Connect with us

Reviews

ഹൃദയങ്ങൾ കീഴടക്കി ഒരു ചെറിയ സിനിമയുടെ വലിയ വിജയത്തിലേക്കുള്ള ഓട്ടം ! റിവ്യൂ വായിക്കാം

Published

on

ഹൃദയങ്ങൾ കീഴടക്കി ഒരു ചെറിയ സിനിമയുടെ വലിയ വിജയത്തിലേക്കുള്ള ഓട്ടം ! റിവ്യൂ വായിക്കാം

ഏറെ പ്രേക്ഷകശ്രദ്ധ ശ്രദ്ധനേടിയ കളിമണ്ണ് എന്ന ചിത്രത്തിനുശേഷം തോമസ് തിരുവല്ല നിർമ്മിച്ച് നവാഗതനായ സാം സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടം. ചിത്രീകരണ വേളയിൽ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രം ഇന്നാണ് കേരളത്തിലെമ്പാടും പ്രദർശനത്തിനെത്തിയത്. ലാൽജോസ് ഷോയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച നന്ദു ആനന്ദു ഉല്ലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഓട്ടം വിജയകരമായി ഓടി തുടങ്ങി നവാഗതർ….. ഓട്ടം റിവ്യൂ വായിക്കാം..

ഒരിക്കൽ കൂടി നവാഗത വിപ്ലവം സംഭവിച്ചിരിക്കുകയാണ്, മികച്ച ഒരു റിയലിസ്റ്റിക്കായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രാജേഷ് കെ നാരായണന്‍ എന്ന തിരക്കഥാകൃത്ത് ജീവിതത്തിന്റെ വിവിധ ഭാവങ്ങളാണ് ചിത്രത്തിലൂടെ വരച്ച് കാട്ടിയിരിക്കുന്നത്.

ജീവിതത്തിൽ തുടർച്ചയായി നേരിടേണ്ടിവന്ന തോൽവികൾ മൂലം ഒരു യുവാവ് ആത്മഹത്യയ്ക്ക് ആയി ഇറങ്ങിത്തിരിക്കുകയും തുടർന്നു നടക്കുന്ന സംഭവവികാസങ്ങൾ അയാളെ ജീവിതത്തിലേക്ക് കൊണ്ടുവരികയും ജീവിതത്തിലെ ഓട്ടം തുടങ്ങുന്നതും ആണ് ചിത്രത്തിലെ പ്രധാന ഇതിവൃത്തം. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ നന്ദു ആനന്ദം ഉല്ലാസും പുതുമുഖതാരങ്ങളുടെ യാതൊരു പരിഭ്രമവും ഇല്ലാതെ തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. നിസാർ ബ്ലസി സുരേഷ് ഉണ്ണിത്താൻ ലെനിൻ രാജേന്ദ്രൻ എന്നിവരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള തന്നെ ആദ്യ ചിത്രം തന്നെ തൻറെ നീണ്ട പരിചയസമ്പത്ത് ഉപയോഗിച്ച് മനോഹരമായി തന്നെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചിട്ടുണ്ട്.

ജോൺപോൾ വർക്ക് ഫോർ മ്യൂസിക് എന്നിവർ നൽകിയ സംഗീതം ചിത്രത്തിൻറെ ആസ്വാദനത്തിന് കൂടുതൽ മനോഹാരിത നൽകുന്നു. ശ്രീകുമാരൻതമ്പി ബി കെ ഹരിനാരായണൻ എന്നിവരാണ് ഗാനങ്ങൾക്ക് വലിയ എഴുതിയിരിക്കുന്നത്. പപ്പുവിനെ ഛായാഗ്രഹണ മികവ് ചിത്രത്തിലെ ദൃശ്യങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു. വിശാലാണ് ചിത്രസംയോജനം നടത്തിയിരിക്കുന്നത്. ഏറെ ഏച്ചുകെട്ടലുകൾ ഒന്നും തന്നെയില്ലാതെ ജീവിതത്തോടെ വളരെയധികം അടുത്തുനിൽക്കുന്ന ഒരു മികച്ച സിനിമ തന്നെയാണ് ഓട്ടം.

