൻ. ഈ തിരക്കഥയെഴുതുമ്പോൾ അമുദവനായി മമ്മൂട്ടി മാത്രമായിരുന്നു എന്റെ മനസ്സിൽ.” തുടർന്നുണ്ടായ, “മമ്മൂട്ടി മലയാളികളുടെ മാത്രമല്ല, ഞങ്ങളുടേത് കൂടിയാണ്, ഇന്ത്യൻ സിനിമയുടേത് കൂടിയാണെന്ന” തമിഴ്മക്കളുടെ പൊതുപ്രസ്താവനക്ക് കയ്യടിക്കാതിരിക്കായില്ല☺️.

സാധന, മോളെ…എന്ത് പറയാനാണ്! “തങ്കമീൻകൾ” എന്ന സിനിമയിലെ, മികച്ച ബാലതാരത്തിനുള്ള, നാഷണൽ അവാർഡിന് ശേഷം, ദേ അടുത്തത്😍! “You did it wonderfully” എന്ന് പറഞ്ഞു, ആ കൈ പിടിച്ചു കുലുക്കുമ്പോഴും വാക്കുകളൊന്നും കിട്ടുന്നുണ്ടായില്ല പറയാൻ. ഒരു സീനിൽ പോലും ആ കയ്യോ കാലോ, ചേഷ്ടകളോ മാറി പോയതായി തോന്നിയില്ല. അമുദവന്റെ പാപ്പയായി ജീവിക്കുകയായിരുന്നു സിനിമയിലൂടെ നീളം. സിനിമ കഴിയുമ്പോൾ “സാധന” എന്ന പേര് “മമ്മൂട്ടി” എന്ന പേരിനോളം തന്നെ കയ്യടി ഏറ്റുവാങ്ങുമ്പോഴറിയാം ആ അഭിനയമികവ്❤️. അഭിനേത്രി എന്ന നിലയിൽ അഞ്ജലി അമീറിന്റെ നല്ലൊരു തുടക്കമാണ് “മീര” എന്ന കഥാപാത്രമെന്നതും പറയാതെ വയ്യ😊.

അമുദവനും, അമുദവന്റെ പാപ്പയും മനസ്സിൽ കേറി ഇരിപ്പാണ്. ഇറങ്ങിപ്പോകുന്നേയില്ല. പ്രത്യാശയുടെ തിരിനാളങ്ങൾ തെളിഞ്ഞു നിൽക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നതെങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം, സ്നേഹത്തിൽ പൊതിഞ്ഞു പിടിച്ച വലിയൊരു നോവാണ് പേരൻപ്!❤️

Latest News

ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ നയൻതാരയ്ക്ക് എന്ത് യോഗ്യത- രാധ രവി

Published

on

ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ നയൻതാരയ്ക്ക് എന്ത് യോഗ്യത- രാധ രവി

നയൻതാരയ്ക്കെതിരെ കടുത്ത സ്ത്രീ വിരുദ്ധ വിവാദ പരാർശങ്ങളുമായി തമിഴ് നടൻ രാധാരവി. നയൻതാരയുടെ പുതിയ ചിത്രമായ കൊലൈയുതിർ കാലത്തിന്റെ ഇന്നലെ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയാണ് രാധാ രവിയുടെ വിവാദ പരാമർശങ്ങൾ.

നയൻതാരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നു വിളിക്കുന്നതിനെതിരെയാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്. അത്തരം വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരുകയുള്ളുവെന്നും ‘പുരട്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനികാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ ആളുകളുമായൊന്നും നയന്‍ താരയെ താരതമ്യപ്പെടുത്തരുത്,’ രാധാ രവി പറഞ്ഞു.

നയന്‍താരയുടെ വ്യക്തി ജീവിതത്തെ പരാമർശിച്ചു കൊണ്ടാണ് പിന്നീട് രാധാരവിയുടെ ആക്രമണം. ‘എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാര്‍ ആയിരുന്നു സീതയുടെ വേഷം ചെയ്തിരുന്നത്. ഇന്ന് ആര്‍ക്കും സീതയായി അഭിനയിക്കാം’.

സംഭവത്തെക്കുറിച്ച് തമിഴ് നടീനടന്മാരുടെ സംഘടനയായ നടികർ സംഘം ഇരുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല.

