Connect with us

Reviews

യൂട്യൂബിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ഞെട്ടിച്ച് ഒരു അഡാർ പടം! ഒരു അഡാർ ലൗ റിവ്യൂ വായിക്കാം

Published

on

യൂട്യൂബിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ഞെട്ടിച്ച് ഒരു അഡാർ പടം! ഒരു അഡാർ ലൗ റിവ്യൂ വായിക്കാം

ഒരു അഡാർ ലവ് ഈ ചിത്രത്തെ കുറച്ച് കേൾക്കാത്ത മലയാളികൾ ഇന്നുണ്ടാവില്ല. സമൂഹമാധ്യമങ്ങളിൽ അത്രയധികം തരംഗമായിരുന്നു കഴിഞ്ഞ ഒരു വർഷത്തോളമായി ഈ ചിത്രം സൃഷ്ടിച്ചത്. മലയാളത്തിൽ മാത്രമല്ല മൊഴിമാറ്റി തമിഴിലും കന്നടയിലും തെലുങ്കിലും വരെ ചിത്രം റിലീസിങ്ങിന് ഒരുമിച്ചാണ് എത്തിയത്. കഴിഞ്ഞവർഷം ചിത്രത്തിൻറെ പ്രചാരണാർത്ഥം ആദ്യമായി പുറത്തിറങ്ങിയ ചിത്രത്തിലെ മാണിക്യമലരായപൂവി എന്ന ഗാനം യൂട്യൂബിൽ വൈറലായി തേടിയാണ് ചിത്രത്തെക്കുറികച്ചും താരങ്ങളെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവാൻ തുടങ്ങിയത്.

ചിത്രത്തിൽ പ്രിയ വാര്യരുടെ കണ്ണിറുക്കലും പിരികം ഉയർത്തലും മലയാളികൾ മാത്രമല്ല കേരളവും ഘടന അന്യഭാഷയിലെ സിനിമാസ്വാദകർ വരെ ഏറ്റെടുക്കുവാൻ തുടങ്ങി. മൂന്ന് ഭാഷകളിലായി രണ്ടായിരത്തോളം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് പ്രദർശനത്തിനെത്തിയത്. ഒരുപക്ഷേ മലയാളത്തിലെ കൗമാരക്കാരും യുവാക്കളും ഒരുപോലെ കാത്തിരുന്ന ഒരു ചിത്രം ഇത് ആയേക്കാം. ചിത്രത്തിന് ആദ്യദിവസംതന്നെ ഇന്ന് തീയേറ്ററുകളിൽ കാണുവാൻ കഴിഞ്ഞത് യുവാക്കളുടെയും കൗമാര പ്രായക്കാരുടെയും വിദ്യാർത്ഥികളെയും അത്ഭുതാവഹമായ തിരക്കു തന്നെയായിരുന്നു. ആദ്യമായി രണ്ടായിരത്തിലധികം തിയറ്ററുകളിൽ മൂന്ന് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു മലയാളചിത്രം ഒരുപക്ഷേ അടുത്ത 100 കോടി ക്ലബ് എന്ന ചിത്രത്തിലേക്ക് വരെ എത്തിയേക്കാം എന്നാണ് ആദ്യ സൂചനകൾ തരുന്നത്.img src=”https://moviesmatinee.in/wp-content/uploads/2019/02/FB_IMG_1550138092585.jpg” alt=”” width=”720″ height=”997″ class=”alignnone size-full wp-image-34013″ />
ഔസേപ്പച്ചൻ നിർമ്മിച്ച ഒമർ ലുലു ഇന്ത്യ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ റോഷൻ, പ്രിയ പി വാര്യർ, നൂറിൻ ഷെരീഫ് തുടങ്ങിയ പുതുമുഖ താരങ്ങൾ മുഖ്യവേഷങ്ങളിൽ എത്തുമ്പോൾ, ഭാവി മലയാളസിനിമയ്ക്ക് വാഗ്ദാനമായി ഒരുപിടി താരങ്ങളെ കൂടി സംവിധായകൻ ഒമർ ലുലു ചിത്രത്തിലൂടെ സമ്മാനിക്കുന്നുണ്ട്. ഇവർക്ക് പുറമേ ഹരീഷ് കണാരൻ സിദ്ദിഖ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ പിന്തുണയും ചിത്രത്തിലുണ്ട്.

