Connect with us

Events

പേളി മാണിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം

Published

on

Events

സെലിബ്രിറ്റി ക്രിക്കറ്റ് ഓൺലൈൻ പ്രീമിയർ ലീഗ് മൂന്നാം ദിവസത്തിലേക്ക്

Published

on

സെലിബ്രിറ്റി ക്രിക്കറ്റ് ഓൺലൈൻ പ്രീമിയർ ലീഗ് മൂന്നാം ദിവസത്തിലേക്ക്

സിനിമ മിമിക്രി മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് പൂർണമായ വിജയ് സൂപ്പറും പൗർണമിയും അവതരിപ്പിക്കുന്ന ഓൺലൈൻ പ്രീമിയർ ലീഗ് 2019 മൂന്നാം ദിവസത്തിലേക്ക് കൊച്ചി കളമശ്ശേരി സെൻറ് പോൾസ് ക്രിക്കറ്റ് മൈതാനത്ത് നടന്നു വരുന്നു. ഞായറാഴ്ച പ്രശസ്ത സിനിമാതാരങ്ങളായ വിനയ് ഫോർട്ടും ശ്രിദ്ധയും ഉദ്ഘാടനംചെയ്ത ടൂർണമെന്റിൽ ഇന്നലെ നാല് മത്സരങ്ങളാണ് നടന്നത്.

രാവിലെ നടന്ന ആദ്യ മത്സരത്തിൽ മാസ്റ്റർ ബ്ളാസ്റ്റേഴ്‌സും ഡാൻസ് മാസ്റ്റേഴ്‌സും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത മാസ്റ്റർ ബ്ളാസ്റ്റേഴ്‌സ് നിശ്ചിത 15 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൻസ് എടുത്തപ്പോൾ ഡാൻസ് മാസ്റ്റേഴ്സ് ഇലവൻ 15 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 80 രൻസ് എടുക്കാനെ സാധിച്ചുള്ളൂ.
കേരള ഡയറക്ടേഴ്‌സും ഓണലൈൻ ഫൈറ്റ് റൈഡേഴ്‌സും തമ്മിൽ ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തിൽ 142 രൻസ് കേരള ഡയറക്ടേഴ്‌സും എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓണലൈൻ റൈഡേഴ്‌സ് 88 രൻസിന് ഓൾ ഔട്ട് ആവുകയായിരുന്നു. മത്സരത്തിൽ ശ്യാം മോഹൻ ഹാട്രിക്ക് ഉൾപ്പെടെ നാല് വിക്കറ്റുകൾ നേടിയിരുന്നു.


മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സുവി സ്‌ട്രൈക്കേഴ്‌സ് 49 റൺസിന്‌ ആൾ ഔട്ട് ആയപ്പോൾ മാ ഫൈറ്റ് റൈഡേഴ്‌സ് 5 ഓവറിൽ 10 വിക്കറ്റിന് ലക്ഷ്യം കണ്ടു, മത്സരത്തിൽ സാജു നവോദയ(പാഷാണം ഷാജി) ആണ് മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരം നേടിയത്. ടൂർണമെന്റിലെ ആദ്യ 5 വിക്കറ്റ് നേട്ടവും സാജു നവോദയ സ്വന്തമാക്കി.
നാലാം മത്സരത്തിൽ 98 രൻസ് നേടിയ ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സിനെതിരെ ടെലിവിഷൻ ടൈഗേഴ്‌സ് 12 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. BCCI പാനലിൽ ഉള്ള അംബയേഴ്‌സ് ആയ വികാസ്, അഖിൽ എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.


മൂന്നാം ദിവസത്തെ മത്സരങ്ങൾ രാവിലെ 7:30 മുതൽ തുടങ്ങും, നാളെയാണ് ഫൈനൽ. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.

Continue Reading

Events

സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് ആയ ഓൺലൈൻ പ്രീമിയർ ലീഗിന് കൊച്ചിയിൽ തുടക്കം

Published

on

സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് ആയ ഓൺലൈൻ പ്രീമിയർ ലീഗിന് കൊച്ചിയിൽ തുടക്കം

മലയാളസിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെൻറ്ആയ ഓൺലൈൻ മീഡിയ അസോസിയേഷൻ നടത്തുന്ന “വിജയ് സൂപ്പറും പൗർണമിയും ഓൺലൈൻ പ്രീമിയർലീഗിന്” കൊച്ചിയിൽ തുടക്കമായി. പ്രശസ്ത സിനിമാ താരങ്ങളായ ശ്രദ്ധയും വിനയ് ഫോർട്ടും ആണ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തത്.

