Connect with us

Latest News

തിരിച്ചു വരവ് ചിരിപ്പിച്ച് യമണ്ടനാക്കി കുഞ്ഞിക്ക…! ഒരു യമണ്ടൻ പ്രേമകഥ റിവ്യൂ വായിക്കാം

Published

on

566 ദിവസങ്ങൾക്ക് ശേഷം പ്രദർശനത്തിന് എത്തിയ ദുൽഖർ സൽമാൻ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ്.ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ്.ബിജോയ് നമ്പ്യാര്‍ ഒരുക്കിയ സോളോയാണ് ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം..ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലെത്തിയ ചിത്രത്തെ വളരെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.ഒരു കംപ്ലീറ്റ് മസാല സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യം വച്ചാണ് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ ഏറെ ശ്രദ്ധ ആകർഷിച്ച ഒന്നാണ്..”ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ” എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈൻ…

ഒരു ഗ്രാമ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ കൊമ്പനായിൽ ജോൺ സാറിന് ഒരു മകൻ പിറക്കുന്നത് കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. വിദ്യാഭ്യാസവും സമ്പത്തും ഉള്ള ആ നാട്ടിലെ ഏക കുടുംബമായ കൊമ്പനയിൽ തറവാട്ടിലെ മൂത്ത മകൻ ലല്ലു (ദുൽഖർ സൽമാൻ! ചിത്രത്തിൽ നായകൻ പേര് അല്പം സസ്പെൻസ് ആണ്) സ്വന്തം ഇഷ്ടപ്രകാരം അല്പം നൊസ്റ്റാൾജിയയുടെ പിൻബലത്തിൽ ജീവിക്കുന്നയാളാണ്. സമ്പന്ന കുടുംബത്തിൽ പിറന്നിട്ടും പെയിൻറിങ് പണി ചെയ്ത് ചാവേറുകൾ( ലല്ലുവിന്റെ സുഹൃത്തുക്കൾ) ഇറങ്ങിനടപ്പ്. നാട്ടിലെ പെൺകുട്ടികൾക്ക് എല്ലാം കല്ലുവിനെ ഇഷ്ടമാണെങ്കിലും തന്നെ മനസ്സിന് ഒരു പെൺകുട്ടിയെ കണ്ടെത്തുകയാണ് ലല്ലുവിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള ലല്ലുവിനെയും സുഹൃത്തുക്കളുടെയും യാത്രയാണ് ചിത്രത്തിലെ കഥാവൃത്തം

.ഒരു ആഘോഷ കോമഡി ചിത്രം , ചിരി കൊണ്ടും നുറുങ്ങ് സെന്റിമെന്സ് കൊണ്ടും കളർ ഫുൾ ആയി ഒരുക്കി എടുത്ത ഒന്ന്..ഒരു സാധാരണ കഥ ആദ്യാവസാനം വരെ പ്രതീക്ഷിക്കുന്ന വഴികളിലൂടെ തന്നെ നീങ്ങുന്ന ഒന്ന്.പക്ഷെ പ്രേക്ഷകർ എവിടെ ചിരിക്കും കരയും വികാരം കൊള്ളും എന്നറിഞ്ഞു പണിയുന്ന ഇവരുടെ തിരക്കഥ മേന്മ തന്നെയാണ്.

ദുൽഖർ ,സലിം കുമാർ ,വിഷ്ണു ഉണ്ണികൃഷ്ണൻ , സൗബിൻ എന്നിവർ ചേർന്നപ്പോൾ ഉണ്ടായ കെമിസ്ട്രി തന്നെയാണ് എടുത്തു പറയേണ്ടത് .4 പേരുടെയും എനിർജറ്റിക്ക് പെർഫോമൻസ് തന്നെയായിരുന്നു ആകർഷക ഘടകം… വിഷ്ണു ഉണ്ണികൃഷ്ണനോട് ഒരു പ്രത്യക ഇഷ്ടം തോന്നിപ്പോകും.നായികമാർക്ക് സ്ക്രീൻ സ്‌പേസ് കുറവാണേലും നല്ല പ്രകടനങ്ങൾ ആയിരുന്നു.കുറഞ്ഞ സമയം കൂടുതൽ സ്‌കോർ ചെയ്തു സൂരജ് വെഞാറൻമൂടും നിറഞ്ഞു നിന്നു.ദിലീഷ് പോത്തനും ഞെട്ടിക്കുന്ന പ്രകടനാം തന്നെ കാഴ്ചവച്ചു .ബിബിൻ ജോർജും നല്ലൊരു പ്രകടനം തന്നെ കാഴ്ചവച്ചു.