പ്ലസ് ടു സ്കൂൾ ജീവിതവും കൗമാര പ്രണയവും സൗഹൃദവും ആണ് ചിത്രത്തിലെ മുഖ്യ പ്രമേയം, ഡോൺബോസ്കോ സ്കൂളിലെ ഫ്രഷേഴ്സ് ഡേ മുതൽ അടുത്ത സെൻഡോഫ് വരെയുള്ള ദിവസങ്ങളിലെ കഥയാണ് ചിത്രത്തിൽ പറയുന്നത്, സഹപാഠികളായ റോഷനെയും പ്രിയയുടെയും പ്രണയവും അവരുടെ ഇടയിലേക്ക് ഗാഥയുടെയും സുഹൃത്തുക്കളുടെയും ഇടപെടലുകളുമാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. സാരംഗ് പ്രകാശിനെയും ലിജോയുടെ ഇന്നത്തെ കൗമാരത്തിലെ മനസ് അറിഞ്ഞ ഒരുക്കിയ തിരക്കഥ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.

ചിത്രത്തിൽ എടുത്തു പറയേണ്ട മുഖ്യഘടകം ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതം തന്നെയാണ് , ഷാൻ റഹ്മാൻറെ സംഗീതത്തെ അതിമനോഹരമായും വര്ണാഭമായും തന്നെ സംവിധായകൻ ഒമർ ലുലു ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനു സിദ്ധാർത്ഥ് ചടുലമായ ഛായാഗ്രഹണ മികവും പ്രത്യേകം പരാമർശമർഹിക്കുന്നു. മൺമറഞ്ഞുപോയ അനശ്വര കലാകാരൻ കലാഭവൻമണിക്ക് ചിത്രത്തിൽ ആദരവ് നൽകുന്ന രംഗവും, സലിംകുമാർന്റെ പ്രളയസമയത്ത് രക്ഷകരായ എത്തിയ മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള ഡയലോഗുകളും തിയറ്ററുകളിൽ വമ്പൻ പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്.

ട്രോളന്മാർ ആഘോഷമാക്കിയ പ്രിയ വാര്യറും റോഷനും നൂറിൻ ഷെരീഫ് മടങ്ങുന്ന യുവതാരനിരയിൽ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിലെ മുഖ്യ ആകർഷണം. പതിവ് ഉമ്മർ ചിത്രങ്ങൾക്ക് വിപരീതമായി ഒരുക്കിയ ചിത്രത്തിന് ക്ലൈമാക്സ് അത്രപെട്ടെന്നൊന്നും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായുവാൻ ഇടയില്ല. ഈ പ്രണയദിനത്തിൽ യുവാക്കൾക്കും കൗമാരക്കാർക്കും ഒരുപോലെ ആഘോഷിക്കുവാനായി ഒരുക്കിയ ഒരു കംപ്ലീറ്റ് ടൈനർ തന്നെയാണ് ഒരു അഡാർലവ്…

Continue Reading

Latest News

തിരിച്ചു വരവ് ഗംഭീരമാക്കി സംവൃത സുനിൽ..!സത്യം പറഞ്ഞാൽ വിശ്വസിക്കുവോ റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ ?. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി.പ്രിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സജീവ് പാഴൂറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആറ് വര്‍ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി സംവൃത സുനില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ്. ബിജു മേനോന്റെ നായികയായിയാണ് സംവൃത ചിത്രത്തിൽ എത്തുന്നത് .

ഒരു കൂട്ടം കോണ്‍ക്രീറ്റ് തൊഴിലാളികളുടെ പച്ചയായ ജീവിതം പറഞ്ഞുപോവുന്ന ഒരു ചിത്രമാണിത്. സുനിയുടെയും, ഗീതയുടെയും പ്രേമവിവാഹം ആയിരുന്നു. ദാരിദ്ര്യത്തിന്റെ ചെറിയ വിഷമങ്ങളാൽ മുന്നോട്ടു പോയിരുന്ന സുനിയുടെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്ന് വരുന്ന സംഭവവികാസങ്ങളും അതിന്റെ തുടർച്ചയുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സുനി എന്ന കഥാപാത്രമായി ബിജു മേനോനും, ഗീതയായി സംവൃത സുനിലും എത്തുന്നു.അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയിരിക്കുന്ന ചിത്രം വളരെ മനോഹാരിത നിറഞ്ഞതാണ്. വമ്പൻ ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും ഒന്നുമില്ലാത്ത ലളിതമായ കഥയും അപ്രതീക്ഷിത ട്വിസ്റ്റുകളും സ്വാഭാവിക നർമം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു റിയലിസ്റ്റിക് വിരുന്നാണ് സത്യം പറഞ്ഞാൽ വിശ്വസികുവോ. സമൂഹത്തിന് നല്ലൊരു മെസ്സേജ് പാസ്സ് ചെയ്യാനും ചിത്രത്തിന് കഴിയുന്നുണ്ട്.

