ഒടിയൻ കുട്ടികളുടെ കുട്ടിച്ചാത്തൻ; വിദ്യാലയങ്ങളിൽ നിന്നും കുട്ടിപ്പട ഒടിയൻ കാണാൻ തീയേറ്ററുകളിലേക്ക്

0

ഒടിയൻ കുട്ടികളുടെ കുട്ടിച്ചാത്തൻ; വിദ്യാലയങ്ങളിൽ നിന്നും കുട്ടിപ്പട ഒടിയൻ കാണാൻ തീയേറ്ററുകളിലേക്ക്

കേരളത്തിലെ വിദ്യാലയങ്ങളും ഒടിയനെ ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. അതിന്റെ തെളിവാണ് വിദ്യാർഥികൾ കൂട്ടമായി തീയറ്ററുകൾ കയ്യടക്കുന്നത്.
മൈ ഡിയർ കുട്ടിച്ചാൻ, മൗഗ്ലി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ ഒരുമിച്ച് തീയേറ്ററുകളിൽ എത്തുന്നത്.
ഇത്തരത്തിൽ ഗ്രൂപ്പായി എത്തുന്ന വിദ്യാർഥികൾക്ക് ആശിർവാദ് സിനിമാസ് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നുണ്ട്.


പാലക്കാടൻ ഗ്രാമ അതിർത്തികളിൽ മാത്രം കണ്ടുവന്നിരുന്ന ഒടിയൻ എന്ന മിത്തിനെ ചിത്രത്തിലൂടെ പുറം ലോകത്ത് എത്തിച്ചിരിക്കുകയാണ് സംവിധായകൻ.
ഒടിയന് മോഹൻലാലിന്റെ മുഖം കൂടി ലഭിച്ചതോടെ കുട്ടികൾ ആവേശത്തിലാണ്.
കുട്ടിച്ചാത്തന്റെ പ്രതീതി നൽകുന്ന ഒടിയൻ എന്ന സങ്കൽപ്പം. ആ കഥാപാത്രത്തിന്റെ സ്നേഹം ആവാഹിച്ച കുട്ടികൾ ആഘോഷം സൃഷ്ടിച്ചാണ് തീയേറ്ററുകളിൽ നിന്നും പുറത്തിറങ്ങുന്നത്.

Share.