Continue Reading

Latest News

വിക്കും പാറ പൊട്ടിക്കലുമായി വളർന്ന കിട്ടിക്കാലം ! പാരഡി ഗാനങ്ങളുടെ രാജകുമാരൻ മുതൽ ഹിറ്റ് മേക്കർ വരെയായ നാദിർഷയുടെ കഥ അറിയുക തന്നെ വേണം

Published

on

വിക്കും പാറ പൊട്ടിക്കലുമായി വളർന്ന കിട്ടിക്കാലം ! പാരഡി ഗാനങ്ങളുടെ രാജകുമാരൻ മുതൽ ഹിറ്റ് മേക്കർ വരെയായ നാദിർഷയുടെ കഥ അറിയുക തന്നെ വേണം

കുടുംബം പൊട്ടുന്നതിന് പതിനെട്ടാം വയസ്സിൽ പാറപൊട്ടിക്കാൻ ഇറങ്ങിയതാണ് നാദിർഷ. എട്ടാംക്ലാസ് വരെ വിതരണം സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. കോളേജിൽ എത്തുംവരെ പാട്ടു പോയിട്ട് കത്തുപോലും എഴുതിയിരുന്നില്ല. കാലം മനുഷ്യനെ മാറ്റുന്നത് എങ്ങനെയാണ് എന്നറിയണമെങ്കിൽ നാദിർഷയുടെ ജീവിതകഥ കേൾക്കണം.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നാദിർഷയുടെ പിതാവിൻറെ മരണം. മൂന്ന് അനിയന്മാരും സഹോദരിയും മാതാവും അടങ്ങുന്ന കുടുംബത്തിന് ഭാരം അങ്ങനെ അദ്ദേഹത്തിൻറെ തോളിലായി. കഴിക്കാൻ ആഹാരമോ ധരിക്കാൻ വസ്ത്രങ്ങളോ ഇല്ലത്ത അവസ്ഥ. ബന്ധുക്കളുടെ പഴയ വസ്ത്രങ്ങൾ വാങ്ങി വരെ ധരിച്ചിരുന്നു പിതാവ് മരിച്ചപ്പോൾ കാർബോർഡം യൂണിവേഴ്സിറ്റിയിൽ അദ്ദേഹത്തിൻറെ ജോലി നാദിർഷക്ക് ലഭിച്ചു. പതിനെട്ടാം വയസ്സിൽ എട്ടുകിലോ ഉള്ള ചുറ്റികകൊണ്ട് പാറപൊട്ടിക്കൽ ആയിരുന്നു പണി. പകൽ കോളേജിലും വൈകീട്ട് ജോലിക്ക് പോകും .പൊട്ടിച്ച് പാറക്കഷണങ്ങൾ കൂടുമ്പോൾ നേരമ്പോക്കിന് കൂട്ടുകാരെ കളിയാക്കാനാണ് ആദ്യമായി പാരഡിഗാനങ്ങൾ സൃഷ്ടിച്ചത്.

അതുവരെ ഒരു വരി പോലും കുറിക്കാത്ത നാദിർഷ എഴുതിത്തുടങ്ങി. ഗാനമേള മിമിക്രി അങ്ങനെ പോകാൻ തുടങ്ങി. അപ്പോഴേക്കും അത്ഭുതമെന്ന് പോലെ നാദിർഷയുടെ വിക്കും അപ്രതീക്ഷിതമായി. “ജീവിതത്തിൽ കഷ്ടപ്പെടുന്ന ഇവൻ എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ എന്ന് ദൈവത്തിനു തോന്നിക്കാണും” ചിരിയായോടെ നാദിര്ഷതന്നെയാണ് ഇത് പറഞ്ഞത്. കുറേക്കാലം കഴിഞ്ഞപ്പോൾ പാറപൊട്ടിക്കൽ ഇൽ നിന്ന് പ്രമോഷൻ നാദിർഷക്ക് കിട്ടി. മെഷീൻ ജോലിയായി രണ്ട് ഷിഫ്റ്റ് ജോലിക്ക് ശേഷം പിറ്റേന്ന് ഗാനമേളയ്ക്കും മിമിക്രിക്കും പോകുമായിരുന്നു. അക്കാലത്ത് ഉറക്കം സ്വപ്നം മാത്രമായിരുന്നു. 25 വയസ്സ് വരെ ദിവസം ഒന്നോ രണ്ടോ മണിക്കൂർ ആണ് അദ്ദേഹം ഉറങ്ങിയിരുന്നത്.

