Connect with us

Reviews

ഒരു കുട്ടനാടൻ ഫീൽ ഗുഡ്……. കുട്ടനാടൻ ബ്ലോഗ്‌ റിവ്യൂ വായിക്കാം…

Published

on

മമ്മൂട്ടി നായകനായി ഒരുങ്ങിയ കുട്ടനാടൻ ബ്ലോഗ് ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തി. പ്രശസ്ത തിരക്കഥാ രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താര നിര തന്നെയാണ് അണിനിരന്നിരിക്കുന്നത്‌. ലക്ഷ്മി റായ്, അനു സിതാര, ഷംന കാസിം എന്നിവരാണ് നായികാ വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പ്രേക്ഷകരെയും ആരാധകരെയും ഒരേപോലെ ആവേശഭരിതരാക്കുന്ന ട്രെയിലറും ഗാനങ്ങളും നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.

ഹരിയായി മമ്മൂക്ക ചിത്രത്തിൽ എത്തി. ഹരിക്ക് ചുറ്റുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.വിദേശവാസത്തിനു ശേഷം കൃഷ്ണപുരം എന്ന തന്റെ കുട്ടനാടൻ ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്ന കഥാപാത്രമാണ് ഹരി. നാട്ടിലെ ചെറുപ്പക്കാരുടെ വരെ റോൾ മോഡൽ ആയ ആളാണ് ഹരി. ഹരിയെ കുറിച്ചും ഹരിയുടെ ഗ്രാമത്തെ കുറിച്ചും ചിത്രത്തിലെ ഒരു കഥാപാത്രം എഴുതുന്ന ബ്ലോഗിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.

തീർത്തും ഒരു എന്റർട്ടനേർ ആണ് കുട്ടനാടൻ ബ്ലോഗ്. കുട്ടനാടിന്റെ ഭംഗിയും താരങ്ങളുടെ പ്രകടനവും ഗാനങ്ങളും എല്ലാം ഒത്തിണങ്ങിയപ്പോൾ ചിത്രം വളരെ മനോഹരമായി മാറി. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും എല്ലാം ഒരുപോലെ തന്നെ ഇഷ്ടപ്പെടും ഈ ചിത്രം എന്നത് ഉറപ്പാണ്. രസകരമായ മുഹൂര്തങ്ങൾക്കൊപ്പം ശ്കതമായ വൈകാരിക തലത്തിലൂടെ കടന്നു പോകുന്ന കഥാ സന്ദര്ഭങ്ങളും ഒരുക്കാൻ സേതു എന്ന തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട് . ആ തിരക്കഥക്കു വളരെ വ്യത്യസ്തവും അതോടൊപ്പം മനോഹരവുമായ രീതിയിലാണ് സേതു ദൃശ്യ ഭാഷ ചമച്ചതു.മമ്മൂട്ടിയുടെ വളരെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഘടകം. തന്റെ കഥാപത്രത്തിന് ജീവൻ പകർന്ന് നൽകാൻ മമ്മൂട്ടിക്ക് സാധിച്ചു.. നായിക വേഷത്തിൽ അണിനിരന്ന ഷംന കാസിം, അനു സിത്താര, ലക്ഷ്മി റായ് എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയപ്പോൾ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച നെടുമുടി വേണു, ഷഹീൻ സിദ്ദിഖ്, ആദിൽ ഇബ്രാഹിം, ജേക്കബ് ഗ്രിഗറി, ജൂഡ് ആന്റണി ജോസഫ്, , സഞ്ജു ശിവറാം, സണ്ണി വെയ്ൻ , അനന്യ , സോഹൻ സീനുലാൽ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.


കുട്ടനാടിന്റെ ഭംഗി മനോഹരമായി തന്നെ ചിത്രീകരിച്ചത് ഛായാഗ്രാഹകൻ പ്രദീപ് നായർ ആണ്.ശ്രീനാഥ് ഒരുക്കിയ ഗാനങ്ങളുടെ കാര്യവും എടുത്തു പറയേണ്ടതാണ്. മനോഹരമായ ഗാനങ്ങൾക്കൊപ്പം ചിത്രത്തിലെ കഥാന്തരീക്ഷത്തോട് ചേർന്ന് പോകുന്ന പശ്ചാത്തല സംഗീതം കൂടി ചേർന്നപ്പോൾ ഒരു കുട്ടനാടൻ ബ്ലോഗ് ഏറ്റവും മനോഹരമായി മാറി.

