പറന്നുയർന്ന് പഞ്ചവർണതത്ത റിവ്യൂ വായിക്കാം

0

മിനിസ്‌ക്രീനിലെ സൂപ്പർതാരം രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രാമാണ് പഞ്ചവർണതത്ത.ചിത്രത്തിലെ ജയറാമിന്റെ വ്യത്യസ്തമായ വേഷവും രൂപവും ഭാഷയുമെല്ലാം ചര്‍ച്ചയായിട്ടുണ്ട്. മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയായാണ് ജയറാം ഈ ചിത്രത്തിലെത്തുന്നത്. രാഷ്ട്രീയക്കാരന്റെ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബന്‍ ആദ്യമായി എം.എല്‍.എയായെത്തുന്ന ചിത്രമാണിത്.Image result for panjavarna thatha

സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിചിരിക്കുനത് . രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അനുശ്രീ, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങളായി എത്തിയത്.Image result for panjavarna thatha

അഭിനയജീവിതത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്ര, ജയറാം എന്ന നടനെ മറ്റൊരു രീതിയിൽ കാണാം എന്നുള്ളത് ആണ് പഞ്ചവർണതത്ത മുന്നോട്ട് വെച്ച ഏറ്റവും വലിയ പരീക്ഷണം. പക്ഷികളെയും മൃഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സിനിമ ഈ അടുത്ത കാലത്തൊന്നും മലയാള സിനിമയിൽ സംഭവിച്ചിട്ടില്ല. ആ ഒരു കൗതുകവും സിനിമയ്ക്ക് സഹായകമായി.

ഇന്നത്തെ സമൂഹത്തിലെ പല കാര്യങ്ങളെയും ആക്ഷേപഹാസ്യ രൂപത്തിൽ തന്നെ പഞ്ചവർണതത്ത ചർച്ച ചെയ്യുന്നത് അഭിനന്ദനാർഹമായ വസ്തുതയാണ്. വിവാഹമെന്ന പേരിൽ കാട്ടിക്കൂട്ടുന്ന ധൂർത്തുകളെ പരിഹസിച്ചാണ് ചിത്രം തുടങ്ങുന്നത് തന്നെ. നഴ്സുമാരുടെ പ്രശ്നങ്ങളോടുള്ള സർക്കാരിന്റെ സമീപനം,

ഒരു കാരണവുമില്ലാതെ നടത്തുന്ന ഹർത്താലുകൾ എന്നിങ്ങനെ എല്ലാ സമകാലീന പ്രശ്നങ്ങളെയും ആഴത്തിൽ അല്ലെങ്കിലും കുറിക്ക് കൊള്ളുന്ന രീതിയിൽ തന്നെ അവതരിപ്പിക്കുവാൻ സംവിധായകൻ എന്ന നിലയിൽ പിഷാരടിക്ക് സാധിച്ചു. മിനിസ്ക്രീനിലും എന്നും കാണുന്ന മിമിക്രി ലോകത്തെ പല നടൻമാരെയും ബിഗ് സ്ക്രീനിലും കാണാൻ സാധിച്ചു.

എം ജയചന്ദ്രനും നാദിർശയും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയ ഗാനങ്ങൾ അതിമനോഹരങ്ങളാണ്. അതുപോലെ ഔസേപ്പച്ചൻ ഈണമിട്ട പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ ആസ്വാദനത്തിൽ നിര്‍ണ്ണായക സ്ഥാനം വഹിച്ചു അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതം

കുടുംബപ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് മറ്റൊരു മികച്ച കുടുംബ ചിത്രം തന്നെയാണ്

Share.