ആ നാദിർഷ ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ്. മിമിക്രി അവതരിപ്പിക്കുക മാത്രമല്ല ഗംഭീരമായി പാടുകയും ചെയ്യും. പാരഡി ഗാനങ്ങളുടെ രാജകുമാരൻ! എന്തും എപ്പോൾ വേണമെങ്കിലും എഴുതാൻ റെഡി.

Continue Reading

Latest News

ഇത് താൻടാ ലാലേട്ടൻ ! ഇവിടെ ലുക്കും ഉണ്ട് വർക്കുമുണ്ട് !

Published

on

ഇത് താൻടാ ലാലേട്ടൻ ! ഇവിടെ ലുക്കും ഉണ്ട് വർക്കുമുണ്ട് !

സോഷ്യൽ മീഡിയയിൽ ഒരിക്കൽകൂടി തരംഗമാകുകയാണ് മലയാളത്തിൻറെ പ്രിയനടൻ മോഹൻലാൽ. ജിംനേഷ്യത്തിൽ വർക്ക് ചെയ്യുന്ന തന്നെ പുതിയ ചിത്രങ്ങൾ കൊണ്ടാണ് മോഹൻലാൽ ഇപ്പോൾ ഫേസ്ബുക്കിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന അസാമാന്യ മെയ്‌വഴക്കം കൊണ്ട് എന്നും മലയാളികളെ വിസ്മയിപ്പിച്ച നടനാണ് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ, അഭിനയത്തിൽ ആയാലും ശരീരഭാഷയിൽ ആയാലും അനായാസമായിഉള്ള വഴക്കം ആരെയും അത്ഭുതപ്പെടുത്തുന്നു.

ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രത്തിലൂടെ ശരീരഭാരം മുഴുവനായും കുറച്ച് മോഹൻലാൽ പ്രേക്ഷകരെ മുന്നിൽ അമ്പരപ്പിച്ചിരുന്നു. മോഹൻലാലും മകൻ പ്രണവ് മോഹൻലാലും തമ്മിലുള്ള വർക്കൗട്ട് ചിത്രങ്ങളും കായംകുളം കൊച്ചുണ്ണി സ്റ്റിൽസും എല്ലാം ഇതിനുമുമ്പ് മോഹൻലാലിൻറെ മെയ്വഴക്കത്തെത്തെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്തതാണ്. ആ നിരയിലേക്കാണ് ഇന്ന് പുറത്തിറങ്ങിയ പുതിയ ചിത്രവും ഇടംപിടിച്ചിരിക്കുന്നത്. ജിം മാസ്റ്റർക്കൊപ്പം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രമാണ് ഫേസ്ബുക്ക് വഴി മോഹൻലാലെന്ന് പുറത്തുവിട്ടത്.

മരിക്കാർ അറബിക്കടലിലെ സിംഹം എന്ന പ്രിയദർശൻ ചിത്രം പൂർത്തിയായ മോഹൻലാൽ ഇനി അടുത്തതായി അഭിനയിക്കാൻ ഇരിക്കുന്ന ചിത്രം ഇട്ടിമാണി ആണ്. ഏതു ചിത്രത്തിനു വേണ്ടിയാണ് ഈ മേക്കോവർ എന്നൊന്നും മോഹൻലാൽ പുറത്തുവിട്ടിട്ടില്ല അതിനിടെ ഒരു ലൈവ് നാടകം ചെയ്യണമെന്നും മോഹൻലാൽ ആഗ്രഹം അറിയിച്ചിരുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷകൾ ഓടിയും പ്രതീക്ഷകളോടെയും കാത്തിരിക്കുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ തിയേറ്ററുകളിൽ എത്തി അടുത്ത വാരം റിലീസ് ചെയ്യുവാൻ ഒരുങ്ങുകയാണ്

Continue Reading

Updates

Trending