Continue Reading

Reviews

മലയാളത്തിൽ വീണ്ടും മറ്റൊരു മികച്ച ത്രില്ലർ ചിത്രം കൂടെ..!ഫോറൻസിക് റിവ്യൂ വായിക്കാം..

Published

on

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് ടോവിനോ തോമസ് നായകനായി എത്തിയ ഫോറൻസിക്. ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ പ്രേക്ഷകർ ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്ന് തന്നെ പറയാൻ സാധിക്കും. ത്രില്ലർ ചിത്രങ്ങളോട് മലയാളി പ്രേക്ഷകർക്ക് പ്രത്യേക ഒരു താല്പര്യം ഉണ്ടെന്ന് തെളിയിക്കുന്നതാണ് മുന്നേ റിലീസിന് എത്തിയ അന്യഭാഷാ ത്രില്ലർ ചിത്രങ്ങൾക്ക് ലഭിച്ച വിജയം.സെവന്‍ത് ഡേ’യുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍ അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തിയത്.ജുവിസ് പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സീരിയല്‍ കില്ലറിലേക്കുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ പോലീസ് അന്നേഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫോറന്‍സിക് വിദഗ്ധര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.പോലീസ് അന്വേഷണങ്ങൾക്ക് നിർണായക തെളിവുകൾക്ക് സഹായകമാകുന്നത് ഫോറൻസിക് വിദ്ഗ്ധരുടെ സഹായമാണ്. ഇത് വരെ കാണാത്ത തരത്തിലുള്ള ഫോറൻസിക് സാദ്ധ്യതകൾ ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്.വിരലടയാളം, ഡിഎന്‍എ ടെസ്റ്റ് എന്നിവ കൂടാതെ ഇവയുടെ അനന്തസാധ്യതകള്‍ എങ്ങനെയെന്ന പരിശോധന കൂടിയായി ചിത്രം മാറുന്നുണ്ട്.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ടൊവിനോ വേഷമിടുന്നത്. റിതിക സേവ്യര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥയായി മംമതയും എത്തുന്നു. തങ്ങളുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് ടൊവിനോയും മംമതയും ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ത്രില്ലടിപ്പിച്ച് കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആദ്യ പകുതിയും അതിനൊപ്പം മികവിട്ടു നിൽക്കുന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിന് ഉള്ളത്.

ത്രില്ലടിപ്പിക്കുന്ന പശ്ചാത്തലസംഗീതവും ദൃശ്യങ്ങളും താരങ്ങളുടെ പ്രകടനവുംകൊണ്ട് ചിത്രം മികവിട്ട് നിന്ന്.രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍,ഗിജു ജോണ്‍, റെബാ മോണിക്ക ജോണ്‍, നീന കുറുപ്പ്, സൈജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. അഖില്‍ ജോര്‍ജ്ജ് ആണ് ചിത്രത്തിനുവേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Continue Reading

Latest News

തിരിച്ച് വരവ് ഗംഭീരമാക്കി ശോഭനയും സുരേഷ് ഗോപിയും..! വരനെ ആവിശ്യമുണ്ട് റിവ്യൂ വായിക്കാം

Published

on

കേരളത്തിൽ ഇന്ന് പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് വരനെ ആവിശ്യമുണ്ട്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വരനെ ആവിശ്യമുണ്ട്. പ്രധാന കാരണങ്ങൾ സുരേഷ് ഗോപി, ശോഭന തിരിച്ചു വരവ് കല്യാണി പ്രിയദർശന്റെ ആദ്യ മലയാള ചിത്രം , ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രം. ഒരു പ്രേക്ഷകന് ചിത്രത്തിനായി കാത്തിരിക്കാൻ ഇത് തന്നെ ധാരാളമാണ്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടേയും ശോഭനയുടെയും തിരിച്ചു വരവ് കൂടിയാണ് ചിത്രം. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ദുൽഖർ സൽമാൻ ആദ്യമായി തന്റെ വേഫെയ്റർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത്.

രണ്ട് തലമുറയുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്.ദുൽഖർ സൽമാൻ,കല്യാണി,സുരേഷ്‌ഗോപി,ശോഭന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി സൂപ്പര്‍ ഹിറ്റ് ജോടികളായ ശോഭനയും സുരേഷ്‌ഗോപിയും ഒന്നിക്കുന്നത്. ആദ്യ സംവിധാന സംരഭമാണെന്ന് ഒരിക്കൽ പോലും തോന്നാത്ത തരത്തിലാണ് അനൂപ് ചിത്രം എടുത്തിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അനൂപ് തന്നെയാണ്.

ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയഫ്രഞ്ച് അധ്യാപികയും സിംഗിൾ മദറും ആയ നീന. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് ഇനിയും സർജിക്കൽ സ്‌ട്രൈക്കിന് ബാല്യം ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മേജർ ഉണ്ണികൃഷ്ണന്റെ വരവ്. പക്ഷേ ഒരു വിവാഹ ചടങ്ങിനെത്തിയാൽ പോലും മുട്ടിടിക്കുന്ന ആള് കൂടിയാണ് മേജർ. അതോടൊപ്പം തന്നെ ഫ്രോഡ് എന്ന വിളിപ്പേരുള്ള ഒരു യുവാവും അവിടെ താമസക്കാരനാകുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

കോമഡിയും പ്രണയവും ആക്ഷനും എല്ലാം നിറച്ച് തൻ്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. മേജർ ഉണ്ണിക്കൃഷ്ണനായി ഗംഭീര കൈയടികൾ സുരേഷ് ഗോപി സ്വന്തമാക്കിയപ്പോൾ ശോഭനയും തൻ്റെ കഥാപാത്രത്തെ ഗംഭീരമാക്കി മാറ്റി. കല്യാണി പ്രിയദർശൻറെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രത്തിൽ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടി എന്ന് തന്നെ പറയാം.

പ്രേക്ഷകന് ഏറെ ഇഷ്ടമാകുന്ന തരത്തിൽ ഒട്ടും മടുപ്പിക്കാതെ തന്നെയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.മുകേഷ് മുരളീധരൻ ഒരുക്കിയ മനോഹരമായ ഫ്രെയിമുകൾക്കൊപ്പം അൽഫോൻസ് ജോസഫിന്റെ മനോഹരമായ സംഗീതവും കൂടിയായപ്പോൾ പ്രേക്ഷകർക്ക് മികച്ചൊരു കുടുംബവിരുന്നായി തീർന്നിരിക്കുകയാണ് ചിത്രം

Continue Reading

Reviews

ഒരിക്കൽ വീണ തീ ഇന്ന് ആളിക്കത്തുന്നു ! അങ്ങ് വൈകുണ്ഠപുരത്ത് റിവ്യൂ വായിക്കാം

Published

on

ഒരിക്കൽ വീണ തീ ഇന്ന് ആളിക്കത്തുന്നു ! അങ്ങ് വൈകുണ്ഠപുരത്ത് റിവ്യൂ വായിക്കാം

കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കകാലത്ത് മലയാള സിനിമാ പ്രേക്ഷകർക്ക് യുവത്വത്തിൻറെ തുടിപ്പും പ്രസരിപ്പും സമ്മാനിച്ച നടനായിരുന്നു അല്ലുഅർജുൻ. താരരാജാക്കന്മാർ മാത്രം വാണിരുന്ന മലയാളസിനിമയിൽ യുവ താരചിത്രങ്ങളുടെ ഊർജ്ജം പ്രേക്ഷകർക്ക് നൽകിയത് അല്ലു ചിത്രങ്ങൾ ആയിരുന്നു. പ്രേക്ഷകമനസ്സുകളിൽ തീ പോലെ പടർന്ന അല്ലു തരംഗം അത്ര പെട്ടെന്നൊന്നും മലയാളികളുടെ മനസ്സുകളിൽ നിന്നും മായില്ല. പിന്നീട് മലയാളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയപ്പോഴും പ്രിത്വിയും ദുൽഖറും നിവിനും ഫഹദുമെല്ലാം പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ആയി മാറിയപ്പോഴും ആ തീ അണഞ്ഞിരുന്നില്ല. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്തുകൊണ്ട് ആ തീ ഇന്ന് ആളിക്കത്തുന്നു.

