Connect with us

Latest News

സ്കൂൾ പ്രണയത്തിന്റെ ഓർമ്മകളുമായി ഓർമ്മയിൽ ഒരു ശിശിരം..! റിവ്യൂ വായിക്കാം

Published

on

സ്കൂൾ പ്രണയത്തിന്റെ ഓർമ്മകളുമായി ഓർമ്മയിൽ ഒരു ശിശിരം..! റിവ്യൂ വായിക്കാം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ ഒന്നാണ് ഓർമ്മയിൽ ഒരു ശിശിരം.ഒരു പറ്റം മികച്ച സിനിമകൾ മലയാളിക്ക് സമ്മാനിച്ച മാക്ട്രോ പിക്ചേഴ്സ് നിർമ്മിച്ച് നവാഗതനായ വിവേക് ആര്യൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം. തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ഒറ്റമുറി വെളിച്ചം, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ നടന്‍ ദീപക് പറമ്പോല്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. പുതുമുഖം അനശ്വരയാണ് നായിക. വിഷ്ണുരാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സ്‌കൂൾ പ്രണയവും സ്‌കൂൾ കാലഘട്ടവും എന്നും ഓർമ്മിക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെപ്പേരും , സ്‌കൂൾ കാലഘട്ടത്തിലേക്ക് ഒരു മടക്കം തന്നെയാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.ആദ്യ പ്രണയത്തെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. നായകന്‍ പ്ലസ് വണ്‍ കാലത്തെ പ്രണയം ഓര്‍ക്കുന്നതായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.. സ്‌കൂൾ കാലഘട്ടത്തിന്റെ രസകരമായ നിമിഷങ്ങളും ആദ്യ പ്രണയത്തിന്റെ നിഷ്കളങ്കതയും എല്ലാം വളരെ മനോഹരമായി കാട്ടി തരുന്നു.


പ്രണയത്തിന്റെ പവിത്രതയും, കുടുംബ ബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ചിത്രത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്.ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന നിതിൻ എന്ന പ്ലസ് ടു വിദ്യാർത്ഥിയായാണ് വിവേക് വേഷമിടുന്നത്, തന്റെ കഥാപാത്രത്തെ വളരെ മനോഹരമായാണ് വിവേക് അവതരിപ്പിച്ചിരിക്കുന്നത്. പ്രണയത്തിന് അപ്പുറം സൗഹൃദവുംചിത്രത്തിൽ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.


നിതിന്റെ അമ്മയായി വേഷമിടുന്ന പാർവതിയും അച്ഛനായി എത്തുന്ന അലൻസിയറുമടക്കം, അശോകനും ബേസില്‍ ജോസഫും സുധീര്‍ കരമനയും ഇർഷാദും സിജോയ് വർഗീസും നീന കുറുപ്പും ശ്രീജിത്ത് രവിയും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. അനശ്വര, മൃദുല്‍, എല്‍ദോ, ബബിത, രാരിഷ, ദിനേശ് പ്രഭാകർ, ജെയിംസ് ദേവസി, സാം സിബിൻ തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പല വേഷങ്ങളിൽ എത്തി. തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കാൻ ഓരോരുത്തർക്കും സാധിച്ചിട്ടുണ്ട്.പക്കാ റിയലിസ്റ്റിക് ആയി തന്നെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.


ചിത്രത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന തരത്തിലുള്ള മനോഹര സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്..ജോസഫ് എന്ന ചിത്രത്തിലെ മനോഹര ഗാനത്തിലൂടെ ഏറെ ശ്രദ്ധയനായ രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്.വളരെ റിയലിസ്റ്റിക് ദൃശ്യങ്ങളിലൂടെ പ്രേക്ഷകനെ കൂട്ടികൊണ്ട് പോകാൻ സഹായിച്ചത് അരുൺ ജെയിംസ് ഒരുക്കിയ ഛായാഗ്രഹണം തന്നെയാണ്. മനോഹരമായ പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ തീവ്രതയും എല്ലാം പറയുന്ന മനോഹരമായ ഒരു ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം

Continue Reading

Latest News

ബിഗ് ബോസിന് ഇനി മുതൽ പുതിയ സംപ്രേക്ഷണ സമയം

Published

on

ബിഗ് ബോസിന് ഇനി മുതൽ പുതിയ സംപ്രേക്ഷണ സമയം

മലയാളികളുടെ സ്വീകരണമുറിയിൽ ഇതിനോടകം തന്നെ ഒഴിച്ചുകൂടാനാവാത്ത മണിക്കൂറുകൾ സ്വന്തമാക്കി
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ജനപ്രീതിയില്‍ ഏറെ മുന്നിലാണ്. മത്സരാര്‍ഥികളുടെ കണ്ണിനസുഖവും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും വാശിയേറിയ ടാസ്‌കുകളുമൊക്കെയായി സംഭവബഹുലമായിരുന്നു ഇതുവരെയുള്ള എപ്പിസോഡുകള്‍. എന്നാല്‍ സംപ്രേഷണ സമയത്തില്‍ നേരിയ വ്യത്യാസം വരുത്താന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയങ്കരമായ റിയാലിറ്റി ഷോ. 

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിനങ്ങളില്‍ രാത്രി 9നുമാണ് നിലവില്‍ ബിഗ് ബോസിന്റെ സംപ്രേഷണ സമയം. അതില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിനങ്ങളിലെ സമയം ഇനി അര മണിക്കൂര്‍ നേരത്തെ ആയിരിക്കും. അതായത് ശനി, ഞായര്‍ ദിനങ്ങളിലെ സമയമായ രാത്രി ഒന്‍പതിന് തന്നെ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലും ഷോ ആരംഭിക്കും. വരുന്ന തിങ്കളാഴ്ച മുതല്‍ ഈ സമയക്രമം അനുസരിച്ചാവും സംപ്രേഷണം.

അതേസമയം അവതാരകനായി മോഹന്‍ലാല്‍ എത്തുന്ന പുതിയ വാരാന്ത്യ എപ്പിസോഡുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍. ക്യാപ്റ്റന്‍സി ടാസ്‌ക് നടക്കുന്ന ഇന്നത്തെ എപ്പിസോഡിന് ശേഷമുള്ള ശനി, ഞായര്‍ എപ്പിസോഡുകളില്‍ ഇത്തവണത്തെ എലിമിനേഷനും മോഹന്‍ലാല്‍ പ്രഖ്യാപിക്കും. വീണ നായര്‍, പാഷാണം ഷാജി, സുജോ മാത്യു, അലസാന്‍ഡ്ര, അമൃത-അഭിരാമി എന്നിവരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. ആര്യയ്ക്കും രഘുവിനും നോമിനേഷന്‍ ലഭിച്ചിരുന്നുവെങ്കിലും അവര്‍ തങ്ങളുടെ പക്കലുള്ള ‘നോമിനേഷന്‍ ഫ്രീ കാര്‍ഡ്’ ഉപയോഗിച്ച് ലിസ്റ്റില്‍നിന്ന് പുറത്തുകടക്കുകയായിരുന്നു. പത്താം ആഴ്ചയ്ക്കുള്ളില്‍ കാര്‍ഡ് ഉപയോഗിക്കാത്തപക്ഷം അത് അസാധു ആകുമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ പറഞ്ഞിരുന്നു. 

Continue Reading

Latest News

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ONEൻറെ കിടിലൻ ടീസർ റിലീസായി

Published

on

Presenting the Official Teaser Of Malayalam Movie One Directed By Santhosh Viswanath Direction : Santhosh Viswanath Written By : Bobby & Sanjay Producer : Sreelakshmi R Banner : Ichais Productions DOP : Vaidy Somasundaram Project Designer : Badusha Music : Gopi Sundar Co Producers : Bhupen Tacho, Sankar Raj Production Designer : Dileep Nath Sound Design : Renganath Ravee Production Controller : Sanjay Padiyoor Editing : Nishadh Yusuf Chief Associate Director : Sajan R Sarada Makeup : Sreejith Guruvayoor, George Sebastian Costumes : Akshaya Prithvirajan,Abhijith Associate Director : Binu Pappu, Mirash Khan Executive Producer : Dileep Edapatta, Abhishek Ganesh R Production Executive : Harshan Pattazhy Action : Run Ravi Sync Sound : Ajesh Omanakuttan Lyrics : Rafeeq Ahammed VFX : Promice Stills : Sinat Xavier Design : Oldmonks Distribution : Aan Mega Media Trailer Cuts : Donmax