നദിർഷയുടെ ഫെസ്റ്റീവ് ഗാനങ്ങൾ കൊണ്ടും ചിരി വിരുന്നുകൾ കൊണ്ടും ആസ്വാദനത്തിന്റെ കൊടു മുടി കയറാവുന്ന ചിത്രം..ചിത്രത്തിന്റെ മൂഡിന് ഇണങ്ങുന്ന ഛായാഗ്രഹണം നിർവഹിച്ചത് പി സുകുമാറാണ്.. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു യമണ്ടൻ ചിത്രാം തന്നെയാണ് ഒരു യമണ്ടൻ പ്രേമകഥ

Continue Reading

Latest News

96ലെ കുട്ടി ജാനു മലയാളത്തിൽ..! മാർഗ്ഗംകളിയിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം

Published

on

Watch #Margamkali Video Song | #Ninakkayi_Njan | Bibin George | Gouri G Kishan | Sreejith Vijayan Singer : Bibin George Music : Gopi Sundar Lyrics : Abeenraj M A Directed by : Sreejith Vijayan Produced by : Listin Stephen & Alwin Antony Production : Magic Frames & Ananya FilmsStory Screen Play : Sasankan Mayyanad Dialogue : Bibin George Dop : Arvind Krishna Editing : Jhon Kutty VFX Director: Nidhinram Naduvathur Title Graphics: Sarath Vinu Exe Producers : Vishnu Unnikrishnan & Angelena Atony Production Controller : Badusha Art : Dileep Nath & Mahesh Sridhar Costume : Sameera Saneesh Make Up : Shaji Pulppally Pro : Vazhoor Jose & A S Dinesh Bibin George and Namitha Promod plays the lead characters along with Baiju santhosh, hareesh kanaran, Gauri G kishan.etc

Continue Reading

Latest News

കോമഡി വിരുന്നുമായി ‘ജനമൈത്രി’…! റിവ്യൂ വായിക്കാം

Published

on

കോമഡി വിരുന്നുമായി ‘ജനമൈത്രി’…! റിവ്യൂ വായിക്കാം ഫ്രൈഡേ ഫിലിം ഹൗസ് എക്‌സിപിരിമെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ജനമൈത്രി. അടി കപ്യാരെ കൂട്ടമണി, മങ്കിപെന്‍, അങ്കമാലി ഡയറീസ്, ആട്, ആട് 2, ജൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് പുറത്തിറക്കുന്ന ചിത്രം ജോണ്‍ മന്ത്രിക്കല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സൈജു കറുപ്പ്, സാബുമോന്‍, ഇന്ദ്രന്‍സ്, വിജയ് ബാബു എന്നിവരാണ് ജനമൈത്രിയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പാരമേട് ഉള്ള ഒരു ജനമത്രി പോലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അവിടുത്തെ എസ് ഐ ആയി എത്തുന്ന ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രന്സിന്റെയും കോൺസ്റ്റബിൾ ആയി എത്തുന്ന സാബുമോന്റെയും ജീവിതത്തിൽ നടക്കുന്ന ചില സംഭവ വികാസങ്ങളുടെ രസകരമായ ആവിഷ്ക്കാരമാണ് ജനമൈത്രി.വളരെ രസകരമായാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം,പ്രേക്ഷകനെ ഒരു നിമിഷം പോലും മടുപ്പിക്കാതെ ഹാസ്യത്തിന്റെ അകമ്പടിയോടു കൂടിയാണ് ചിത്രം പോകുന്നത്. വലിയ താര നിരകൾ ഒന്നുമില്ലെങ്കിലും പ്രേക്ഷകനെ മടുപ്പിക്കാത്ത മനോഹര ചിത്രമാണ് ജനമൈത്രി.ഇന്ദ്രൻസ് എന്ന നടന്റെ കഴിവ് എടുത്ത് പറയേണ്ട ഒന്നാണ് വളരെ മികവാർന്ന രീതിയിലാണ് അദ്ദേഹം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.സാബുമോൻ , വിജയ് ബാബു, സൈജു കുറുപ്പ് എന്നിവരും തങ്ങളുടെ രസകരമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടി.

വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് ഛായാഗ്രാഹണം. ഷാന്‍ റഹ്മാന്റെ സംഗീതവും മനു മഞ്ജിത്തിന്റെ വരികളും പതിവു പോലെ തന്നെ മികച്ചു നിന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ലിജോ പോളിന്റെ എഡിറ്റിങ്ങും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

Continue Reading

gallery

ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി ആൻ അഗസ്റ്റിൻ..! ചിത്രങ്ങൾ കാണാം

Published

on

ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി ആൻ അഗസ്റ്റിൻ..! ചിത്രങ്ങൾ കാണാം ലാൽ ജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ പ്രേക്ഷക മനസ്സിലേക്ക് നടന്നു കയറിയ നടിയാണ് ആൻ അഗസ്റ്റിൻ.ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും മാറിനിൽക്കുന്ന നടി ആൻ അഗസ്റ്റിൻ വീണ്ടും പ്രേക്ഷകരുടെ മനം കവരുകയാണ്… ചുവന്ന സാരിയിൽ തിളങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മുന്നേറുന്നത്.. ചിത്രങ്ങൾ കാണാം

Continue Reading

Updates

Trending