ഏതൊരു പ്രേക്ഷകനും ദൈര്യമായി ടിക്കറ്റ് എടുക്കാം എന്നത് ഉറപ്പ്. ചിത്രം അത്രയ്ക്കും മനോഹരമാണ്.

Continue Reading

Reviews

പൊട്ടി ചിരിപ്പിച്ചുകൊണ്ട് റൗഡികൾ… മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ റിവ്യൂ വായിക്കാം

Published

on

പൊട്ടി ചിരിപ്പിച്ചുകൊണ്ട് റൗഡികൾ… മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ റിവ്യൂ വായിക്കാം
ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. അരങ്ങേറ്റ ചിത്രമായ പൂമരത്തിന് ശേഷം ഈ വർഷം ആദ്യം കാളിദാസിന്റേതായി പുറത്തു വന്ന ചിത്രമാണിത്. ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നതും. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആദിക്ക് ശേഷം എത്തുന്ന ജീത്തു ജോസഫ് ചിത്രമാണിത്.


ഒരു നാട്ടിൻപ്പുറത്ത് അല്ലറചില്ലറ കൊട്ടേഷൻ പരിപാടികളുമൊക്കെയായി വലിയ ദിശാബോധമൊന്നുമില്ലാതെ നടക്കുന്ന അഞ്ചു ചെറുപ്പക്കാരുടെയും അവരുടെ ജീവിതത്തിലേക്ക് അവിചാരിതമായി കയറിവരുന്ന ഒരു പെൺകുട്ടിയുടെയും കഥയാണ് ‘മിസ്റ്റർ ആന്റ് മിസ് റൗഡി’. കാളിദാസിന്റെ നായികയായി ചിത്രത്തിൽ എത്തിയത് അപർണ്ണ ബാലമുരളിയാണ്. കളിദാസിന് ഒപ്പം ഗണപതി, ഷെബിൻ ബെൻസൻ , വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും പ്രധാന വേഷത്തിൽ തന്നെ ചിത്രത്തിൽ എത്തി.
കോമഡിക്ക് നല്ല പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഞ്ച് ചെറുപ്പക്കാരുടെ കഥ വളരെ മനോഹരമായി തന്നെ നർമ്മത്തിന്റെ അകമ്പടിയോട്കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.


അപ്പു എന്ന കഥാപാത്രമായാണ് കാളിദാസ് എത്തിയത്..വളരെ വ്യത്യസ്തമായ പ്രകടനമാണ് കാളിദാസ് ജയറാം കാഴ്ച്ചവെച്ചത്.തന്റെ കഥാപാത്രത്തെ മനോഹരമാക്കാൻ കാളിദാസിന് സാധിച്ചു.അത് പോലെ തന്നെഅപർണ ബാലമുരളിയുടെ പ്രകടനവും ഏറെ അഭിനന്ദനം അർഹിക്കുന്നതാണ്. നായികയായെത്തിയ അപർണ്ണ മിന്നുന്ന പ്രകടനമാണ് നൽകിയത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗണപതി, ഷെബിൻ ബെൻസൺ, വിഷ്ണു ഗോവിന്ദൻ, വിജയ് ബാബു, സായ് കുമാർ, ഷഹീൻ സിദ്ദിഖ്, വിജയരാഘവൻ, എന്നിവരും തങ്ങളെ ഏല്പിച്ച ജോലി ഏറ്റവും ഭംഗിയായി ചെയ്തു തീർത്തു.സതീഷ് കുറുപ്പ് ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്.അനിൽ ജോൺസൻ ഒരുക്കിയ ഗാനങ്ങൾ മികവിട്ടു നിന്നു.ഒറ്റ വാക്കിൽ പറഞ്ഞാൽ മനസ്സ് നിറഞ്ഞു ചിരിക്കാവുന്ന മികച്ച ഒരു ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ് റൗഡി

