Connect with us

gallery

മധുരരാജയുടെ സെറ്റിൽ പേരൻപിന്റെ വിജയം ആഘോഷിച്ച് മമ്മൂക്ക

Published

on

ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടി ഏറെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ പേരന്‍പ് വലിയ വിജയമായി പ്രദർശനം തുടരുകയാണ്. തീയറ്ററുകളുടെ എണ്ണം കൂട്ടുകയും ഷോ കളുടെ എണ്ണം കൂട്ടുകയും ചെയ്തിരുന്നു. പേരന്പ് ആരാധകരും സിനിമ ലോകവും ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പേരന്പിന്റെ വിജയം മമ്മൂട്ടി മധുരരാജയുടെ സെറ്റിൽ ആഘോഷിക്കുക ഉണ്ടായി ചിത്രങ്ങൾ കാണാം


റാം സംവിധാനം ചെയ്ത പേരന്‍പ് ഇതിനോടക നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രേക്ഷക-നിരൂപക പ്രശംസ നേടിയതാണ്.ദേശീയ അവാര്‍ഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും പേരന്‍പിനുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.

Continue Reading

gallery

അതീവ ഗ്ലാമർ ലുക്കിൽ പട്ടം പോലെ നായിക മാളവിക മോഹനൻ;വീഡിയോ വൈറലാകുന്നു

Published

on

അതീവ ഗ്ലാമർ ലുക്കിൽ പട്ടം പോലെ നായിക മാളവിക മോഹനൻ;വീഡിയോ വൈറലാകുന്നു
പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ മാളവിക എത്തിയിരുന്നു..


ലാക്‌മേ ഫാഷന്‍ വീക്കിന്റെ റാംപില്‍ സൂപ്പര്‍ ഹോട്ട് മോഡലായി സിനിമ താരവും, ഛായാഗ്രഹകന്‍ കെ.യു മോഹനന്റെ മകളുമായ മാളവിക മോഹനന്‍. ഡിസൈനര്‍ വിനു രോഹിത്തിന്റെ ഡിസൈന്‍ വസ്ത്രം ധരിച്ചാണ് മാളവിക ഫാഷന്‍ വീക്കില്‍ എത്തിയത്. പ്രമുഖരടക്കം അനേകം ആളുകള്‍ മാളവികയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.ഓഗസ്റ്റ് 21 മുതല്‍ ആരംഭിച്ച ഫാഷന്‍ വീക്കില്‍ കത്രീന കൈഫ്, ഖുശി കപൂര്‍, കരിഷ്മ കപൂര്‍, സോഫി ചൗദരി എന്നിവർ അടക്കം ഒട്ടേറെ ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഫാഷന്‍ ലോകത്തെ ഏറ്റവും പ്രൗഢ ഗംഭീരമായ ചടങ്ങായ ലാക്‌മേ ഫാഷന്‍ വീക്കിലെ പ്ലാറ്റ്‌ഫോമിനെ ഉപയോഗിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മാളവിക പറഞ്ഞു.

Continue Reading

gallery

താര ശോഭയിൽ അമ്പിളി ഓഡിയോ ലോഞ്ച്..! ചിത്രം ഈ വെള്ളിയാഴ്ച മുതൽ തീയറ്ററുകളിൽ

Published

on

താര ശോഭയിൽ അമ്പിളി ഓഡിയോ ലോഞ്ച്..! ചിത്രം ഈ വെള്ളിയാഴ്ച മുതൽ തീയറ്ററുകളിൽ
റിലീസ് ചെയ്ത് നാളുകൾക്ക് ശേഷവും പ്രേക്ഷകരുടെ ഹൃദയത്തില്‍ നൊമ്പരം അവശേഷിപ്പിക്കുന്ന സിനിമയാണ് ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി. ടൊവിനോ തോമസിനെ നായകനായി ഉയര്‍ത്തിയ ഗപ്പിക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് ജോണ്‍പോള്‍.സൗബിൻ ഷഹീർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് അമ്പിളി.മലയാളത്തിന് ഒരു പിടി പുതുമയുള്ള സിനിമകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവരാണ് നിര്‍മ്മാതാക്കള്‍… ക്ളീൻ u സർട്ടിഫിക്കറ്റുമായി അമ്പിളി ആഗസ്റ്റ് 9 മുതൽ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും..ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു..ചിത്രങ്ങൾ കാണാം

Continue Reading

gallery

കാലിഫോർണിയയിൽ അവധിയാഘോഷിച്ച് മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

Published

on

കാലിഫോർണിയയിൽ അവധിയാഘോഷിച്ച് മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ മാളവിക എത്തിയിരുന്നു..ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുന്നത്.കാലിഫോർണിയയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്ക് വെച്ചത്

Continue Reading

Updates

Trending