Connect with us

gallery

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായി മൂത്തോൻ എത്തുന്നു…! ചിത്രത്തിന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം

Published

on

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായി മൂത്തോൻ എത്തുന്നു…! ചിത്രത്തിന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായംമോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയുടെതായി ഒരുങ്ങുന്ന ചിത്രമാണ് മൂത്തോന്‍.കൊച്ചുണ്ണിക്ക് ശേഷം കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണി പോലെ ചിത്രത്തിനു വേണ്ടി വലിയ ഒരുക്കങ്ങള്‍ നിവിന്‍ നടത്തിയിരുന്നു. മൂത്തോന്‍ ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടോറന്റോയില്‍ വെച്ചു നടന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രമാണിതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ടൊറന്റോയില്‍ സ്പെഷല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. ലക്ഷദ്വീപും മുംബൈയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

gallery

ഗ്ലാമറസ് ലുക്കിൽ ലക്ഷ്മി റോയ്, ക്രിസ്മസ് സെലിബ്രേഷന്റെ ചിത്രം വൈറൽ ആകുന്നു

Published

on

By

ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമാ സെറ്റുകളിലും കുടുംബസമേതവുമൊക്കെയായി എല്ലാവരും ആഘോഷത്തിലാണ്. അതിനിടയിലും വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയിൽ എത്തുന്നുണ്ട്. നിരവധി താരങ്ങൾ ഫേസ്ബുക്കിലൂടെ ക്രിസ്മസ് ആശംസകൾ അറിയിക്കുമ്പോൾ അത് സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്.

തെന്നിന്ത്യൻ സുന്ദരി റായ് ലക്ഷ്മിയുടെ ക്രിസ്ത്മസ് ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ഇതാണ് എന്റെ സാന്റാ എന്ന ക്യാപ്‌ഷനോട് കൂടിയാണ് റായ് ലക്ഷ്മി ചിത്രം പങ്കു വെച്ചിരിക്കുന്നത്.ചിത്രം ഏറെ വൈറലായി കഴിഞ്ഞു ഇതിനോടകം. റായ് ലക്ഷ്മി ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം.

പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ (2009), ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് (2009) എന്നീ ചിത്രങ്ങളിലൂടെ

മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ അവർ തൻറെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി.

 

Continue Reading

gallery

കീർത്തി സുരേഷിന്റെ ദേശിയ പുരസ്‌കാരം ആഘോഷമാക്കി രജനി

Published

on

By

thaliavar-168-team-celebrat

ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനമായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നടിക്ക് പുരസ്‌കാരം ലഭിച്ചത്. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നടി സാവിത്രിയുടെ ജീവിതകഥയാണ് ചിത്രത്തില്‍ കാണിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കീര്‍ത്തി ഉപരാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചത്.

thaliavar-168-team-celebrat

അതേസമയം കീര്‍ത്തിയുടെ പുരസ്‌കാര നേട്ടം പുതിയ സിനിമയുടെ സെറ്റില്‍ അണിയറക്കാര്‍ ആഘോഷിച്ചിരുന്നു. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാവുന്ന തലൈവര്‍ 168 എന്ന ചിത്രത്തിന്റെ സെറ്റിലാണ് ആഘോഷം നടന്നത്. സിരുത്തൈ ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കീര്‍ത്തിക്ക് മധുരം നല്‍കുന്ന

രജനീകാന്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രജനി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. മീന നായികയാവുന്ന സിനിമയില്‍ രജനീകാന്തിന്റെ അനിയത്തിയുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. ഖുശ്ബുവാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്.

തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. സിനിമയില്‍ രജനിയുടെ ഭാര്യയായിട്ടാണ് മീന എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുത്തു എന്ന സിനിമ കഴിഞ്ഞ് 24 വര്‍ഷത്തിന് ശേഷമാണ് നടി രജനിക്കൊപ്പം ഒന്നിക്കുന്നത്,. ഇവര്‍ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡി ഇമാനാണ് പാട്ടുകള്‍ ഒരുക്കുന്നത്.

Continue Reading

gallery

ആദിൽ ഇബ്രാഹിം വിവാഹിതനായി, വിശേഷങ്ങൾ പങ്കുവെച്ച് താരം

Published

on

By

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകനായിട്ടെത്തിയ താരമാണ് ആദില്‍ ഇബ്രാഹിം. ഒത്തിരി ആരാധികമാരുള്ള ആദില്‍ കഴിഞ്ഞ ദിവസം വിവാഹിതനായിരിക്കുകയാണ്. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ആയിരുന്നു കുടുംബാംഗഭങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ആദിലിന്റെ വിവാഹം നടന്നത്. വിവാഹ വാര്‍ത്ത പങ്കുവെച്ച് കൊണ്ട് ആദില്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച രസകരമായ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ‘അപ്പോള്‍ കെട്ടുന്നില്ലന്നല്ലെ പറഞ്ഞോള്ളു.

ഇപ്പോള്‍ കെട്ടില്ലെന്ന് പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഔദ്യോഗികമായി വിവാഹിതനായി. വനിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ഥനയും ഞങ്ങള്‍ക്ക് ഉണ്ടാവണം’. എല്ലാവരോടും സ്‌നേഹത്തോടെ ആദില്‍- നമിത എന്നും താരം പറയുന്നു. ഈ പോസ്റ്റിന് പിന്നിലെ കാര്യം നേരത്തെ താന്‍ വിവാഹം കഴിക്കുന്നില്ലെന്ന് ആദില്‍ പറഞ്ഞതാണ്.

ആദിലിന്റെ സഹോദരന്റെ വിവാഹം മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയിരുന്നു. അനിയന്റെ വിവാഹമായതിനാല്‍ ആദില്‍ എന്ത് കൊണ്ട് വിവാഹിതനാവുന്നില്ലെന്ന ചോദ്യം ഉയര്‍ന്നു. എന്നാല്‍ സഹോദരന്റെ വിവാഹത്തിന് ‘ഇല്ലാ ചോദിക്കണ്ട ഞാന്‍

ഇപ്പോള്‍ കെട്ടുന്നില്ല’… എന്നെഴളുതിയ ഒരു തൊപ്പി ധരിച്ച് കൊണ്ടായിരുന്നു ആദില്‍ എത്തിയത്. അത് പറഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ആദില്‍ വിവാഹിതനായതോടെ പഴയ പോസ്റ്റിനെ കുറിച്ച് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നതിന് മുന്‍പ് തന്നെ താരം ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്. എന്തായാലും പുതിയ താരദമ്പതികള്‍ക്ക് ആശംസ അറിയിച്ച് കൊണ്ട് ആരാധകര്‍ എത്തിയിരിക്കുകയാണ്.

Continue Reading

Updates

Trending