അല്ലുവിനെ കേന്ദ്ര കഥാപാത്രമാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അങ്ങ് വൈകുണ്ഠപുരത്ത് ഇന്ന് മലയാളത്തിലും തെലുങ്കിലുമായി ലോകമെമ്പാടും പ്രദർശ്ശനത്തിനെത്തി. ഒരു മിഡിൽക്ലാസ് കുടുംബത്തിൽ ജനിച്ച പയ്യനാണ് ബണ്ടു. അവരുടെ ശരാശരി ജീവിതത്തിൽ ഒട്ടും തന്നെ തൃപ്തനല്ലാത്ത ബണ്ടുവിന്റെ അച്ഛൻ അവന്റെ വിധിയെക്കുറിച്ചു പരിഹസിച്ചു കൊണ്ടിരിക്കുന്നു. ഒരു സാഹചര്യത്തിൽ അവൻ വൈകുണ്ഠപുരം എന്ന ഒരു ബിസിനസ് ഫാമിലിയിൽ എത്തിപ്പെടുകയും ബണ്ടുവിനെ ജീവിതം ആ കുടുംബവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങലിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്.

ആദ്യം തന്നെ എടുത്തു പറയേണ്ടത് ചിത്രത്തിന് ഡബ്ബിങ്ങിനെ കുറിച്ചാണ്. ഒരു മികച്ച മലയാള സിനിമ കണ്ടിരിക്കുവോളം ഒഴുക്കും സുഖവും ചിത്രത്തിന്റെ ഡബിങ്ങിൽ പ്രേക്ഷകർക്ക് നൽകുവാൻ സാധിക്കുന്നുണ്ട്. ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളും എല്ലാം മികച്ച തന്നെ നിൽക്കുന്നു. മലയാളികളുടെ പ്രിയ താരം ജയറാമും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുണ്ട്. ഒരിടവേളയ്ക്കുശേഷം ജയറാമിനെ കരിയറിൽ തന്നെ കിട്ടിയ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് അങ്ങ് വൈകുണ്ഠത്തിൽ. തമ്പുവും ജയറാമും ഒന്നിച്ചുള്ള ഇമോഷണൽ രംഗങ്ങളിൽ എല്ലാം തന്നെ തിയ്യറ്ററുകളിൽ ഗംഭീര പ്രതികരണങ്ങളാണ്. ചിത്രത്തിലെ മികച്ച താരനിരതന്നെയാണ് ചിത്രത്തെ അത്രത്തോളം മികവുറ്റതാക്കുന്നത്. നിവേദ , നവദീപ്, സുശാന്ത്, സത്യരാജ് , സമുദ്രക്കനി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

ഒരു മികച്ച താര നിരയെ ഉൾപ്പെടുത്തികൊണ്ട് ഒരു എന്റർട്ടനേർ എന്ന നിലയിൽ പ്രേക്ഷകർക്ക് പൂർണ സംതൃപ്തി നൽകുന്നത്തിൽ ത്രിവിക്രം ശ്രീനിവാസ് എന്ന സംവിധായകൻ വിജയിച്ചിരിക്കുന്നു. തമൻ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. പി എസ് വിനോദ് ആണ് ചിത്രത്തിനുവേണ്ടി മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നായികയായെത്തിയ പൂജ ഹൈഡേയും അല്ലുഅർജുൻ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ തീയേറ്ററുകളിൽ പ്രേക്ഷക കയ്യടികൾ നേടുന്നു.

 

 

സ്റ്റൈലിഷ് സ്റ്റാർ
എന്ന തന്റെ പേരിനോട് പൂർണമായും നീതിപുലർത്തക്ക വിധം അതീവ സ്റ്റൈലിഷ് ആയണ് അല്ലുഅർജുൻ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വമ്പൻതാരനിരക്കിടയിലും ഒരു അല്ലുഅർജുൻ വിളയാട്ടം തന്നെയാണ് ചിത്രം. അല്ലു അർജുൻ ആരാധകർക്കും പ്രേക്ഷകർക്കും പൂർണമായി ആസ്വദിക്കാൻ ഉള്ള വക നൽകുന്ന ചിത്രം തന്നെയാണ് അങ്ങ് വൈകുണ്ഠപുരത്ത്. ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒരിക്കൽ വീണ അല്ലുഅർജുൻ തീ മലയാളി മനസ്സുകളിലേക്ക് ആളിപ്പടരാൻ തുടങ്ങുകയാണ്.

Continue Reading

Updates

Trending