Continue Reading

Reviews

പ്രേക്ഷക പക്ഷം ജനപ്രിയ ഫോർമുലയുമായി ബാലൻവക്കീൽ

Published

on

പ്രേക്ഷക പക്ഷം ജനപ്രിയ ഫോർമുലയുമായി ബാലൻവക്കീൽ

വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ചിത്രവുമായി മലയാളത്തിലെ ജനപ്രിയ നായകൻ ദിലീപ് എത്തിയിരിക്കുകയാണ്. ഇത്തവണ ത്രില്ലർ ചിത്രങ്ങളുടെ ഹിറ്റ്മേക്കർ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന കോടതി സമക്ഷം ബാലൻ വക്കീൽ ആണ് ഇന്ന് റിലീസ് ആയ ദിലീപ് ചിത്രം. മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി പൃഥ്വിരാജ് തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം പ്രവർത്തിച്ച ബി ഉണ്ണികൃഷ്ണൻ ആദ്യ ദിലീപ് ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലൻ വക്കീൽ.

പതിവു ദിലീപ് ചിത്രങ്ങളിൽ എല്ലാ ജനപ്രിയ ഫോർമാറ്റുകളും ഒപ്പം ബി ഉണ്ണികൃഷ്ണനും മാസ്റ്റർപീസായ ത്രില്ലർ ഫാക്ടറും കൂടി അടങ്ങിയതാണ് ചിത്രം. തൊട്ടതെല്ലാം പൊന്നാക്കിയ ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. മമതയെ കൂടാതെ തെന്നിന്ത്യൻ സുന്ദരി പ്രിയ ആനന്ദം ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ അജു വർഗീസ് സിദ്ദിഖ് ഗണേഷ് കുമാർ രഞ്ജി പണിക്കർ ലെന തുടങ്ങി പ്രമുഖ താരനിരതന്നെ ചിത്രത്തിനൊപ്പം ഉണ്ട്.

വിക്കും അതുമൂലമുള്ള അപകർഷതയും കൊണ്ട് തൻറെ കരിയറിൽ നിരന്തരം പരാജയങ്ങൾ ഏറ്റുവാങ്ങുന്നയാളാണ് ജൂനിയർ
അഡ്വക്കേറ്റായ ബാലൻ വക്കീൽ. ഒരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാനായി ബാലൻ വക്കീൽ അനുപമ എന്ന ഒരു പെൺകുട്ടിയുടെ ഒരു കേസ് ഏറ്റെടുക്കുന്നു, ആ കേസ് മൂലം നിയമവ്യവസ്ഥ തന്നെ ബാലൻ വക്കീൽ ഭൂമിക്കും എതിരാകുന്നു, തുടർന്നുണ്ടാകുന്ന പ്രതിസന്ധികളും അതിൻറെ അതിജീവനവും ആണ് ചിത്രത്തിലെ ഇതിവൃത്തം.

കോമഡിയും ആക്ഷനും ത്രില്ലറും എല്ലാം കൃത്യമായി ചേർത്തെടുത്ത ഒരു കുടുംബചിത്രം തന്നെയാണ് ബി ഉണ്ണികൃഷ്ണൻ ഒരുക്കിയിരിക്കുന്നത്. സമീപകാല റിയലസ്റ്റിക് ചിത്രങ്ങൾക്കിടയിൽ എല്ലാം മറന്ന് രണ്ടരമണിക്കൂർ പൂർണമായും ആസ്വദിക്കാനുള്ള ഒരു കംപ്ലീറ്റ് എന്റർട്ടണർ തന്നെ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകർക്കായി ഒരുക്കിയ ഒന്നാംപകുത്തിയും ത്രില്ലർ മൂഡിൽ ഒരുക്കിയ രണ്ടാം പകുതിയും അടക്കം കൃത്യമായ ഒരു കൊമേഴ്സ്യൽ ചിത്രത്തിനു വേണ്ടിയുള്ള എല്ലാ ഘടകങ്ങളും പൂർണമായും ചിത്രത്തിലുണ്ട്.

കഥാപാത്രങ്ങളുടെ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും എന്നും പ്രേക്ഷകരെ ഞെട്ടിക്കർ ഉള്ള ദിലീപ് ഇത്തവണയും ബാലൻ വക്കീലായി പതിവ് തെറ്റിച്ചില്ല, വിക്കുള്ള കഥാപാത്രത്തെ ദിലീപ് അതിഗംഭീരമായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് കൂടാതെ സെന്റിമെന്റൽ രംഗങ്ങളിൽ ദിലീപിൻറെ ബാലൻവക്കീൽ ആയുള്ള ഡയലോഗ് ഡെലിവറി പെർഫോമൻസ് പ്രത്യേകം പരാമർശം അർഹിക്കുന്നതാണ്. ഒരിടവേളക്ക് ശേഷം സൂരജിനെയും സിദ്ദിക്കിനേയും കോമഡി രംഗങ്ങൾ തിയറ്ററുകളിൽ കൂട്ടചിരി പടർത്തുന്നു.