ഫെബ്രുവരി 3 4 5 6 തീയതികളിലായി കളമശ്ശേരി സെൻറ് പോൾസ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടൂർണമെൻറ് നടത്തിവരുന്നത് പ്രവേശനം തീർത്തും സൗജന്യമാണ്. സിനിമ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്സ് ഇലവന്‍, കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്സ്, മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, മില്ലേനിയം സ്റ്റാര്‍സ്, ഓണലൈൻ ഫൈറ്റ് റൈഡേഴ്‌സ് , മാ ഫൈറ്റേഴ്‌സ്,
വെള്ളിത്തിര മിക്സഡ് ഇലവൻ, സുവി സ്ട്രൈക്കേഴ്സ്, ക്ലബ് ടീം പ്രൊഡ്യൂസേഴ്സ്, മെലഡി ഹീറോസ്, ടെലിവിഷൻ ടൈഗേഴ്സ് എന്നീ പ്രമുഖ 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സിനിമ, മിമിക്രി, മാധ്യമ, സംഗീത രംഗത്തെ ടീമുകളാണ് കളിക്കാനെത്തുന്നത്. യുവസംവിധായകര്‍ അണിനിരക്കുന്ന കേരള ഡയറക്ടേഴ്സ് ഇലവനെ നയിക്കുന്നത് സജി സുരേന്ദ്രനാണ്.

ചലച്ചിത്രതാരം ഷാജു നവോദയ (പാഷാണം ഷാജി) ആണ് മാ ഫൈറ്റേഴ്‌സിന്റെ നായകന്‍. പ്രകാശ് ബാബുവിന്റെ കീഴിലാണ് മ്യൂസിക് ചലഞ്ചേഴ്സ് ഇറങ്ങുന്നത്. സംവിധായകന്‍ ആശോക് നായരാണ് മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സിന്റെ നായകന്‍. ഓൺലൈൻ ഫൈറ്റ് റൈഡേഴ്‌സിനെ നയിക്കുന്നത് ലില്ലി സിനിമയുടെ സംവിധായകൻ പ്രശോഭ് വിജയൻ ആണ്,നിർമ്മാധകളുടെ ക്രിക്കറ്റ് ടീം ആയ ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സിനെ സുദീപ് കാരാട്ട് നയിക്കുമ്പോൾ ഉണ്ണി ശിവപാലിന്റെ നേതൃത്ത്വത്തിൽ വെള്ളിത്തിര മികസ്ഡ് ഇലവനും, ഡോക്ടർ സുവീദ് വിൽസന്റെ കീഴിൽ സുവി സ്‌ട്രൈക്കേഴ്‌സും നിസാം അലി നയിക്കുന്ന ടെലിവിഷൻ ടൈഗേഴ്‌സും ഇറങ്ങുന്നു.

രാവിലെ 7:30 മുതൽ ആണ് നിശ്ചിത 15 ഓവറുകൾ ഉള്ള മത്സരങ്ങൾ ആരംഭിക്കുന്നത്.

Continue Reading

Events

സംഗീത ചക്രവർത്തി എ.ആർ റഹ്മാന്‍ ഇന്ന് അൻബത്തി രണ്ടാം പിറന്നാൾ

Published

on

സംഗീത ചക്രവർത്തി എ.ആർ റഹ്മാന്‍ ഇന്ന് അൻബത്തി രണ്ടാം പിറന്നാൾ

എ ആര്‍ റഹ്മാന് ഇന്ന് അംബത്തി രണ്ടാം പിറന്നാള്‍. സംഗീതത്തിന്‍റെ വിവിധ മേഖലകളില്‍ പകരം വെക്കാനാകാത്ത പ്രതിഭയായി വളര്‍ന്നുകഴിഞ്ഞ റഹ്മാന്‍ സംഗീത സംവിധായകന്‍റെ കുപ്പായം അണിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞിരുന്നു

സംഗീതസംവിധായകന്‍ ആര്‍ കെ ശേഖരിന്റെ മകനാണ് റഹ്മാൻ. പിതാവിന്റെ മരണത്തോടെ 1989ല്‍ എ അര്‍ റഹ്മാന്റെ കുടുംബം ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു. ആ കാലത്ത് അദ്ധേഹം പി എസ് ബി ബി യില്‍  വിദ്യാര്‍ത്ഥിയായിരുന്നു. ആദ്യകാലങ്ങളില്‍ ശിവമണി, ജോണ്‍ അന്തോണി, രാജ തുടങ്ങിയ സുഹൃത്തുക്കള്‍ക്കൊപ്പം റൂട്ട്‌സ് പോലെയുള്ള ട്രൂപ്പുകളില്‍ കീബോര്‍ഡ് വായനക്കാരനായും ബാന്‍ഡുകള്‍ സജ്ജീകരിക്കുന്നതിലും പ്രവര്‍ത്തിച്ചിരുന്നു. പതിനൊന്നാം വയസ്സില്‍ ക്രോസ്‌ബെല്‍റ്റ് മണിയുടെ പെണ്‍പട എന്ന ചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിര്‍വ്വഹിച്ചു. 1992ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിര്‍വ്വഹിച്ചു.1992ല്‍ പ്രദര്‍ശനത്തിനെത്തിയ റോജാ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാലോകത്ത് അദ്ധേഹം ശ്രദ്ധേയനായത്. ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളില്‍ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് തന്നെ 2009ലെ ഓസ്‌ക്കാര്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഓസ്കാര്‍ അവാര്‍ഡ് നിര്‍ണയ സമിതിയിലേക്കും റഹ്മാനെ തിരഞ്ഞെടുത്തിട്ടുണ്ട്. സംഗീതരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഭാരതസര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെമിസിസി അവെന്യൂ എന്ന റോക്ക് ഗ്രൂപ്പിന്റെ സ്ഥാപകനാണ്.

Continue Reading

Updates

Trending