താരങ്ങളുടെ പ്രകടനത്തെ പറ്റി പറയുകയാണെങ്കിൽ എടുത്ത് പറയേണ്ടത് സംവൃത സുനിലിന്റെ പ്രകടനമാണ്, 6 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ പ്രേക്ഷകരെ ഒരിക്കലും നിരാശപെടുത്താതെ കൈയടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഓരോ ചിത്രത്തിലും തന്റെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന ബിജു മേനോൻ ഒരിക്കൽ കൂടി ഞെട്ടിച്ചു എന്ന് തന്നെ പറയാം.ഓരോ കഥാപത്രങ്ങളും മികവുറ്റതായിരുന്നു..ബംഗാളികളുടെ പ്രകടനം വളരെ മികവിട്ടു തന്നെ നിന്നു .

ഷെഹ്നാദ് ജലാലാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത്. ചിത്രത്തിന്റെ സാങ്കേതിക നിലവാരവും മികച്ചു നിന്നു എന്ന് പറയാം. കഥക്കാവശ്യമായ അന്തരീക്ഷം ഒരുക്കുന്നതിൽ ദൃശ്യങ്ങളോടൊപ്പം ഷാൻ റഹ്മാന്റെ സംഗീതവും വഹിച്ച പങ്കു വളരെ വലുതാണ്.സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിൽ വന്ന ഏറ്റവും നല്ല എന്റെർറ്റൈനെറുകളിൽ ഒന്നാണ് എന്ന് ഒരുവിധ സംശയങ്ങളുമില്ലാതെ പറയാം.

Continue Reading

Latest News

അതി ഗംഭീരം ഈ ശുഭരാത്രി…! ശുഭരാത്രി റിവ്യൂ വായിക്കാം

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ദിലീപ് , സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രമാക്കി വ്യാസൻ കെ പി ഒരുക്കിയ ശുഭരാത്രി.. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്.ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത് അനു സിത്താരയാണ് .ദിലീപ് ,സിദിഖ് ,നാദിർഷ ,അനു സിത്താര ,ശാന്തി കൃഷ്ണ,ആശ ശരത്ത്, ഷീലു അബ്രഹാം തുടങ്ങി 50ഓളം താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു..അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും എല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.ദിലീപ് അവതരിപ്പിക്കുന്ന കൃഷ്ണൻ, സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ്‌ എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ദിലീപിന്റെ ഭാര്യ വേഷത്തിൽ ആണ് അനു സിതാര എത്തുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മുഹമ്മദിന്റെ ജീവിതത്തിൽ കൃഷ്ണൻ എങ്ങനെ ഭാഗമാകുന്നു എന്നതാണ് ഈ ചിത്രം പറയുന്നത്.നന്മ നിറഞ്ഞ 100% ഫാമിലി ഫീൽ ഗുഡ് മൂവി..അതാണ് ശുഭരാത്രി എന്ന് ഒറ്റ വാക്കിൽ പറയാം.

പ്രേക്ഷകനെ മടുപ്പിക്കാതെ വളരെ മനോഹരമായി കഥ പറഞ്ഞു പോകുന്ന രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്.വളരെ വ്യത്യസ്‍തമായ ഒരു കഥയെ മികച്ച അവതരണത്തിലൂടെ പ്രേക്ഷകന്റെ മനസ്സിൽ എത്തിക്കാൻ സംവിധയകന് കഴിഞ്ഞു.തീയറ്ററിൽ നിന്ന് ഇറങ്ങുമ്പോളും ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ നിന്ന് മായാത്ത നിറഞ്ഞു നിൽക്കും..


സിദ്ധിഖ് ഒരിക്കൽ കൂടി പ്രേക്ഷകനെ ഞെട്ടിക്കുക തന്നെ ചെയ്തു.മുഹമ്മദ് ആയി സിദ്ദിഖ് തിരശീലയിൽ ജീവിക്കുകയായിരുന്നു.. ദിലീപിൻ്റെ കരിയറിലെ മറ്റൊരു പൊൻ തൂവലാണ് കൃഷ്ണൻ എന്ന കഥാപാത്രം.വളരെ തന്മയത്തത്തോടെ കൃഷ്ണനെ അവതരിപ്പിക്കാൻ ജനപ്രിയ നായകന് കഴിഞ്ഞു. നായികയായി എത്തിയ അനു സിത്താര തന്റെ കഥാപാത്രത്തെ മനോഹരമാക്കി മാറ്റി.മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നെടുമുടി വേണു, ഇന്ദ്രൻസ്, സായി കുമാർ, ഷീലു അബ്രഹാം ,ശാന്തി കൃഷ്ണ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ചെറുതും വലുതുമായി വേഷങ്ങളിൽ അമ്പതോളം പ്രമുഖ ആർട്ടിസ്റ്റുകൾ ആണ് ചിത്രത്തിൽ അണിനിരക്കുന്നത് .എല്ലാവരും ഒന്നിനൊന്നു മികച്ചുനിന്നു.

