പ്രേക്ഷകരെ ഞെട്ടിച്ച് ടോവിനോ… ഒരു കുപ്രസിദ്ധ പയ്യൻ റിവ്യൂ വായിക്കാം….

0

പ്രേക്ഷകരെ ഞെട്ടിച്ച് ടോവിനോ… ഒരു കുപ്രസിദ്ധ പയ്യൻ റിവ്യൂ വായിക്കാം….

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് കുപ്രസിദ്ധ പയ്യൻ.തീവണ്ടിക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം കൂടിയാണ് ഒരു കുപ്രസിദ്ധ പയ്യൻ.. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വി സിനിമാസ് ആണ്.നേരത്തെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ട്രയിലർ തുടങ്ങിയവ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വാണിജ്യ സിനിമയ്ക്ക് വേണ്ട ചേരുവകളുമായാണ് കുപ്രസിദ്ധ പയ്യൻ എത്തിയത്. അനു സിത്താര , നിമിഷ സജയൻ എന്നിവരാണ് ടോവിനോക്ക് ഒപ്പം നായിക വേഷങ്ങളിൽ എത്തിയത്. ഒരു കൊലപാതകത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം എടുത്തിരിക്കുന്നത്. മധുപാൽ എന്ന സംവിധായകനിൽ നിന്നും മറ്റൊരു മനോഹര ചിത്രമാണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്.


അജയൻ എന്ന കഥാപത്രമായി ടോവിനോ തിളങ്ങി.. തന്റെ കരിയറിലെ തികച്ചും ഒരു വ്യത്യസ്തമായ വേഷമാണ് ടോവിനോയുടെ അജയൻ. മികച്ച പ്രകടനം കൊണ്ട് തന്നെ ആ കഥാപാത്രത്തെ ടോവിനോ ഗംഭീരമാക്കി മാറ്റി. നായിക വേഷങ്ങളിൽ എത്തിയ അനു സിത്താര , നിമിഷ എന്നിവർ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. നിമിഷ്യുടെ ഹന്ന എന്ന വക്കീൽ കഥാപത്രം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. ജീവിത സാഹചര്യങ്ങളോട് പൊരുതി ജീവിക്കുന്ന ഒരു ശക്തമായ കഥാപത്രമാണ് ഹന്നയുടേത്.


ശരണ്യ പൊൻവണ്ണന്റെ മലയാളത്തിലേക്കുള തിരിച്ചു വരവാണ് ഈ ചിത്രം., അലെൻസിയർ, നെടുമുടി വേണു, സുജിത് ശങ്കർ, സിദ്ദിഖ്, , സുധീർ കരമന, ബാലു വർഗീസ് , ദിലീഷ് പോത്തൻ
തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ അണി നിരന്നു. ജീവൻ ജോബ് ഭംഗിയായി തന്നെ തിരക്കഥ ഒരുക്കി, മനോഹരമായ സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. മനോഹരമായ ദൃശങ്ങൾ ഒരുക്കിയത് നൗഷാദ് ഷെരീഫ്‌ ആണ്. ..


ടോവിനോ തോമസിന് കരിയറിൽ ഒരു മികച്ച ചിത്രം കൂടി കൂട്ടിച്ചേർക്കപ്പെടും.. മികച്ച ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ഈ ചിത്രം.

Share.