നായികമാരായി എത്തിയ മമ്തയും പ്രിയ ആനന്ദു ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ബാലൻ വക്കീൽനോടൊപ്പം ഉള്ള അൻസാർ അലി ഖാൻ എന്ന ഗുണ്ടയായി പ്രേക്ഷകരുടെ ഇഷ്ടതാരം അജു വർഗീസും കയ്യടികൾ നേടുന്നു. ബാബുവേട്ടൻ ആയി എത്തിയ ഭീമൻ രഘുവിനെ പെർഫോമൻസ് ആണ് എടുത്തുപറയേണ്ട മറ്റൊരു പ്രകടനം.

മലയാളത്തിലെ പ്രമുഖ മ്യൂസിക് ഡയറക്ടർ
സായ് രാഹുൽ രാജും ഗോപിസുന്ദറും
ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ റിലീസിനു മുമ്പുതന്നെ പ്രേക്ഷകരുടെ ചുണ്ടുകളിലേക്ക് എത്തിയിരുന്നു. ഗോപി സുന്ദറിനെ പശ്ചാത്തലസംഗീതവും ചിത്രത്തെ കൂടുതൽ ത്രസിപ്പിക്കുന്നതാകുന്നു. അഖിൽ ജോർജിനെ ഛായാഗ്രഹണവും ഷമീർ മുഹമ്മദിൻറെ എഡിറ്റിംഗ് ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. റാം ലക്ഷ്മൺ സുപ്രീം സുന്ദർ സ്റ്റണ്ട് ശിവ മാഫിയ ശശി എന്നിവർ ഒരുക്കിയ വ്യത്യസ്തങ്ങളായ 4 ആക്ഷൻ ബ്ലോക്കുകളാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. വിക്കും പൊട്ടിച്ചിരികളും ഒപ്പം ജനപ്രിയ നായകൻ മാസ് ഡയലോഗുകളും ആക്ഷനും തീയേറ്ററുകളിൽ പ്രേക്ഷകരുടെ കയ്യടി കൊണ്ട് നിറയ്ക്കുന്നു.

എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കംപ്ലീറ്റ് എൻറർടെയ്നർ ഫോർമുല തന്നെയാണ് ചിത്രത്തിലുള്ളത്. എല്ലാം മറന്ന് രണ്ടരമണിക്കൂർ ചിരിച്ചും ത്രില്ലടിച്ചു ആസ്വദിക്കാൻ ബാലൻ വക്കീൽ നിങ്ങളുടെ അടുത്ത തീയേറ്ററുകളിൽ തന്നെയുണ്ട്.

Continue Reading

Latest News

വീണ്ടും കണ്ണിൽ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങുന്ന ഒരു ചിത്രം..ജൂൺ റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ജൂൺ.നവാഗതനായ അഹമ്മദ് കബീർ സംവിധാനം നിർവഹിച്ച ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. നവഗതരെ എന്നും നല്ല രീതിയിൽ പിന്തുണയ്ക്കുന്ന ഫ്രൈഡേ ഫിലിംസിന്റെ പക്കൽ നിന്നും മികച്ച ഒരു സംവിധായകനും സിനിമയും പിറവി എടുത്തിരിക്കുകയാണ്. ആദ്യ ചിത്രത്തിൽ കൂടി തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ രജീഷ് വിജയനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്.


ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ ഏവരും ചിത്രത്തിനയുള്ള കാത്തിരിപ്പിലാണ്.ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചവയാണ്. ജൂൺ എന്ന കഥാപത്രമായാണ് രജിഷ എത്തിയത്… ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെ പ്രണയം, സൗഹൃദം,കുടുംബ ബന്ധങ്ങൾ എന്നിവയെല്ലാം പറയുന്ന ഒരു എന്റർടൈനർ ആണ് ചിത്രം.. ഏറ്റവും മനോഹരമായ രീതിയിൽ തന്നെ അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് പ്രശംസ അർഹിക്കുന്ന ഒരു കാര്യമാണ്. നവാഗതനായ ഒരാൾ ഇത്രയും മനോഹരമായി ഒരു സിനിമ നമ്മൾക്ക് സമ്മാനിക്കുക എന്നത് തീർത്തും കൈയടിക്കേണ്ട ഒന്നാണ്.ചിരിക്കൊപ്പം ചിന്തകളും നല്കുന്ന ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും അവന്റെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ് എന്നതാണ് ഒരു കാര്യം.ഒരു പെൺകുട്ടിയുടെ വിവിധ കാലഘട്ടത്തിൽ കൂടിയാണ് ചിത്രം സഞ്ചരിക്കുന്നത്.


ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി എന്നിവരാണ് രജിഷയുടെ മാതാപിതാക്കളായി വേഷമിട്ടത്.അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. 16 പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏവരും തന്നെ മിന്നുന്ന പ്രകടനമാണ് സമ്മാനിച്ചത്. ടൈറ്റിൽ റോളിൽ എത്തിയ റെജിഷയുടെ അഭിനയമാണ് എടുത്ത് പറയേണ്ടത് പത്താം ക്ലാസ്സ് കഴിഞ്ഞുള്ള പ്രായവും ഏലാം വളരെ മികവുറ്റതാക്കി മാറ്റാൻ റെജിഷയ്ക്ക് സാധിച്ചു. ജോജു ജോർജ്ജ് വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്, അച്ഛൻ വേഷത്തിൽ ജോജു ജോർജ്ജ് തകർക്കുക തന്നെ ചെയ്തു, ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം വളരെ മികച്ചതാക്കി മാറ്റുക തന്നെ ചെയ്തു. പുതുമുകളായി എത്തിയവർ ഒരിക്കൽ പോലും പുതുമുഖങ്ങൾ ആണെന്ന് തോന്നിപ്പിക്കാത്ത തരത്തിലുള്ള ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്

എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് ഇഫ്തി എന്ന സംഗീത സംവിധായകൻ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്..നേരത്തെ തന്നെ ഇതിലെ ഗാനങ്ങൾ ഏറ്റെടുത്ത കഴിഞ്ഞതാണ്, ചിത്രത്തിന്റെ മൂഡിന് യോജിച്ച പശ്ചാത്തല സംഗീതം കൂടി എത്തിയപ്പോൾ സംഭവം കളർ ആയി.ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ജിതിൻ സ്ടാനിസ്ലൗസ് ആണ്. മനസ്സിൽ തൊടുന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട ഈ ചിത്രം പുതുമയും വ്യത്യസ്തതയും അതിനൊപ്പം വിനോദവും ചേർത്തിണക്കി വളരെ മികച്ചൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Continue Reading

Updates

Latest News21 hours ago

കുട്ടികളെയും കുടുംബങ്ങളെയും ചിരിപ്പിച്ചുകൊണ്ട് മികച്ച അഭിപ്രായം നേടി ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’

Latest News1 day ago

സോഷ്യൽ മീഡിയകളിൽ തരംഗം തീർത്ത് ലൂസിഫറും മധുരരാജയും… ബോക്സ് ഓഫീസ് ആര് കീഴടക്കും ?

Latest News2 days ago

രാജ വന്തിട്ടെന്നു സൊല്ല്.. എപ്പടി പോനാലോ രാജ അപ്പടിയെ തിരുമ്പി വന്തിട്ടെന്നു സൊല്ല്….

Latest News2 days ago

ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്ന മാസ്കിലെ കലക്കൻ വീഡിയോ ഗാനം എത്തി

Latest News2 days ago

ഗോകുൽ സുരേഷും നീരജ് മണിയൻപിള്ള രാജുവും പ്രധാന വേഷത്തിൽ എത്തുന്ന സൂത്രക്കാരൻ്റെ കലക്കൻ ട്രെയിലർ കാണാം

Latest News2 days ago

റോക്കി ഭായ് ആകാൻ യാഷ് കുറെ കഷ്ടപെടുക തന്നെ ചെയ്തു… കെ.ജി.എഫിലെ കലക്കൻ മേക്കിങ് വീഡിയോ കാണാം

More Updates

Trending