Continue Reading

Latest News

വക്കീല്‍ സാക്ഷിയായി, ജഡ്ജി കുറ്റാരോപിതയായി. കലങ്ങിമറിഞ്ഞ് കലക്കന്‍ ബിഗ് ബോസ് കോര്‍ട്ട് റൂം ടാസ്‌ക്.

Published

on

വക്കീല്‍ സാക്ഷിയായി, ജഡ്ജി കുറ്റാരോപിതയായി.
കലങ്ങിമറിഞ്ഞ് കലക്കന്‍ ബിഗ് ബോസ് കോര്‍ട്ട് റൂം ടാസ്‌ക്.

മലയാള പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്‍ഡ് സെറ്ററായ ഏഷ്യാനെറ്റ് ബിഗ്ബോസ് സീസണ്‍ 2 പുതിയ സംഭവ വികാസങ്ങളിലൂടെ അറുപതാം ദിവസത്തിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച അവതാരകനായ ലാലേട്ടന്‍ പറഞ്ഞതുപോലെ, ടീമും ഈ ടാസ്‌കും കൂടിയായപ്പോള്‍ കളികള്‍ ശരിക്കും വേറെ ലെവലായി. ബിഗ് ബോസ് ലക്ഷ്വറി ബഡ്ജറ്റിന്റെ ഭാഗമായി കുടുംബാഗങ്ങള്‍ക്ക് നല്‍കിയത് ചിന്തയും ബുദ്ധിയും വസ്തുതകളും ഒരുപോലെ ഉപയോഗിച്ച് മുന്നേറേണ്ട കോര്‍ട്ട് റൂം ടാസ്‌കാണ്. രണ്ടുദിവസങ്ങള്‍ പിന്നിടുമ്പോള്‍ അത്യന്തം ആവേശകരമാണ്് കോടതി ടാസ്‌കും അതില്‍ വരുന്ന ഓരോ കേസുകളും.

വീട്ടിലെ മറ്റൊരു അംഗത്തോടുള്ള നിങ്ങളുടെ പ്രശ്‌നം അഥവാ നിങ്ങളോട് അവര്‍ ചെയ്ത ഒരു അനീതിയ്‌ക്കെതിരെ ബിഗ് ബോസ് കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യാവുന്നതാണ്. കുറ്റാരോപിതന് തനിക്കുവേണ്ടി ഒരു വക്കീലിനെയും, വാദം കേള്‍ക്കാന്‍ ജഡ്ജിയെയും തിരഞ്ഞെടുക്കാം. ശേഷം വാദവും മറുവാദവും കേട്ട് മറ്റ് അംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചുള്ള വിധി ജഡ്ജിയ്ക്ക് പ്രസ്താവിക്കാവുന്നതാണ്. വാദി ജയിച്ചാല്‍ അയാള്‍ക്ക് 100 പോയിന്റ് ലഭിക്കും. എന്നാല്‍ പ്രതി ജയിച്ചാല്‍ പ്രതിയ്ക്കും പ്രതിഭാഗം വക്കീലിനും 50 പോയിന്റ് വീതം ലഭിക്കും. ഇത്രയും ക്രിയേറ്റീവായ കോടതി ടാസ്‌കിന് മറ്റൊരു വശം കൂടിയുണ്ട്. രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോകാനുള്ള വേദി കൂടിയാകുന്നുണ്ട് ഈ കോടതി.