ആൽബി ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന് മിഴിവേകിയപ്പോൾ ബിജിപാൽ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ മൂഡിനോട്ട് ഇണങ്ങി നിന്നു .മികച്ച ഒരു ഫീൽഗുഡ് കുടുംബ ചിത്രമാണ് ശുഭരാത്രി..പ്രേക്ഷകനെ മടുപ്പിക്കാതെ മനോഹരമായി കഥ പറയുന്ന മികച്ച ഒരു ചിത്രം

Continue Reading

Latest News

സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്ക., ഞെട്ടിപ്പിച്ച് പുതുമുഖങ്ങൾ…പതിനെട്ടാം പടി റിവ്യൂ വായിക്കാം

Published

on

മെഗാ സ്റ്റാർ മമ്മൂക്കയുടെ ഗെറ്റപ്പ് കൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച മലയാള ചിത്രമാണ് പതിനെട്ടാം പടി..ചിത്രം ഇന്ന് പ്രദർശനത്തിന് എത്തി..ഒറ്റ വാക്കിൽ പറഞ്ഞാൽ അത്യുഗ്രൻ.കുറെയേറെ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് പ്രശസ്ത രചയിതാവും നടനുമായ ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.ഓഗസ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അഥിതി വേഷങ്ങളിൽ എത്തി..മെഗാ സ്റ്റാർ മമ്മൂട്ടിയും, പൃഥ്‌വി രാജ് സുകുമാരൻ, ആര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരാണ് അഥിതി വേഷത്തിൽ ചിത്രത്തിൽ അണിനിരന്നത്.

ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.രണ്ടു സ്‌കൂളുകളിലെ വിദ്യാർത്ഥികളിൽ തുടങ്ങുന്ന കഥയിൽ പിന്നീട് വര്ഷങ്ങൾക്ക് ശേഷവും ഉള്ള തുടർചയാണ് പതിനെട്ടാം പടിയിൽ പറയുന്നത്.ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നിരവധി പുതുമുഖങ്ങൾ അണിനിരന്നു, ഓരോരുത്തരും തങ്ങളുടെ കഥാപാത്രത്തെ വളരെ മനോഹരമാക്കി തീർത്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ കഴിവ് നമ്മുക്ക് മുന്നിൽ തെളിയിച്ചു തരാൻ ശങ്കർ രാമകൃഷ്ണന് സാധിച്ചിട്ടുണ്ട് . അദ്ദേഹം തന്നെ രചിച്ച വളരെ മികച്ച ഒരു തിരക്കഥ അതിലും മികച്ച രീതിയിൽ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് എല്ലാ അർഥത്തിലും സാധിച്ചിട്ടുണ്ട്..

ചിത്രത്തിലെ കേന്ദ്ര കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ പുതുമുഖ യുവ താരങ്ങൾ മിന്നുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. ആക്ഷൻ രംഗങ്ങളിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച അവർ വൈകാരിക രംഗങ്ങളിലും മികച്ചു നിന്നിട്ടുണ്ട്.ചിത്രത്തിന്റെ രണ്ടാം പകുതിയിൽ എത്തുന്ന എബ്രഹാം പാലക്കൽ എന്ന മമ്മൂട്ടി കഥാപത്രം ലുക്ക് കൊണ്ടും അഭിനയം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും ഞെട്ടിക്കുക തന്നെ ചെയ്തു.മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്‌വി രാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, ആര്യ, അഹാന കൃഷ്ണ കുമാർ, സുരാജ് വെഞ്ഞാറമൂട്, പ്രിയാമണി, സാനിയ ഇയ്യപ്പൻ, മനോജ് കെ ജയൻ, മാല പാർവതി, അക്ഷയ്, അശ്വിൻ, നകുൽ, ശ്രീചന്ദ്, ബിജു സോപാനം എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

സുദീപ് ഇളമൺ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിലേക്ക് ഓരോ പ്രേക്ഷകനെയും കൂട്ടി കൊണ്ട് പോയി.എ എച് കാഷിഫ് ഒരുക്കിയ സംഗീതവും ചിത്രത്തിന് മികച്ച ഒഴുക്ക് പകർന്നു നൽകി..ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന ഓരോ പ്രേക്ഷകനും രസിക്കുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.. ഏതൊരു പ്രേക്ഷകനെയും തീയറ്ററിൽ പിടിച്ച് ഇരുത്തുന്ന ഒരു മികച്ച ചിത്രം തന്നെയാണ് ഇത്

Continue Reading

Updates

Trending