അമൃതംഗമയ സിസ്‌റ്റേഴ്‌സ് പാഷാണം ഷാജിയ്‌ക്കെതിരെ ഫയല്‍ ചെയ്ത കേസിന്റെ വാദം അത്യന്തം ത്രില്ലിംഗായിരുന്നു. അധോലോകം പാര്‍ട്ടി എന്ന മറ്റൊരു ടാസ്‌കിനിടെ ഷാജി അശ്ശീലചുവയുള്ള വാക്കുകളിലൂടെ ഇരുവരെയും വ്യക്തിഹത്യ നടത്തിയെന്നതായിരുന്നു ആരോപണം. താനല്ല തന്റെ കഥാപാത്രമാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു പ്രതിഭാഗം നല്‍കിയ വിശദീകരണം. എന്നാല്‍ വളരെ സമര്‍ത്ഥമായി ഈ കേസിനെ മൊത്തം സ്ത്രീകളെയും അഭിസംബോധന ചെയ്തു പറയാന്‍ കഴിഞ്ഞതിനാല്‍ സഹോദരിമാര്‍ക്ക് അനുകൂലമായ വിധിയും പോയിന്റും ഒരേസമയം ലഭിച്ചു. ടാസ്‌കിനുശേഷം ഇരുവരെയും വിളിച്ച് ക്ഷമ ചോദിക്കാന്‍ കാണിച്ച ഷാജിയുടെ നല്ല മനസും ഏറെ അഭിനന്ദനാര്‍ഹമാണ്.

ഇതുവരെ കണ്ട സകല ജഡ്ജി ക്യാരക്ടറുകളുടെ അച്ചില്‍ വാര്‍പ്പുകളും പൊളിച്ചെഴുതിയായിരുന്നു ഫുക്രു ജഡ്ജിയുടെ എന്‍ട്രി. ‘ഞാന്‍ ഒരു ജഡ്ജിയാണ്, ഇത്തിരി മര്യാദയൊക്കെ ആകാം’ എന്നുപറഞ്ഞാണ് അദ്ദേഹം കോടതി ആരംഭിച്ചതുതന്നെ. ഓര്‍ഡര്‍ കോള്‍ ചെയ്തിട്ടും സംസാരം തുടരുന്ന ആളുകളോട് ‘എന്നാപ്പിന്നെ നിങ്ങള്‍ വന്നിവിടിരി’ എന്ന സ്റ്റൈല്‍ ഡയലോഗുകളുമായി ജഡ്ജി കളംനിറഞ്ഞു. ഇടയ്ക്ക് വാദിച്ചയാള്‍ക്ക് പ്രതിയാകേണ്ടിയും വക്കീലായി സംസാരിച്ച ഷാജിയ്ക്ക് സാക്ഷിയാകേണ്ടിയും ജഡ്ജിയായിരുന്ന വീണ തന്നെ കേസിനവസാനം കുറ്റാരോപിതയാകേണ്ടിയുംവന്നു. കളിയുടെ രസവും അതുതന്നെ, കളി വേറെ ലെവലാകുമെന്നത് കാര്യത്തിലായതും അവിടെത്തന്നെ.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടാസ്‌ക്കെന്ന് ഈ മത്സരത്തെ പ്രേക്ഷകര്‍ വിലയിരുത്തുമ്പോള്‍ ഒരുവിഭാഗത്തിന് ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് വിട്ട് വിധി നടപ്പാക്കുന്ന രീതിയോട് വിയോജിപ്പുണ്ട്. പക്ഷേ ജഡ്ജി പക്ഷം പിടിക്കുകയാണെങ്കിലും ഇതു തന്നെയല്ലേ അവസ്ഥ, ഇതാകുമ്പോള്‍ ഒരു ജനാധിപത്യ മര്യാദയെങ്കിലുമുണ്ടല്ലോ എന്ന നിലാപാടുള്ളവരും നിരവധിയാണ്. എന്നാല്‍ ബിഗ്‌ബോസിനെ ഏഷ്യാനെറ്റ് ജഡ്ജിയായി കൊണ്ടുവരട്ടെ എന്നാണ് ട്രോളന്മാരുടെ രസകരമായ കമന്റ്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.30 മുതല്‍ 10.30 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മുതല്‍ 10 മണി വരെയുമാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുക. ഒപ്പം സ്റ്റാര്‍ ടീ.വി.യുടെ ആപ്പായ ഹോട്ട്സ്റ്റാറിലും ബിഗ് ബോസ് കാണാന്‍ സാധിക്കും

Continue Reading

Updates

Trending